Connect with us

Review

കാർത്തിയുടെ മാസ്സ് അവതാരം ; ദേവ് റിവ്യൂ വായിക്കാം…!

Published

on

തീരൻ അധികാരം ഒന്ടരു എന്ന ഹിറ്റ്‌ ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയ കാർത്തിയുടെ ഏറ്റവും പുത്തൻ ചിത്രമാണ് ദേവ്. വാലെന്റൈൻസ് ദിനത്തിൽ റിലീസിന് എത്തുന്ന ചിത്രം ഒരു പ്രണയ കഥയാണ് പറയുന്നത്.

സാഹസികതയെ പ്രണയിക്കുന്ന ദേവും ബിസിനസ് നടത്തി സക്‌സസ് ആയ മേഘനയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഗാനങ്ങളും എല്ലാം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.


കാർത്തി, രാകുൽ പ്രീത് സിംഗ്, രമ്യ കൃഷ്ണൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ച വേൽരാജ്‌ ചിത്രത്തിന്റെ വേഗതക്കു അനുസരിച്ചു തന്നെ ക്യാമറ ചലിപ്പിച്ചു. ഹാരിസ് ജയരാജിന്റെ സംഗീതവും മികച്ചു നിന്നു.

ഒരു മികച്ച ആക്ഷൻ ത്രില്ലറിനെ പ്രണയത്തിന്റെ പകിട്ടിൽ പൊതിഞ്ഞു പറഞ്ഞ ചിത്രമാണ് ദേവ്. കുടുംബ സമേതമായി പ്രേഷകർക്കു ഈ ചിത്രത്തെ സമീപിക്കാം.

Continue Reading

Review

മലയാളികളെ വീണ്ടും അതിശയിപ്പിച്ചുകൊണ്ട് ദേവദാസ് ; കളിക്കൂട്ടുകാര്‍ റിവ്യൂ വായിക്കാം…!

Published

on

‘അതിശയൻ’, ‘ആനന്ദഭൈരവി’ എന്നീ ചിത്രത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം രസിപ്പിച്ച ദേവദാസ് നായകനായെത്തുന്ന കളിക്കൂട്ടുകാർ ഇന്ന് റിലീസ് ചെയ്തു. പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവദാസിനൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. ദേവദാസിന്‍റെ അച്ഛനും നടനുമായ ഭാസി പടിക്കലാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഒരുമിച്ച് പഠിച്ച് വളര്‍ന്ന ആറു സുഹൃത്തുക്കളുടെ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം.പത്തൊൻപതു വയസ്സുള്ള ആറു ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നോക്കുന്നത്. ഒരുമിച്ചു പഠിക്കുന്ന ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്ന് ഇവർ നടത്തുന്ന അതിജീവന ശ്രമങ്ങളുമാണ് വളരെ ത്രില്ലിങ്ങായി ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.പി കെ ബാബുരാജ് നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു ഈ ചിത്രം ഒരു പക്കാ ത്രില്ലിംഗ് എന്റെർറ്റൈനെർ ആണ്.

എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.ഒരു സാധാരണ ക്യാമ്പസ്-പ്രണയകഥ പറഞ്ഞുപോകുന്നതിനുമപ്പുറം ഈ പ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ചില സാമൂഹിക പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നുണ്ട്. ആക്ഷനും സസ്പെന്‍സുമൊക്കെയുള്ള ചിത്രം പൂര്‍ണ്ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണെന്നും ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഒരേ സ്വരത്തിൽ പറയുന്നു. ഒരു കുടുംബസാഹചര്യങ്ങൾ മാത്രമല്ല സാമൂഹികപരമായും ഒരു വ്യക്തിക്ക് ഒത്തിരി സമ്മർദ്ദങ്ങളും പരിമിതികളും അനുഭവപ്പെടുന്നുടെന്നു തെളിയിക്കുന്ന പല സാഹചര്യങ്ങളും ഈ ചിത്രത്തിൽ അതി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. തൃശ്ശൂരിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞുപോകുന്നെതെങ്കിലും ഗോവ, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നിരിക്കുന്നത്.

ബാലതാരമായി മാത്രം നമ്മൾ കണ്ടിട്ടുള്ള ദേവദാസ് നായകനായി മാസ്സ് പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ നായികാ വേഷത്തിൽ എത്തിയ നിധിയും പ്രേക്ഷകരുടെ കയ്യടി നേടുന്ന പ്രകടനം നൽകി. ഇവരോടൊപ്പം മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ആൽവിൻ, ജെൻസൺ, സ്നേഹ, ഭാമ, രഞ്ജി പണിക്കർ, സുന്ദർ പാണ്ട്യൻ, സലിം കുമാർ, ബൈജു, ഷമ്മി തിലകൻ, ജനാർദനൻ, കുഞ്ചൻ, രാമു, ശിവജി ഗുരുവായൂർ, ഇന്ദ്രൻസ്, വിവേക് ഗോപൻ, സുനിൽ സുഗത, ബിന്ദു അനീഷ്, രജനി മുരളി എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. .
ദേവാമൃതം സിനിമാ ഹൗസിന്‍റെ ബാനറില്‍ പടിക്കല്‍ ഭാസിയാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രദീപ് നായരാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. അയൂബ് ഖാന്‍ ചിത്രസംയോജനവും ബിജിബാല്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. റഫീക്ക് അഹമ്മദിൻ്റെയും ഹരിനാരായണന്‍റെയും വരികൾക്ക് വിഷ്ണു മോഹന്‍ സിത്താര, വിനു തോമസ് എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

ചുരുക്കി പറഞ്ഞാൽ കളിക്കൂട്ടുകാർ ഒരു തികഞ്ഞ വിനോദ ചിത്രമാണ്. ഒരു ത്രില്ലിംഗ് മൂവിയിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കി നിർമ്മിച്ച ഒരു പൈസ വസൂൽ ചിത്രം എന്ന് ഇതിനെ നമ്മുക്ക് വിശേഷിപ്പിക്കാം. അമിത പ്രതീക്ഷകൾ ഇല്ലാത്ത പോകുന്ന പ്രേക്ഷകരെ എന്തുകൊണ്ടും തൃപ്‌തിപ്പെടുത്തുന്ന ഒരു ചിത്രമാണ് കളിക്കൂട്ടുകാർ എന്നതിൽ യാതൊരു സംശയവുമില്ല.

Continue Reading

Latest News

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് വാരിക്കുഴിയിലെ കൊലപാതകം…റിവ്യൂ വായിക്കാം..!

Published

on

രജീഷ് മിഥിലയുടെ സംവിധാനത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. അമിത് ചക്കാലയ്ക്കല്‍,ലാല്‍,ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ടെയ്ക്ക് വണ്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷിബു ദേവദത്ത്, സുജിഷ് കൊളോത്തൊടി എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.വാരിക്കുഴിയിലെ കൊലപാതകത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജയസൂര്യയെ നായകനാക്കി ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് രജീഷ് മിഥില. ജയസൂര്യ ചിത്രത്തിനു ശേഷമാണ് വാരിക്കുഴിയിലെ കൊലപാതകവുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. സംവിധാനത്തിനു പുറമെ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രാജേഷ് മിഥില തന്നെയാണ്.ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും വാരിക്കുഴിയിലെ കൊലപാതകമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


ആലപ്പുഴയിലെ അരയൻതുരുത്തു നിവാസികളുടെയും അവിടുത്തെ പള്ളിയിലെ വൈദികൻ ഫാ.വിൻസെൻ്റ് കൊമ്പനയുടെയും കഥയാണ് ചിത്രം പറയുന്നത്. സാധാരണ മലയാള സിനിമകളിൽ കണ്ടു ശീലിച്ച “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ , കുഞ്ഞാടെ“ എന്ന് പറയുന്ന വൈദികനെയല്ല അമിത് ചക്കാലക്കൽ അവതരിപ്പിച്ചിരിക്കുന്നത്. മറിച്ച് കുറ്റവാളികളെ ഇടിക്കാൻ ആഗ്രഹിച്ചു പോലീസ് പണിക്കു പോയി. ആ ജോലി രാജിവെച്ചു ശേഷം സെമിനാരിയിൽ ചേർന്ന്, വൈദികനായി നാട്ടിലെ പ്രശ്നക്കാരെ പള്ളിമേടയിൽ വിളിച്ചു നല്ല ഇടി കൊടുക്കുന്നയാളാണ് ഫാദർ വിൻസെൻ്റ് . എൻ എസ് മാധവൻ്റെ ‘ഹിഗ്വിറ്റ’യിലെ വൈദികനെ ഓർമ്മവരും ചില നേരങ്ങളിൽ. നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും അവസാന തീരുമാനം കൊമ്പനയുടേതാണ്.

എന്നാൽ നാട്ടിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ദൃക്‌സാക്ഷിയായി അച്ചൻ മാറുന്നു. കൊല നടത്തിയ വ്യക്തി അച്ചൻ്റെ അടുത്ത് തന്നെ അന്ന് കുമ്പസാരിക്കുകയും ചെയ്തു കുമ്പസാര രഹസ്യം പുറത്ത് പറയാൻ പാടില്ല എന്ന വിശുദ്ധ നിയമം അയാളെ വെട്ടിലാക്കുന്നു. വിശ്വാസ വഴികൾ കാത്തുകൊണ്ട് തന്നെ കൊലപാതകിയെ പൂട്ടാൻ അച്ചന് കഴിയുമോ? വാരിക്കുഴിയിലെ കൊലപാതകം പറഞ്ഞു വെക്കുന്നത് ഈ കഥയാണ് .

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബി എന്ന ചിത്രത്തിലൂടെയാണ് അമിത് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറിയ റോളുകളില്‍ താരം അഭിനയിച്ചിരുന്നു. വാരിക്കുഴിയിലെ കൊലപാതകത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത് അമിതാണ്. അമിതിനൊപ്പം ദിലീഷ് പോത്തനും ലാലും പ്രാധാന്യമുളള റോളുകളില്‍ എത്തുന്നു.ഗ്രാമത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളും തമാശകളും പറഞ്ഞു തുടങ്ങുന്ന ചിത്രം, ആദ്യ പകുതിയുടെ അവസാനത്തോടെയാണ് യഥാർഥ കഥയിലേക്ക് കടക്കുന്നത്. പുതുമയുള്ള കഥാപശ്ചാത്തലവും കേന്ദ്ര കഥാപാത്രത്തിൻ്റെ മാനറിസങ്ങളും, പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥപറച്ചിലും, കൃത്യമായി സസ്പെൻസ് എലെമെൻ്റ്സ് എല്ലാം കൂടി ആകുമ്പോൾ രാജേഷ് മിഥിലയുടെ മികച്ച ക്രാഫ്റ്റ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞു.

സംഗീതസംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകന്‍ എം എം കീരവാണി,ശ്രേയാ ഘോഷാല്‍, റിയാലിറ്റി ഷോകളിലൂടെ ശ്രേദ്ധേയനായ വൈഷണവ് എന്നിവരാണ്. നെടുമുടി വേണു,ലെന,അഞ്ജലി നായര്‍,ഷമ്മി തിലകന്‍,നന്ദു തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.വേറിട്ട വൈദികവേഷവും, സസ്പെൻസ് സ്വഭാവമുള്ള കഥയും, താരങ്ങളുടെ മികച്ച പ്രകടനവും വരിക്കുഴിയിലെ കൊലപാതകത്തെ മിഴിവുറ്റതാക്കുന്നുണ്ട്. കുടുംബവുമൊത്തു കാണാൻ കഴിയുന്ന ഒരു കൊച്ചു ചിത്രമാണ് “വാരിക്കുഴിയിലെ കൊലപാതകം” ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൊച്ചു ചിത്രം.

Continue Reading

Review

നല്ല ചിരിമയമുള്ള റൗഡികൾ ; മിസ്റ്റർ ആൻഡ് മിസിസ് റൗഡി റിവ്യൂ വായിക്കാം…!

Published

on

പൂമരം എന്ന ചിത്രത്തിന് ശേഷം കാളിദാസ് ജയറാം നായകനാകുന്ന ചിത്രമാണ് മിസ്റ്റർ ആൻഡ് മിസിസ് റൗഡി. ജീത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് അദേഹത്തിന്റെ ഭാര്യ ലിൻഡ ജീത്തു ആണ്. നേരത്തെ തന്നെ ചിത്രത്തിന്റെ ട്രെയ്ലറും പാട്ടുകളും ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയിരുന്നു.


ഒരു നാട്ടിൻപ്പുറത്ത് അല്ലറചില്ലറ കൊട്ടേഷൻ പരിപാടികളുമൊക്കെയായി വലിയ ദിശാബോധമൊന്നുമില്ലാതെ നടക്കുന്ന അഞ്ചു ചെറുപ്പക്കാരുടെയും അവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി കയറിവരുന്ന ഒരു പെൺകുട്ടിയുടെയും കഥയാണ് ‘മിസ്റ്റർ ആന്റ് മിസ് റൗഡി’. കാളിദാസിന്റെ നായികയായി ചിത്രത്തിൽ എത്തിയത് അപർണ്ണ ബാലമുരളിയാണ്.

കളിദാസിന് ഒപ്പം ഗണപതി, ഷെബിൻ ബെൻസൻ , വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും പ്രധാന വേഷത്തിൽ തന്നെ ചിത്രത്തിൽ എത്തി.
കോമഡിക്ക് നല്ല പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ച് ചെറുപ്പക്കാരുടെ കഥ വളരെ മനോഹരമായി തന്നെ നർമ്മത്തിന്റെ അകമ്പടിയോട്കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.


കാളിദാസ് ജയറാം തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുപോലെ തന്നെ അപർണ ബലമുരളിയും ഉശിരുള്ള പ്രകടനം കാഴ്ച വെച്ചു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗണപതി, ഷെബിൻ ബെൻസൺ, വിഷ്ണു ഗോവിന്ദൻ, വിജയ് ബാബു, സായ് കുമാർ, ഷഹീൻ സിദ്ദിഖ്, വിജയരാഘവൻ, എന്നിവരും തങ്ങളെ ഏല്പിച്ച ജോലി ഏറ്റവും ഭംഗിയായി ചെയ്തു തീർത്തു.സതീഷ് കുറുപ്പ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്.അനിൽ ജോൺസൻ ഒരുക്കിയ ഗാനങ്ങൾ മികവിട്ടു നിന്നു.ഒറ്റ വാക്കിൽ പറഞ്ഞാൽ മനസ്സ് നിറഞ്ഞു ചിരിക്കാവുന്ന മികച്ച ഒരു ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ് റൗഡി. കുടുംബ പ്രേഷകരോടൊപ്പം ഒരുമിച്ചു ആഘോഷിക്കാൻ പറ്റിയ ഒരു കൊച്ചു ചിത്രം.

Continue Reading

Trending

Latest News9 hours ago

1500ൽ പരം തീയേറ്ററുകളിൽ 3 ഭാഷകളിൽ “ലൂസിഫർ” റിലീസിന് ഒരുങ്ങുന്നു…!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന മോഹൻലാൽ ചിത്രം ഈ മാസം റിലീസ് ചെയ്യും. വമ്പൻ റിലീസിനൊരുങ്ങുകയാണ് ചിത്രം. ലൂസിഫര്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ...

Latest News11 hours ago

ഡേവിഡ് നൈനാൻ മുതൽ ജോൺ എബ്രഹാം വരെ! വൈറലായ ആ മൂന്ന് ചിത്രങ്ങൾക്കും പിന്നിൽ ഒരാൾ..!

ഇന്നലെ രാത്രി മുതൽ ഫേസ്ബുക്കിൽ തരംഗമായി കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയുടെ പതിനെട്ടാം പടി എന്ന ചിത്രത്തിലെ ചില ഫോട്ടോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു സ്റ്റിൽ...

Latest News2 days ago

മമ്മൂക്ക ഫാൻസിന് ആഘോഷമാക്കാന്‍ മധുരരാജയുടെ ടീസര്‍ മാര്‍ച്ച്‌ 20ന് പുറത്തിറക്കുന്നു…!

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ്‌ മധുരരാജ. മധുരരാജയുടെ മോഷന്‍ പോസ്റ്ററും വാര്‍ത്തകളും അടക്കം എല്ലാം തന്നെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കി...

Latest News6 days ago

ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റ്‌ ആയി രജീഷ വിജയന്‍ ; ഫൈനല്‍സ് ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കും..!

ജൂൺ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം, റജിഷ ഇനി പ്രത്യക്ഷപെടുന്നത് ഒളിംപിക്സിന് തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റ് ആയി… ഫൈനൽസ് എന്ന ഈ സിനിമ നിർമ്മിക്കുന്നത് മലയാളത്തിലെ...

Latest News2 weeks ago

ദുൽഖർ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി…!

ഒന്നര വർഷങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചലച്ചിത്രം ‘ഒരു യമണ്ടൻ പ്രേമകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്...

Latest News3 weeks ago

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് വാരിക്കുഴിയിലെ കൊലപാതകം…റിവ്യൂ വായിക്കാം..!

രജീഷ് മിഥിലയുടെ സംവിധാനത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. അമിത് ചക്കാലയ്ക്കല്‍,ലാല്‍,ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ടെയ്ക്ക് വണ്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍...

Latest News3 weeks ago

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങുന്നു…!

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വൈകിട്ട് ആറു മണിക്ക് ചിത്രത്തിന്റെ ഔദ്യോഗിക പേജിലൂടെയാണ് പോസ്റ്റര്‍...

Latest News3 weeks ago

നീരജ് മാധവ് നായകനാകുന്ന ‘ക’യുടെ ചിത്രീകരണം തുടങ്ങി…!

നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ള നിർമിക്കുന്ന ചിത്രം നവാഗതനായ രജീഷ്‌ലാൽ വംശയാണ്...

Latest News1 month ago

വിജയ്‌ സൂപ്പറും പൗർണ്ണമിയും 25 കോടി ക്ലബിൽ…!

ബൈസിക്കിൾ തീവ്സ്‌, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ആസിഫ്‌ അലിയെ നായകനാക്കി ജിസ്‌ ജോയ്‌ ഒരുക്കിയ മൂന്നാം ചിത്രം ‘വിജയ്‌ സൂപ്പറും പൗർണ്ണമിയും’ ഗംഭീര വിജയമായി...

Latest News1 month ago

ലുട്ടാപ്പി ഒരു വികാരമാണ്! വൈറലായി ന്യൂസിലൻഡിലെ ‘സേവ് ലുട്ടാപ്പി’ ബാനർ..!

ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ ലുട്ടാപ്പി തരംഗം. ആവേശകരമായ ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി ൨൦ മത്സരത്തിൽ മലയാളികളുടെ ശ്രദ്ധ മുഴുവൻ നമ്മുടെ ലുട്ടാപ്പിയിൽ ആയി പോയി. സേവ്...

Trending