Connect with us

Review

മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!

Published

on

മലയാള സിനിമലോകത്തിനു പുത്തൻ ദൃശ്യവിരുന്നു സമ്മാനിക്കുന്നതിൽ മുന്നിൽ നിക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. പരീക്ഷണ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ മലയാളി പ്രേക്ഷകരെ ഞെട്ടിപ്പിച്ച പ്രിത്വിരാജ് സുകുമാരൻ 2019ലെ ആദ്യ ചിത്രമായ 9 ആയി പ്രേഷകരുടെ മുൻപിൽ എത്തിയിരിക്കുകയാണ്.

ഓഗസ്റ്റ് സിനിമാസുമായി പിരിഞ്ഞതിന് ശേഷം പൃഥ്വിരാജ് സ്വന്തമായി നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 9. നേരത്തെ തന്നെ ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയിരുന്നു.


വൈദ്യുതിയും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ഒരിടത്ത്‌ 9 ദിവസങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്‌. ആൽബർട്ട്‌ എന്ന ആസ്‌ട്രോഫിസിസിസ്റ്റ്‌ തന്റെ പ്രൊഫസറുടെ നിർദേശ പ്രകാരം ഹിമാലയത്തിലേക്ക്‌ പോകുന്നതും തുടർന്ന് 9 ദിവസം അവിടെ സംഭവിക്കുന്നതുമായ കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മികച്ച ഒരു കഥയെ അതിലും മികച്ച രീതിയിൽ ഗംഭീര VFXന്റെ അകമ്പടിയോടുകൂടി അവതരിപ്പിക്കാൻ സംവിധായകനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്. കുടുംബ ബന്ധത്തിന്റെ ആഴമേറിയ കഥയാണ് ചർച്ച ചെയ്യുന്നതെങ്കിലും അതിൽ കൂടെ തന്നെ മികച്ച ഒരു Sci-Fi ത്രില്ലർ ഒരുക്കുവാൻ അണിയറക്കാർക്ക് സാധിച്ചിട്ടുണ്ട്.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രഹണം ആണ് 9ൽ കാണാൻ സാധിച്ചത്. ക്യാമറ കാഴ്ചകൾ ഒരുക്കിയ അഭിനന്ദൻ രാമാനുജന് ഒരു പ്രേത്യേക കയ്യടി. ലോകോത്തര സിനിമകളോട് കിടപിടിക്കുന്ന VFX ആണ് 9ൽ കാണാൻ സാധിച്ചത്.

മൊത്തത്തിൽ മലയാളി പ്രേക്ഷകർക്ക് അഭിമാനിക്കാൻ സാധിക്കുന്ന ഒരു ചിത്രമാണ് 9. സാങ്കേതിക മികവ് കൊണ്ടും മികച്ച അഭിനയ മുഹൂര്തങ്ങളാലും കാണേണ്ട ഒരു കാഴ്ച തന്നെയാണ് 9.

Continue Reading

Review

ഫാന്റസിയുടെ മായാലോകത്തെ വർണ്ണകാഴ്ചകൾ ; മഹാവീര്യർ റിവ്യൂ വായിക്കാം…!!

Published

on

ആയിരത്തിലധികം ദിവസങ്ങള്‍ പിന്നിട്ടു ഒരു നിവിന്‍ പോളി സിനിമ തീയേറ്ററുകളിലേക്ക് എത്തിയത്. ആരാധകരുടെ ആ കാത്തിരിപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്. 1983യും ആക്ഷന്‍ ഹീറോ ബിജുവും നിവിന്‍ പോളിയ്ക്ക് നല്‍കിയ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ ആണ് ആ സിനിമ. മറ്റൊരു യുവതാരമായ ആസിഫ് അലിയും ഒപ്പമുണ്ട്. സഹതാരങ്ങളുടെ പട്ടികയില്‍ ലാലും ലാലു അലക്‌സും സിദ്ധീഖുമടക്കമുള്ളവര്‍. വിഖ്യാത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ടൈം ട്രാവല്‍-ഫാന്റസി ചിത്രം.ഒരു നാട്ടിലെ ക്ഷേത്ര പരിസരത്ത് സുപരിചിതനല്ലാത്ത മുനി എത്തുന്നു. അയാളുടെ സാന്നിധ്യത്തിൽ അയാളിരിക്കുന്ന ആഞ്ജനേയ ക്ഷേത്രത്തിലെ വിഗ്രഹം കളവു പോകുന്നു. പോലീസെത്തി കളവു കേസും, പ്രതിയായ ‘അപൂർണ്ണാനന്ദ മുനി’യും നാട്ടുകാരുമായി കോടതിയിലെത്തുന്നു. പ്രേക്ഷകനെ രസംപിടിപ്പിച്ച് കേസ് വിസ്താരം മുന്നേറുന്നു. രണ്ട് കാലത്തിലായി നീണ്ടു കിടക്കുന്നൊരു സാങ്കല്‍പ്പിക ടൈം ട്രാവല്‍ ചിത്രമാണ് മഹാവീര്യര്‍. പതിനെട്ടാം നൂറ്റാണ്ടില്‍ നിന്നും ഇന്നത്തെ കാലത്തിലേക്ക് എത്തി നില്‍ക്കുന്നൊരു കഥയും ഇന്നത്തെ കാലത്തില്‍ തന്നെ നടക്കുന്ന മറ്റൊരു കഥയും. ഈ രണ്ട് കഥകളും ഒരുമിക്കുന്നത് ഒരു കോടതി മുറിയ്ക്കുള്ളില്‍ വച്ചും.രണ്ട് കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമ രണ്ട് കാലത്തും സ്ത്രീയെ എങ്ങനെയാണ് കാണുന്നത് എന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ രാജാവിന്റെ ഇച്ഛ നിറവേറ്റാനുള്ള വസ്തു മാത്രമായിരുന്ന സ്ത്രീ ഇന്നത്തെ കാലത്തും ഒരു വസ്തു മാത്രമായി തുടരുന്നുവെന്ന് സിനിമ കാണിച്ചു തരുന്നുണ്ട്. രാജവാഴ്ച എങ്ങനെ അവള്‍ക്ക് നീതി നിഷേധിച്ചുവോ, അവളുടെ മേല്‍ അതിക്രമം നടത്തിയോ അതുപോലെ തന്നെ ഇന്നത്തെ നീതിവ്യവസ്ഥയും നിയമപാലകരും അവള്‍ക്ക് സംരക്ഷണത്തിന് പകരം നല്‍കുന്നത് പീഡനങ്ങളും അപമാനവും മാത്രമാണ്.സംവിധായകന് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് ‘മഹാവീര്യരി’ലെ ഓരോ അഭിനേതാവിന്റെയും പ്രകടനം. ‘അപൂര്‍ണാനന്ദ’ എന്ന സന്യാസിയായി ചിരിപ്പിക്കുകയും വിസ്‍മയിപ്പിക്കുകയും ചെയ്യുകയാണ് നിവിൻ പോളി. നിവിൻ പോളിയുടെ മാനറിസങ്ങള്‍ ‘അപൂര്‍ണാനന്ദ സ്വാമികള്‍’ക്ക് നന്നേ ഇണങ്ങിയിരിക്കുന്നു. ആസിഫ് അലിയുടെ മന്ത്രി കഥാപാത്രവും ലാലിന്റെ മഹാരാജാ കഥാപാത്രവും മികച്ചുനില്‍ക്കുന്നു. മജിസ്‍ട്രേറ്റായി എത്തുന്ന സിദ്ധിഖിന്റെയും പബ്ലിക് പ്രോസിക്യൂട്ടറായിട്ടുള്ള ലാലു അലക്സിന്റെയും ഭാവപ്രകടനങ്ങള്‍ രസിപ്പിക്കാൻ സഹായകരമാകുന്നു.രാഷ്ട്രീയചിത്രമെന്ന നിലയിലും ഫാന്റസി ചിത്രമെന്ന നിലയിലും വീര്യത്തില്‍ മുന്‍പന്തിയില്‍ത്തന്നെയാണ് മഹാവീര്യര്‍. തിയേറ്ററില്‍ത്തന്നെ കണ്ട് ആസ്വദിക്കണം, അറിയണം ഈ ചിത്രത്തെ.

Continue Reading

Review

സ്‌ക്രീനിൽ വെടിക്കെട്ട്‌ തീർത്തുകൊണ്ട് ഒരു കമ്പ്ലീറ്റ് പൃഥ്വിരാജ് ഷോ; കടുവ റിവ്യൂ വായിക്കാം..!!

Published

on

ഒരു വലിയ ഇടവേളയ്ക്കു ശേഷം തന്റെ ശൈലിയിൽ ഒരു മെഗാ മാസ്സ് ആക്ഷൻ ചിത്രമൊരുക്കികൊണ്ട് ഷാജി കൈലാസ് തിരിച്ചു വരികയാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത കടുവ വലിയ ഹൈപ്പോടു കൂടിയാണ് ഇന്ന് തീയേറ്ററുകളിലെത്തിയത്. ജിനു എബ്രഹാം രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവരാണ്.തരക്കേടില്ലാത്ത ബന്ധവുമായി ഒരേ നാട്ടിൽ ജീവിക്കുന്ന കടുവാക്കുന്നേൽ കുര്യാച്ചനും ഔസേപ്പുകുട്ടി എന്ന ഐ.ജി. ജോസഫ് ചാണ്ടിയും തമ്മിലിടയുന്നിടത്ത് ഒരു യുദ്ധത്തിനുള്ള കാഹളം മുഴങ്ങുകയായി. അധികം ദോഷകരമല്ലാത്ത ഒരു നുണ തൊടുത്തുവിടുന്ന പൊല്ലാപ്പുകൾ ഒരു നാടിന്റെ ഭരണകൂടത്തെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിൽ എത്തുന്ന സംഭവവികാസങ്ങളുടെ ചുരുളഴിയുന്നത് പ്രേക്ഷന് തീർത്തും ആവേശത്തോടെ കയ്യടിച്ച് കണ്ടിരിക്കാം.ഒരേ ഇടവകയിലെ രണ്ടു വ്യത്യസ്ത കുടുംബങ്ങളിൽ പെട്ട ഇവർ തമ്മിൽ ഒരു പള്ളിക്കാര്യവുമായി ബന്ധപ്പെട്ട് പള്ളി മുറ്റത്തു വെച്ചു നടക്കുന്ന സംഘർഷം, വലിയ കുടിപ്പകയിലേക്ക് നീങ്ങുകയാണ്. അതിന് ശേഷം കുര്യച്ചനെ തകർക്കാൻ, തന്റെ അധികാരം ഉപയോഗിച്ച് ജോസഫ് ചാണ്ടി ശ്രമിക്കുന്നതും, അതിനു കുര്യച്ചൻ കൊടുക്കുന്ന തിരിച്ചടികളുമാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്. മാസ് സിനിമയിൽ അടിപിടി പൊടിപൂരം എങ്കിൽ അതിനൊത്ത് സാങ്കേതികത വളരേണ്ടതിന്റെ ധാരണ നല്ലതുപോലെ മനസ്സിലാക്കിയുള്ള വരവാണ് സംവിധായകനും നടത്തിയിട്ടുള്ളത്. സാങ്കേതിക സംഘത്തിന് ക്രെഡിറ്റ് നൽകിയില്ലെങ്കിൽ തീർത്തും അനീതിയാവും. ഒരു തികഞ്ഞ മാസ്സ് മസാല എന്റെർറ്റൈനെർ ഒരുക്കുകയെന്ന ലക്‌ഷ്യം, തന്റെ തിരിച്ചു വരവിൽ വളരെ വിജയകരമായി തന്നെ ഷാജി കൈലാസ് പൂർത്തിയാക്കിയിട്ടുണ്ട് എന്ന് പറയാൻ സാധിക്കും. വളരെ ആവേശകരമായ ഒരു കഥയും അതിനു യോജിച്ച തിരക്കഥയുമൊരുക്കിയ ജിനു എബ്രഹാമാണ് ആദ്യമേ അഭിനന്ദനം അർഹിക്കുന്ന വ്യക്തി. ഒരു പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ വിനോദ ചേരുവകളും കൃത്യമായ അളവിൽ കൂട്ടി യോജിപ്പിച്ചാണ് ജിനു എബ്രഹാം ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.കടുവക്കുന്നേൽ കുര്യൻ ആയുള്ള പൃഥ്വിരാജ് സുകുമാരന്റെ മാസ്സ് പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റുകളിൽ ഒന്ന്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലുള്ള ഡയലോഗ് ഡെലിവെറിയും ആക്ഷൻ പ്രകടനവുമായിരുന്നു പൃഥ്വിരാജ് കാഴ്ച വെച്ചത്. പൃഥ്വിരാജ് തന്റെ കഥാപാത്രത്തിന് കൊടുത്ത എനർജിയും അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസുമായിരുന്നു കടുവയുടെ നട്ടെല്ലെന്നു പറയാം. ആരാധകർ ഏറെ കാണാൻ ആഗ്രഹിച്ച ഒരു മാസ്സ് ഹീറോ ആയാണ് പൃഥ്വിരാജ് സുകുമാരനെ ഈ ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയിനറെന്ന നിലയില്‍ കടുവ നീതിപുലര്‍ത്തിയിട്ടുണ്ട്. മാസ് ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരം ചിത്രത്തിലുടനീളം കാണാനാകും. ചുരുക്കി പറഞ്ഞാൽ എല്ലാം മറന്നു രസിച്ചു ത്രില്ലടിച്ചു കാണാവുന്ന ഒരു മാസ്സ് മസാല എന്റർടൈനറാണ് കടുവ. പൃഥ്വിരാജ് ആരാധകർക്ക് ഉത്സവമായ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നുറപ്പാണ്. ഒരിടക്ക് മലയാളത്തിൽ കാണാതായ മാസ്സ് ചിത്രങ്ങളുടെ തിരിച്ചു വരവിനു കാരണമാവാൻ സാധ്യതയുള്ള കടുവ, ഷാജി കൈലാസ് എന്ന അതികായന്റെ വമ്പൻ തിരിച്ചു വരവിനും തിരി കൊളുത്തിക്കഴിഞ്ഞു.

Continue Reading

Review

പ്രേക്ഷകരുടെ മനസ്സ് നിറയെ സന്തോഷം സമ്മാനിച്ച് പ്രൊപോസൽ..റിവ്യൂ വായിക്കാം…!!

Published

on

The PROPOSAL | Malayalam Movie | REVIEWഫേസ്ബുക്കിൽ കുറച്ചു ഫ്രണ്ട്‌സ് share ചെയുന്നത് കണ്ടു ജോലി കഴിഞ്ഞു വൈകുന്നേരം വന്നു ഭക്ഷണത്തിന്റെ കൂടെ അര മണിക്കൂർ കാണാമെന്ന് ഓർത്തു വച്ചതാ. പക്ഷെ പടം മുഴുവൻ കണ്ടു. ഒരു റിവ്യൂ കൂടി എഴുതാമെന്ന് വിചാരിച്ചു. കാരണം അത്ര വലിയ സംഭവം ഒന്നുമില്ലേലും ഈ സിനിമ ആളുകളിലേക്ക്‌ എത്തണമെന്ന് തോന്നുന്നു. 1980-90 കാലഘട്ടങ്ങളിൽ കേരളത്തിലെ തൊഴിലില്ലായ്മ അതിരൂക്ഷമായി നിന്നിരുന്ന കാലത്ത്‌ മലയാള സിനിമയിലെ ഒരു പ്രധാന വിഷയം ആയിരിന്നു “ദുബായ് വിസ”. ദുബായിൽ പോവാൻ  ശ്രമിക്കുന്ന നായകന്മാർ, പോയിട്ട് വന്ന നായകന്മാർ, കാമുകിയെ കെട്ടാൻ വരുന്ന ദുബായ് വിസയുള്ള ചെറുക്കൻ.. അങ്ങനെ ഈ വിഷയത്തിൽ കഥ പറഞ്ഞ സിനിമകൾ ഒരുപാടു വന്നു, ഇന്നും വന്നു കൊണ്ടിരിക്കുന്നു. നാടോടിക്കാറ്റ്, വരവേൽപ്, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയ സിനിമകൾ ആയിരിക്കും ഒരു പക്ഷെ നമ്മൾ ആദ്യം ഓർമിക്കുക ഈ കൂട്ടത്തിൽ. കാലം മാറി കഥ മാറി. UK, US, ഓസ്ട്രേലിയ, കാനഡ, ന്യൂ സീലാൻഡ് അങ്ങനെ മലയാളികൾ വിസ തേടുന്ന രാജ്യങ്ങളുടെ എണ്ണം കൂടി.  ഇന്ന് നമുക്കു അറിയാവുന്ന 10 വീടുകൾ എടുത്താൽ അതിൽ 5 എണ്ണത്തിൽ ഒരാൾ എങ്കിലും വിദേശത്തായിരിക്കും. ഉപരിപഠനത്തിനു വിദേശത്തു പോവുന്നവർ, അങ്ങനെ അവിടെ ആയിരിക്കുമ്പോൾ തന്നെ കല്യാണ ആലോചനകൾ നോക്കുന്നവർ, പിന്നെ കുറച്ചു കാലങ്ങളായി മാട്രിമോണിയൽ സൈറ്റുകളിൽ ഉൾപ്പടെ കാണുന്ന ഒരു രീതിയാണ് “വിദേശത്തു permanent വിസയുള്ള ആലോചനകൾ മാത്രം” എന്ന വാചകം. ഒരുപക്ഷെ നാടോടിക്കാറ്റ് ഇന്നാണ് ഇറങ്ങുന്നതെങ്കിൽ ഇതൊക്കെ വിഷയങ്ങൾ ആയേനെ. ഇവിടെയാണ് “The Proposal” എന്ന പുതുമുഖ സിനിമ നമുക്കു വളരെ എളുപ്പം മനസിലാവുന്ന ഒരു കഥ ആവുന്നത്. ഈ സിനിമയിലേക്ക് വന്നാൽ, ഒരു മഹാ അത്ഭുത സൃഷ്ടി ഒന്നും അല്ല. പക്ഷെ നമുക്ക് എല്ലാവര്ക്കും പച്ചവെള്ളം പോലെ മനസിലാവുന്ന ഒരു കഥയെ, വളരെ പുതുമയുള്ള കാഴ്ചകളിലൂടെ കൊണ്ടുപോവുന്ന  ഒരു കൊച്ചു നല്ല entertainer തന്നെയാണ് “The Proposal”. ഡേവിസും അർചിത്തും എന്ന രണ്ടു കഥാപാത്രങ്ങളിലൂടെ പോവുന്ന രസകരമായ ഫസ്റ്റ് ഹാഫ്.പിന്നീട് അവതരിക്കുന്ന ഒരു വളരെ നല്ല വ്യക്തിത്വം ഉള്ള ഒരു നായിക – സാൻഡ്രാ. കോമഡി ട്രാക്കിൽ പോയ്കൊണ്ടിരുന്ന ഒരു പടത്തെ വളരെ നന്നായി തന്നെയാണ് ഒരു ലവ് ട്രാക്കിലേക്ക് സെക്കൻഡ് ഹാഫിൽ കൊണ്ടുവരുന്നത്. പിന്നീട് സിനിമയിലെ കാഴ്ചകളുടെ ഭംഗി തന്നെ മാറുകയാണ്. അതൊരു ബോധപൂർവമായ മെറ്റഫോറിക്കൽ മാറ്റമായാണ് തോന്നിയത്. അർചിത്തും ഡേവിസും എന്ന നിലയിൽ തുടങ്ങുന്ന സിനിമ പിന്നീട് ഡേവിസും സാന്ദ്രയും എന്ന ഒരു മനോഹര കാഴ്ചയിൽ അവസാനിക്കുന്നു. സിനിമയുടെ കുറവുകളും കുഴപ്പങ്ങളും സിനിമയുടെ മൊത്തത്തിലുള്ള ലുക്ക് ആൻഡ് ഫീൽ കൊണ്ട് നന്നായി കവർ ചെയ്തിട്ടുണ്ട്. Double-meaning sexual comedy , Body shaming തുടങ്ങിയ അരോചകത്വം തരുന്ന ചേരുവകൾ ചേർക്കാൻ സിനിമയിൽ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അതൊക്കെ ഒഴിവാക്കിയ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. കുടുംബമായി കാണാൻ പറ്റുന്ന ഒരുപാടു ചിരിക്കാനും രസിക്കാനും അവസരം തരുന്ന ഒരു നല്ല സിനിമ. ഒപ്പം മലയാള സിനിമയിൽ ഏറെക്കാലമായി ഇല്ലാതിരുന്ന ഒരു visual ഭംഗിയും.

Continue Reading

Trending

Latest News2 weeks ago

കെ ജി എഫ് ഇന് ശേഷം തീയേറ്റർ കീഴടക്കി മറ്റൊരു കന്നഡ ചിത്രം ‛വിക്രന്ത് റൊണാ’ വൻ വിജയത്തിലേക്ക്…!!

കെ ജി എഫ് എന്ന പാൻ ഇന്ത്യൻ റീലീസിന് ശേഷം ആരവങ്ങളുയർത്തി കന്നഡ സിനിമയിൽ നിന്നു മറ്റൊരു വമ്പൻ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. കിച്ച സുദീപ്...

Latest News3 weeks ago

സോഷ്യൽ മീഡിയയിൽ വൈറലായി ലോൺലി സുമയുടെ ഡാൻസ്!! ആ ഡാൻസിന് പിന്നിലെ സത്യകഥ പറഞ്ഞു ഷീലു എബ്രഹാം…!!

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന ഒരു വീഡിയോയുണ്ട്. സ്വപ്‍ന സുന്ദരി എന്ന പാട്ടിനു നടി ഷീലു എബ്രഹാം ചുവടുകൾ വയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു...

Latest News3 weeks ago

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യ 3D ക്രൈം ത്രില്ലർ ചിത്രം വിക്രാന്ത് റോണ ജൂലൈ 28ന് ദുൽഖർ സൽമാൻ തീയേറ്ററുകളിലേക്കെത്തിക്കുന്നു….!!

3D ചിത്രങ്ങൾ എന്നും സിനിമാ ആസ്വാതകർക്ക് ഒരു വിസ്മയാനുഭവമാണ്. സ്തിരം 3D ചിത്രങ്ങളുടെ ശ്രേണിയിൽ നിന്നു മാറി ഇന്ത്യയിലെ ആദ്യ 3D ക്രൈം ത്രില്ലർ കാറ്റഗറിയിലാണ് വിക്രാന്ത്...

Latest News3 weeks ago

തരംഗമായി വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ലൈഗറിന്റെ ട്രൈലർ….!!

പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ്‌ യുവതാരം വിജയ് ദേവരകൊണ്ട – അനന്യ പാണ്ഡേ എന്നിവരെ നായികാ നായകൻമാരാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ. ബോളിവുഡ് സംവിധായകൻ കരൻ ജോഹറും...

Latest News3 weeks ago

ജൂലൈ 28 മുതൽ 3D വിസ്മയമൊരുക്കാൻ പാൻ ഇന്ത്യാ ചിത്രം വിക്രാന്ത് റോണയുമായി ദുൽഖർ സൽമാൻ….!!

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിയ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന...

Latest News4 weeks ago

യുവത്വത്തിന്റെ ആവേശം, കളർഫുള്ളായി ‘ഹയ’ ഫസ്‌റ്‌റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി…!!

പുതിയ കാലത്തെ കാംപസിന്റെ കഥ പറയുന്ന ‘ ഹയ ‘ യുടെ ഫസ്‌റ്‌റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന കാംപസ് ത്രില്ലര്‍...

Latest News4 weeks ago

കിച്ച സുദീപിന്റെ പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ…!!

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ പ്രശസ്തി നേടിയ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാളം...

Latest News4 weeks ago

കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറിന്റെ ‘ഗോസ്റ്റ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി…!!

കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ പുതിയ ചിത്രമായ ഗോസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. പാൻ ഇന്ത്യൻ ഫിലിമായി ഒരുങ്ങുന്ന ചിത്രം ആക്ഷൻ ഹീസ്റ്റ് ത്രില്ലറാണ്. ‘ബിർബൽ’...

Latest News1 month ago

റെക്കോർഡ് തീർത്തു ലൈഗറിലെ “അകടി പകടി”സോങ്….!!

സെൻസേഷനൽ ആക്ടർ വിജയ് ദേവാരകൊണ്ടയെ നായകനാക്കി പ്രശസ്ത സംവിധായകൻ പൂരി ജഗനാഥ്‌ ഒരുക്കുന്ന പുതിയ ചിത്രമാണ് ലൈഗർ. മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം...

Latest News2 months ago

ഒരു മികച്ച സസ്പെൻസ് ത്രില്ലർ ; ഹെവൻ റിവ്യൂ വായിക്കാം..!!

മലയാളസിനിമയിൽ കുറേക്കാലമായി ത്രില്ലർ സിനിമകളുടെ പൂക്കാലമാണ്. ആ ഗണത്തിലേക്കുള്ള പുതിയ എൻട്രിയാണ് ഹെവൻ. രണ്ടിടത്തായി ആറു കൊലപാതകങ്ങൾ, മൂന്നു കേസന്വേഷണങ്ങൾ, മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, മറഞ്ഞിരിക്കുന്ന ഒരു...

Trending