Connect with us

Review

ഫീൽ ഗുഡ് ഗണത്തിൽ മറ്റൊരു ചിത്രം ; തമാശ റിവ്യൂ വായിക്കാം…!

Published

on

യുവതാരങ്ങളിൽ ശ്രദ്ധേയനായ വിനയ് ഫോർട്ട്‌ നായകനായി വരുന്ന ചിത്രമാണ് തമാശ. നവതരംഗ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്നാണ് തമാശ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും പാട്ടുകളും നേരത്തെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വിനയ് ഫോർട്ട് അവതരിപ്പിച്ച ശ്രീനിവാസൻ എന്ന് പേരുള്ള ഒരു അധ്യാപക കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നതു. ശ്രീനിവാസന്റെ ജീവിതത്തിലേക്ക് പല പല സാഹചര്യങ്ങളിൽ കടന്നു വരുന്ന മൂന്നു സ്ത്രീകളും അവരുമായുള്ള അയാളുടെ ഇടപെടലുകളുമാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. അവർ അയാളുടെ മുന്നോട്ടുള്ള ജീവിതത്തെ ഏതു രീതിയിൽ ആണ് മാറ്റി മറിക്കുന്നത് എന്ന് വളരെ രസകരമായി ഈ ചിത്രം നമ്മളോട് പറയുന്നു.

ഛായാഗ്രഹണം നിർവഹിച്ചത് നിർമാതാവ് കൂടിയായ സമീർ താഹിർ ആണ്. വളരെ മികച്ച രീതിയിലാണ് സമീർ താഹിർ തന്റെ ജോലി ചെയ്തത്. കഥയ്ക്ക് ഇണങ്ങുന്ന ലൈറ്റിങ്ങും അന്യായ ഫ്രയിമുകളുമായി സമീർ താഹിർ ഞെട്ടിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ എല്ലാം തന്നെ അവരുടെ മികച്ച പെർഫോമൻസ് തന്നെ കാഴ്ച്ച വച്ചു. വിനയ് ഫോർട്ട് വലിയ കയ്യടികൾ തന്നെ അർഹിക്കുന്നു. റെക്സ്‌ വിജയൻ, ഷഹബാസ് അമൻ എന്നിവർ ചേർന്നൊരുക്കിയ സംഗീതം വർണനനകൾക്ക് അപ്പുറമാണ്. തീർച്ചയായും ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും പ്ലെ ലിസ്റ്റിൽ കേറി കൂടാൻ പാകമുള്ള പാട്ടുകളാണ് ചിത്രത്തിലേത്. എഡിറ്റിംഗ്, സൗണ്ട് മിക്സിങ് തുടങ്ങി എല്ലാ മേഖലയും മികവ് പുലർത്തി.

മൊത്തത്തിൽ ഫീൽ ഗുഡ് ഗണത്തിൽ കൂട്ടാവുന്ന മറ്റൊരു ചിത്രമാണ് തമാശ. നുറുങ്ങു തമാശകളും മികച്ച അഭിനയ മുഹൂർത്തങ്ങളും നിറഞ്ഞ മികച്ച ഒരു ചിത്രമാണ് തമാശ.

Continue Reading

Review

ഈ ഉണ്ട മനസ്സ് നിറയ്ക്കും ; മമ്മൂക്ക ചിത്രം ഉണ്ട റിവ്യൂ വായിക്കാം…!

Published

on

“അനുരാഗ കരിക്കിൻ വെള്ളം” എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം കേരളത്തിൽ നിന്ന് നോർത്ത് ഇന്ത്യലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന പോലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും എല്ലാം നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യത്തിനു സ്പേയ്സ്‌ അവകാശപ്പെടാൻ കഴിയുന്ന ചിത്രമാണ്‌ ഉണ്ട.അസാമാന്യ പ്രകടനങ്ങൾ കാഴ്ച വെക്കാനും വിധമുള്ള കഥാപാത്രരൂപീകരണം അല്ലായിരുന്നുവെങ്കിലും എല്ലാവരും നന്നായി തന്നെ ചെയ്തു.പ്രത്യേകിച്ച്‌ അർജ്ജുൻ അശോകൻ,ഷൈൻ ടോം ചാക്കോ, പേരറിയാത്ത സുഡാനിയിലെ ഡ്രൈവർ കഥാപാത്രം ചെയ്തയാൾ എന്നിവരുടേത്‌.രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച്‌ ഒരു ഫ്രെയിമിൽ കാണാൻ തന്നെ ഒരു ഭംഗിയുണ്ടായിരുന്നു. കുറേ നാളുകൾക്ക്‌ ശേഷം അമാനുഷികൻ അല്ലാത്ത മമ്മൂട്ടിയെ സ്ക്രീനിൽ കാണാനായി എന്നതിൽ സന്തോഷമുണ്ട്‌.വെടിയുണ്ടകളെ ഭയക്കുന്ന,ഇതുവരെ വെടി ഉതിർത്തിട്ടില്ലാത്ത തോക്കുകളെ എങ്ങനെ നേരിടണമെന്ന് മുൻ പരിചയമില്ലാത്ത എസ്‌.ഐ മണിയായി മമ്മൂട്ടി മികച്ച പ്രകടനമായിരുന്നു.

പ്രശാന്ത് പിള്ളയുടെ ഗാനങ്ങൾ ഒക്കെ തന്നെ സന്ദർഭാനുയോജ്യമായിരുന്നു . അതിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ് ഏറെ കയ്യടികൾ അർഹിക്കുന്നത് .സജിത്ത് പുരുഷന്റെ ഛായാഗ്രഹണവും ഏറെ മികവുറ്റതാണ് .പ്രത്യേകിച്ച് ക്ലൈമാക്സ് ഭാംഗങ്ങൾ ഒക്കെ തന്നെ ഏറ്റവും കുറ്റമറ്റ രീതിയിൽ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .ആകെ മൊത്തത്തിൽ ഒരു റിയലിസ്റ്റിക് ഫിലോടെ പറഞ്ഞു പോകുന്ന നല്ലൊരു ത്രില്ലറാണ് ഉണ്ട.

Continue Reading

Review

പൊട്ടിച്ചിരിയുടെ അമിട്ട് പൊട്ടിച്ചു ഷാഫി വീണ്ടും ; ചിൽഡ്രൻസ് പാർക്ക്‌ റിവ്യൂ വായിക്കം….!

Published

on

നിരവധി കോമഡി ചിത്രങ്ങളിലൂടെ പ്രേഷകരുടെ മനം കവർന്ന സംവിധായകൻ ആണ് ഷാഫി. ഷാഫിയുടെ ഏറ്റവും പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്‌. ഹിറ്റ്‌ തിരക്കഥാകൃത്ത് റാഫി ആണ് ചിത്രത്തിന്റെ രചന. ഈ ചിത്രത്തിൽ ഷറഫുദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവർ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും നേരത്തെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

റ്റു കണ്‍ട്രീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം റാഫി-ഷാഫി ടീം വീണ്ടും ഒരുമിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വാനോളമായിരുന്നു. ഗായത്രി സുരേഷ്, ഷറഫുദ്ദീന്‍, ധ്രുവന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സൗമ്യ മേനോന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടോ പോസ്റ്ററും ടീസറുകളുമെല്ലാം നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. സ്വന്തം വീട്ടുകാരുമായി പിണക്കത്തിൽ ആയ ഇവർ മൂന്ന് പേരും കൂടി ഒരു അനാഥാലയം ഏറ്റെടുത്തു നടത്താൻ തീരുമാനിക്കുന്നു. എന്നാൽ അതിനു പിന്നിൽ ഇവർക്ക് വേറെ ചില ഉദ്ദേശങ്ങളും ഉണ്ട്. അതെല്ലാമാണ് വളരെ രസകരമായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

കുടുംബ പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ മേളമൊരുക്കി ആണ് സംവിധായകൻ ഷാഫി ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷാഫിയുടെ മറ്റൊരു ഹിറ്റ്‌ ആയി ചിൽഡ്രൻസ് പാർക്ക്‌ മാറും എന്നത് തീർച്ച.

Continue Reading

Review

മികച്ച പ്രകടനവുമായി വിനായകന്റെ പുതുചിത്രം; തൊട്ടപ്പൻ റിവ്യൂ വായിക്കാം….!

Published

on

കിസ്മത്ത് എന്ന കലാമൂല്യമുള്ള ചിത്രത്തിന് ശേഷം ഷാനവാസ്‌ കെ ബാവൂട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പൻ. വിനായകൻ നായകനായി വരുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആമേൻ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ പി.എസ്.റഫീഖ് ആണ്. ചിത്രത്തിന്റെ ട്രെയ്ലറും പാട്ടുകളും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ഇത്താക്കും ജോണപ്പനും സുഹൃത്തുക്കളാണ്. ജോണപ്പന്റെ തിരോധാനം ഇത്താക്കിനെ സാറയുടെ തൊട്ടപ്പൻ മാത്രമല്ല അപ്പനുമാക്കുന്നു. പട്ടിണിയായലും കഷ്ടപ്പാടായാലും വേദനയായാലും
നീറുപോലെ ജീവിക്കാൻ സാറയെ തൊട്ടപ്പൻ പഠിപ്പിക്കുന്നു. ആദ്യ ചിത്രമായിട്ടും പ്രിയംവദ എന്ന നായിക കയ്യടി നേടുമ്പോൾ ഷാനവാസ് ബാവുകുട്ടി സംവിധാകൻ എന്ന സ്ഥാനത്തിന് താൻ യോഗ്യനാണെന്ന് വീണ്ടും തെളിയിക്കുന്നു. താൻ കള്ളനാണെന്ന് സ്വയം പറയുമ്പോഴും ഇത്താക്ക് കരയ്ക്ക് പ്രിയങ്കരനാണ്… കള്ളനായത് കൊണ്ട് തന്നെ മോഹിച്ച പെണ്ണിനെ സ്വയം കയ്യൊഴിയുന്ന ഇത്താക്ക് സാറയ്ക്ക് തൊട്ടപ്പനാകുമ്പോൾ സാറാ ജോണപ്പന്റെ അഭാവത്തിൽ പോലും സുരക്ഷിതയാവുകയാണ്.. തുരുത്തും കായലും ഇത്താക്കിന്റെ കണ്ണും മനസ്സുമാണ്.. അതെ കായൽക്കരയിൽ തൊട്ടപ്പൻ അവസാനിക്കുമ്പോൾ ഒരു വിങ്ങൽ പ്രേക്ഷന് സമ്മാനിക്കുന്നു.

വിനയകന്റെ ഗംഭീര പ്രകടനം ആണ് ചിത്രത്തിന്റ ഹൈലൈറ്. ഈ കാലത്തു പ്രേക്ഷകർക്ക് കാണാവുന്ന മികച്ച ഒരു ചിത്രം തന്നെയാണ് തൊട്ടപ്പൻ.

Continue Reading

Trending

Latest News2 days ago

ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് എത്തും..!

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന OP.160/18 കക്ഷി അമ്മിണിപ്പിള്ള. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ...

Latest News2 weeks ago

‘തമാശ’യുടെ വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു….!

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ന് നായകനാക്കി ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ശ്രിന്ദയും അനുമോളുമാണ്...

Latest News3 weeks ago

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും…!

മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന മാമാങ്കം ചിത്രീകരണം അവസാന ലാപ്പിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും. കടന്നുമലപ്പുറം...

Latest News3 weeks ago

പ്രേക്ഷകമനം കവർന്ന അനുഗ്രഹീതൻ ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ….!

സണ്ണി വെയ്ന്‍ നായക വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി....

Latest News4 weeks ago

“ഷിബു” നായകൻ കാർത്തിക് രാമകൃഷ്ണൻന്റെ ജീവിതം…നായകനായെത്താന്‍ താണ്ടിയ ദൂരം ചെന്നെത്തിച്ചത് ഷിബുവിലേക്ക് ; കാര്‍ത്തിക്ക് രാമകൃഷ്ണനെ കുറിച്ച് അറിയാം…!

32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷിബു.പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര...

Latest News1 month ago

100 കോടി ക്ലബിൽ ഇടം നേടി മധുരരാജ….!

പുലിമുരുകന് ശേഷം വീണ്ടും വൈശാഖ് 100 കോടി ക്ലബ്ബിൽ , മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മധുരരാജ മാറി , 45 ദിവസം കൊണ്ടാണ്...

Latest News1 month ago

അവരുടെ ഈഗോയെ അത് ബാധിച്ചു, എന്നിട്ട് എനിക്ക് ഈഗോയാണെന്ന് പറഞ്ഞു: നിത്യാ മേനോന്‍…!

വലിയൊരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി നിത്യ മേനോന്‍. ഇന്ന് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ അറിയപ്പെടുന്ന നടിയായ നിത്യ ഒരു കാലത്ത് താന്‍ നേരിട്ട...

Latest News1 month ago

ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളില്‍ ഐശ്വര്യ ലക്ഷ്മി…!

2018ന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും. ആലിയ ഭട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 48-ാം...

Latest News1 month ago

മരക്കാരുടെ ജിസിസി വിതരണാവകാശം ഫാര്‍സിന്…!

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ റിലീസാണ് ലക്ഷ്യം വെക്കുന്നതെങ്കിലും ആഗോള...

Latest News1 month ago

‘മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, വിചാരിച്ചപോലെ തന്നെ സംഭവിച്ചു’; ഇപ്പോഴുള്ള മാറ്റങ്ങളുടെ തുടക്കം പ്രാഞ്ചിയേട്ടനാണെന്ന് രഞ്ജിത്ത്…!

മമ്മൂട്ടി- രഞ്ജിത്ത് കട്ടുകെട്ടില്‍ ഒരുങ്ങിയ മികച്ച സിനിമയായിരുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്. ഹീറോയിസമൊന്നുമില്ലാതെ പക്കാ തൃശൂര്‍കാരനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. പ്രാഞ്ചിയേട്ടന്റെ ഭാഷയും മാനറിസവുമെല്ലാം വലിയ...

Trending