Connect with us

Review

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ക്യാമ്പസ് ചിത്രം “സകലകലാശാല” റിവ്യൂ വായിക്കാം…!

Published

on

നിരഞ്ചിനെ നായകനാക്കി ഷാജി മൂത്തേടൻ നിർമിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത സകലകലാശാല ഇന്ന് പ്രദർശനത്തിന് എത്തി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ്. നിരഞ്ജ് മണിയൻപിള്ള രാജു, മാനസ, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗ്രിഗറി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, അഭിജിത്, സുഹൈദ് കുക്കു എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. അതിഥി വേഷത്തിൽ ജോസഫ് അന്നംകുട്ടി ജോസും സാനിയ അയ്യപ്പനും എത്തുന്നു.

കോളജിന്റെ രസക്കൂട്ടുകൾ ചേർത്തൊരുക്കിയ ഒരു ഫീൽ ഗുഡ് ചിത്രമാണ് സകലകലാശാല.നിരഞ്ജൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ സൗഹൃദങ്ങളും പ്രണയവും തുടങ്ങി അവന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആദ്യപകുതി ക്യാംപസിന്റെ പ്രണയവും തേപ്പും സൗഹൃദങ്ങളും സംഘർഷങ്ങളും വിഷയമാക്കുമ്പോൾ രണ്ടാം പകുതി ക്യാംപസിനു പുറത്തേക്ക് പറിച്ചുമാറ്റപ്പെടുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബാങ്ക് മോഷണവും അതിൽ കോളജ് വിദ്യാർഥികളുടെ പങ്ക് അന്വേഷിച്ചുള്ള പോലീസിന്റെ ഓട്ടവും ചിത്രത്തിന്റെ ഗതിവേഗം വർധിപ്പിക്കുന്നു. അവസാനം അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ ചിത്രം ശുഭകരമായി പര്യവസാനിക്കുന്നു.

വളരെ ലളിതമായ ഒരു ചെറിയ കഥയുടെ അതിലും രസകരമായ ആവിഷ്കാരമാണ് ഈ ചിത്രം എന്ന് പറയാം നമ്മുക്ക്. രസകരമായ സംഭാഷണങ്ങളും കഥാ സന്ദര്ഭങ്ങളും നിറഞ്ഞ ഈ ചിത്രത്തെ പ്രേക്ഷകന്റെ മനസ്സ് അറിഞ്ഞു കൊണ്ടാണ് വിനോദ് ഗുരുവായൂർ എന്ന പരിചയ സമ്പന്നനായ സാങ്കേതിക പ്രവർത്തകൻ ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തം ആണ്. രചയിതാവ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പരിചയ സമ്പത്തു പല രംഗങ്ങളിലും വ്യക്തമാവുകയും ചെയ്തു. നടീ നടന്മാരെ ഉപയോഗിക്കുന്നതിലും കഥാപാത്രങ്ങൾക്ക് വ്യക്തമായ ഒരു സ്ഥാനവും ഐഡന്റിറ്റിയും നൽകുന്നതിലും സംവിധായകൻ കാണിച്ച മികച്ചു തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പോസിറ്റീവ് പോയിന്റ്.

മനോജ് പിള്ളയുടെ ഛായാഗ്രഹണം മികച്ചു നിന്നപ്പോൾ അബി ടോം സിറിയക് മനോഹരമായ സംഗീതമാണ് പ്രേക്ഷകന് നൽകിയത്. മികച്ച സംഗീതം ചിത്രത്തിന്റെ മാറ്റു കൂട്ടി എന്ന് പറയാതെ വയ്യ. അതോടൊപ്പം റിയാസ് എന്ന എഡിറ്ററുടെ മികവാണ് വളരെ ഒഴുക്കോടെ ഈ ചിത്രത്തിന്റെ കഥാഖ്യാനത്തെ മുന്നോട് നയിച്ചത് എന്നും പറയാം.ചുരുക്കി പറഞ്ഞാൽ, ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങളെ പൂർണ്ണമായും രസിപ്പിക്കുന്ന, ഒരു ചിത്രമായിരിക്കും സകലകലാശാല .

Continue Reading

Review

മികച്ച ഒരു എന്റെർറ്റൈനെർ ഒരുക്കി ടോം ഇമ്മട്ടിയും ആൻസണും ; ഗാംബ്ലർ റിവ്യൂ വായിക്കാം…!

Published

on

മെക്സിക്കൻ അപാരത എന്ന ഹിറ്റ്‌ ചിത്രത്തിന് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാംബ്ലർ. യുവതാരങ്ങളിൽ ശ്രദ്ധേയനായ ആൻസൺ പോൾ നായകൻ ആവുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ലേബലിൽ ആണ് പുറത്ത് ഇറങ്ങുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയ്ലറും എല്ലാം നേരത്തെ മികച്ച പ്രതികരണം നേടിയിരുന്നു.

7 വയസ്സുള്ള കുട്ടിയുടെ പിതാവായാണ് അന്‍സണ്‍ പോള്‍ എത്തിയത്. സ്വന്തം പേര് തന്നെയാണ് കഥാപാത്രത്തിനും നല്‍കിയിട്ടുള്ളത്. ജോസഫ് അന്നക്കുട്ടി ജോസിന്റെ പേര് ജോപ്പനെന്നാണ്. സുഹൃത്തുക്കള്‍ തന്നെ അങ്ങനെയാണ് വിളിക്കുന്നതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന കുടുംബനാഥനായ അന്‍സണനെയാണ് സിനിമയുടെ തുടക്കത്തില്‍ കാണുന്നത്. ബ്രാന്‍ഡിംഗ് കമ്പനിയിലാണ് അദ്ദേഹത്തിന് ജോലി.

ഭാര്യ ഉപേക്ഷിച്ചു പോയ ശേഷമുള്ള നായകന്റെയും മകന്റെയും അപ്പന്റെയും ജീവിതം ആണ് ഗാംബ്ലറിന്റെ ഭൂരിഭാഗം സമയവും. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന രീതിയിൽ മികച്ച ഒരു എന്റെർറ്റൈനെർ ആയി ആണ് ചിത്രത്തെ സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ അവധി കാലത്ത് പ്രേക്ഷകർക്ക് ആഘോഷിക്കാൻ പറ്റിയ ചിത്രം തന്നെയാണ് ഗാംബ്ലർ.

Continue Reading

Review

സദാചാര ബോധത്തിന് നേരെയുള്ള കണ്ണാടിയായി ഇഷ്‌ക് ; ഇഷ്‌ക് റിവ്യൂ വായിക്കാം…!

Published

on

യുവതാരങ്ങളിൽ ശ്രദ്ധേയമായ ഷെയ്ൻ നിഗം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ്‌ക്. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവി ആണ്. പ്രശസ്ത നിർമാതാക്കൾ ആയ E4 എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും മികച്ച ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഷെയിൻ നിഗം, ആൻ ശീതൾ എന്നിവർ അവതരിപ്പിക്കുന്ന യുവാവിന്റെയും യുവതിയുടെയും ജീവിതത്തിലൂടെയാണ് ഈ ചിത്രം നീങ്ങുന്നത്. അവർ തമ്മിലുള്ള ബന്ധവും അവരുടെ ജീവിതങ്ങളെ ബാധിക്കുന്ന മറ്റു ചില കാര്യങ്ങളും ഈ ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗം ആവുന്നു. സച്ചി, വസുധ എന്നീ കഥാപാത്രങ്ങളെ ആണ് ഷൈൻ നിഗം, ആൻ എന്നിവർ അവതരിപ്പിക്കുന്നത്. അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ഒരു അപ്രതീക്ഷിത സംഭവം ഒരു റിയലിസ്റ്റിക് റിവഞ്ചു ഡ്രാമ എന്ന രീതിയിലേക്ക് ഈ ചിത്രത്തെ നയിക്കുന്നുണ്ട്.

പുതുമുഖം ആണെന്ന ഒരു പരുങ്ങലും ഇല്ലാതെ മികച്ച രീതിയിൽ ആണ് സംവിധായകൻ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കേരളത്തിലെ സദാചാര ബോധത്തിന്മേൽ ഒള്ള ഒരു ആണിക്കൽ കൂടെ ആണ് ചിത്രം. ഈ അവധിക്കാലത്തു കുടുംബത്തോടൊപ്പം കാണാൻ കഴിയുന്ന മികച്ച ഒരു സാമൂഹിക പ്രതിബദ്ധത ഒള്ള ചിത്രമാണ് ഇഷ്‌ക്.

Continue Reading

Review

ഇത് കുട്ടി ചിത്രമല്ല, വലുത് തന്നെ; കുട്ടിമാമ റിവ്യൂ വായിക്കാം…!

Published

on

പഴയകാല നടൻ ശ്രീനിവാസനും ഇളയ മകനായ ധ്യാൻ ശ്രീനിവാസനും നായകനാകുന്ന ചിത്രമാണ് കുട്ടിമാമ. വി.എം.വിനു സംവിധാനം ചിത്രം ഇന്ന് ആണ് റിലീസ് ചെയ്തത്. പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്ലറും നേരത്തെ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചിരുന്നു.ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദുര്‍ഗ കൃഷ്ണയാണ് നായിക.

പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഖരന്കുട്ടി മാമയുടെ കഥയാണ് കുട്ടിമാമ എന്ന ചിത്രത്തിൽ പറയുന്നത്. തള്ളുകളുടെ ഉസ്താദ് ആയ ശേഖരൻ കുട്ടിയുടെ തള്ളു കാരണം നാട്ടുകാർ പൊറുതിമുട്ടി നടക്കുക ആണ്. കുട്ടിമാമയുടെ ചെറുപ്പ കാലം ധ്യാൻ അവതരിപ്പിക്കുമ്പോൾ സദാ സമയവും തള്ളുമായി നാട്ടുകാരെ വിടാതെ പിടികൂടുന്ന റിട്ടയേർഡ് കുട്ടിമാമയായി ശ്രീനിവാസൻ എത്തുന്നു.

സാധാരണ ജനത്തിന് ഊഹിക്കാൻ കഴിയാത്ത പട്ടാളക്കാരുടെ ഈ കഥകൾ അവരുടെ ജീവിതവുമായി എത്രയേറെ ചേർന്ന് കിടക്കുന്നു എന്ന് മനസ്സിലാക്കി തരുന്നിടത്താണ് കുട്ടിമാമ വ്യത്യസ്തമാവുന്നത്. പ്രധാനമായും ഒരു നാട്ടിൻപുറം പശ്ചാത്തലം ആവുമ്പോൾ, ആവശ്യം വേണ്ടിടത്ത് അതിനു പുറത്തു കടക്കാനും കുട്ടിമാമ ശ്രദ്ധിക്കുന്നുണ്ട്. പഴയകാല സംവിധായകൻ ആയ വി.എം.വിനു ആണ് കുട്ടിമാമ എന്ന രസകരമായ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

വളരെ മികച്ച രീതിയിൽ രസച്ചരട് പൊട്ടാതെ തന്നെ സംവിധായകൻ ചിത്രത്തെ അണിയിച്ചൊരുക്കിയിരുന്നു.നായികാവേഷമായ അഞ്ജലിയുടെ ചെറുപ്പക്കാലം ദുർഗാ കൃഷ്ണയും മദ്ധ്യ വയസ്കയായി മീര വാസുദേവനും നന്നായി അവതരിപ്പിച്ചു. ഒരു സമയത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിദ്ധ്യമായ മീരയുടെ തിരിച്ചുവരവാണ് ‘കുട്ടിമാമ’. സഹതാരങ്ങളായി മഞ്ജു സുനിച്ചനും, വിശാഖ് നായരും, നിർമൽ പാലാഴിയും, ശശി കലിംഗയും, പ്രേം കുമാറും സന്തോഷ് കീഴാറ്റുരും ശ്രദ്ദേയമായിരുന്നു.

ഈ വേനലവധികാലത്ത് കുടുംബസമേതം കാണാൻ പറ്റിയ കൊച്ചു ചിത്രമാണ് കുട്ടിമാമ. കുടുംബത്തോടൊപ്പം ആഘോഷമായി തന്നെ ചിത്രത്തെ സമീപിക്കാം.

Continue Reading

Trending

Latest News2 days ago

അവരുടെ ഈഗോയെ അത് ബാധിച്ചു, എന്നിട്ട് എനിക്ക് ഈഗോയാണെന്ന് പറഞ്ഞു: നിത്യാ മേനോന്‍…!

വലിയൊരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി നിത്യ മേനോന്‍. ഇന്ന് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ അറിയപ്പെടുന്ന നടിയായ നിത്യ ഒരു കാലത്ത് താന്‍ നേരിട്ട...

Latest News2 days ago

ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളില്‍ ഐശ്വര്യ ലക്ഷ്മി…!

2018ന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും. ആലിയ ഭട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 48-ാം...

Latest News2 days ago

മരക്കാരുടെ ജിസിസി വിതരണാവകാശം ഫാര്‍സിന്…!

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ റിലീസാണ് ലക്ഷ്യം വെക്കുന്നതെങ്കിലും ആഗോള...

Latest News2 days ago

‘മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, വിചാരിച്ചപോലെ തന്നെ സംഭവിച്ചു’; ഇപ്പോഴുള്ള മാറ്റങ്ങളുടെ തുടക്കം പ്രാഞ്ചിയേട്ടനാണെന്ന് രഞ്ജിത്ത്…!

മമ്മൂട്ടി- രഞ്ജിത്ത് കട്ടുകെട്ടില്‍ ഒരുങ്ങിയ മികച്ച സിനിമയായിരുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്. ഹീറോയിസമൊന്നുമില്ലാതെ പക്കാ തൃശൂര്‍കാരനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. പ്രാഞ്ചിയേട്ടന്റെ ഭാഷയും മാനറിസവുമെല്ലാം വലിയ...

Latest News3 days ago

‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!

നിരവധി മികച്ച ഗാനങ്ങളിലൂടെ ആരാധകരുടെ മനസു കവര്‍ന്ന ഗായികയാണ് സിതാര കൃഷ്ണകുമാര്‍. പ്രമുഖ റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തുന്ന സിതാര ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍ അടുത്തിടെ...

Latest News3 days ago

‘ആ ദിവസം മുഴുവന്‍ ഞാന്‍ കരഞ്ഞു, ഞാനൊരു നല്ല നടിയല്ലെന്ന് അമ്മയോട് പറഞ്ഞു’: തുറന്നുപറഞ്ഞ് സായി പല്ലവി…!

സെല്‍വരാഘവന്‍ ചിത്രം ‘എന്‍ജികെ’യാണ് റിലീസിനൊരുങ്ങുന്ന സായി പല്ലവിയുടെ ഏറ്റവും പുതിയ സിനിമ. പൊളിറ്റിക്കല്‍-ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ നടന്‍ സൂര്യയാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങളിപ്പോള്‍....

Latest News3 days ago

കാത്തിരുന്ന വിവാഹം ഇങ്ങെത്തി; നയന്‍താരയും വിഘ്‌നേഷും ഒന്നിക്കുന്നു; വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്…!

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും ആരാധകരുടെ ഇഷ്ട പ്രണയജോഡികളാണ്. ഇരുവരും എന്നാണ് ഒന്നിക്കുക എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ പുറക്കുവരുന്നത് ഇരുവരുടേയും...

Latest News3 days ago

‘പാര്‍വതി നിങ്ങള്‍ ഞങ്ങളെ അസൂയാലുക്കള്‍ ആക്കുകയാണ്’; പ്രശംസിച്ച് അപ്പാനി ശരത്ത്…!

തന്റെ ഓരോ സിനിമകളിലൂടെയും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് പാര്‍വതി. ഇപ്പോള്‍ പുറത്തിറങ്ങിയ ഉയരെയും വ്യത്യസ്തമല്ല. ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് പാര്‍വതി. ഇതിനോടകം താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്....

Latest News3 days ago

സെല്‍ഫി എടുക്കാന്‍ ലൈറ്റ് പിടിച്ചുകൊടുത്ത് നടി സംയുക്ത; കയ്യടിച്ച് സോഷ്യല്‍ മീഡിയ…!

ടൊവിനോ തോമസ് നായികയായ തീവണ്ടിയിലൂടെയാണ് സംയുക്ത മേനോന്‍ സിനിമയിലേക്ക് അരങ്ങേറുന്നത്. ചിത്രത്തിലെ ജീവാംശമായി എന്ന ഗാനത്തിലൂടെ തന്നെ ആരാധകരുടെ മനസു കീഴടക്കാന്‍ സംയുക്തക്കായി. ഇപ്പോള്‍ ആരാധകരോടുള്ള പെരുമാറ്റത്തിന്റെ...

Latest News3 days ago

മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അത്ഭുതമാണ്: അജു വര്‍ഗ്ഗീസ്…!

സൂപ്പര്‍താരങ്ങളോടുള്ള ആരാധന എപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള നടനാണ് അജു വര്‍ഗ്ഗീസ്. മോഹന്‍ലാലും മമ്മൂട്ടിയും ഒത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമ്പോള്‍ ഒരു നടന്‍ എന്നതിനേക്കാള്‍ ഒരു ഫാന്‍ ബോയ് ആയാണ്...

Trending