Connect with us

Review

ഒരു വ്യത്യസ്ത ത്രില്ലെർ ആയി ഫഹദ് ; അതിരൻ റിവ്യൂ വായിക്കാം…!

Published

on

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അതിരൻ. ഈ. മാ. യു എന്ന പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് ശേഷം പി.ഫ്.മാത്യൂസ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് അതിരൻ. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്ലറും ഒരു നിഗൂഢമായ പശ്ചാത്തലം ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ് ഈ.മാ.യൗ വില്‍ നിന്നും ഏറെ മുന്നോട്ടു പോയിരിക്കുന്നു. ഒരു സെക്കന്റു പോലും സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാനാവാത്ത വിധം സംഭവങ്ങളെ അതിവിദഗ്ധമായി അദ്ദേഹം കോര്‍ത്തിണക്കിയിട്ടുണ്ട്. അതും തെല്ലും അതിഭാവുകത്വമോ അതിശയോക്തിയോ ഇല്ലാതെ.
പാട്ടുകളില്‍ ജയചന്ദ്രന്‍ പാടിയതു മനസ്സില്‍ നില്‍ക്കും. മറ്റുള്ളവ പുതിയ കാലത്തെ സംഗീതത്തിന്റെ പതിവു പാറ്റേണില്‍ തന്നെ.

ഫഹദ് ഫാസിൽ എപ്പഴെത്തെയും പോലെ ഗംഭീര പ്രകടനം ആണ് ചിത്രത്തിൽ പ്രകടനം ആണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ അത്ഭുതപെടുത്തിയത് സായി പല്ലവിയുടെ അഭിനയം ആണ്. കരിയർ ബെസ്റ്റ് പ്രകടനം ആണ് സായി പല്ലവി പുറത്തെടുത്തത്. മറ്റു അഭിനേതാക്കളും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.
ഈ അവധിക്കാലത്തു പ്രേക്ഷകർക്ക് ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ ഉഴകുന്ന ഒരു ത്രില്ലെർ തന്നെയാണ് അതിരൻ. ഗംഭീര പ്രകടനങ്ങളുടെ അകമ്പടിയോടെ ചേർന്ന ഒരു ക്ലാസ്സ്‌ ത്രില്ലെർ.

Continue Reading

Review

രാജയുടെ മാസ്സ് വിളയാട്ടം ; മധുരരാജാ റിവ്യൂ വായിക്കാം…!

Published

on

പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ടമായ കഥാപാത്രമാണ് 2009ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രമായ പോക്കിരിരാജയിലെ “മധുരരാജ”. ഇതേ കഥാപാത്രത്തെ അതെ രസചരടോടു കൂടി വീണ്ടും വൈശാഖ് അവതരിപ്പിക്കുകയാണ് മധുരാജ എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് നാൾ മുതൽ ആരാധകർ ആവേശ തിരയിൽ ആയിരുന്നു. നെൽസൺ ഐപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെൽസൺ ഐപ്പ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറും എല്ലാം നേരത്തെ തന്നെ തരംഗമായിരുന്നു. സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഒരു മദ്യ ദുരന്തത്തിനെ സംബന്ധിക്കുന്ന നരേഷനോടെ ആണ് ചിത്രം തുടങ്ങുന്നത്, ഫ്ലാഷ് ബാക് രംഗങ്ങളാണ് തുടക്കം. മദ്യ ദുരന്തത്തിന്റെ ഉറവിടം അന്വേഷിക്കാൻ എത്തുന്നത് നരെയ്ൻ അവതരിപ്പിക്കുന്ന പോലീസ് ക്യാരക്ടർ ആണ്. അയാൾക്ക് പക്ഷെ എതിരിടേണ്ടി വരുന്നത് നടേശൻ എന്ന അതി ശക്തനായ കള്ള വാറ്റുകാരനോടാണ്. ഒടുവിൽ അയാൾക്ക് അയാളുടെ ജീവൻ തന്നെ അടിയറ വയ്‌ക്കേണ്ടി വരുന്നു. പ്രെസെന്റിലേക്ക് കട്ട് ചെയുമ്പോൾ നടേശന്റെ വളർച്ച ഇന്നേറെ വലുതാണ്. ഇന്ന്. ഒരു സ്കൂളും നടേശന്റെ ബാറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നെടുമുടി വേണു ഇടപെടുന്നതിനെ തുടർന്നാണ് ടെക്ക് ഓഫ്. ജയ് അവതരിപ്പിക്കുന്ന ചിന്നൻ പാമ്പിൻ തുരുത്തിൽ എത്തുമ്പോൾ തൊട്ട് സിനിമ ഗതി വേഗത്തിൽ മുന്നേറുന്നു.

മമ്മൂട്ടിയുടെ ആദ്യാവസാനം വരെയുള്ള പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സംഘട്ടന രംഗങ്ങളിലും മറ്റും മമ്മൂട്ടിയുടെ എനർജി എടുത്തു പറയേണ്ടവയാണ്. ചിത്രത്തിന്റെ ആദ്യം മുതലേ ഉത്സവപ്രതീതി കൊണ്ട് വരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയിലെ താരത്തെ ഉപയോഗിക്കാനും വൈശാഖിന് സാധിച്ചു. മറ്റെല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ജോലി വെടിപ്പാക്കി ചെയ്തിട്ടുണ്ട്. സണ്ണി ലിയോൺ ഉണ്ടായിരുന്ന കുറച്ചു നിമിഷങ്ങൾ തീയേറ്ററിൽ മറ്റൊരു ഭൂകമ്പം ഉണ്ടായ പ്രതീതി ആയിരുന്നു ഉണ്ടക്കിയത്.

ഷാജി കുമാറിന്റെ ഛായാഗ്രഹണം മികച്ചതായിരുന്നു. ഒരു മാസ്സ് ആക്ഷൻ ചിത്രത്തെ സംബന്ധിച്ചു മധുരാജ അദ്ദേഹത്തിന്റെ ക്യമറക്കണ്ണുകളിൽ സൗന്ദര്യം കൂടിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതം ആയാലും മഹേഷ് നാരായണന്റെ കട്ടുകൾ ആയാലും ചിത്രത്തിനോട് നീതി പുലർത്തുന്നവയും കാണുന്ന പ്രേക്ഷകന്റെ ആസ്വാദനം ഭംഗം വരുത്താത്തവയുമാണ്.

ഈ വിഷു കാലത്ത് കുടുംബത്തോടൊപ്പം ആർത്തു ഉല്ലസിക്കാൻ കഴിയുന്ന ചിത്രമാണ് മധുരരാജാ. മമ്മൂട്ടി ആരാധകർക്കും സാധാരണ പ്രേക്ഷകർക്കും ഒരുപോലെ ആഘോഷിക്കാൻ പറ്റിയ ഒരു മാസ്സ് മസാല എന്റെർറ്റൈനെർ തന്നെ ഇത്.

Continue Reading

Review

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്ത “ഇളയരാജ” യുടെ റിവ്യൂ വായിക്കാം..!

Published

on

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ സംവിധാനം ചെയ്തു, ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച മലയാള ചിത്രമാണ് ഇളയ രാജ.പ്രതീക്ഷിച്ചതിലും മികച്ച ഒരു ദൃശ്യ വിരുന്ന് തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന് നിസംശയം പറയാൻ സാധിക്കും. അജയ് കുമാർ എന്ന നടനെ ഇത്രത്തോളം ഉപയോഗിച്ച ഒരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ല എന്നും ഗിന്നസ് പക്രുവിന്റെ കരിയർ ബെസ്റ്റ് ചിത്രം തന്നെയാണ് ‘ഇളയരാജ’.

സ്വന്തം കുടുംബത്തിനെ പോറ്റുവാൻ വേണ്ടി കപ്പലണ്ടി കച്ചവടം നടത്തുന്ന വനജൻ എന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അച്ഛൻ വേഷം കൈകാര്യം ചെയ്തിരിക്കുന്ന ഹരിശ്രീ അശോകന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിന് തന്നെയാണ് സാക്ഷിയായത്. ഒരു ചതുരംഗ കളിയെ ആസ്പദമാക്കിയാണ് സംവിധായകൻ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. വളരെ പതിയേയുള്ള കഥപറച്ചിലൂടെ ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്തുന്ന രീതിയിലുള്ള ദൃശ്യാവിഷ്ക്കാരമാണ് ഇളയരാജ. ക്ലൈമാസ് രംഗം ഏറെ ഹൃദയസ്പെർശിയായിരുന്നു.ഏറെ ദുരിതം നിറഞ്ഞ ജീവിതം നയിക്കുന്ന വനജന് ദൈവം ഏറെ കഴിവുകൾ നിറഞ്ഞ രണ്ട് കുട്ടികളെയാണ് കൊടുത്തിരിക്കുന്നത്. ഒരു ചതുരംഗ കളിപോലെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗ കളി പോലെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എത്താൻ ശ്രമിക്കുന്ന വ്യക്തിയുടെ ജീവിതം സംവിധായകൻ വരച്ചു കാട്ടിയിട്ടുണ്ട്. ആദ്യാവസാനം വരെ ബോറടിപ്പിക്കാതെയുള്ള അവതരണം ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്തും എന്ന കാര്യത്തിൽ തീർച്ച.

ഛായാഗ്രാഹകൻ പപ്പിനു മികച്ച ഫ്രേമുകൾ തന്നെയാണ് ചിത്രത്തിന് വേണ്ടി സമ്മാനിച്ചിരിക്കുന്നത്. രതീഷ് വേഗയുടെ സംഗീതവും സന്ദർഭത്തിന് അനുസരിച്ചായിരുന്നു. എഡിറ്റിംഗ് വർക്കുകൾ ശ്രീനിവാസ് കൃഷ്ണ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. തീയറ്ററുകളിൽ പോയി കണ്ടു വിലയിരുത്തേണ്ട ഒരു മികച്ച സൃഷ്‌ട്ടി തന്നെയാണ് ‘ഇളയരാജ’.

Continue Reading

Review

ഈ അവധിക്കാലത്തു ആഘോഷമാക്കാൻ കാളിദാസ് ജയറാമിന്റെ പുത്തൻ ചിത്രം ; അര്ജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് റിവ്യൂ വായിക്കാം..!

Published

on

ഇന്ന് പ്രദർശനത്തിനെത്തിയ പ്രധാന മലയാളം ചിത്രങ്ങളിലൊന്നാണ് അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് എന്ന ചിത്രം . ആട് ഒരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ്, അലമാര, ആട് 2 എന്നീ ചിത്രങ്ങൾ ഇതിനു മുൻപേ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസും ജോണ് മന്ത്രിക്കലും ചേർന്നാണ് . ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രശസ്ത യുവ താരം കാളിദാസ് ജയറാം നായകനായി എത്തിയിരിക്കുന്നു. മലയാളത്തിലെ ഭാഗ്യ നായികാ എന്ന പേരിൽ അറിയപ്പെടുന്ന ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും മികച്ച ജനശ്രദ്ധ നേടിയിരുന്നു.ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ഒരു കൂട്ടം ഫുട്ബാൾ പ്രേമികളാടിയ, അർജന്റീന ആരാധകരായ യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

അവരുടെ സൗഹൃദം, ഫുട്‌ബോൾ പ്രേമം, പ്രണയം, ജീവിതത്തിൽ ഉണ്ടാവുന്ന രസകരമായ സംഭവങ്ങൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രം കഥ പറയുന്നത്. കാളിദാസ്, ഐശ്വര്യ എന്നിവർ അവതരിപ്പിച്ച വിപിനൻ, മെഹ്‌റു എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങൾ.

സൗഹൃദവും പ്രണയവും ഒരുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. ഏറെ രസകരമായ എന്നാൽ സന്ദർഭോചിതമായ നർമ്മങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചൈയ്തിട്ടുണ്ട്. ഒരു നല്ല ഗ്രാമവും ഗ്രാമവാസികളും അതിനു അനുയോച്യമായ ഒരു കഥയും തന്നെയാകാം ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.വിപിനൻ എന്ന കാളിദാസ് ജയറാമും, മെഹ്രു ഐശ്വര്യ ലക്ഷ്മിയും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് മറ്റൊരു ആകർഷണം. അനു, അനീഷ് ഗോപാൽ, അസിം ജമാൽ എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തി. എപ്പോഴത്തെയും പോലെ ഗോപി സുന്ദർ മാജിക് ഈ ചിത്രത്തിലും ഒരു മാജിക് ആയിറ്റി തന്നെ പ്രേക്ഷകരിൽ നിലനിർത്തി. ലിജോ പോളിന്റെ എഡിറ്റിംഗ് മികവും പ്രേക്ഷകർ ശ്രദ്ധിക്കാതിരിക്കില്ല.


ലോകകപ്പും കാട്ടൂർക്കടവ് വിശേഷങ്ങളുമായി പോകുന്ന ആദ്യ പകുതിയും പ്രണയത്തിൽ രസച്ചരട് മുറിയാതെ പോവുന്ന രണ്ടാം പകുതിയും കാട്ടൂർകടവിനെ പ്രിയപ്പെട്ടതാക്കുന്നു. ഫുട്‌ബോൾ ആരാധകരെ ത്രസിപ്പിച്ചിരുത്ത രീതിയിൽ ചിത്രത്തെ മുന്നോട് കൊണ്ട് പോവുന്നതിൽ മിഥുൻ മാനുവൽ വിജയിച്ചിട്ടുണ്ട്. റെനദേവ് ഒരുക്കിയ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവും എടുത്തു പറയേണ്ട പ്ലസ് പോയിന്റുകൾ ആണ്.

ചുരുക്കി പറഞ്ഞാൽ പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന ഒരു തികഞ്ഞ വിനോദ ചിത്രം ആണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. തികച്ചും വ്യത്യസ്തമായി കഥ പറയുന്ന ഒരു എന്റെർറ്റൈനെർ തന്നെയാണ് മിഥുൻ മാനുവൽ തോമസും കാളിദാസ് ജയറാമും കൂടി ചേർന്ന് നമ്മുക്ക് സമ്മാനിച്ചത്. ഈ ചിത്രം നിങ്ങളെ ആദ്യാവസാനം രസിപ്പിക്കുമെന്നുറപ്പാണ് .

Continue Reading

Trending

Latest News3 hours ago

കേരളത്തിന്റെ സ്വന്തം ആനവണ്ടിയിൽ പരസ്യവുമായി ദുൽഖർ ചിത്രം “ഒരു യമണ്ടൻ പ്രേമകഥ” ചിത്രം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും !!

നാളുകൾക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത്...

Latest News1 week ago

70 ഓളം എക്സ്ട്രാ ഷോസുമായി മധുരരാജയുടെ ബോക്സ്‌ ഓഫീസ് താണ്ഡവം കേരളമെങ്ങും…!

റിലീസ് ചെയ്ത നാല് ദിവസങ്ങൾ പിന്നിടുമ്പോളും മധുരരാജയ്ക്ക് തിരക്കുകൾ കുറയുന്നില്ല,പ്രേക്ഷകർ ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നതിനുള്ള തെളിവാണ് രാത്രി വൈകിയുള്ള എക്സ്ട്രാ ഷോകളും മറ്റും.....

Latest News1 week ago

‘ഫോറൻസിക്‌’ : 7th Day ടീം വീണ്ടും ഒന്നിക്കുന്ന ടൊവിനൊയുടെ ത്രില്ലർ…!

5 വർഷങ്ങൾക്ക്‌ മുൻപുള്ള വിഷുവിനായിരുന്നു ‘7th Day’ റിലീസ്‌. 7th Dayൽ ഒപ്പമുണ്ടായിരുന്ന ടൊവീനൊ തൊമസും, സുജിത്ത്‌ വാസുദേവും,അഖിൽ പോളും വീണ്ടും ഒന്നിക്കുന്ന ‘ഫോറൻസിക്’ എന്ന സിനിമയുടെ...

Latest News1 week ago

‘തമാശ’യുമായി വിനയ് ഫോർട്ട് എത്തുന്നു.. സമീർ താഹിർ,ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി,ചെമ്പൻ വിനോദ് എന്നിവർ ചേർന്ന് നിർമ്മാണം…’തമാശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി…!

മലയാള സിനിമക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായ സുഡാനി ഫ്രം നൈജീരിയ സമ്മാനിച്ച ഹാപ്പി അവേഴ്സ് എന്റർട്രെയ്മെന്റിന്റെ പുതിയ സിനിമ ’ തമാശ ‘ ഫസ്റ്റ്...

Latest News4 weeks ago

ടൊവീനോ പൊലീസ് ഓഫീസറായി എത്തുന്ന കല്‍ക്കിയുടെ ചിത്രീകരണം ആരംഭിച്ചു…!

ടൊവീനോ തോമസ് പൊലീസ് ഓഫീസറായി എത്തുന്ന കല്‍ക്കിയുടെ ചിത്രീകരണം ആരംഭിച്ചു. സൂര്യയുടെ സിങ്കം ലുക്കിന് സമാനമായ ഗെറ്റപ്പിലാണ് ടൊവീനോ ചിത്രത്തില്‍ എത്തുന്നത്. ‘എസ്ര’യ്ക്കു ശേഷം താരം പൊലീസ്...

Latest News1 month ago

‘രാജ’യുടെ ട്രിപ്പിൾ സ്ട്രോങ്ങ്‌ മാസ്സ് എൻട്രി ; മലയാളത്തിലെ ടീസർ റെക്കോർഡുകളെല്ലാം ഭേദിച്ച്‌‌ മധുരരാജ…!

വൈശാഖ് സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം ‘മധുരരാജ’ അന്നൗൻസ് ചെയ്ത നിമിഷം മുതൽ ആരാധകർ ആവേശത്തിലാണ്. 2010ൽ തീയറ്ററുകൾ അടക്കി ഭരിച്ച രാജ വീണ്ടും എത്തുമ്പോൾ ആവേശം...

Latest News1 month ago

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തുന്ന “തണ്ണീര്‍മത്തന്‍ ദിനങ്ങളിന്‍റെ” ചിത്രീകരണം ആരംഭിച്ചു…!

നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രീകരണത്തിന് തുടക്കം. വിനീത് ശ്രീനിവാസനും ‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫെയിം മാത്യു തോമസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ...

Latest News1 month ago

ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ”സുഡാനി ഫ്രം നൈജീരിയ”: ഫഹദ് ഫാസില്‍…!

നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടന്‍ ഫഹദ് ഫാസില്‍ തന്റെ പ്രിയപ്പെട്ട മലയാളചലച്ചിത്രം ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ കണ്ട ഏറ്റവും നല്ല മലയാള സിനിമ സുഡാനി...

Latest News1 month ago

‘മാത്തനായി മമ്മൂക്ക, അപ്പുവായി ശോഭന, അവരുടെ മായാനദി അടിപൊളിയായിരിക്കും’; ആഗ്രഹം തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി..!

ഐശ്വര്യ ലക്ഷ്മിയെ ആരാധകര്‍ നെഞ്ചിലേറ്റിയത് ആഷിഖ് അബുവിന്റെ മായാനദിയിലൂടെയാണ്. ഐശ്വര്യയുടെ അപ്പുവിനേയും ടൊവിനോയുടെ മാത്തനേയും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഈ ചിത്രം ശോഭനയും മമ്മൂട്ടിയും അഭിനയിച്ചാല്‍...

Latest News1 month ago

‘ലാലേട്ടനൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും പ്രാര്‍ത്ഥിക്കും ഒരു സിനിമ കൂടി അദ്ദേഹത്തിനൊപ്പം കിട്ടണേ എന്ന്’; ഇത് ഡബിള്‍ ലോട്ടറിയെന്ന് മഞ്ജു വാര്യര്‍…!

ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യറും നായികാനായകന്മാരായി എത്തുന്ന സിനിമയാണ് ലൂസിഫര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം തനിക്ക് ഡബിള്‍ ലോട്ടറി അടിച്ചപോലെയാണെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്....

Trending