Connect with us

Review

മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!

Published

on

മലയാള സിനിമലോകത്തിനു പുത്തൻ ദൃശ്യവിരുന്നു സമ്മാനിക്കുന്നതിൽ മുന്നിൽ നിക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. പരീക്ഷണ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ മലയാളി പ്രേക്ഷകരെ ഞെട്ടിപ്പിച്ച പ്രിത്വിരാജ് സുകുമാരൻ 2019ലെ ആദ്യ ചിത്രമായ 9 ആയി പ്രേഷകരുടെ മുൻപിൽ എത്തിയിരിക്കുകയാണ്.

ഓഗസ്റ്റ് സിനിമാസുമായി പിരിഞ്ഞതിന് ശേഷം പൃഥ്വിരാജ് സ്വന്തമായി നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 9. നേരത്തെ തന്നെ ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയിരുന്നു.


വൈദ്യുതിയും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ഒരിടത്ത്‌ 9 ദിവസങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്‌. ആൽബർട്ട്‌ എന്ന ആസ്‌ട്രോഫിസിസിസ്റ്റ്‌ തന്റെ പ്രൊഫസറുടെ നിർദേശ പ്രകാരം ഹിമാലയത്തിലേക്ക്‌ പോകുന്നതും തുടർന്ന് 9 ദിവസം അവിടെ സംഭവിക്കുന്നതുമായ കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മികച്ച ഒരു കഥയെ അതിലും മികച്ച രീതിയിൽ ഗംഭീര VFXന്റെ അകമ്പടിയോടുകൂടി അവതരിപ്പിക്കാൻ സംവിധായകനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്. കുടുംബ ബന്ധത്തിന്റെ ആഴമേറിയ കഥയാണ് ചർച്ച ചെയ്യുന്നതെങ്കിലും അതിൽ കൂടെ തന്നെ മികച്ച ഒരു Sci-Fi ത്രില്ലർ ഒരുക്കുവാൻ അണിയറക്കാർക്ക് സാധിച്ചിട്ടുണ്ട്.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രഹണം ആണ് 9ൽ കാണാൻ സാധിച്ചത്. ക്യാമറ കാഴ്ചകൾ ഒരുക്കിയ അഭിനന്ദൻ രാമാനുജന് ഒരു പ്രേത്യേക കയ്യടി. ലോകോത്തര സിനിമകളോട് കിടപിടിക്കുന്ന VFX ആണ് 9ൽ കാണാൻ സാധിച്ചത്.

മൊത്തത്തിൽ മലയാളി പ്രേക്ഷകർക്ക് അഭിമാനിക്കാൻ സാധിക്കുന്ന ഒരു ചിത്രമാണ് 9. സാങ്കേതിക മികവ് കൊണ്ടും മികച്ച അഭിനയ മുഹൂര്തങ്ങളാലും കാണേണ്ട ഒരു കാഴ്ച തന്നെയാണ് 9.

Continue Reading

Review

കാർത്തിയുടെ മാസ്സ് അവതാരം ; ദേവ് റിവ്യൂ വായിക്കാം…!

Published

on

തീരൻ അധികാരം ഒന്ടരു എന്ന ഹിറ്റ്‌ ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയ കാർത്തിയുടെ ഏറ്റവും പുത്തൻ ചിത്രമാണ് ദേവ്. വാലെന്റൈൻസ് ദിനത്തിൽ റിലീസിന് എത്തുന്ന ചിത്രം ഒരു പ്രണയ കഥയാണ് പറയുന്നത്.

സാഹസികതയെ പ്രണയിക്കുന്ന ദേവും ബിസിനസ് നടത്തി സക്‌സസ് ആയ മേഘനയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഗാനങ്ങളും എല്ലാം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.


കാർത്തി, രാകുൽ പ്രീത് സിംഗ്, രമ്യ കൃഷ്ണൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ച വേൽരാജ്‌ ചിത്രത്തിന്റെ വേഗതക്കു അനുസരിച്ചു തന്നെ ക്യാമറ ചലിപ്പിച്ചു. ഹാരിസ് ജയരാജിന്റെ സംഗീതവും മികച്ചു നിന്നു.

ഒരു മികച്ച ആക്ഷൻ ത്രില്ലറിനെ പ്രണയത്തിന്റെ പകിട്ടിൽ പൊതിഞ്ഞു പറഞ്ഞ ചിത്രമാണ് ദേവ്. കുടുംബ സമേതമായി പ്രേഷകർക്കു ഈ ചിത്രത്തെ സമീപിക്കാം.

Continue Reading

Review

മമ്മൂട്ടിയുടെ ഗംഭീര പ്രകടനവുമായി മറ്റൊരു ചിത്രം കൂടി ; യാത്ര റിവ്യൂ വായിക്കാം…!

Published

on

25 വർഷങ്ങൾക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് “യാത്ര”. ആന്ധ്രാ പ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവും അവിടുത്തെ മുൻ മുഖ്യമന്ത്രിയുമായിരുന്ന Y.S.R.രാജശേഖര റെഡ്ഢിയുടെ 2000മാം ആണ്ടിൽ അദ്ദേഹം നടത്തിയ പദയാത്ര ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

നേരത്തെ തന്നെ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും എല്ലാം സോഷ്യൽ മീഡിയയിലും നവ മാധ്യമങ്ങളിലൂടെയും തരംഗമായിരുന്നു. മുൻ ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന, മരിച്ചു പോയ വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതമാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ വരച്ചിടുന്നത്.അപ്രതീക്ഷിതമായി മരണം സംഭവിച്ച വൈ എസ് ആറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേടായ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ വികസിപ്പിച്ചിരിക്കുന്നത്.

ആ പദയാത്രയോടു അനുബന്ധിച്ചു അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സംഭവിച്ച കാര്യങ്ങൾ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുകയാണ് യാത്ര. ഒരു രാഷ്ട്രീയ പാർട്ടിക്കും മുൻതൂക്കം നൽകാതെ വളരെ പക്വതയാർന്ന രീതിയിൽ ആണ് സംവിധായകൻ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

YSR ആയി മമ്മൂട്ടി ഉജ്വലമാർന്ന പ്രകടനം ആണ് കാഴ്ചവെച്ചിരിക്കുന്നത്. YSR ആയി ശാരീരികമായും മാനസികമായും താരം മികച്ച പ്രകടനം ആണ്‌ കാഴ്ചവെച്ചത്. അതുപോലെ തന്നെ ഗംഭീര പെർഫോമൻസ് കാഴ്ച വെച്ച രണ്ടു പേരാണ് ജഗപതി ബാബുവും സുഹാസിനിയും. രാജ റെഡ്‌ഡി എന്ന കഥാപാത്രമായി ജഗപതി ബാബു ഒരിക്കൽ കൂടി മികവുറ്റ പ്രകടനം നൽകിയപ്പോൾ സബിത ഇന്ദ്ര റെഡ്‌ഡി ആയി സുഹാസിനി നൽകിയതും സ്വാഭാവികവും പക്വതയോടെയുമുള്ള പ്രകടനമാണ്.

തെലുങ്കു സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ബയോപിക്കുകളുടെ കൂട്ടത്തിലേക്കു ഇനി യാത്രയെയും ചേർക്കാം. ഗംഭീരമാർന്ന പ്രകടനകൾക്കും ഇമ്പമാർന്ന ചലച്ചിത്ര വിന്യാസത്തിനും സാക്ഷിയാകാൻ തീർച്ചയായും യാത്രക്ക് ടിക്കറ്റ് എടുക്കാം.

Continue Reading

Review

ഒരു വ്യത്യസ്ത പ്രതികാര കഥയുമായി കുഞ്ചോക്കോ ബോബൻ; അള്ള് രാമേന്ദ്രൻ റിവ്യൂ വായിക്കാം…!

Published

on

നവാഗത സംവിധായകനും ഒരു കൂട്ടം ചെറുപ്പക്കാരും ചേർന്നു നിർമ്മിച്ച ചിത്രമാണ് അള്ള് രാമേദ്രൻ. തുടർച്ചയായ ഹിറ്റുകളുമായി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായി മാറിയ കുഞ്ചോക്കോ ബോബൻ ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ പാട്ടുകളും ട്രെയ്ലറും എല്ലാം നേരത്തേ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.


കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അള്ളു രാമേന്ദ്രൻ എന്ന കഥാപാത്രത്തിനു ചുറ്റും ആണ് ഈ ചിത്രം സഞ്ചരിക്കുന്നത്. പൊലീസുകാരനായ, ഒരുപാട് പ്രത്യേകതകൾ ഉള്ള ഈ കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരവും ആവേശകരവുമായ ചില സംഭവ വികാസങ്ങൾ ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നതു. ഇയാൾ എങ്ങനെ അള്ളു രാമെന്ദ്രൻ ആയി എന്നാണ് ഈ ചിത്രം കാണിച്ചു തരുന്നത്.


അള്ളു രാമേന്ദ്രനായി കുഞ്ചാക്കോ ബോബൻ നൽകിയ മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. വളരെ രസകരമായ രീതിയിൽ പ്രേക്ഷകരെ കയ്യിലെടുക്കുകയും അതിലൂടെ അവരെ ചിത്രത്തോടൊപ്പം സഞ്ചരിപ്പിക്കാനും കുഞ്ചാക്കോ ബോബന് കഴിഞ്ഞു. മറ്റു പ്രധാന വേഷത്തിൽ എത്തിയ താരങ്ങളും മികച്ചു നിന്നു.

അള്ളു രാമേന്ദ്രൻ തികഞ്ഞ ഒരു എന്റെർറ്റൈനെർ ആണ്. കുടുംബ പ്രേക്ഷകർക്ക് തിയേറ്ററിൽ പോയി ഏറെ രസിച്ചു കാണാവുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് ബിലഹരിയും കുഞ്ചാക്കോ ബോബനുമെല്ലാം ചേർന്ന് നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു. നിങ്ങൾ ചിരിക്കാനും ആവേശം കൊള്ളാനും പറ്റിയ ഒരു ചിത്രം.

Continue Reading

Trending

Latest News5 days ago

വിജയ്‌ സൂപ്പറും പൗർണ്ണമിയും 25 കോടി ക്ലബിൽ…!

ബൈസിക്കിൾ തീവ്സ്‌, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ആസിഫ്‌ അലിയെ നായകനാക്കി ജിസ്‌ ജോയ്‌ ഒരുക്കിയ മൂന്നാം ചിത്രം ‘വിജയ്‌ സൂപ്പറും പൗർണ്ണമിയും’ ഗംഭീര വിജയമായി...

Latest News7 days ago

ലുട്ടാപ്പി ഒരു വികാരമാണ്! വൈറലായി ന്യൂസിലൻഡിലെ ‘സേവ് ലുട്ടാപ്പി’ ബാനർ..!

ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ ലുട്ടാപ്പി തരംഗം. ആവേശകരമായ ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി ൨൦ മത്സരത്തിൽ മലയാളികളുടെ ശ്രദ്ധ മുഴുവൻ നമ്മുടെ ലുട്ടാപ്പിയിൽ ആയി പോയി. സേവ്...

Latest News1 week ago

കാർത്തിയുടെ ” ദേവ് ” ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തുന്നു…!

കാർത്തി നായകനായി അഭിനയിക്കുന്ന സാഹസിക റോമാന്റിക് ത്രില്ലർ സിനിമയാണ് ” ദേവ് ” .രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രജത് രവിശങ്കറാണ് . രാഹുൽ പ്രിത് സിംഗ്, പ്രകാശ്...

Latest News1 week ago

വൈഎസ്ആറായി മിന്നിച്ച് മമ്മൂക്ക..യാത്രയ്ക്ക് ഗംഭീര തുടക്കം…!

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രം യാത്ര തിയേറ്ററുകളിലെത്തി. തിയേറ്ററുകളെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.മമ്മൂട്ടിയുടെ മികച്ച അഭിനയമാണ് യാത്രയില്‍ കാണാന്‍ സാധിക്കുന്നതെന്നും...

Latest News1 week ago

മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് 9 മികച്ച അഭിപ്രായത്തോടെ മുന്നേറുന്നു…!

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നയൻ.ജെനുസ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സോണി പിക്ചേഴ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേര്ന്നാണ് നിർമിച്ചിരിക്കുന്നത്.ഇന്നലെ റിലീസിനെത്തിയ...

Latest News2 weeks ago

റിലീസിന് മുന്‍പേ റെക്കോര്‍ഡുമായി മമ്മുക്ക ചിത്രം ‘യാത്ര’; ആദ്യ ടിക്കറ്റ് ലേലത്തില്‍ പോയത് നാലുലക്ഷം രൂപയ്ക്ക്..!

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന മമ്മൂട്ടി ചിത്രം ‘യാത്ര’യുടെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍...

Latest News2 weeks ago

ചാക്കോച്ചൻ ബോക്സ്‌ ഓഫീസിന് അള്ളു വെച്ചു…അള്ള് രാമേന്ദ്രന് തിയേറ്ററുകളിൽ വൻ സ്വീകരണം…!

ഈ വർഷത്തെ ചാക്കോച്ചന്റെ ആദ്യ ചിത്രമാണ് ബിലഹരി സംവിധാനം ചെയ്ത അള്ളു രാമേന്ദ്രൻ. അപര്‍ണ ബാലമുരളി, ചാന്ദനി ശ്രീധര്‍, എന്നിവരാണ് നായികമാര്‍. ചിത്രം കണ്ട് തിയേറ്ററില്‍ നിന്നിറങ്ങുന്നവര്‍...

Latest News2 weeks ago

ചാക്കോച്ചന്റെ കരിയറിലെ വമ്പൻ റിലീസുമായി 250ഓളം തിയേറ്ററുകളിൽ അള്ള്‌ രാമേന്ദ്രൻ നാളെ എത്തുന്നു…

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലാഹരി സംവിധാനം ചെയ്തു നാളെ തീയേറ്ററുകളിൽ എത്തുന്ന അള്ള് രാമേന്ദ്രൻ ഒരുപാട് പ്രതീക്ഷകൾക്കൊപ്പം തന്നെ ചാക്കോച്ചന്റെ കരിയറിലെ വലിയ റിലീസ് കൂടിയാണ്.ആഷിക് ഉസ്മാന്‍...

Latest News3 weeks ago

നിവിൻ പോളി ചിത്രം മിഖായേൽ സൂപ്പർ ഹിറ്റിലേക്ക്…ഇത് ജനങ്ങൾ കൈയടിച്ച് വിജയിപ്പിച്ച ചിത്രം..

ഹനീഫ് അദനി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ മിഖായേൽ ജനുവരി പതിനെട്ടിന് ആണ് റിലീസ് ചെയ്തത്. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഒരു...

Latest News3 weeks ago

പൃഥ്വിരാജ്‌ – മംമ്ത ജോടി ഒന്നിക്കുന്ന നയനിലെ ആദ്യ ഗാനം ഞായറാഴ്ച രാവിലെ 11 മണിക്ക് പുറത്തിറങ്ങുന്നു…

മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ നിന്ന് വ്യത്യസ്‌തമായി സയന്‍സ് ഫിക്ഷന്‍ ജോണറിലാണ് നയന്‍ ഒരുങ്ങുന്നത്. പൃഥ്വിരാജും സോണി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്.ഒരച്ഛന്റെയും...

Trending