Connect with us

Latest News

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തുന്ന “തണ്ണീര്‍മത്തന്‍ ദിനങ്ങളിന്‍റെ” ചിത്രീകരണം ആരംഭിച്ചു…!

Published

on

നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രീകരണത്തിന് തുടക്കം. വിനീത് ശ്രീനിവാസനും ‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫെയിം മാത്യു തോമസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോമോൻ.ടി.ജോൺപ്രൊഡക്ഷൻസിന്റെയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ജോമോൻ.ടി.ജോണും ഷെബിൻ ബക്കറും ഷമീർ മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Continue Reading

Latest News

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു…..!

Published

on

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി ശക്തമാക്കി പൊലീസ്.

നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുഡിന് നൽകിയ പരാതിയിൽ വിതുര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയെ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് പ്രകാരം റൂറൽ എസ്.പിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നത്. സിനിമക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന മുഴുവൻ അക്കൗണ്ടുകളുടെയും വിശദാംശം നൽകാൻ ഫെയ്സ് ബുക്ക് അധികൃതരോട് റൂറൽ സൈബർ പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.

മാമാങ്കം സിനിമയുടെ തിരക്കഥാകൃത്ത് വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജൻ വർമ്മ , അനന്തു കഷ്ണൻ,കുക്കു അരുൺ, ജഗന്നാഥൻ, സി.ബി.എസ് പണിക്കർ , ആന്റണി എന്നിവർക്കെതിരെയും ഈഥൻ ഹണ്ട് എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിനെതിരെയും ഐ.പി.സി 500, സൈബർ ആക്ട് 66D പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമയെ നശിപ്പിക്കാൻ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആൾമാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

അന്വേഷണത്തിൽ ക്രിമിനൽ ഗൂഢാലോചന തെളിഞ്ഞാൽ ആ വകുപ്പ് കൂടി (120(B) )പിന്നിട് ചേർക്കുമെന്ന് വിതുര സി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു സിനിമക്കെതിരായ വ്യാജ പ്രചരണത്തിൽ പൊലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്.

സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ മാമാങ്കത്തിനെതിരെ സംഘടിത ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നാണ് കാവ്യ ഫിലിംസ് ആരോപിച്ചിരുന്നത്.

റിലീസ് ചെയ്യാത്ത സിനിമ കണ്ടെന്ന് അവകാശപ്പെട്ടുള്ള പ്രചരണങ്ങളാണ് വ്യാപകമായിരുന്നത്. സിനിമയിലെ കഥയിലെ ചില രംഗങ്ങൾ സംബന്ധമായ വിലയിരുത്തലുകൾ പുറത്ത് വന്നതിന് പിന്നിൽ സജീവ് പിള്ളയാണെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്. ഇക്കാര്യം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് വിതുര പൊലീസിന് നൽകിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്. മാമാങ്കം സിനിമ പരാജയപ്പെടണമെന്ന് ആഗ്രഹിച്ച് ഇവരെയെല്ലാം മുന്നിൽ നിർത്തി പിന്നിൽ നിന്നും ആര് കളിച്ചാലും അവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സാധാരണ ഒരു സൈബർ കേസ് എന്നതിലുപരി ക്രിമിനൽ ഗൂഢാലോചന കൂടി അന്വേഷിക്കാൻ പൊലീസ് തിരുമാനിച്ചതും ഈ സാഹചര്യത്തിലാണ്.

ഒരേ കേന്ദ്രത്തിൽ നിന്നാണോ സിനിമക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നതും ഇതിന് പിന്നിൽ ഡിജിറ്റൽ മാർക്കറ്റിംങ് ഏജൻസികളുണ്ടോ എന്നതും തുടരന്വേഷണത്തിൽ കണ്ടെത്താൻ പറ്റുമെന്നാണ് പൊലീസ് കരുതുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് സിനിമയായാ മാമാങ്കം ഡിസംബർ 12 നാണ് റിലീസ് ചെയ്യുന്നത്. രാജ്യത്തിന് അകത്തും പുറത്തുമായി 2000 ത്തോളം തിയറ്ററുകളിലാണ് പ്രദർശനം. മലയാള സിനിമക്ക് വലിയ വിപണി സാധ്യത മാമാങ്കം റിലീസോടെ തുറന്ന് കിട്ടുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

2018, 2019 വർഷങ്ങളിലായി ഏഴ് ഷെഡ്യൂളായാണ് മാമാങ്കം ഷൂട്ടിങ് പൂർത്തിയായിരുന്നത്. സജീവ് പിള്ളയായിരുന്നു ആദ്യ ഘട്ടത്തിൽ സംവിധാനം നിർവ്വഹിച്ചിരുന്നത്. എന്നാൽ സംവിധാനത്തിൽ മുൻ പരിചയമില്ലാതിരുന്ന അദ്ദേഹത്തിൽ നിർമ്മാതാവിന് ആത്മവിശ്വാസം നഷ്ടമായതോടെ സിനിമാ സംഘടനകളുടെ അനുമതിയോടെ പിന്നീട് സംവിധാന ചുമതല എം.പത്മ കുമാറിന് കൈമാറുകയായിരുന്നു. നിർമ്മാതാവ് വേണു കുന്നപ്പിള്ളി, എക്സിക്യുട്ടിവ് പ്രാഡ്യൂസർമാരായ വിവേക് രാമദേവൻ, ആന്റണി ജോസഫ് എന്നിവരാണ് ഫെഫ്കയുമായും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകളിൽ പങ്കെടുത്തിരുന്നത്.

സജീവ് പിള്ള ഷൂട്ട് ചെയ്ത ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കിയായിരുന്നു പിന്നീട് ചിത്രീകരണം ആരംഭിച്ചിരുന്നത്. ഇതു മൂലം 13 കോടി രൂപയുടെ നഷ്ടമാണ് നിർമ്മാതാവിനുണ്ടായിരുന്നത് തിരക്കഥയുടെ വിലയുൾപ്പെടെ 21.75 ലക്ഷം രൂപ ഇതിനകം തന്നെ സജീവ് പിള്ള രേഖാമൂലം കൈപ്പറ്റിയതായും കാവ്യ ഫിലിംസ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Latest News

ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു…!!

Published

on

പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു… സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത്ത് തലപ്പിള്ളിയുമാണ് ചിത്രം നിർമിക്കുന്നത്…

Continue Reading

Latest News

മാമാങ്കത്തിനെതിരെ സൈബർ ആക്രമണം ; പോലീസിൽ പരാതി നൽകി നിർമാതാവ്..!

Published

on

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ‘മാമാങ്ക’ ത്തിനെതിരായി നടക്കുന്ന നീക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന് നിര്‍മാതാക്കളായ കാവ്യ ഫിലിം കമ്പനിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിർമ്മാതാക്കളുടെ പരാതി തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് കൈമാറി.

സിനിമയെ തകര്‍ക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി സംശയം ഉണ്ടെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ കണ്ടെത്തണം എന്നും ആവശ്യം ഉന്നയിച്ചാണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുര്‍ദീന് പരാതി നല്‍കിയത്.

ഇനിയും റീലീസ് ആവാത്ത സിനിമയെ പറ്റി മുന്‍പ് സിനിമ കണ്ട രൂപത്തിലാണ് ചില ഫെയ്‌സ്ബുക്ക് ഐഡികളില്‍ നിന്ന് റിവ്യൂ എഴുതിയിരിക്കുന്നത്. ഇതിന് പിന്നില്‍ സംഘടിതമായ ഇടപെടലുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ പരാതി.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ എന്ന നിലയ്ക്ക് അണിയറ പ്രവർത്തകരായ തങ്ങൾക്കും പ്രേക്ഷകർക്കും വലിയ പ്രതീക്ഷയാണുള്ളത് എന്നും എന്നാൽ ഈ സിനിമ പുറത്തിറങ്ങരുത് എന്നും അഥവാ പുറത്തിറങ്ങിയാൽ പരാജയപ്പെടണം എന്നുള്ള ഗൂഢലക്ഷ്യത്തോടെയാണ് ചിലർ പ്രവർത്തിക്കുന്നത് എന്നുമാണ് അണിയറക്കാർ പറയുന്നത്.

Continue Reading

Trending

Latest News2 weeks ago

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു…..!

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം: മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ്...

Latest News2 weeks ago

ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു…!!

പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു… സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ...

Latest News3 weeks ago

മാമാങ്കത്തിനെതിരെ സൈബർ ആക്രമണം ; പോലീസിൽ പരാതി നൽകി നിർമാതാവ്..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം...

Latest News1 month ago

വിസ്മയിപ്പിച്ചു നിവിൻ പോളിയും കൂട്ടരും ; മൂത്തോൻ റിവ്യൂ വായിക്കാം…!

അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിച്ച പ്രശംസകൾക്കും അംഗീകാരത്തിനും ശേഷം ഒരു സിനിമ ജനിച്ച മണ്ണിലേക്ക് വരുന്ന അതേ വികരത്തോടെയാണ് മൂത്തോൻ കാണാൻ തീയേറ്ററിൽ എത്തിയത്. ഗീതുമോഹൻദാസ് ഒരുക്കിയ...

Latest News1 month ago

75 ദിവസത്തെ ഷൂട്ടിന് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ജയസൂര്യ ചിത്രം തൃശൂർ പൂരത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി…!

75 ദിവസത്തെ ഷൂട്ടിന് ശേഷം രാജേഷ്‌ മോഹനൻ സംവിധാനം ചെയ്ത്‌ ഫ്രൈഡേ ഫിലിം ഹൗസ്‌ നിർമ്മിക്കുന്ന തൃശ്ശൂർ പൂരം ചിത്രീകരണം പൂർത്തിയായി.ജയസൂര്യ നായകനാകുന്ന ചിത്രം ഒരു മാസ്സ്‌...

Latest News3 months ago

സൗബിനെയും സുരാജിനെയുംക്കാൾ കൂടുതൽ പ്രതിഫലം കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ലേത് ഒറിജിനൽ റോബർട്ടിന്….!

ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് യുകെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍...

Latest News3 months ago

വേറിട്ട വേഷത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി; ഗാനഗന്ധര്‍വ്വന്‍ 27 മുതല്‍ തീയേറ്ററുകളിലെത്തും….!

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം ‘ഗാനഗന്ധര്‍വ്വന്‍’ സെപ്റ്റംബര്‍ 27-ന് റിലീസ് ചെയ്യും. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം...

Latest News3 months ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

മലയാളത്തിന്റ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ,...

Latest News3 months ago

നിവിൻ പോളി–ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലിൽ ഗംഭീര പ്രതികരണം….!

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘മൂത്തോന്‍’ സിനിമയെ ഏറ്റെടുത്ത് സിനിമാ ആസ്വാദകര്‍. വേള്‍ഡ് പ്രീമിയര്‍ പ്രദേശനത്തിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ്...

Latest News3 months ago

സൊഷ്യൽ മീഡിയയിൽ തരംഗമായി “ജി മാർത്താണ്ഡൻ” സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം…!

സൊഷ്യൽ മീഡിയയിൽ തരംഗമായി ജി മാർത്താണ്ഡൻ സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം..മക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളും, അവരെ തിരികെ സ്നേഹിക്കുന്ന മക്കളും ഉറപ്പായും കണ്ടിരിക്കേണ്ട...

Trending