Connect with us

Review

ഈ ഉണ്ട മനസ്സ് നിറയ്ക്കും ; മമ്മൂക്ക ചിത്രം ഉണ്ട റിവ്യൂ വായിക്കാം…!

Published

on

“അനുരാഗ കരിക്കിൻ വെള്ളം” എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം കേരളത്തിൽ നിന്ന് നോർത്ത് ഇന്ത്യലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന പോലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും എല്ലാം നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യത്തിനു സ്പേയ്സ്‌ അവകാശപ്പെടാൻ കഴിയുന്ന ചിത്രമാണ്‌ ഉണ്ട.അസാമാന്യ പ്രകടനങ്ങൾ കാഴ്ച വെക്കാനും വിധമുള്ള കഥാപാത്രരൂപീകരണം അല്ലായിരുന്നുവെങ്കിലും എല്ലാവരും നന്നായി തന്നെ ചെയ്തു.പ്രത്യേകിച്ച്‌ അർജ്ജുൻ അശോകൻ,ഷൈൻ ടോം ചാക്കോ, പേരറിയാത്ത സുഡാനിയിലെ ഡ്രൈവർ കഥാപാത്രം ചെയ്തയാൾ എന്നിവരുടേത്‌.രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച്‌ ഒരു ഫ്രെയിമിൽ കാണാൻ തന്നെ ഒരു ഭംഗിയുണ്ടായിരുന്നു. കുറേ നാളുകൾക്ക്‌ ശേഷം അമാനുഷികൻ അല്ലാത്ത മമ്മൂട്ടിയെ സ്ക്രീനിൽ കാണാനായി എന്നതിൽ സന്തോഷമുണ്ട്‌.വെടിയുണ്ടകളെ ഭയക്കുന്ന,ഇതുവരെ വെടി ഉതിർത്തിട്ടില്ലാത്ത തോക്കുകളെ എങ്ങനെ നേരിടണമെന്ന് മുൻ പരിചയമില്ലാത്ത എസ്‌.ഐ മണിയായി മമ്മൂട്ടി മികച്ച പ്രകടനമായിരുന്നു.

പ്രശാന്ത് പിള്ളയുടെ ഗാനങ്ങൾ ഒക്കെ തന്നെ സന്ദർഭാനുയോജ്യമായിരുന്നു . അതിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ് ഏറെ കയ്യടികൾ അർഹിക്കുന്നത് .സജിത്ത് പുരുഷന്റെ ഛായാഗ്രഹണവും ഏറെ മികവുറ്റതാണ് .പ്രത്യേകിച്ച് ക്ലൈമാക്സ് ഭാംഗങ്ങൾ ഒക്കെ തന്നെ ഏറ്റവും കുറ്റമറ്റ രീതിയിൽ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .ആകെ മൊത്തത്തിൽ ഒരു റിയലിസ്റ്റിക് ഫിലോടെ പറഞ്ഞു പോകുന്ന നല്ലൊരു ത്രില്ലറാണ് ഉണ്ട.

Continue Reading

Review

ചിരിയുടെ പൂരം തീർത്ത് “ജനമൈത്രി” റിവ്യൂ വായിക്കാം…!

Published

on

ജോൺ മന്ത്രിക്കലിന്റെ സംവിധാനത്തിൽ ഫ്രൈഡേ ഫിലിം എക്സ്പെരിമെന്റ്സിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജനമൈത്രി.വിജയ് ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖ സംവിധായനാണ് ജോൺ മന്ത്രിക്കൽ. ജോൺ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, സാബുമോൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഒരു കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

സാധാരണക്കാർക്കിടയിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുവാൻ വേണ്ടി ജനപ്രിയമായ പദ്ധതികൾ ആവിഷ്കരിക്കുന്ന പോലീസ് ഡിപ്പാർട്ടുമെന്റും തുടർന്ന് അത് നടത്താൻ ശ്രമിക്കുന്ന ഒരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലെ ഒരു എപ്പിസോഡ് ആണ് രസകരമായ രീതിയിൽ ഈ ചിത്രത്തിലൂടെ പറഞ്ഞു പോകാൻ സംവിധായകൻ ശ്രമിച്ചിട്ടുള്ളത്.

പാരമേട് ഉള്ള ജനമൈത്രി പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഈ സ്റ്റേഷനിലെ എസ് ഐ ഷിബു ആയാണ് ഇന്ദ്രൻസ് അഭിനയിക്കുന്നത്. ഇവിടുത്തെ കോൺസ്റ്റബിൾ ആയി എത്തുന്നത് സാബുമോൻ ആണ്. സംയുക്തൻ എന്ന സൈജു കുറുപ്പ് കഥാപാത്രം ഇവരുടെ ജീവിതത്തിൽ എത്തുന്നതോടെ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

രസകരമായ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ജോൺ മന്ത്രിക്കൽ ആദ്യമായി സംവിധാനം ചെയ്തപ്പോഴും വളരെയേറെ രസകരമായ ഒരു ചിത്രമാണ് നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ജനങ്ങളോട് നല്ല രീതിയിൽ ഇടപഴുകനും അവരുടെ പ്രീതി ആർജിക്കാനുമുള്ള ഉദ്ദേശത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്ന പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രം ഹാസ്യത്തിന്റെ മേമ്പൊടി കൂടി ആവുമ്പോൾ പ്രിയങ്കരമാവുന്നുണ്ട്.

വളരെ വ്യത്യസ്തമായ ഒരു കഥ പശ്ചാത്തലമാണ് ഈ ചിത്രത്തിൽ ജോണും ജെയിംസും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ഒരുപാട് നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി കഥ പറയുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യാവസാനം ആ ചിരി നിലനിർത്താൻ ജോൺ, ജെയിംസ് എന്നിവർക്ക് സാധിച്ചിട്ടുണ്ട്.മദ്യപാന രംഗങ്ങളോ പുകവലി രംഗങ്ങളോ ഒന്നും തന്നെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും കയ്യടി അർഹിക്കുന്ന ഒരു കാര്യമാണ്.

വിഷ്ണു നാരായണൻ നമ്പൂതിരി നൽകിയ ദൃശ്യങ്ങൾ ഗംഭീരമായപ്പോൾ ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റു വർധിപ്പിച്ചിട്ടുണ്ട്. ലിജോ പോളിന്റെ എഡിറ്റിംഗ് ആണ് ചിത്രത്തിന് മികച്ച വേഗതയും സാങ്കേതിക പൂർണ്ണതയും നൽകുന്നതിൽ നിർണായകമായത്. ഇവർ മൂവരുടെയും പരിചയ സമ്പത്തു ഈ ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.ചുരുക്കി പറഞ്ഞാൽ. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന ഒരു കമ്പ്ലീറ്റ് ഫൺ ഫിലിം ആണ് ജനമൈത്രി.

Continue Reading

Review

സമ്പൂർണ കുടുംബ സിനിമായായി ബിജൂ മേനോൻ ; സത്യം പറഞ്ഞാ വിശ്വസിക്കുവോ റിവ്യൂ വായിക്കാം…!

Published

on

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂർ തിരക്കഥ എഴുതി, ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം.എന്നിങ്ങനെ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തെ പറ്റി പറയാം.കൂടാതെ ഏഴു വർഷങ്ങൾക്ക് ശേഷം നടി സംവൃത സുനിലിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് എന്ന രീതിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു.

സുനി (ബിജു മേനോൻ) എന്ന കെട്ടിടം പണിക്കാരനും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനുള്ളിലേക്കാണ് ചിത്രം ആദ്യം പ്രേക്ഷകനെ കൂട്ടി കൊണ്ടു പോവുക. അത്യാവശ്യം മികച്ച അവസ്ഥയിലെ വീട്ടിലെ പെൺകുട്ടിയാണ് ഭാര്യ ഗീത (സംവൃത). ഇവരുടേത് പ്രണയ വിവാഹവും. ആഡംബരങ്ങൾ കടക്കാത്ത ജീവിതമാണെങ്കിലും ചെറിയ സന്തോഷങ്ങളിൽ ജീവിതം ആസ്വദിക്കുന്ന മനുഷ്യർ. പിന്നെ അവിടെ നിന്നും ക്യാമറ കൂട്ടിക്കൊണ്ടു പോകുന്നത് ഇയാളുടെ സുഹൃദ് സംഘത്തിലേക്കും ആ നാട്ടിലെ വ്യക്തികളിലേക്കും രാഷ്ട്രീയക്കാരുടെയും ഇടയിലേക്കും ഒക്കെയാണ്.

ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. ഷാൻ റഹ്മാനും വിശ്വജിത്തും ഒരുക്കിയ ഗാനങ്ങളും ബിജിബാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും കൈയ്യടികൾ അർഹിക്കുന്നു. സത്യം പറഞ്ഞാ പ്രേക്ഷകർ വിശ്വസിക്കുന്ന ഒരു സത്യം തന്നെയാണ് ഈ ചിത്രം. സത്യമായിട്ടും പ്രേക്ഷകർക്ക് ഇഷ്ടപ്പെടും.

Continue Reading

Review

100% ഫീല്‍ഗുഡ് കുടുംബ ചിത്രവുമായി ദിലീപ്; ‘ശുഭരാത്രി’ റിവ്യൂ വായിക്കാം…!

Published

on

ദിലീപിനെ നായകനാക്കി കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ശുഭരാത്രി’ ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ദിലീപ് അവതരിപ്പിക്കുന്ന കൃഷ്ണൻ, സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ്‌ എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. അനു സിതാരയാണ് ചിത്രത്തിലെ നായിക. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. അരോമ മോഹനും അബാം മൂവീസിന്റെ അബ്രഹാം മാത്യുവും ചേർന്നാണ് ശുഭരാത്രി നിർമ്മിക്കുന്നത്.ദിലീപിൻ്റെ ഭാര്യയുടെ വേഷമാണ് അനു സിതാര അവതരിപ്പിക്കുന്നത്.ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മുഹമ്മദിന്റെ ജീവിതത്തിൽ കൃഷ്ണൻ എങ്ങനെ ഭാഗമാകുന്നു എന്നതാണ് ഈ ചിത്രം പറയുന്നത്.ഷീലു അബ്രഹാം, ശാന്തി കൃഷ്ണ,നാദിർഷ,നെടുമുടി വേണു,ഇന്ദ്രൻസ്,ജയൻ ചേർത്തല, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരടക്കം ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.

ദിലീപ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനത്തിൽ ഒന്നാണ് കൃഷ്ണൻ ആയി ഈ നടൻ നല്കിയതെന്നു എടുത്തു പറയേണ്ടി വരും . അത്ര സ്വാഭാവികം ആയി , മികച്ച കയ്യടക്കത്തോടെ ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ പ്രീയപെട്ടവനാക്കാൻ ദിലീപിന് കഴിഞ്ഞു. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അനു സിതാര പ്രേക്ഷകരുടെ മനം കവർന്നപ്പോൾ തന്റെ ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടിയ മറ്റൊരു താരം സിദ്ദിഖ് ആണ് . മുഹമ്മദ് ആയി സിദ്ദിഖ് തിരശീലയിൽ ജീവിക്കുകയായിരുന്നു.
പൂർണ്ണമായും ഒരു കുടുംബ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫീൽ ഗുഡ് മൂഡിലാണ് ഒരുക്കിയിട്ടുള്ളത്

ബിജിബാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ഹരിനാരായണൻ വരികൾ എഴുതുന്നു.ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള ഗാനം തീർത്തും മികച്ച ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.ആൽബി നൽകിയ ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടി. ഗാന രംഗങ്ങൾ ഏറ്റവും മനോഹരമായി തന്നെ ചിത്രീകരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്ഏതൊരു പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന മികച്ച ഒരു ഫീൽഗുഡ്‌ സിനിമ ആയി തന്നെയാണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിട്ടുള്ളത്‌.

Continue Reading

Trending

Latest News4 weeks ago

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍….!

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ...

Latest News4 weeks ago

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു….!

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു.ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിൻജിത്ത് അയ്യന്തോൾ...

Latest News4 weeks ago

ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് എത്തും..!

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന OP.160/18 കക്ഷി അമ്മിണിപ്പിള്ള. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ...

Latest News1 month ago

‘തമാശ’യുടെ വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു….!

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ന് നായകനാക്കി ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ശ്രിന്ദയും അനുമോളുമാണ്...

Latest News2 months ago

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും…!

മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന മാമാങ്കം ചിത്രീകരണം അവസാന ലാപ്പിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും. കടന്നുമലപ്പുറം...

Latest News2 months ago

പ്രേക്ഷകമനം കവർന്ന അനുഗ്രഹീതൻ ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ….!

സണ്ണി വെയ്ന്‍ നായക വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി....

Latest News2 months ago

“ഷിബു” നായകൻ കാർത്തിക് രാമകൃഷ്ണൻന്റെ ജീവിതം…നായകനായെത്താന്‍ താണ്ടിയ ദൂരം ചെന്നെത്തിച്ചത് ഷിബുവിലേക്ക് ; കാര്‍ത്തിക്ക് രാമകൃഷ്ണനെ കുറിച്ച് അറിയാം…!

32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷിബു.പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര...

Latest News2 months ago

100 കോടി ക്ലബിൽ ഇടം നേടി മധുരരാജ….!

പുലിമുരുകന് ശേഷം വീണ്ടും വൈശാഖ് 100 കോടി ക്ലബ്ബിൽ , മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മധുരരാജ മാറി , 45 ദിവസം കൊണ്ടാണ്...

Latest News2 months ago

അവരുടെ ഈഗോയെ അത് ബാധിച്ചു, എന്നിട്ട് എനിക്ക് ഈഗോയാണെന്ന് പറഞ്ഞു: നിത്യാ മേനോന്‍…!

വലിയൊരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി നിത്യ മേനോന്‍. ഇന്ന് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ അറിയപ്പെടുന്ന നടിയായ നിത്യ ഒരു കാലത്ത് താന്‍ നേരിട്ട...

Latest News2 months ago

ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളില്‍ ഐശ്വര്യ ലക്ഷ്മി…!

2018ന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും. ആലിയ ഭട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 48-ാം...

Trending