Connect with us

Review

100% ഫീല്‍ഗുഡ് കുടുംബ ചിത്രവുമായി ദിലീപ്; ‘ശുഭരാത്രി’ റിവ്യൂ വായിക്കാം…!

Published

on

ദിലീപിനെ നായകനാക്കി കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ശുഭരാത്രി’ ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ദിലീപ് അവതരിപ്പിക്കുന്ന കൃഷ്ണൻ, സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ്‌ എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. അനു സിതാരയാണ് ചിത്രത്തിലെ നായിക. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. അരോമ മോഹനും അബാം മൂവീസിന്റെ അബ്രഹാം മാത്യുവും ചേർന്നാണ് ശുഭരാത്രി നിർമ്മിക്കുന്നത്.ദിലീപിൻ്റെ ഭാര്യയുടെ വേഷമാണ് അനു സിതാര അവതരിപ്പിക്കുന്നത്.ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മുഹമ്മദിന്റെ ജീവിതത്തിൽ കൃഷ്ണൻ എങ്ങനെ ഭാഗമാകുന്നു എന്നതാണ് ഈ ചിത്രം പറയുന്നത്.ഷീലു അബ്രഹാം, ശാന്തി കൃഷ്ണ,നാദിർഷ,നെടുമുടി വേണു,ഇന്ദ്രൻസ്,ജയൻ ചേർത്തല, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരടക്കം ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.

ദിലീപ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനത്തിൽ ഒന്നാണ് കൃഷ്ണൻ ആയി ഈ നടൻ നല്കിയതെന്നു എടുത്തു പറയേണ്ടി വരും . അത്ര സ്വാഭാവികം ആയി , മികച്ച കയ്യടക്കത്തോടെ ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ പ്രീയപെട്ടവനാക്കാൻ ദിലീപിന് കഴിഞ്ഞു. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അനു സിതാര പ്രേക്ഷകരുടെ മനം കവർന്നപ്പോൾ തന്റെ ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടിയ മറ്റൊരു താരം സിദ്ദിഖ് ആണ് . മുഹമ്മദ് ആയി സിദ്ദിഖ് തിരശീലയിൽ ജീവിക്കുകയായിരുന്നു.
പൂർണ്ണമായും ഒരു കുടുംബ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫീൽ ഗുഡ് മൂഡിലാണ് ഒരുക്കിയിട്ടുള്ളത്

ബിജിബാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ഹരിനാരായണൻ വരികൾ എഴുതുന്നു.ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള ഗാനം തീർത്തും മികച്ച ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.ആൽബി നൽകിയ ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടി. ഗാന രംഗങ്ങൾ ഏറ്റവും മനോഹരമായി തന്നെ ചിത്രീകരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്ഏതൊരു പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന മികച്ച ഒരു ഫീൽഗുഡ്‌ സിനിമ ആയി തന്നെയാണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിട്ടുള്ളത്‌.

Continue Reading

Review

സൂര്യയുടെ കളർഫുൾ തിരിച്ചുവരവ് ; കാപ്പാൻ റിവ്യൂ വായിക്കാം

Published

on

മലയാള സിനിമയിലെ താര ചക്രവർത്തി മോഹൻലാലും തമിഴ് സൂപ്പർ നടൻ സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാപ്പാൻ. ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ ഈ തമിഴ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ വി ആനന്ദ് ആണ്. . അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ വി ആനന്ദ് സൂര്യയെ നായകനാക്കി ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. കെ വി ആനന്ദ്, പട്ടുകോട്ടൈ പ്രഭാകർ, കബിലന് വൈരമുത്തു എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സായ്‌യേഷ ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. മോഹൻലാൽ, സൂര്യ എന്നിവർക്ക് പുറമെ ആര്യയും ഈ ചിത്രത്തിലെ നിർണ്ണായക വേഷം ചെയ്യുന്നു.

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ പ്രധാന മന്ത്രിയുടെ വേഷമാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെ സംരക്ഷിക്കുന്ന എൻ.എസ്.ജി കമാൻഡോയുടെ വേഷത്തിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. ആദ്യ പകുതിയിൽ ആക്ഷൻ, കോമഡി രംഗങ്ങൾ എല്ലാം മികച്ചു നിന്നു. ഇന്റർവെൽ ബ്ലോക്ക് ഏതൊരു പ്രേക്ഷകനെയും ഞെട്ടിക്കും എന്ന കാര്യത്തിൽ തീർച്ച. ആദ്യ പകുതിയേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന രണ്ടാം പകുതിയിൽ സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയവും ചർച്ച ചെയ്യുന്നുണ്ട്. ക്ലൈമാസിനോട് അടുത്തപ്പോൾ പതിവ് കെ വി ആനന്ദ് സ്റ്റൈലിൽ ട്വിസ്റ്റുകൾ കൊണ്ട് പ്രേക്ഷകരെ ആവേശഭരിതരാക്കും. ഏതൊരു പ്രേക്ഷകനെയും സംതൃപ്തിപ്പെടുന്ന രീതിയിലുള്ള അവതരണം തന്നെയാണ് ചിത്രത്തിന്റെ വിജയം.

എം എസ് പ്രഭു ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്. ഏറ്റവും ഗംഭീരമായ രീതിയിൽ ഒരു ഹോളിവുഡ് ചിത്രത്തിലേതു പോലുള്ള ദൃശ്യങ്ങൾ ആണ് അദ്ദേഹം നമ്മുക്ക് മുന്നിൽ എത്തിച്ചത്. ഹാരിസ് ജയരാജ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മാസ്സ് ആയിരുന്നു. ദൃശ്യങ്ങളും അദ്ദേഹത്തിന്റെ സംഗീതവും കൂടി ചേർന്നപ്പോൾ ആരാധകരുടെ ആവേശം വാനോളമെത്തി. ആന്റണിയുടെ എഡിറ്റിംഗ് മികവ് ചിത്രത്തിന് പകർന്നു നൽകിയത് മികച്ച വേഗമാണ്.

ആരാധകർക്കും പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പടുന്ന, ഇന്നത്തെ കാലവും സംഭാഷണങ്ങളും വരച്ചിട്ട ചിത്രം തീയേറ്ററിൽ നിന്നു തന്നെ കാണേണ്ടുന്ന ഒരു വിരുന്ന് ആണ്. ആനുകാലിക വിഷയങ്ങളുമായി നോക്കുമ്പോൾ കാപ്പാൻ വെറുമൊരു ആക്ഷൻ ചിത്രം എന്നതിലുപരി പലതും പറഞ്ഞു വയ്ക്കുന്നുണ്ട്. ഒരിക്കലും തീയേറ്ററിൽ നിന്ന് മിസ് ചെയ്യരുത് ഈ ദൃശ്യ മികവിനെ. സൂര്യയുടെ ഗംഭീര തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം.

Continue Reading

Review

മനം മയക്കും ഈ ചിത്രം ; ഫൈനൽസ്‌ റിവ്യൂ വായിക്കാം…!

Published

on

പി ആർ അരുൺ സംവിധാനം ചെയ്ത്‌ റെജിഷ വിജയൻ പ്രധാന താരമായി എത്തുന്ന പ്രധാന ഓണം റിലീസുകളിൽ ഒന്നായി ഇന്ന് തിയേറ്ററിൽ എത്തിയ ചിത്രമാണ് ഫൈനൽസ്. മണിയൻ പിള്ള രാജു, പ്രജീവ്‌ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. നിരഞ്ജ്‌ മണിയൻപിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം പറയുന്നത്‌ ഇന്ത്യയെ പ്രതിനിധീകരിച്ചു ഒളിമ്പിക്സിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര സൈക്ലിങ് താരമായ ആലീസ് എന്ന യുവതിയെ പറ്റിയാണ്. പൂർണമായും ചിത്രം പറയുന്നത് സ്പോർട്സിനെ പറ്റിയുമാണ്‌.

ഈ ചിത്രത്തിലെ ചില കഥാപാത്രങ്ങള്‍ നമ്മുടെ സമൂഹത്തില്‍ത്തന്നെയുള്ളവരാണ്. അങ്ങനെയുള്ളവരെ വിസ്മരിച്ചു കൊണ്ട് ഇങ്ങനെയൊരു ചിത്രം ഒരുക്കാനാകില്ല. അതിലെ ഒരു പ്രധാന കഥാപാത്രമാണ് വര്‍ഗീസ് മാസ്റ്റര്‍.സ്‌പോര്‍ട്ട്‌സ് അദ്ധ്യാപകനായ വര്‍ഗീസ് മാസ്റ്റര്‍ ഇപ്പോള്‍ റിട്ടയര്‍ ചെയ്തിരിക്കുന്നു. എന്നാലും വെറുതേ ഇരിക്കാന്‍ അദ്ദേഹത്തിനിഷ്ടമല്ല. അദ്ദേഹം കൂട്ടികളെ പരിശീലിപ്പിക്കാന്‍ സ്വന്തമായ നിലയില്‍ പ്രവര്‍ത്തിച്ചു പോന്നു. വര്‍ഗീസ് മാസ്റ്ററുടെ കഠിനമായ പരിശ്രമത്തിലൂടെ എത്രയോ സ്‌കൂളുകള്‍ കിരീടം നേടിയിരിക്കുന്നു. എത്രയോ കായിക താരങ്ങള്‍ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിലുള്ളവരാണ്.ഈ ചിത്രത്തിലെ നായികയായ ആലീസിന്റെ പിതാവു കൂടിയാണ് വര്‍ഗീസ് മാസ്റ്റര്‍ രണ്ടായിരത്തി ഇരുപതിലെ ഒളിമ്പിക്‌സില്‍ സൈക്കിള്‍ റേസില്‍ സ്വര്‍ണം നേടുകയെന്നതാണ് ആലീസിന്റെ സ്വപ്നം… അതിനായി വറുഗീസ് മാസ്റ്ററുടെയും അശ്രാന്തമായ പരിശ്രമം ഉണ്ടാവുന്നുണ്ട്. അപ്പനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ഹൃദ്യമായി ചിത്രത്തില്‍ പറയുന്നുണ്ട്.

കൈലാസ് മേനോൻ ഒരുക്കിയ സംഗീതം മുന്നേ തന്നെ ഹിറ്റ് ചർട്ടുകളിൽ ഇടം നേടിയവ ആയിരുന്നു. ചിത്രത്തിലും അതേ ഫീൽ തരാൻ സംഗീത സംവിധായകന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണം നിർവഹിച്ച സുദീപ്‌ എളമൺ ഇടുക്കിയുടെയും മറ്റും ഭംഗി മനോഹരമായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്.

ഈ ഓണത്തിന് വൻ താരനിര ഇല്ലാതെ പുറത്തിറങ്ങിയ ചിത്രമാണ് ഫൈനൽസ്. മറ്റു ചിത്രങ്ങൾക്കൊപ്പം പരിഗണിക്കേണ്ടതും ഈയൊരു നല്ല കൊച്ചു ചിത്രത്തെ വിജയിപ്പിക്കേണ്ടതും നമ്മുടെ കൂടി കടമായാണ്. നല്ലൊരു സിനിമാറ്റിക് എക്സ്പീരിയസിന് വേണ്ടി ഫൈനൽസിനെ ധൈര്യമായി ഏതൊരു പ്രേക്ഷകനും സമീപിക്കാവുന്നതാണ്.

Continue Reading

Review

നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവ് ; ലവ് ആക്ഷൻ ഡ്രാമ റിവ്യൂ വായിക്കാം…!

Published

on

വടക്കുനോക്കിയന്ത്രത്തിലൂടെ പതിറ്റാണ്ടുകൾക്ക് മുൻപേ മലയാളിയുടെ ഹൃദയം കവർന്ന രണ്ടു കഥാപാത്രങ്ങൾ. ദിനേശനും ശോഭയും മടങ്ങി വരുന്നു എന്ന തന്നെ ധാരാളമായിരുന്നു മലയാളികൾക്ക് ലവ്, ആക്ഷൻ, ഡ്രാമക്കായി കാത്തിരിക്കാൻ. പ്രഖ്യാപനം ഉണ്ടായത് മുതൽ റിലീസ് തിയതി വരെ തുടർന്ന കാത്തിരിപ്പ് വെറുതെ ആയില്ല എന്നുറപ്പു തന്നു കൊണ്ട് തുടങ്ങാം. സംശയരോഗിയായ മറ്റൊരു ദിനേശൻ പുതു തലമുറയിൽ ഉണ്ടായാൽ എങ്ങനെയുണ്ടാവും എന്ന ത്രെഡ് ഒഴികെ, അടിമുടി മാറിയ ദിനേശനും ശോഭയും ലവ്, ആക്ഷൻ, ഡ്രാമയിൽ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നു.

നിവിൻ പോളിയുടെ ഹിറ്റ്‌ റോൾ എന്ന് പൊതുവെ പറയുന്ന തൊഴിൽ രഹിതനായ യുവാവ്, കാമുകൻ എന്നീ വേഷത്തിൽ തന്നെയാണ് ചിത്രത്തിലും എത്തുന്നത്. ഒരു കല്യാണത്തിനിടെ പരിചയപ്പെടുന്ന ശോഭ എന്നയാളുമായി ദിനേശൻ പ്രണയത്തിലാവുന്നതും തുടർന്ന് ശോഭയെ സ്വന്തമാക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പങ്കുവെക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ഒരു കംപ്ലീറ്റ് കളർഫുൾ നിവിൻപോളി ഷോയുമായി ആണ് ലവ് ആക്ഷൻ ഡ്രാമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ശോഭയായി ചിത്രത്തിന് പകിട്ടേരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട നിവിൻ-അജു കൂട്ടുകെട്ടും തിയറ്ററുകളിൽ പൊട്ടിച്ചിരി സമ്മാനിക്കുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ സംവിധായകനായുള്ള തന്റെ അരങ്ങേറ്റം മോശമാക്കിയില്ല. സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ച ഷാൻ റഹ്മാനും മികച്ചു നിന്നു. ജോമോൻ ടി ജോൺ നിർവഹിച്ച ഛായഗ്രഹനവും മികച്ചു നിന്നു.പേരു പോലെ തന്നെ പ്രണയവും നാടകീയതയും കൂടിച്ചേർന്ന സിനിമയാണ് ലവ് ആക്‌ഷൻ ഡ്രാമ. യുവത്വത്തിന്റെ പൾസ് അറിഞ്ഞു ചെയ്ത മികച്ച ഒരു എന്റർടൈൻമെന്റ് പ്രധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ.

Continue Reading

Trending

Latest News6 days ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

മലയാളത്തിന്റ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ,...

Latest News1 week ago

നിവിൻ പോളി–ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലിൽ ഗംഭീര പ്രതികരണം….!

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘മൂത്തോന്‍’ സിനിമയെ ഏറ്റെടുത്ത് സിനിമാ ആസ്വാദകര്‍. വേള്‍ഡ് പ്രീമിയര്‍ പ്രദേശനത്തിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ്...

Latest News3 weeks ago

സൊഷ്യൽ മീഡിയയിൽ തരംഗമായി “ജി മാർത്താണ്ഡൻ” സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം…!

സൊഷ്യൽ മീഡിയയിൽ തരംഗമായി ജി മാർത്താണ്ഡൻ സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം..മക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളും, അവരെ തിരികെ സ്നേഹിക്കുന്ന മക്കളും ഉറപ്പായും കണ്ടിരിക്കേണ്ട...

Latest News3 weeks ago

വടംവലി കേന്ദ്രീകരിച്ച് ഇന്ദ്രജിത്തിന്റെ ‘ആഹാ’ എത്തുന്നു…!

കേരളത്തിന്റെ സ്വന്തം വടംവലിയെ കേന്ദ്രീകരിച്ച് ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആഹാ’.സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന...

Latest News1 month ago

പ്രേക്ഷക മനസ്സുകൾ കീഴടക്കി “ജബരിയ ജോഡി” വിജയകരമായി മുന്നേറുന്നു‌….!

Parineeti Chopra and Sidharth Malhotra’s latest release ‘Jabariya Jodi,’ which opened to decent reviews, performed ordinarily in its first weekend....

Latest News2 months ago

“Judgementall Hai Kya” Worldwide Releasing On July 26…!

Judgementall Hai Kya is an upcoming Indian Hindi-language psychological black comedy film produced by Ekta Kapoor and directed by Prakash...

Latest News3 months ago

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍….!

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ...

Latest News3 months ago

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു….!

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു.ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിൻജിത്ത് അയ്യന്തോൾ...

Latest News3 months ago

ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് എത്തും..!

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന OP.160/18 കക്ഷി അമ്മിണിപ്പിള്ള. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ...

Latest News3 months ago

‘തമാശ’യുടെ വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു….!

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ന് നായകനാക്കി ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ശ്രിന്ദയും അനുമോളുമാണ്...

Trending