Latest News
ലുട്ടാപ്പി ഒരു വികാരമാണ്! വൈറലായി ന്യൂസിലൻഡിലെ ‘സേവ് ലുട്ടാപ്പി’ ബാനർ..!

ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ ലുട്ടാപ്പി തരംഗം. ആവേശകരമായ ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി ൨൦ മത്സരത്തിൽ മലയാളികളുടെ ശ്രദ്ധ മുഴുവൻ നമ്മുടെ ലുട്ടാപ്പിയിൽ ആയി പോയി. സേവ് ലുട്ടാപ്പി എന്ന ബാനറുമായി ഒരു കൂട്ടം മലയാളി യുവാക്കൾ ആണ് ലുട്ടാപ്പിക്ക് പിന്തുണയുമായി എത്തിയത് .
ബാലരമയുടെ പുതിയ പതിപ്പിൽ ലുട്ടാപ്പിയെ ഒഴിവാക്കിയത് ആണ് പ്രശ്നങ്ങൾക്കു തുടക്കം കുറിച്ചത് . എന്നാൽ കേരളത്തിൽ ഉള്ള എല്ലാ യുവാക്കളും അവരുടെ പിന്തുണ ഹാസ്യ രൂപേണ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ ഉള്ള ട്രോളന്മാരുടെ മുഴുവൻ പിന്തുണയമായി ലുട്ടാപ്പി മുന്നേറുമ്പോൾ ആണ് ഇന്നലത്തെ മത്സരത്തിൽ ബാനറുമായി മിഥുൻ, നിതിൻ, അഭിലാഷ്, അരവിന്ദ്, അർജുൻ , അബിൻ എന്നിവർ എത്തിയത്. ഫോട്ടോകൾ സോഷ്യൽ മീഡിയ മൊത്തം ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.
Latest News
വിജയ് സൂപ്പറും പൗർണ്ണമിയും 25 കോടി ക്ലബിൽ…!

ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ഒരുക്കിയ മൂന്നാം ചിത്രം ‘വിജയ് സൂപ്പറും പൗർണ്ണമിയും’ ഗംഭീര വിജയമായി മുന്നേറുന്നു. ഈ വർഷം ആദ്യ മലയാള റിലീസായി തിയേറ്ററുകളിൽ എത്തിയ സിനിമക്ക് മികച്ച വരവേൽപ്പ് ആയിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ചിത്രം റിലീസ് ചെയ്ത് 30 ദിവസം കഴിയുമ്പോള്‍ വിജയ് സൂപ്പറും പൗര്‍ണമിയും ബോക്സ്ഓഫീസില്‍ 25 കോടിയോളം സ്വന്തമാക്കി.ലോകമെമ്പാടും നിന്നാണ് 25 കോടി സ്വന്തമാക്കിയത്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ്. ജിസ് ജോയ്- ആസിഫ് അലി ടീമിന്റെ തുടർച്ചയായ മൂന്നാമത്തെ ചിത്രവും തുടർച്ചയായ രണ്ടാമത്തെ സൂപ്പർ ഹിറ്റുമാണ് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ഈ ചിത്രം. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നീ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. റെനഡിവേ ഒരുക്കിയ ദൃശ്യങ്ങളും രതീഷ് രാജിന്റെ എഡിറ്റിംഗും മികച്ചു നിന്നപ്പോൾ ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രിൻസ് ജോർജ് എന്ന നവാഗത സംഗീത സംവിധായകൻ ഒരുക്കിയ ഗാനങ്ങളും മനോഹരമായിരുന്നു.
Latest News
കാർത്തിയുടെ ” ദേവ് ” ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തുന്നു…!

കാർത്തി നായകനായി അഭിനയിക്കുന്ന സാഹസിക റോമാന്റിക് ത്രില്ലർ സിനിമയാണ് ” ദേവ് ” .രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രജത് രവിശങ്കറാണ് .
രാഹുൽ പ്രിത് സിംഗ്, പ്രകാശ് രാജ്, രമ്യ ക്യഷ്ണൻ, വംശി ക്യഷ്ണ , രേണുക , ആർ ജെ വിഘ്നേശ് കാന്ത് , അമൃത ശ്രീനിവാസൻ എന്നിവരും കാർത്തിക് അതിഥി താരമായും അഭിനയിക്കുന്നു .
സംഗീതം ഹാരീസ് ജയരാജും , ഛായാഗൃഹണം ആർ. വേൽ രാജും , എഡിറ്റിംഗ് ആന്റണി എൽ. റൂബനും , നിർമ്മാണം എസ്. ലക്ഷമൺ കുമാറും നിർവ്വഹിക്കുന്നു. ചിത്രം നിർമ്മിക്കുന്നത് എസ് ലക്ഷ്മൺ കുമാറാണ് .ചിത്രം ഫെബ്രുവരി 14 ന് ഈറം ഗ്രൂപ്പ് കേരളത്തിലെ തിയേറ്ററിൽ എത്തിക്കും വിശ്വരൂപം 2 തുടങ്ങി വമ്പൻ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്ത കമ്പിനി കൂടിയാണ് ഈറം ഗ്രൂപ്പ്
Latest News
വൈഎസ്ആറായി മിന്നിച്ച് മമ്മൂക്ക..യാത്രയ്ക്ക് ഗംഭീര തുടക്കം…!

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രം യാത്ര തിയേറ്ററുകളിലെത്തി. തിയേറ്ററുകളെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.മമ്മൂട്ടിയുടെ മികച്ച അഭിനയമാണ് യാത്രയില്‍ കാണാന്‍ സാധിക്കുന്നതെന്നും മഹി വി രാഘവും സിനിമയുടെ മുഴുവന്‍ ടീമും ചേര്‍ന്ന് അതിഗംഭീരമായൊരു സിനിമയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയ പ്രതികരണം.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം മികച്ച സ്വീകരണമായിരുന്നു നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത് നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങി വന്നിരിക്കുന്ന ചിത്രമാണ് യാത്ര. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം പുറത്തു വരുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ.വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് മമ്മൂക്ക വീണ്ടും തെലുങ്കില്‍ തിരിച്ചെത്തിയിരിക്കുന്നത്.
വൈഎസ് ആറായുളള താരത്തിന്റെ രൂപമാറ്റത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. അഭിനയസാധ്യതകള്‍ ഏറെയുളള ഒരു കഥാപാത്രവുമായിട്ടാണ് ഇത്തവണ മമ്മൂക്ക തെലുങ്കില്‍ എത്തിയിരിക്കുന്നത്.ബാഹുബലിയില്‍ അനുഷ്ക ഷെട്ടിയ്ക്കൊപ്പം തിളങ്ങിയ ആശ്രിത വെമുഗന്ദിയാണ് ചിത്രത്തില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. ജഗപതി ബാബു,ഭൂമിക ചൗള,സുഹാസിനി മണിരത്നം തുടങ്ങിയവരും യാത്രയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
-
Movie Song1 month ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review3 weeks ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Movie Trailers & Teasers1 month ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Trailers & Teasers3 weeks ago
ജീത്തു ജോസഫ് ഒരുക്കുന്ന കാളിദാസ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ട്രൈലര്‍ പുറത്തിറങ്ങി..കാണാം..!
-
Review2 weeks ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers1 month ago
വിക്രത്തിന്റെ മകൻ ധ്രുവ് നായകനാവുന്ന ‘വർമ’യുടെ ട്രൈലെർ പുറത്തിറങ്ങി…!
-
Movie Trailers & Teasers4 weeks ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി..കാണാം..!
-
Other Videos2 weeks ago
മമ്മൂക്കയുടെ ”കിംഗി”ലെ കൊലമാസ്സ് ഡയലോഗ് ആവർത്തിച്ചു യാഷ് താരമായി…!