Movie Song
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!

Movie Song
യുവതാരം വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ” ലൈഗർ ” എന്ന് ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി…!!

പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ് യുവതാരം വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ലൈഗറിൽ ഒരു കിക്ക് ബോക്സറായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. വലിയ റിലീസ് ആണ് അണിയറക്കാർ ചിത്രത്തിനു വേണ്ടി പ്ലാൻ ചെയ്യുന്നത്. ബോളിവുഡ് സംവിധായകൻ കരൺ ജോഹറും നടി ചാർമി കൗറും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ‘ആഫത് ‘ എന്ന പുതിയ ഗാനമൊരു റൊമാന്റിക് ട്രാക്കാണ്. അനന്യ പാണ്ഡേയാണ് ചിത്രത്തിൽ നായികയാകുന്നത്. നേരത്തെ പുറത്ത് വന്ന ‘ അകടി പകടി ‘ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഏഴു ഫൈറ്റ് രംഗങ്ങളും ആറു പാട്ടുകളുമുണ്ട്.
നടി രമ്യ കൃഷ്ണനും ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്ണു ശർമയാണ് ചായാഗ്രാഹകൻ, കീചയാണ് ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ. യു/ എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് 25നു ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
Latest News
റെക്കോർഡ് തീർത്തു ലൈഗറിലെ “അകടി പകടി”സോങ്….!!

സെൻസേഷനൽ ആക്ടർ വിജയ് ദേവാരകൊണ്ടയെ നായകനാക്കി പ്രശസ്ത സംവിധായകൻ പൂരി ജഗനാഥ് ഒരുക്കുന്ന പുതിയ ചിത്രമാണ് ലൈഗർ. മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസ് ആയി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു 5 ഭാഷയിലും മൊഴി മാറ്റി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേയ് നായികയായി എത്തുന്നു. സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈൻ. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്വെഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ.
ഓഗസ്റ്റ് 25 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിലേ അകടി പകടി എന്ന ഗാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഒരു പെപ്പി നമ്പർ ആയ ഗാനം യൂട്യൂബ് പ്രിമിയർ ചെയ്തപ്പോൾ തന്നെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.100 k ലൈക്സ് പിന്നിട്ട ആദ്യ യൂട്യൂബ് പ്രിമിയർ ആയി മാറിയിരിക്കുകയാണ് അകടി പകടി. ചിത്രത്തിന്റ മറ്റു കന്റെണ്ട്കൾ പോലെ അകടി പകടി സോങ്ങും തരംഗമാകുകയാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും,24 മണിക്കൂറിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ ഫസ്റ്റ് ഗ്ലീംപ്സിനും ശേഷമാണു ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്.
രമ്യ കൃഷ്ണന്, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിർമിക്കുന്നത്.പി ആർ ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Movie Song
അയ്യപ്പ ഭക്തിഗാനം ആലപിച്ച് ജോജു ജോര്‍ജ് ; അദൃശ്യത്തിലെ മനോഹരമായ ആദ്യ ഗാനം പുറത്തിറങ്ങി…!!

അയ്യപ്പ ഭക്തിഗാനം ആലപിച്ച് ജോജു ജോര്‍ജ്. ജോജു ജോര്‍ജ്, നരേന്, ഷറഫുദ്ദീന് ഒന്നിക്കുന്ന അദൃശ്യത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്.
കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന് രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഇതേ ബാനറിന്റെ കീഴില്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ പാരിയേറും പെരുമാള്‍ ഫെയിം കതിറിനൊപ്പം കൈതിയുടെ വന്‍ വിജയത്തിന് ശേഷം നരേനും , കര്‍ണ്ണനില്‍ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു. ലോക്ഡോണ്‍ കാലഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ആണ് ഈ ദ്വിഭാഷാ ചലച്ചിത്രം ചിത്രീകരിച്ചത്.
-
Review4 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos4 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Movie Trailers & Teasers4 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers4 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Song4 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
-
Latest News3 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Review4 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Uncategorized4 years ago
ടോപ് സിംഗർ വേദിയിൽ അതിഥിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിക്കാന്താരി അനന്യ മോൾ… വീഡിയോ കാണാം…!