Connect with us

Latest News

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് വാരിക്കുഴിയിലെ കൊലപാതകം…റിവ്യൂ വായിക്കാം..!

Published

on

രജീഷ് മിഥിലയുടെ സംവിധാനത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. അമിത് ചക്കാലയ്ക്കല്‍,ലാല്‍,ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ടെയ്ക്ക് വണ്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷിബു ദേവദത്ത്, സുജിഷ് കൊളോത്തൊടി എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.വാരിക്കുഴിയിലെ കൊലപാതകത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജയസൂര്യയെ നായകനാക്കി ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് രജീഷ് മിഥില. ജയസൂര്യ ചിത്രത്തിനു ശേഷമാണ് വാരിക്കുഴിയിലെ കൊലപാതകവുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. സംവിധാനത്തിനു പുറമെ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രാജേഷ് മിഥില തന്നെയാണ്.ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും വാരിക്കുഴിയിലെ കൊലപാതകമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


ആലപ്പുഴയിലെ അരയൻതുരുത്തു നിവാസികളുടെയും അവിടുത്തെ പള്ളിയിലെ വൈദികൻ ഫാ.വിൻസെൻ്റ് കൊമ്പനയുടെയും കഥയാണ് ചിത്രം പറയുന്നത്. സാധാരണ മലയാള സിനിമകളിൽ കണ്ടു ശീലിച്ച “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ , കുഞ്ഞാടെ“ എന്ന് പറയുന്ന വൈദികനെയല്ല അമിത് ചക്കാലക്കൽ അവതരിപ്പിച്ചിരിക്കുന്നത്. മറിച്ച് കുറ്റവാളികളെ ഇടിക്കാൻ ആഗ്രഹിച്ചു പോലീസ് പണിക്കു പോയി. ആ ജോലി രാജിവെച്ചു ശേഷം സെമിനാരിയിൽ ചേർന്ന്, വൈദികനായി നാട്ടിലെ പ്രശ്നക്കാരെ പള്ളിമേടയിൽ വിളിച്ചു നല്ല ഇടി കൊടുക്കുന്നയാളാണ് ഫാദർ വിൻസെൻ്റ് . എൻ എസ് മാധവൻ്റെ ‘ഹിഗ്വിറ്റ’യിലെ വൈദികനെ ഓർമ്മവരും ചില നേരങ്ങളിൽ. നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും അവസാന തീരുമാനം കൊമ്പനയുടേതാണ്.

എന്നാൽ നാട്ടിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ദൃക്‌സാക്ഷിയായി അച്ചൻ മാറുന്നു. കൊല നടത്തിയ വ്യക്തി അച്ചൻ്റെ അടുത്ത് തന്നെ അന്ന് കുമ്പസാരിക്കുകയും ചെയ്തു കുമ്പസാര രഹസ്യം പുറത്ത് പറയാൻ പാടില്ല എന്ന വിശുദ്ധ നിയമം അയാളെ വെട്ടിലാക്കുന്നു. വിശ്വാസ വഴികൾ കാത്തുകൊണ്ട് തന്നെ കൊലപാതകിയെ പൂട്ടാൻ അച്ചന് കഴിയുമോ? വാരിക്കുഴിയിലെ കൊലപാതകം പറഞ്ഞു വെക്കുന്നത് ഈ കഥയാണ് .

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബി എന്ന ചിത്രത്തിലൂടെയാണ് അമിത് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറിയ റോളുകളില്‍ താരം അഭിനയിച്ചിരുന്നു. വാരിക്കുഴിയിലെ കൊലപാതകത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത് അമിതാണ്. അമിതിനൊപ്പം ദിലീഷ് പോത്തനും ലാലും പ്രാധാന്യമുളള റോളുകളില്‍ എത്തുന്നു.ഗ്രാമത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളും തമാശകളും പറഞ്ഞു തുടങ്ങുന്ന ചിത്രം, ആദ്യ പകുതിയുടെ അവസാനത്തോടെയാണ് യഥാർഥ കഥയിലേക്ക് കടക്കുന്നത്. പുതുമയുള്ള കഥാപശ്ചാത്തലവും കേന്ദ്ര കഥാപാത്രത്തിൻ്റെ മാനറിസങ്ങളും, പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥപറച്ചിലും, കൃത്യമായി സസ്പെൻസ് എലെമെൻ്റ്സ് എല്ലാം കൂടി ആകുമ്പോൾ രാജേഷ് മിഥിലയുടെ മികച്ച ക്രാഫ്റ്റ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞു.

സംഗീതസംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകന്‍ എം എം കീരവാണി,ശ്രേയാ ഘോഷാല്‍, റിയാലിറ്റി ഷോകളിലൂടെ ശ്രേദ്ധേയനായ വൈഷണവ് എന്നിവരാണ്. നെടുമുടി വേണു,ലെന,അഞ്ജലി നായര്‍,ഷമ്മി തിലകന്‍,നന്ദു തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.വേറിട്ട വൈദികവേഷവും, സസ്പെൻസ് സ്വഭാവമുള്ള കഥയും, താരങ്ങളുടെ മികച്ച പ്രകടനവും വരിക്കുഴിയിലെ കൊലപാതകത്തെ മിഴിവുറ്റതാക്കുന്നുണ്ട്. കുടുംബവുമൊത്തു കാണാൻ കഴിയുന്ന ഒരു കൊച്ചു ചിത്രമാണ് “വാരിക്കുഴിയിലെ കൊലപാതകം” ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൊച്ചു ചിത്രം.

Continue Reading

Latest News

1500ൽ പരം തീയേറ്ററുകളിൽ 3 ഭാഷകളിൽ “ലൂസിഫർ” റിലീസിന് ഒരുങ്ങുന്നു…!

Published

on

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന മോഹൻലാൽ ചിത്രം ഈ മാസം റിലീസ് ചെയ്യും. വമ്പൻ റിലീസിനൊരുങ്ങുകയാണ് ചിത്രം. ലൂസിഫര്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഒരുമിച്ചാണ് റിലീസ് ചെയ്യുന്നത്. റിലീസ് ദിവസം ആഗോളതലത്തില്‍ 1500 ല്‍ കൂടുതല്‍ തിയറ്ററുകളിലേക്ക് ലൂസിഫര്‍ എത്തും. അങ്ങനെയെങ്കിൽ മലയാള സിനിമയിലെ ആദ്യദിന കളക്ഷനുകൾ ഇനി ലൂസിഫറിന്റെ പേരിൽ അറിയപ്പെടും. മാര്‍ച്ച് 28 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

കേരളമൊട്ടാകെ രാവിലെ 7 മണിക്കാണ് ലൂസിഫറിന്റെ ആദ്യ പ്രദര്‍ശനം.മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന വേഷത്തിലാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യര്‍ പ്രിയദര്‍ശനി രാംദാസ് ആവുമ്പോള്‍ സഹോദരന്‍ ജതിന്‍ രാംദാസ് ആയിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്. മഞ്ജുവിന്റെ മകളായി ജാന്‍വി എന്ന വേഷത്തില്‍ സാനിയ അയ്യപ്പനെത്തുന്നു. ഇന്ദ്രജിത്ത് ഗോവര്‍ധനായും ഫാസില്‍ ഫാദര്‍ നെടുമ്പള്ളിയുമാവുന്നു.

Continue Reading

Latest News

ഡേവിഡ് നൈനാൻ മുതൽ ജോൺ എബ്രഹാം വരെ! വൈറലായ ആ മൂന്ന് ചിത്രങ്ങൾക്കും പിന്നിൽ ഒരാൾ..!

Published

on

ഇന്നലെ രാത്രി മുതൽ ഫേസ്ബുക്കിൽ തരംഗമായി കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയുടെ പതിനെട്ടാം പടി എന്ന ചിത്രത്തിലെ ചില ഫോട്ടോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു സ്റ്റിൽ ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

‘ശെടാ. ഈ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ.. പറഞ്ഞു മടുത്ത ഈ വാചകം വീണ്ടും വീണ്ടും പറയുകയാണ് ആരാധകർ. അത്രമേൽ മാസായ ഒരു ചിത്രമാണ് ഇന്നലെ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നത്. നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയകളിൽ വൈറലായ ചിത്രത്തിന് പിന്നിൽ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ശ്രീനാഥ് എൻ ഉണ്ണികൃഷ്ണനാണ്.


അടുത്തിടെ മലയാളികളെ ഏറെ ആകാംഷ ജനിപ്പിച്ച ഗ്രേറ്റ് ഫാദറിലേയും കമ്മാരസംഭവത്തിന്റേയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഒരുക്കിയത് ശ്രീനാഥ് ആണ്. ദ ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ്മരിക രൂപമാറ്റത്തിനു കാരണം ശ്രീനാഥ് തന്നെയായിരുന്നു. ശ്രീനാഥിന്റെ കണ്ണിലൂടെയാണ് മലയാളികള്‍ ആദ്യം ഡേവിഡ് നൈനാനേയും കമ്മാരനേയും ഇപ്പോൾ ജോൺ എബ്രഹാം പാലക്കലിനേയും കാണുന്നത്.

പ്രേമം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ അസിസ്റ്റന്റ് സ്റ്റീൽ ഫോട്ടോഗ്രാഫർ ആയി തന്റെ കരിയർ തുടങ്ങിയ ശ്രീനാഥ് സ്വതന്ത്രമായി ചെയുന്ന ആദ്യ സിനിമ ആയിരുന്നു ദ ഗ്രേറ്റ് ഫാദര്‍. ടീസറിനും ട്രെയിലറിനും ഒക്കെ മുന്നേ തന്നെ കമ്മാരസംഭവത്തിനും ഗ്രേറ്റ് ഫാദറിനും വന്‍ ഹൈപ്പ് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് കാരണവും ശ്രീനാഥ് തന്നെ. ആ വമ്പൻ ഹൈപ്പ് ഒരൊറ്റ ദിവസം കൊണ്ട് പതിനെട്ടാം പടിക്കും ലഭിച്ചിരിക്കുകയാണ്. അതിനു കാരണവും ശ്രീനാഥിന്റെ ഫോട്ടോസ് തന്നെ.

മമ്മൂട്ടിയുടെ ‘സ്ട്രീറ്റ്ലൈറ്റ്സി’ന്റേയും അബ്രഹാമിന്റെ സന്തതികളുടെയും ഒരു കുട്ടനാടന്‍ ബ്ലോഗിന്റേയും സ്റ്റിൽ‌സ് ഒരുക്കിയത് ശ്രീനാഥ് തന്നെയാണ്. അബ്രഹാമിന്റെ പ്രോജക്റ്റ് ലോഞ്ചിങ് ഫങ്ഷനിൽ വേദിയിൽ വെച്ചു മമ്മൂക്ക ശ്രീനാഥിനെ അഭിനന്ദിച്ചിരുന്നു

Continue Reading

Latest News

മമ്മൂക്ക ഫാൻസിന് ആഘോഷമാക്കാന്‍ മധുരരാജയുടെ ടീസര്‍ മാര്‍ച്ച്‌ 20ന് പുറത്തിറക്കുന്നു…!

Published

on

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ്‌ മധുരരാജ. മധുരരാജയുടെ മോഷന്‍ പോസ്റ്ററും വാര്‍ത്തകളും അടക്കം എല്ലാം തന്നെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കി കൊണ്ടിരിക്കുകയാണ്. അത് പോലെ തന്നെ ആരാധകര്‍ ചിത്രത്തിന്‍റെ ഒരു മാസ്സ് ടീസറിന്‍ വേണ്ടി കാത്തിരിക്കുകയുമാണ്. ഈ കാത്തിരിപ്പിന്‍ വിരാമമിട്ട് ടീസര്‍ പുറത്ത് വിടുന്ന കാര്യം അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വൈശാഖ്.

മാര്‍ച്ച്‌ 20 ബുധനാഴ്ച മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പാകത്തിനുള്ള കിടിലന്‍ ടീസര്‍ പുറത്തിറക്കുമെന്നാണ് വൈശാഖ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

Continue Reading

Trending

Latest News9 hours ago

1500ൽ പരം തീയേറ്ററുകളിൽ 3 ഭാഷകളിൽ “ലൂസിഫർ” റിലീസിന് ഒരുങ്ങുന്നു…!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന മോഹൻലാൽ ചിത്രം ഈ മാസം റിലീസ് ചെയ്യും. വമ്പൻ റിലീസിനൊരുങ്ങുകയാണ് ചിത്രം. ലൂസിഫര്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ...

Latest News11 hours ago

ഡേവിഡ് നൈനാൻ മുതൽ ജോൺ എബ്രഹാം വരെ! വൈറലായ ആ മൂന്ന് ചിത്രങ്ങൾക്കും പിന്നിൽ ഒരാൾ..!

ഇന്നലെ രാത്രി മുതൽ ഫേസ്ബുക്കിൽ തരംഗമായി കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയുടെ പതിനെട്ടാം പടി എന്ന ചിത്രത്തിലെ ചില ഫോട്ടോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു സ്റ്റിൽ...

Latest News2 days ago

മമ്മൂക്ക ഫാൻസിന് ആഘോഷമാക്കാന്‍ മധുരരാജയുടെ ടീസര്‍ മാര്‍ച്ച്‌ 20ന് പുറത്തിറക്കുന്നു…!

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ്‌ മധുരരാജ. മധുരരാജയുടെ മോഷന്‍ പോസ്റ്ററും വാര്‍ത്തകളും അടക്കം എല്ലാം തന്നെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കി...

Latest News6 days ago

ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റ്‌ ആയി രജീഷ വിജയന്‍ ; ഫൈനല്‍സ് ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കും..!

ജൂൺ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം, റജിഷ ഇനി പ്രത്യക്ഷപെടുന്നത് ഒളിംപിക്സിന് തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റ് ആയി… ഫൈനൽസ് എന്ന ഈ സിനിമ നിർമ്മിക്കുന്നത് മലയാളത്തിലെ...

Latest News2 weeks ago

ദുൽഖർ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി…!

ഒന്നര വർഷങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചലച്ചിത്രം ‘ഒരു യമണ്ടൻ പ്രേമകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്...

Latest News3 weeks ago

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് വാരിക്കുഴിയിലെ കൊലപാതകം…റിവ്യൂ വായിക്കാം..!

രജീഷ് മിഥിലയുടെ സംവിധാനത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. അമിത് ചക്കാലയ്ക്കല്‍,ലാല്‍,ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ടെയ്ക്ക് വണ്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍...

Latest News3 weeks ago

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങുന്നു…!

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വൈകിട്ട് ആറു മണിക്ക് ചിത്രത്തിന്റെ ഔദ്യോഗിക പേജിലൂടെയാണ് പോസ്റ്റര്‍...

Latest News3 weeks ago

നീരജ് മാധവ് നായകനാകുന്ന ‘ക’യുടെ ചിത്രീകരണം തുടങ്ങി…!

നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ള നിർമിക്കുന്ന ചിത്രം നവാഗതനായ രജീഷ്‌ലാൽ വംശയാണ്...

Latest News1 month ago

വിജയ്‌ സൂപ്പറും പൗർണ്ണമിയും 25 കോടി ക്ലബിൽ…!

ബൈസിക്കിൾ തീവ്സ്‌, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ആസിഫ്‌ അലിയെ നായകനാക്കി ജിസ്‌ ജോയ്‌ ഒരുക്കിയ മൂന്നാം ചിത്രം ‘വിജയ്‌ സൂപ്പറും പൗർണ്ണമിയും’ ഗംഭീര വിജയമായി...

Latest News1 month ago

ലുട്ടാപ്പി ഒരു വികാരമാണ്! വൈറലായി ന്യൂസിലൻഡിലെ ‘സേവ് ലുട്ടാപ്പി’ ബാനർ..!

ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ ലുട്ടാപ്പി തരംഗം. ആവേശകരമായ ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി ൨൦ മത്സരത്തിൽ മലയാളികളുടെ ശ്രദ്ധ മുഴുവൻ നമ്മുടെ ലുട്ടാപ്പിയിൽ ആയി പോയി. സേവ്...

Trending