Connect with us

Latest News

ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ”സുഡാനി ഫ്രം നൈജീരിയ”: ഫഹദ് ഫാസില്‍…!

Published

on

നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടന്‍ ഫഹദ് ഫാസില്‍ തന്റെ പ്രിയപ്പെട്ട മലയാളചലച്ചിത്രം ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ കണ്ട ഏറ്റവും നല്ല മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്നാണ് ഫഹദ് പറയുന്നത്.

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ഇനു’ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനുമായി ഇണങ്ങുന്ന മൃഗങ്ങളെ ഉപയോഗിച്ച് ശാരീരിക മാനസിക രോഗികളെ പരിചരിക്കുന്ന ചികിത്സാ രീതിയായ പെറ്റ് തെറാപ്പി പ്രമേയമായ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമാണ് ഇനു.

മൂവ്യൂ ബ്രിഡ്ജിന്റെ ബാനറില്‍ സിയാസ് മീഡിയ സ്‌കൂളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാഫി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജ് ഡെ ‘ആവാസിയോ’ യില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഫഹദ്.

Continue Reading

Latest News

അവരുടെ ഈഗോയെ അത് ബാധിച്ചു, എന്നിട്ട് എനിക്ക് ഈഗോയാണെന്ന് പറഞ്ഞു: നിത്യാ മേനോന്‍…!

Published

on

വലിയൊരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി നിത്യ മേനോന്‍. ഇന്ന് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ അറിയപ്പെടുന്ന നടിയായ നിത്യ ഒരു കാലത്ത് താന്‍ നേരിട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മനസ് തുറന്നത്.

തന്റെ കരിയറിന്റെ ആരംഭകാലത്ത് അവര്‍ നിര്‍മാതാക്കളുടെ സംഘടനാഭാരവാഹികളെ അപമാനിച്ചെന്നും തന്നെ കാണാനെത്തിയവരോട് മാനേജരെ കണ്ടാല്‍ മതിയെന്ന് പറഞ്ഞെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നിത്യയ്ക്ക് പറയാനുണ്ടായിരുന്നത് പ്രേക്ഷകര്‍ കേട്ടുകാണില്ല.

‘തല്‍സമയം ഒരു പെണ്‍കുട്ടി എന്ന സിനിമ ചെയ്യുന്ന സമയമായിരുന്നു അത്. ആ സമയത്താണ് എന്റെ അമ്മയ്ക്ക് കാന്‍സറാണെന്ന് അറിയുന്നത്. ടികെ രാജീവ് കുമാര്‍ സാറിന്റെ സിനിമയായിരുന്നു അത്. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണ്. മാത്രമല്ല ഞാന്‍ കാരണം ഓ ചിത്രത്തിന്റെ ഷൂട്ട് മുടങ്ങരുത് എന്നുണ്ട്‌. അതുകൊണ്ട് ഞാന്‍ ഷൂട്ടിങ്ങിന് വന്നു’- നിത്യ പറയുന്നു.

അന്ന് ഏറെ ചെറുപ്പമായിരുന്ന നിത്യയ്ക്ക അമ്മയ്ക്ക് കാന്‍സറിന്റെ മൂന്നാം ഘട്ടമാണെന്ന് വിശ്വസിക്കാന്‍ കൂടി കഴിഞ്ഞില്ല. അത്രമാത്രം വികാരാധീനയായ അവസ്ഥയായരുന്നു. ഷൂട്ടിങ്ങിന്റെ സമയത്ത് അത് ചെയ്യും. കഴിയുമ്പോഴേക്കും എന്റെ മുറിയില്‍ പോയിരുന്ന് കരയും. വീണ്ടും സീനില്‍ അഭിനയിക്കും. അതായിരുന്നു അവസ്ഥ.

‘നമ്മളൊക്കെ മനുഷ്യരാണ്. മനുഷ്യരുടേതായ എല്ലാ വികാരവിചാരങ്ങളും ഉണ്ടാകും. ആ സമയത്ത് എനിക്ക് മൈഗ്രെയ്‌നും ഉണ്ടായിരുന്നു. ആ അസുഖം വന്നവര്‍ക്കെ ആ അവസ്ഥ മനസ്സിലാകൂ. ചിലപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നെടുത്ത് ചാടാനൊക്കെ തോന്നും. അത്രയ്ക്ക് വേദനയാണ്. അങ്ങനെ ഒരു സുഖവുമില്ലാതെ മുറിയിലിരിക്കുമ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ കുറേ ആളുകള്‍ കയറി വന്നത്. എനിക്ക് അതില്‍ ആരെയും അറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടും ഇല്ല. വലിയ ആളുകളൊക്കെ ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞു. ഞാനാകെ സുഖമില്ലാതെ ഇരിക്കുന്ന അവസ്ഥയായതിനാലും ഷൂട്ടിങ് ഉള്ളതിനാലും പിന്നീട് കാണാം എന്ന് ഞാന്‍ അവരോട് പറഞ്ഞുവെന്നത് ശരിയാണ്. ലൊക്കേഷനില്‍ വച്ച് കാണേണ്ട എന്നേ ഉദ്ദേശിച്ചുള്ളൂ.’- നിത്യ പറയുന്നു.

‘അവരുടെ ഈഗോയെ അതു ബാധിച്ചു. എനിക്ക് ഈഗോയാണെന്ന് അവര്‍ പറഞ്ഞു. പക്ഷേ എനിക്കല്ല അവര്‍ക്കാണ് ഈഗോ. ഞാന്‍ അതെക്കുറിച്ച് ഒരുപാട് ചിന്തിച്ചു. പിന്നെ അതു വിടാന്‍ തീരുമാനിച്ചു. അത് വലിയ കാര്യമൊന്നും അല്ല എന്ന് മനസിലായി. എനിക്ക് സന്തോഷമായിരിക്കാനാണ് ആഗ്രഹം. നല്ല സിനിമകള്‍ ചെയ്യണമെന്ന് മാത്രമാണ് ലക്ഷ്യം. എനിക്ക് വിലക്ക് ലഭിച്ചുവെന്ന് പലരും പറയുന്നു. പക്ഷേ ആ സമയത്താണ് ഞാന്‍ ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചതും’- നിത്യ വ്യക്തമാക്കി.

Continue Reading

Latest News

ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളില്‍ ഐശ്വര്യ ലക്ഷ്മി…!

Published

on

2018ന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും. ആലിയ ഭട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 48-ാം സ്ഥാനത്താണ് ഐശ്വര്യ. രണ്ടാം സ്ഥാനം മീനാക്ഷി ചൗധരിയും മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും നേടി. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് പല മേഖലകളിലുള്ള സ്ത്രീകളെ പട്ടികയ്ക്കായി തെരഞ്ഞെടുത്തത്.
മലയാളിയായ നടി മാളവിക മോഹനന്‍ 39-ാം സ്ഥാനത്തുണ്ട്. ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ശാരീരികാകര്‍ഷണം, ആറ്റിറ്റിയൂഡ്, പ്രതിഭ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തലുകള്‍ നടന്നത്. നേരത്തേ ആകര്‍ഷകത്വമുള്ള പുരുഷന്‍മാരുടെ പട്ടിക പുറത്തിറക്കിയതില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇടം നേടിയിരുന്നു.

Continue Reading

Latest News

മരക്കാരുടെ ജിസിസി വിതരണാവകാശം ഫാര്‍സിന്…!

Published

on

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ റിലീസാണ് ലക്ഷ്യം വെക്കുന്നതെങ്കിലും ആഗോള റിലീസ് ഗംഭീരമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ജിസിസി വിതരണാവകാശം ഫാര്‍സ് ഇന്റര്‍നാഷണലിന് കൈമാറി. ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഈ വര്‍ഷം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരം. 10 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാണ്രേത അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. 100 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍.
ഹൈദരാബാദ് രാമോജി റാവു ഫിലിംസിറ്റിയിലെ കുറ്റന്‍ സെറ്റിലാണ് ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടക്കുന്നത്. ഒരാഴ്ചയില്‍ താഴെ മാത്രം കോവളത്തും ഷൂട്ടിംഗ് നടന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് ചെയ്യുകയെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇളയരാജ, എംജി ശ്രീകുമാര്‍, പ്രേമം ഫെയിം രാജേഷ് മുരുകേശന്‍ എന്നിവര്‍ ഗാനങ്ങള്‍ക്ക് ഈണമിടുന്നു. മഞ്ജുവാര്യര്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനും എത്തുന്നു. കല്യാണി ആദ്യമായി അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നു എന്നതും മലയാളത്തില്‍ അരങ്ങേറുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. കീര്‍ത്തി സുരേഷാണ് മറ്റൊരു നായിക. തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, തമിഴ് താരം പ്രഭു എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്.
കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചൈന, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകുന്നുണ്ട്.

Continue Reading

Trending

Latest News2 days ago

അവരുടെ ഈഗോയെ അത് ബാധിച്ചു, എന്നിട്ട് എനിക്ക് ഈഗോയാണെന്ന് പറഞ്ഞു: നിത്യാ മേനോന്‍…!

വലിയൊരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി നിത്യ മേനോന്‍. ഇന്ന് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ അറിയപ്പെടുന്ന നടിയായ നിത്യ ഒരു കാലത്ത് താന്‍ നേരിട്ട...

Latest News2 days ago

ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളില്‍ ഐശ്വര്യ ലക്ഷ്മി…!

2018ന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും. ആലിയ ഭട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 48-ാം...

Latest News2 days ago

മരക്കാരുടെ ജിസിസി വിതരണാവകാശം ഫാര്‍സിന്…!

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ റിലീസാണ് ലക്ഷ്യം വെക്കുന്നതെങ്കിലും ആഗോള...

Latest News2 days ago

‘മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, വിചാരിച്ചപോലെ തന്നെ സംഭവിച്ചു’; ഇപ്പോഴുള്ള മാറ്റങ്ങളുടെ തുടക്കം പ്രാഞ്ചിയേട്ടനാണെന്ന് രഞ്ജിത്ത്…!

മമ്മൂട്ടി- രഞ്ജിത്ത് കട്ടുകെട്ടില്‍ ഒരുങ്ങിയ മികച്ച സിനിമയായിരുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്. ഹീറോയിസമൊന്നുമില്ലാതെ പക്കാ തൃശൂര്‍കാരനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. പ്രാഞ്ചിയേട്ടന്റെ ഭാഷയും മാനറിസവുമെല്ലാം വലിയ...

Latest News3 days ago

‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!

നിരവധി മികച്ച ഗാനങ്ങളിലൂടെ ആരാധകരുടെ മനസു കവര്‍ന്ന ഗായികയാണ് സിതാര കൃഷ്ണകുമാര്‍. പ്രമുഖ റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തുന്ന സിതാര ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍ അടുത്തിടെ...

Latest News3 days ago

‘ആ ദിവസം മുഴുവന്‍ ഞാന്‍ കരഞ്ഞു, ഞാനൊരു നല്ല നടിയല്ലെന്ന് അമ്മയോട് പറഞ്ഞു’: തുറന്നുപറഞ്ഞ് സായി പല്ലവി…!

സെല്‍വരാഘവന്‍ ചിത്രം ‘എന്‍ജികെ’യാണ് റിലീസിനൊരുങ്ങുന്ന സായി പല്ലവിയുടെ ഏറ്റവും പുതിയ സിനിമ. പൊളിറ്റിക്കല്‍-ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ നടന്‍ സൂര്യയാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങളിപ്പോള്‍....

Latest News3 days ago

കാത്തിരുന്ന വിവാഹം ഇങ്ങെത്തി; നയന്‍താരയും വിഘ്‌നേഷും ഒന്നിക്കുന്നു; വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്…!

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും ആരാധകരുടെ ഇഷ്ട പ്രണയജോഡികളാണ്. ഇരുവരും എന്നാണ് ഒന്നിക്കുക എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ പുറക്കുവരുന്നത് ഇരുവരുടേയും...

Latest News3 days ago

‘പാര്‍വതി നിങ്ങള്‍ ഞങ്ങളെ അസൂയാലുക്കള്‍ ആക്കുകയാണ്’; പ്രശംസിച്ച് അപ്പാനി ശരത്ത്…!

തന്റെ ഓരോ സിനിമകളിലൂടെയും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് പാര്‍വതി. ഇപ്പോള്‍ പുറത്തിറങ്ങിയ ഉയരെയും വ്യത്യസ്തമല്ല. ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് പാര്‍വതി. ഇതിനോടകം താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്....

Latest News3 days ago

സെല്‍ഫി എടുക്കാന്‍ ലൈറ്റ് പിടിച്ചുകൊടുത്ത് നടി സംയുക്ത; കയ്യടിച്ച് സോഷ്യല്‍ മീഡിയ…!

ടൊവിനോ തോമസ് നായികയായ തീവണ്ടിയിലൂടെയാണ് സംയുക്ത മേനോന്‍ സിനിമയിലേക്ക് അരങ്ങേറുന്നത്. ചിത്രത്തിലെ ജീവാംശമായി എന്ന ഗാനത്തിലൂടെ തന്നെ ആരാധകരുടെ മനസു കീഴടക്കാന്‍ സംയുക്തക്കായി. ഇപ്പോള്‍ ആരാധകരോടുള്ള പെരുമാറ്റത്തിന്റെ...

Latest News3 days ago

മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അത്ഭുതമാണ്: അജു വര്‍ഗ്ഗീസ്…!

സൂപ്പര്‍താരങ്ങളോടുള്ള ആരാധന എപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള നടനാണ് അജു വര്‍ഗ്ഗീസ്. മോഹന്‍ലാലും മമ്മൂട്ടിയും ഒത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമ്പോള്‍ ഒരു നടന്‍ എന്നതിനേക്കാള്‍ ഒരു ഫാന്‍ ബോയ് ആയാണ്...

Trending