Connect with us

Latest News

ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളില്‍ ഐശ്വര്യ ലക്ഷ്മി…!

Published

on

2018ന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും. ആലിയ ഭട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 48-ാം സ്ഥാനത്താണ് ഐശ്വര്യ. രണ്ടാം സ്ഥാനം മീനാക്ഷി ചൗധരിയും മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും നേടി. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് പല മേഖലകളിലുള്ള സ്ത്രീകളെ പട്ടികയ്ക്കായി തെരഞ്ഞെടുത്തത്.
മലയാളിയായ നടി മാളവിക മോഹനന്‍ 39-ാം സ്ഥാനത്തുണ്ട്. ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ശാരീരികാകര്‍ഷണം, ആറ്റിറ്റിയൂഡ്, പ്രതിഭ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തലുകള്‍ നടന്നത്. നേരത്തേ ആകര്‍ഷകത്വമുള്ള പുരുഷന്‍മാരുടെ പട്ടിക പുറത്തിറക്കിയതില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇടം നേടിയിരുന്നു.

Continue Reading

Latest News

ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് എത്തും..!

Published

on

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന OP.160/18 കക്ഷി അമ്മിണിപ്പിള്ള. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ OP.160/18 കക്ഷി അമ്മിണിപ്പിള്ള വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്നു. ആസിഫ് അലിയുടെ മറ്റേത് സിനിമകള്‍ക്കും ലഭിക്കാത്ത പ്രമോഷനും ഹൈപ്പുമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ഇതിനകം തന്നെ ഇതിലെ ട്രൈലറുകളും പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ നിർമ്മിക്കുന്നത് .
അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരൻ,ഷിബില എന്നിവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കേരളിത്തില്‍ 120ല്‍ പരം സ്ക്രീനില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇഷ്കിന് ശേഷം E4 Entertainment ആണ് തീയേറ്ററില്‍ എത്തിക്കുന്നത്.സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.ചിത്രത്തിന്റെ തിരക്കഥ സനിലേഷ് ശിവന്റേതാണ്. അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, ഷിബില, സരസ ബാലുശേരി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും സംഗീതം നല്‍കുന്നു. ജേക്സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുല്‍ രമേശ്.

പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ,പ്രൊജക്റ്റ് ഡിസെെനർ-ഷാഫി ചെമ്മാട്,കല-ത്യാഗു തവന്നൂർ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പരസ്യക്കല-യെല്ലൊ ടൂത്ത്,എഡിറ്റർ-സൂരജ് ഇ എസ്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹരീഷ്,അസോസിയേറ്റ് ഡയറക്ടർ-സെബാസ്റ്റ്യൻ ചാക്കോ,അസിസ്റ്റന്റ് ഡയറക്ടർ-ഉണ്ണി സി,രാഹൂൽ ഇ എസ്സ്,രജിൻ കെ സി, രജീഷ് രാജ്,തലീഷ് ബാബു,ഫിനാൻസ് കൺട്രോളർ-ബിബിൻ സേവ്യർ,ഓഫീസ്സ് നിർവ്വഹണം-സിബിൻ ഡേവീസ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,വാർത്താ പ്രചരണം-എ എസ് ദിനേശ്.

Continue Reading

Latest News

‘തമാശ’യുടെ വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു….!

Published

on

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ന് നായകനാക്കി ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ശ്രിന്ദയും അനുമോളുമാണ് നായികമാർ. അലൻസിയറാണ് മറ്റൊരു പ്രധാന താരം. ഒരു ചെറിയ ഇടവേളക്കുശേഷം ശ്രിന്ദ വീണ്ടും നായികയാവുകയാണ്. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലാണ് ഒടുവിൽ അഭിനയിച്ചത്. സ്പൈർ പ്രൊ‌ഡക്ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ നിർമ്മിക്കുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ സാമൂഹ്യ ആക്ഷേപ ചിത്രമായാണ് ഒരുങ്ങുന്നത്.


ജോമോൻ തോമസാണ് ദൃശ്യങ്ങൾ പകർത്തുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എഴുപുന്നയിൽ ആരംഭിച്ചു.

Continue Reading

Latest News

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും…!

Published

on

മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന മാമാങ്കം ചിത്രീകരണം അവസാന ലാപ്പിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും.

കടന്നുമലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ നടത്തി വന്നിരുന്ന മാമാങ്ക മഹോത്സവത്തിന്റെ രക്തപങ്കിലമായ കഥയാണ് ഈ ചിത്രം പറയുന്നത്. ഉൽസവ മഹോൽസവത്തിന്റെ രക്ഷാധികാരിയായ വള്ളുവക്കോനാതിരിയെ പുറത്താക്കി മാമാങ്കത്തിന്റെ ചുമതല സാമൂതിരി തട്ടിയെടുത്തതോടെയാണ് ഉൽസവവേദി യുദ്ധഭൂമിയായി മാറിയത്. തുടർന്നുള്ള വര്‍ഷങ്ങളിൽ ആത്മാഭിമാനത്തിന്റെയും ദേശാഭിമാനത്തിന്റെയും പോർക്കളമായി മാറി ഓരോ മാമാങ്കവും. ഭാരതപ്പുഴയുടെ തീരത്ത്‌ നടന്നിരുന്ന മാമാങ്ക മഹോത്സവത്തിൽ അറബി, യവന, ചീന, ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനായി എത്തിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

പ്രാച്ചി തെഹ്ളാൻ, അനുസിത്താര കനിഹ ഇനിയ എന്നിവരാണ് നായികമാരാകുന്നത്.ചിത്രം അണിയിച്ച് ഒരുക്കുന്നത് സംവിധായകൻ എം. പത്മകുമാറാണ്. ദംഗൽ ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് സംഘട്ടനരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശൽ ആണ് മാമാങ്കത്തിനു മാറ്റേകുന്നത്.

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലുതും ആകർഷണീയവുമായ സെറ്റാണ് മാമങ്കത്തിന്റെ പ്രത്യേകത.

മലയാളത്തിനുപുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യും.

Continue Reading

Trending

Latest News2 days ago

ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് എത്തും..!

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന OP.160/18 കക്ഷി അമ്മിണിപ്പിള്ള. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ...

Latest News2 weeks ago

‘തമാശ’യുടെ വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു….!

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ന് നായകനാക്കി ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ശ്രിന്ദയും അനുമോളുമാണ്...

Latest News3 weeks ago

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും…!

മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന മാമാങ്കം ചിത്രീകരണം അവസാന ലാപ്പിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും. കടന്നുമലപ്പുറം...

Latest News3 weeks ago

പ്രേക്ഷകമനം കവർന്ന അനുഗ്രഹീതൻ ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ….!

സണ്ണി വെയ്ന്‍ നായക വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി....

Latest News4 weeks ago

“ഷിബു” നായകൻ കാർത്തിക് രാമകൃഷ്ണൻന്റെ ജീവിതം…നായകനായെത്താന്‍ താണ്ടിയ ദൂരം ചെന്നെത്തിച്ചത് ഷിബുവിലേക്ക് ; കാര്‍ത്തിക്ക് രാമകൃഷ്ണനെ കുറിച്ച് അറിയാം…!

32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷിബു.പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര...

Latest News1 month ago

100 കോടി ക്ലബിൽ ഇടം നേടി മധുരരാജ….!

പുലിമുരുകന് ശേഷം വീണ്ടും വൈശാഖ് 100 കോടി ക്ലബ്ബിൽ , മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മധുരരാജ മാറി , 45 ദിവസം കൊണ്ടാണ്...

Latest News1 month ago

അവരുടെ ഈഗോയെ അത് ബാധിച്ചു, എന്നിട്ട് എനിക്ക് ഈഗോയാണെന്ന് പറഞ്ഞു: നിത്യാ മേനോന്‍…!

വലിയൊരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി നിത്യ മേനോന്‍. ഇന്ന് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ അറിയപ്പെടുന്ന നടിയായ നിത്യ ഒരു കാലത്ത് താന്‍ നേരിട്ട...

Latest News1 month ago

ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളില്‍ ഐശ്വര്യ ലക്ഷ്മി…!

2018ന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും. ആലിയ ഭട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 48-ാം...

Latest News1 month ago

മരക്കാരുടെ ജിസിസി വിതരണാവകാശം ഫാര്‍സിന്…!

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ റിലീസാണ് ലക്ഷ്യം വെക്കുന്നതെങ്കിലും ആഗോള...

Latest News1 month ago

‘മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, വിചാരിച്ചപോലെ തന്നെ സംഭവിച്ചു’; ഇപ്പോഴുള്ള മാറ്റങ്ങളുടെ തുടക്കം പ്രാഞ്ചിയേട്ടനാണെന്ന് രഞ്ജിത്ത്…!

മമ്മൂട്ടി- രഞ്ജിത്ത് കട്ടുകെട്ടില്‍ ഒരുങ്ങിയ മികച്ച സിനിമയായിരുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്. ഹീറോയിസമൊന്നുമില്ലാതെ പക്കാ തൃശൂര്‍കാരനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. പ്രാഞ്ചിയേട്ടന്റെ ഭാഷയും മാനറിസവുമെല്ലാം വലിയ...

Trending