Connect with us

Latest News

റിലീസിന് മുന്‍പേ റെക്കോര്‍ഡുമായി മമ്മുക്ക ചിത്രം ‘യാത്ര’; ആദ്യ ടിക്കറ്റ് ലേലത്തില്‍ പോയത് നാലുലക്ഷം രൂപയ്ക്ക്..!

Published

on

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന മമ്മൂട്ടി ചിത്രം ‘യാത്ര’യുടെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ കെജിഎഫ് താരം യഷ് ആണ് ട്രെയ്‌ലര്‍ റിലീസ് ചെയ്‌തത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്.മഹാ വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് കേരളത്തില്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റെ കേരള വിതരണാവകാശം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയക്കാണ്. ഫെബ്രുവരി എട്ടിനാണ് യാത്ര മൂന്നു ഭാഷകളിലായി ലോകമൊട്ടാകെ റിലീസ് ചെയ്യുന്നത്.

തീയ്യേറ്ററുകളില്‍ എത്തും മുന്‍പ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം’യാത്ര’. ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി അമേരിക്കയിലെ സിയാറ്റോയില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന്റെ ആദ്യ ടിക്കറ്റ് ലേലത്തില്‍ വിറ്റപ്പോള്‍ ലഭിച്ചത് 6116 ഡോളര്‍ ആണ്. ഏകദേശം 4.4 ലക്ഷം ഇന്ത്യന്‍ രൂപയാണിത്. വൈഎസ്‌ആറിന്റെ കടുത്ത ആരാധകനായ മുനീശ്വര്‍ റെഡ്ഡിയാണ് റെക്കോര്‍ഡ് തുകയ്ക്ക് ഈ ടിക്കറ്റ് സ്വന്തമാക്കിയത്. ലേലത്തില്‍ ലഭിച്ച തുക വൈഎസ് രാജശേഖര റെഡ്ഡി ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു.

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്‌ആറിന്റെ 1475 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സുഹാസിനി, ജഗപതി ബാബു, അനയൂയ, പോസാനി കൃഷ്ണ, റാവു രമേശ്, വിനോദ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Continue Reading

Latest News

വിജയ്‌ സൂപ്പറും പൗർണ്ണമിയും 25 കോടി ക്ലബിൽ…!

Published

on

ബൈസിക്കിൾ തീവ്സ്‌, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ആസിഫ്‌ അലിയെ നായകനാക്കി ജിസ്‌ ജോയ്‌ ഒരുക്കിയ മൂന്നാം ചിത്രം ‘വിജയ്‌ സൂപ്പറും പൗർണ്ണമിയും’ ഗംഭീര വിജയമായി മുന്നേറുന്നു. ഈ വർഷം ആദ്യ മലയാള റിലീസായി തിയേറ്ററുകളിൽ എത്തിയ സിനിമക്ക്‌ മികച്ച വരവേൽപ്പ്‌ ആയിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്‌.

ചിത്രം റിലീസ് ചെയ്ത് 30 ദിവസം കഴിയുമ്പോള്‍ വിജയ്‌ സൂപ്പറും പൗര്‍ണമിയും ബോക്സ്ഓഫീസില്‍ 25 കോടിയോളം സ്വന്തമാക്കി.ലോകമെമ്പാടും നിന്നാണ് 25 കോടി സ്വന്തമാക്കിയത്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.

ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ്. ജിസ് ജോയ്- ആസിഫ് അലി ടീമിന്റെ തുടർച്ചയായ മൂന്നാമത്തെ ചിത്രവും തുടർച്ചയായ രണ്ടാമത്തെ സൂപ്പർ ഹിറ്റുമാണ് വിജയ് സൂപ്പറും പൗര്ണമിയും എന്ന ഈ ചിത്രം. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നീ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. റെനഡിവേ ഒരുക്കിയ ദൃശ്യങ്ങളും രതീഷ് രാജിന്റെ എഡിറ്റിംഗും മികച്ചു നിന്നപ്പോൾ ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രിൻസ് ജോർജ് എന്ന നവാഗത സംഗീത സംവിധായകൻ ഒരുക്കിയ ഗാനങ്ങളും മനോഹരമായിരുന്നു.

Continue Reading

Latest News

ലുട്ടാപ്പി ഒരു വികാരമാണ്! വൈറലായി ന്യൂസിലൻഡിലെ ‘സേവ് ലുട്ടാപ്പി’ ബാനർ..!

Published

on

ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ ലുട്ടാപ്പി തരംഗം. ആവേശകരമായ ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി ൨൦ മത്സരത്തിൽ മലയാളികളുടെ ശ്രദ്ധ മുഴുവൻ നമ്മുടെ ലുട്ടാപ്പിയിൽ ആയി പോയി. സേവ് ലുട്ടാപ്പി എന്ന ബാനറുമായി ഒരു കൂട്ടം മലയാളി യുവാക്കൾ ആണ് ലുട്ടാപ്പിക്ക് പിന്തുണയുമായി എത്തിയത് .

ബാലരമയുടെ പുതിയ പതിപ്പിൽ ലുട്ടാപ്പിയെ ഒഴിവാക്കിയത് ആണ് പ്രശ്നങ്ങൾക്കു തുടക്കം കുറിച്ചത് . എന്നാൽ കേരളത്തിൽ ഉള്ള എല്ലാ യുവാക്കളും അവരുടെ പിന്തുണ ഹാസ്യ രൂപേണ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.


കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ ഉള്ള ട്രോളന്മാരുടെ മുഴുവൻ പിന്തുണയമായി ലുട്ടാപ്പി മുന്നേറുമ്പോൾ ആണ് ഇന്നലത്തെ മത്സരത്തിൽ ബാനറുമായി മിഥുൻ, നിതിൻ, അഭിലാഷ്, അരവിന്ദ്, അർജുൻ , അബിൻ എന്നിവർ എത്തിയത്. ഫോട്ടോകൾ സോഷ്യൽ മീഡിയ മൊത്തം ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

Continue Reading

Latest News

കാർത്തിയുടെ ” ദേവ് ” ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തുന്നു…!

Published

on

കാർത്തി നായകനായി അഭിനയിക്കുന്ന സാഹസിക റോമാന്റിക് ത്രില്ലർ സിനിമയാണ് ” ദേവ് ” .രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രജത് രവിശങ്കറാണ് .
രാഹുൽ പ്രിത് സിംഗ്, പ്രകാശ് രാജ്, രമ്യ ക്യഷ്ണൻ, വംശി ക്യഷ്ണ , രേണുക , ആർ ജെ വിഘ്നേശ് കാന്ത് , അമൃത ശ്രീനിവാസൻ എന്നിവരും കാർത്തിക് അതിഥി താരമായും അഭിനയിക്കുന്നു .

സംഗീതം ഹാരീസ് ജയരാജും , ഛായാഗൃഹണം ആർ. വേൽ രാജും , എഡിറ്റിംഗ് ആന്റണി എൽ. റൂബനും , നിർമ്മാണം എസ്. ലക്ഷമൺ കുമാറും നിർവ്വഹിക്കുന്നു. ചിത്രം നിർമ്മിക്കുന്നത് എസ് ലക്ഷ്മൺ കുമാറാണ് .ചിത്രം ഫെബ്രുവരി 14 ന് ഈറം ഗ്രൂപ്പ് കേരളത്തിലെ തിയേറ്ററിൽ എത്തിക്കും വിശ്വരൂപം 2 തുടങ്ങി വമ്പൻ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്ത കമ്പിനി കൂടിയാണ് ഈറം ഗ്രൂപ്പ്

Continue Reading

Trending

Latest News5 days ago

വിജയ്‌ സൂപ്പറും പൗർണ്ണമിയും 25 കോടി ക്ലബിൽ…!

ബൈസിക്കിൾ തീവ്സ്‌, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ആസിഫ്‌ അലിയെ നായകനാക്കി ജിസ്‌ ജോയ്‌ ഒരുക്കിയ മൂന്നാം ചിത്രം ‘വിജയ്‌ സൂപ്പറും പൗർണ്ണമിയും’ ഗംഭീര വിജയമായി...

Latest News7 days ago

ലുട്ടാപ്പി ഒരു വികാരമാണ്! വൈറലായി ന്യൂസിലൻഡിലെ ‘സേവ് ലുട്ടാപ്പി’ ബാനർ..!

ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ ലുട്ടാപ്പി തരംഗം. ആവേശകരമായ ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി ൨൦ മത്സരത്തിൽ മലയാളികളുടെ ശ്രദ്ധ മുഴുവൻ നമ്മുടെ ലുട്ടാപ്പിയിൽ ആയി പോയി. സേവ്...

Latest News1 week ago

കാർത്തിയുടെ ” ദേവ് ” ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തുന്നു…!

കാർത്തി നായകനായി അഭിനയിക്കുന്ന സാഹസിക റോമാന്റിക് ത്രില്ലർ സിനിമയാണ് ” ദേവ് ” .രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രജത് രവിശങ്കറാണ് . രാഹുൽ പ്രിത് സിംഗ്, പ്രകാശ്...

Latest News1 week ago

വൈഎസ്ആറായി മിന്നിച്ച് മമ്മൂക്ക..യാത്രയ്ക്ക് ഗംഭീര തുടക്കം…!

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രം യാത്ര തിയേറ്ററുകളിലെത്തി. തിയേറ്ററുകളെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.മമ്മൂട്ടിയുടെ മികച്ച അഭിനയമാണ് യാത്രയില്‍ കാണാന്‍ സാധിക്കുന്നതെന്നും...

Latest News1 week ago

മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് 9 മികച്ച അഭിപ്രായത്തോടെ മുന്നേറുന്നു…!

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നയൻ.ജെനുസ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സോണി പിക്ചേഴ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേര്ന്നാണ് നിർമിച്ചിരിക്കുന്നത്.ഇന്നലെ റിലീസിനെത്തിയ...

Latest News2 weeks ago

റിലീസിന് മുന്‍പേ റെക്കോര്‍ഡുമായി മമ്മുക്ക ചിത്രം ‘യാത്ര’; ആദ്യ ടിക്കറ്റ് ലേലത്തില്‍ പോയത് നാലുലക്ഷം രൂപയ്ക്ക്..!

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന മമ്മൂട്ടി ചിത്രം ‘യാത്ര’യുടെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍...

Latest News2 weeks ago

ചാക്കോച്ചൻ ബോക്സ്‌ ഓഫീസിന് അള്ളു വെച്ചു…അള്ള് രാമേന്ദ്രന് തിയേറ്ററുകളിൽ വൻ സ്വീകരണം…!

ഈ വർഷത്തെ ചാക്കോച്ചന്റെ ആദ്യ ചിത്രമാണ് ബിലഹരി സംവിധാനം ചെയ്ത അള്ളു രാമേന്ദ്രൻ. അപര്‍ണ ബാലമുരളി, ചാന്ദനി ശ്രീധര്‍, എന്നിവരാണ് നായികമാര്‍. ചിത്രം കണ്ട് തിയേറ്ററില്‍ നിന്നിറങ്ങുന്നവര്‍...

Latest News2 weeks ago

ചാക്കോച്ചന്റെ കരിയറിലെ വമ്പൻ റിലീസുമായി 250ഓളം തിയേറ്ററുകളിൽ അള്ള്‌ രാമേന്ദ്രൻ നാളെ എത്തുന്നു…

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലാഹരി സംവിധാനം ചെയ്തു നാളെ തീയേറ്ററുകളിൽ എത്തുന്ന അള്ള് രാമേന്ദ്രൻ ഒരുപാട് പ്രതീക്ഷകൾക്കൊപ്പം തന്നെ ചാക്കോച്ചന്റെ കരിയറിലെ വലിയ റിലീസ് കൂടിയാണ്.ആഷിക് ഉസ്മാന്‍...

Latest News3 weeks ago

നിവിൻ പോളി ചിത്രം മിഖായേൽ സൂപ്പർ ഹിറ്റിലേക്ക്…ഇത് ജനങ്ങൾ കൈയടിച്ച് വിജയിപ്പിച്ച ചിത്രം..

ഹനീഫ് അദനി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ മിഖായേൽ ജനുവരി പതിനെട്ടിന് ആണ് റിലീസ് ചെയ്തത്. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഒരു...

Latest News3 weeks ago

പൃഥ്വിരാജ്‌ – മംമ്ത ജോടി ഒന്നിക്കുന്ന നയനിലെ ആദ്യ ഗാനം ഞായറാഴ്ച രാവിലെ 11 മണിക്ക് പുറത്തിറങ്ങുന്നു…

മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ നിന്ന് വ്യത്യസ്‌തമായി സയന്‍സ് ഫിക്ഷന്‍ ജോണറിലാണ് നയന്‍ ഒരുങ്ങുന്നത്. പൃഥ്വിരാജും സോണി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്.ഒരച്ഛന്റെയും...

Trending