Connect with us

Uncategorized

പ്രേക്ഷക മനസിലേക്ക് പടി കയറി ജോൺ എബ്രഹാമും പിള്ളേരും ;പതിനെട്ടാം പടി റിവ്യൂ വായിക്കാം….!

Published

on

ഒരുപറ്റം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒരു കൊമേഴ്സ്യൽ എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓഗസ്റ്റ് സിനിമാസ് ആണ്. മനുഷ്യൻ തന്നെയാണ് ഈ ലോകത്തിലെ ഏറ്റുവം വലിയ ശക്തി ആ ശക്തിയ്ക് ദേവൻ ആകാനും അസുരൻ ആകാനും ഉള്ള കഴിവ് ഉണ്ട്. അതിൽ ഏതു പാത നമ്മൾ പോകും എന്നുള്ളത് നമ്മുടെ വിദ്യാഭ്യാസ കാലഘട്ടം, കൂടെ പഠിക്കുന്ന കൂട്ടുകാർ ഒക്കെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ഇങ്ങനെ അശ്വിൻ വാസുദേവ് (പൃഥ്വിരാജ്) മൊഴികൾ കൊണ്ട് തുടങ്ങുന്ന ചിത്രം തന്റെ “‘സ്കൂൾ ഓഫ് ജോയ്’ എന്ന സ്ഥലത്ത് എത്തുന്ന അതിഥികൾക്ക് മുമ്പിൽ തന്റെയും താൻ പഠിച്ച ഇന്റർനാഷണൽ സ്കൂൾഉം പിന്നെ തന്റെ എതിർ പക്ഷത്തു ഉള്ള തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ശത്രുക്കൾ ഉള്ള മോഡൽ സ്കൂളും അവിടുത്തെ ഗ്യാങ്ങും പിന്നെ തിരുവനന്തപുരം മൊത്തത്തിൽ പരാമര്ശിച്ചും പോകുന്നത് ആണ് ഈ ചിത്രത്തിന്റെ കഥാ തന്തു. ശങ്കർ രാമകൃഷ്ണൻ തന്റെ എഴുത്തു കൊണ്ടും മേക്കിങ് കൊണ്ടും പതിനെട്ടാം പടിയെ വളരെ അധികം രസിപ്പിച്ചു തനിക്കു പറയാൻ ഉള്ള കാര്യങ്ങൾ തനി തിരുവനന്തപുരംകാരൻ ആയി തന്നെ വരച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഒരു കൂട്ടം പുതു മുഖങ്ങൾ അണി നിരന്ന ചിത്രത്തിൽ ഓരോരുത്തരും അവരുടെ കഥാപാത്രം വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. അതിൽ അയ്യപ്പൻ എന്ന് കഥാപാത്രം ചെയ്ത് പുതു മുഖം അശ്വിൻ ഗോപിനാഥ് പെർഫോമൻസ് കൊണ്ട് ഏറെ മുന്നിട്ടു നില്കുന്നു. ഭാവിയിൽ ഒരുപാട് മികച്ച പെർഫോമൻസ് ഈ പയ്യൻ തരും എന്ന് ഉറപ്പിക്കാൻ ഉതകുന്ന പെർഫോമൻസ്. കൂടാതെ മോഡൽ സ്കൂൾ ഗ്യാങിലെ മിക്ക പിള്ളേരും നല്ല അടിപൊളി തീപ്പൊരി പെർഫോമൻസ് ആയിരുന്നു. പതിനെട്ടാം പടി എന്ന ചിത്രം പ്രേക്ഷകർ ഇത്രെയേറെ കാത്തിരിക്കാൻ കാരണങ്ങളിൽ ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അതിരിപ്പിള്ളിയിലെ ചിത്രങ്ങൾ. രണ്ടാം പകുതിയിലാണ് മമ്മൂട്ടി ജോൺ അബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി ചിത്രത്തിൽ വരുന്നത്. ഒരുപക്ഷേ മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും സ്റ്റൈലിഷ് ലുക്കുകളിൽ ഒന്നായിരിക്കുമിത്. അതിരപ്പിള്ളിയിലെ ക്ലൈമാസ് രംഗം തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകർഷണം.ശങ്കർ രാമകൃഷ്ണൻ തന്റെ എഴുത്തു കൊണ്ടും മേക്കിങ് കൊണ്ടും പതിനെട്ടാം പടിയെ വളരെ അധികം രസിപ്പിച്ചു തനിക്കു പറയാൻ ഉള്ള കാര്യങ്ങൾ തനി തിരുവനന്തപുരംകാരൻ ആയി തന്നെ വരച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഒരു കൂട്ടം പുതു മുഖങ്ങൾ അണി നിരന്ന ചിത്രത്തിൽ ഓരോരുത്തരും അവരുടെ കഥാപാത്രം വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.

പുതുമയേറിയ ത്രില്ലറുകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകരെ ഏറെ തൃപ്തരാക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആദ്യം മുതൽ അവസാനം വരെ ആവേശവും ആകാംഷയും നിറഞ്ഞു നിൽക്കുന്ന ഈ ചിത്രം നമ്മൾ ഇതുവരെ കാണാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു ത്രില്ലർ ആണ്. സാങ്കേതികമായും അതുപോലെ അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ഉയർന്ന നിലവാരം പുലർത്തുന്ന ഒരു പക്കാ ഫാമിലി ത്രില്ലെർ എന്ന് പതിനെട്ടാം പടിയെ നമ്മുക്ക് വിളിക്കാം.

Continue Reading

Uncategorized

തമാശയും പ്രണയവും നിറഞ്ഞ “ഷിബു” റിവ്യൂ വായിക്കാം….!

Published

on

’32ാം അദ്ധ്യായം 23ാം വാക്യം’ എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ പ്രഭാകർ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘ഷിബു’ പറയുന്നത് ഒരു സിനിമാ മോഹിയുടെ കഥയാണ്. സ്വപ്‌നം കാണുന്നവന്റെ മാത്രമല്ല അതിനായി ജീവിക്കുന്നവന്റെയും കൂടിയാണ് സിനിമ എന്ന് ഷിബുവിലൂടെ പ്രേക്ഷകർ വീണ്ടും ഓർമിപ്പിക്കപ്പെടുന്നിടത്താണ് ഈ ചിത്രത്തിന്റെ യഥാർത്ഥ വിജയം.

വളരെ സാധാരണ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് ഷിബു. ചെറുപ്രണയവും അല്ലറ ചില്ലറ ചുറ്റിക്കളികളും ഒക്കെയായി നാട്ടിൽ കറങ്ങിനടക്കുന്ന ഷിബുവിനെ നാടു വിടാൻ പ്രേരിപ്പിക്കുന്നതും കലശലായ സിനിമാ മോഹമാണ്. ഷിബുവിൻ്റെ ജീവിതത്തിൽ നടക്കുന്ന വളരെ രസകരവും നിഷ്കളങ്കവുമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.
അസ്സലായി ചിരിക്കാനും ഉഗ്രനായി പ്രണയിക്കാനും അറിയാവുന്ന ഷിബുവിന് തീരെ പക്വതയില്ല. അതുകൊണ്ടുതന്നെ സ്വയം വിളിച്ചുവരുത്തുന്ന പ്രശ്നങ്ങൾ ഒത്തുതീര്‍പ്പാക്കാൻ സദാസമയവും കൂടെ ഒരു സുഹൃത്തുമുണ്ട്. എന്നാൽ ചിത്രം ക്ലൈമാക്സിലേക്കെത്തുമ്പോൾ നായകൻ കാട്ടുന്ന പ്രവൃത്തികൾ ഷിബുവിന്‍റെ മറ്റൊരു മുഖത്തെ എടുത്തുകാട്ടുകയാണ്. പുതുമുഖമായ കാർത്തിക് രാമകൃഷ്ണൻ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത നടി അഞ്ജു കുര്യൻ ആണ് . കാർഗോ സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ വീഡിയോ സോങ് എന്നിവ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഇത്തവണ അർജുൻ- ഗോകുൽ ടീം തികഞ്ഞ ഒരു വിനോദ ചിത്രം തന്നെയാണ് നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. പുതുമുഖമായ കാർത്തിക്കിനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം വളരെ രസകരമായ ഒരു ചിത്രമാക്കി മാറ്റുന്നതിൽ സംവിധായകർ വിജയിച്ചിട്ടുണ്ട് . മികച്ച കഥാ സന്ദർഭങ്ങളിലൂടെ പ്രേക്ഷകനെ ആദ്യാവസാനം ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിച്ച അർജുൻ- ഗോകുൽ ടീം തങ്ങളുടെ സംവിധാന മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് എന്ന് പറയാം.
സച്ചിൻ വാര്യർ ഒരുക്കിയ ഗാനങ്ങളാണ് ടെക്‌നിക്കൽ സൈഡിൽ ഏറ്റവും മികച്ചു നിൽക്കുന്നത്. സംവിധായകരായ അർജുനും ഗോകുലും തന്നെയാണ് ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത്. പ്രണീഷ് വിജയനാണ് തിരക്കഥ. സജിത്ത് പുരുഷന്റെ ക്യാമറക്കണ്ണുകളും മനോഹരക്കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.

ഷിബു ഒരു തികഞ്ഞ വിനോദ ചിത്രം ആണ്. പ്രേക്ഷകർക്ക് എല്ലാം മറന്നു റിലാക്സ് ആവാൻ സഹായിക്കുന്ന രസകരമായ ഒരു ചിത്രമാണ് ഇത്.

Continue Reading

Uncategorized

തരംഗമായി ഒടിയൻ സെൽഫി; ഓടിയനൊപ്പം സെൽഫി എടുക്കാൻ തിയേറ്ററുകളിൽ വൻ ജനപ്രവാഹം.!!

Published

on

മലയാള സിനിമ ലോകവും, പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിലെത്തുന്ന “ഒടിയൻ”. മലയാളത്തിലെ ഏറ്റവും നിർമ്മാണ ചിലവുകൂടിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ഒടിയൻ എത്തുന്നത്. അതോടൊപ്പം ഒടിയൻ പ്രമോഷൻ രീതികളും തരംഗമായിക്കഴിഞ്ഞു. താരരാജാവിന്റെ കട്ടൗട്ടില്‍ പാലഭിഷേകവും ഹാരാര്‍പ്പണവും നടത്തുന്നതും, പ്രിയ താരത്തിന്റെ പുതിയ സിനിമാ റിലീസിനായി ബാന്‍ഡു മേളവും കരകാട്ടവും വരെ നടത്തുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന റിലീസിംഗ് കേന്ദ്രങ്ങളിൽ ഒരു സിനിമയുടെ സ്റ്റാച്ച്യൂ സ്ഥാപിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒടിയൻ മാണിക്യനുമായിട്ടുള്ള പ്രേക്ഷകരുടെ സെൽഫികളാണ്.

ഇപ്പോൾ സിനിമകൾ കാണാൻ തിയേറ്ററിലെത്തുന്നവർ ഓടിയനൊപ്പമുള്ള സെൽഫി എടുക്കാനുള്ള തിരക്കിലാണ്. ഇതുവരെ 14 ജില്ലകളിൽ 50 ൽ അധികം തിയേറ്ററിൽ പ്രതിമകൾ സ്ഥാപിക്കുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം. അത്രയധികം വൈറലായിട്ടുണ്ട് ഒടിയൻ സ്റ്റാച്ചു.
മൂന്ന് വ്യത്യസ്തമായ ഗെറ്റപ്പ് ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തുന്നത്. ഇതിന് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു താരം നടത്തിയത്. കഥാപാത്രത്തിനു വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. താരസമ്പന്നമാണ് ഒടിയൻ. മികച്ച ഒരുപിടി അഭിനേതാക്കളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തുലെ നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. ഡിസംബര്‍ പതിനാലിന് തന്നെ ചിത്രം റിലീസിനെത്തും

Continue Reading

Uncategorized

ആകാംഷയോടെ കാത്തിരുന്ന 96 ലെ ആ കിടിലൻ റൊമാന്റിക് ഗാനം റിലീസ് ചെയ്തു.!

Published

on

ആകാംഷയോടെ കാത്തിരുന്ന 96 ലെ ആ കിടിലൻ റൊമാന്റിക് ഗാനം റിലീസ് ചെയ്തു.!

Continue Reading

Trending

Latest News4 weeks ago

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍….!

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ...

Latest News4 weeks ago

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു….!

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു.ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിൻജിത്ത് അയ്യന്തോൾ...

Latest News4 weeks ago

ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് എത്തും..!

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന OP.160/18 കക്ഷി അമ്മിണിപ്പിള്ള. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ...

Latest News1 month ago

‘തമാശ’യുടെ വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു….!

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ന് നായകനാക്കി ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ശ്രിന്ദയും അനുമോളുമാണ്...

Latest News2 months ago

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും…!

മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന മാമാങ്കം ചിത്രീകരണം അവസാന ലാപ്പിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും. കടന്നുമലപ്പുറം...

Latest News2 months ago

പ്രേക്ഷകമനം കവർന്ന അനുഗ്രഹീതൻ ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ….!

സണ്ണി വെയ്ന്‍ നായക വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി....

Latest News2 months ago

“ഷിബു” നായകൻ കാർത്തിക് രാമകൃഷ്ണൻന്റെ ജീവിതം…നായകനായെത്താന്‍ താണ്ടിയ ദൂരം ചെന്നെത്തിച്ചത് ഷിബുവിലേക്ക് ; കാര്‍ത്തിക്ക് രാമകൃഷ്ണനെ കുറിച്ച് അറിയാം…!

32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷിബു.പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര...

Latest News2 months ago

100 കോടി ക്ലബിൽ ഇടം നേടി മധുരരാജ….!

പുലിമുരുകന് ശേഷം വീണ്ടും വൈശാഖ് 100 കോടി ക്ലബ്ബിൽ , മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മധുരരാജ മാറി , 45 ദിവസം കൊണ്ടാണ്...

Latest News2 months ago

അവരുടെ ഈഗോയെ അത് ബാധിച്ചു, എന്നിട്ട് എനിക്ക് ഈഗോയാണെന്ന് പറഞ്ഞു: നിത്യാ മേനോന്‍…!

വലിയൊരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി നിത്യ മേനോന്‍. ഇന്ന് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ അറിയപ്പെടുന്ന നടിയായ നിത്യ ഒരു കാലത്ത് താന്‍ നേരിട്ട...

Latest News2 months ago

ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളില്‍ ഐശ്വര്യ ലക്ഷ്മി…!

2018ന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും. ആലിയ ഭട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 48-ാം...

Trending