Latest News
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!

നിരവധി മികച്ച ഗാനങ്ങളിലൂടെ ആരാധകരുടെ മനസു കവര്‍ന്ന ഗായികയാണ് സിതാര കൃഷ്ണകുമാര്‍. പ്രമുഖ റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തുന്ന സിതാര ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍ അടുത്തിടെ ഒരു സ്‌റ്റേജില്‍ വെച്ച് തന്നോട് ചിരിക്കരുത് എന്നു പറഞ്ഞ ആള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിതാര. തിരുവനന്തപുരത്ത് വെച്ചുനടന്ന സ്റ്റേജ് ഷോയ്ക്കിടെയാണ് കാണികളില്‍ ഒരാള്‍ ചിരിക്കരുത് എന്ന് പറഞ്ഞത്. താന്‍ പാട്ടു പാടുമ്പോള്‍ മുഴുവന്‍ ആലോചിച്ചത് ആ വാക്കുകള്‍ ആയിരുന്നു എന്നാണ് സിതാര കുറിച്ചത്.
തന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും തന്റെ പോലെയുള്ള അന്തംവിട്ട ചിരിയാണെന്നും അത് മാറ്റുന്നു എന്നതിന്റെ അര്‍ത്ഥം വീടിയും ഇടത്തേയും എന്നെയും മറക്കുന്ന പോലെയാണ് എന്നാണ്. തന്റെ ചിരി ഇഷ്ടമല്ലാത്ത സഹോദരന്‍ മ്യൂട്ട് ബട്ടനാണ് ശരണമെന്നും സിതാര പറഞ്ഞു. ഇതുമൂലം തനിക്കുണ്ടായ നെഗറ്റിവിറ്റിയെക്കുറിച്ചും ഗായിക പറഞ്ഞു. ഒരു നിമിഷാര്‍ത്ഥം മതി, അര വാക്ക് മതി വര്‍ഷങ്ങള്‍ പഠിച്ചും കരഞ്ഞും തളര്‍ന്നും നിവര്‍ന്നും നടന്നും കിതച്ചും ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താന്‍. ആരോടും അങ്ങനെ പറയരുതെന്നും പറയാനുള്ളതെന്തും നന്നായി സ്‌നേഹമായി ചേര്‍ത്തു പിടിച്ചു പറയണമെന്നും സിതാര പറയുന്നു. കുടുംബത്തിന്റെ ചിരി ചിത്രത്തോടൊപ്പമാണ് സിതാര കുറിപ്പ് പങ്കുവെച്ചത്. മികച്ച പിന്തുണയാണ് പോസ്റ്റിന് ലഭിക്കുന്നത്. കളങ്കമില്ലാതെ ഇങ്ങനെ തുറന്നു ചിരിക്കണം എന്നാണ് എല്ലാവരും പറയുന്നത്.
സിതാര കൃഷ്ണകുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
സ്ഥലം തലസ്ഥാനനഗരം ! ഒരു സംഗീത പരിപാടിക്കായി എത്തിയതാണ്.
എയര്‍പോര്‍ട്ടില്‍ കാത്തുനിന്നവര്‍ മുതല്‍, വേദിയുടെ പുറകിലും, മുന്നിലും, സദസ്സിലും എല്ലാം കണ്ടവരും പരിചയപ്പെട്ടവരും എല്ലാം നല്ല മുത്തുപോലത്തെ മനുഷ്യരായ സംഘാടകര്‍, കാണികള്‍ !
ആദ്യഗാനം പാടിയ ശേഷം ഉള്ള നിശബ്ദതയുടെ ഒരു മൈക്രോ സെക്കന്റ് ഇടവേളയില്‍ ഉയര്‍ന്നു കേട്ട ഒരു ശബ്ദം ! സദസ്സില്‍ നിന്ന് ഒരു സുഹൃത്ത് ഉറക്കെ പറയുന്നു, നിങ്ങള്‍ ടീവിയില്‍ ഇങ്ങനെ ചിരിക്കരുത് ! ആദ്യം കേട്ടുകേട്ടില്ല എന്ന മട്ടില്‍ ‘എന്തോ? ‘ എന്നു ചോദിച്ചു ! പക്ഷെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, വീണ്ടും അതുതന്നെ പറഞ്ഞു, ചിരിക്കരുത് !
തമാശ പോലെ ഞാന്‍ ചോദിച്ചു നോക്കി ‘ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത് ശരിയാണോ ” ആ സഹോദരന്‍ വീണ്ടും പറഞ്ഞു, ‘ശരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ’ ! ആ ഒരു പാട്ട് പാടുമ്പോള്‍ മുഴുവന്‍ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ത്തു ! ശരിയാണ്, മഹാഅബദ്ധമാണ് എന്റെ ചിരി, ചിലപ്പോള്‍ അരോചകവും !
പക്ഷെ അന്നും ഇന്നും എപ്പോളും പറയാനുള്ളത് ഒരു കാര്യമാണ് ! ഓര്‍ത്തുനോക്കുമ്പോള്‍ എന്റെ അമ്മയുടെ, അച്ഛമ്മയുടെ, ചെമ്മയുടെ അങ്ങനെ വീട്ടില്‍ മിക്കവാറും എല്ലാവര്‍ക്കും ഇതേ അന്തംവിട്ട ചിരിയാണ് ! ഞാന്‍ എന്റെ ചിരി മാറ്റുന്നു എന്നതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ വീടിനെ മറക്കുന്നു, എന്റെ ഇടത്തെ മറക്കുന്നു, എന്നെ തന്നെ മറക്കുന്നു എന്നാണ് അതിനു തത്കാലം തയ്യാറല്ല! ആ പ്രിയ സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടണ്‍ തന്നെ ശരണം !
ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് മറ്റൊന്നാണ്, സ്‌നേഹോഷ്മളമായ പെരുമാറ്റം കൊണ്ട് ചേര്‍ത്ത് പിടിച്ച പലരുടെയും മുഖങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞിട്ടും വാക്കുകള്‍ കൊണ്ട് വെറും രസത്തിനും കാര്യത്തിനും ഒക്കെ വേദനിപ്പിക്കുന്ന പല മുഖങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു. അത്രയ്ക്ക് ശക്തിയുണ്ട് നെഗറ്റിവിറ്റിക്ക് ഒരു നിമിഷാര്‍ത്ഥം മതി, അര വാക്ക് മതി വര്‍ഷങ്ങള്‍ പഠിച്ചും കരഞ്ഞും തളര്‍ന്നും നിവര്‍ന്നും നടന്നും കിതച്ചും ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താന്‍ ! ആരും ആരോടും അങ്ങനെ അരുത് ! പറയാനുള്ളതെന്തും നന്നായി സ്‌നേഹമായി ചേര്‍ത്ത് പിടിച്ചു പറയാം നമുക്ക് !
#NoToNegativeVibes
Latest News
പ്രണയദിനത്തിൽ പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി “മഹാറാണി”യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…!!

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാറാണി’യുടെ സെക്കൻഡ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു പെൺകുട്ടിയോടുകൂടിയുള്ള ഈ പോസ്റ്ററിൽ വലിയൊരു താരനിര കാണാൻ സാധിക്കുന്നുണ്ട്. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെയും വെളിപ്പെടുത്താത്ത രീതിയിലാണ് പോസ്റ്റർ. പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി എത്തുന്ന “മഹാറാണി”യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്.’എസ്.ബി ഫിലിംസ്’ന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്രം നിർമ്മിക്കുന്നത്.

‘ബാദുഷ പ്രൊഡക്ഷൻസ്’ൻ്റെ ബാനറിൽ എൻ.എം ബാദുഷയാണ് സഹനിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സിൽക്കി സുജിത്. കേരളത്തിൽ ആദ്യമായി ‘സോണി വെനീസ് 2’ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ലോകനാഥൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് നൗഫൽ അബ്ദുള്ളയാണ്. മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ് ആലുങ്കൽ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. കലാസംവിധാനം: സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേയ്ക്കപ്പ്: ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്: ബൈജു ഭാർഗവൻ, സി.എഫ് അഷ്‌റഫ്, അസോസിയേറ്റ് ഡയറക്റ്റർ: സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ: ഹിരൺ, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ: പി ശിവപ്രസാദ്, സൗണ്ട് മിക്സിങ്: എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ തീയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Latest News
മലയാളത്തിന് മറ്റൊരു സൂപ്പർ ഹീറോ ആകാൻ ഉണ്ണി മുകുന്ദൻ ; ‘ഗന്ധർവ്വ Jr’ ഒരുങ്ങുന്നത് 5 ഭാഷകളിലായി…!!

40 കോടി മുതൽ മുടക്കിൽ ഉണ്ണിമുകുന്ദനെ നായകനാക്കി ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച് നവാഗതനായ വിഷ്ണു അരവിന് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യാ ചിത്രം ‘ഗന്ധർവ്വ Jr’ ചിത്രീകരണം ആരംഭിച്ചു. കുഞ്ഞിരാമായാണം, എബി, കൽക്കി, കുഞ്ഞെൽദോ, ചിത്രീകരണം നടക്കുന്ന പദ്മിനി എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനെ കൂടാതെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.




പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ചന്ദ്രു സെൽവരാജാണ്. സംഗീത സംവിധാനം ജേക്സ് ബിജോയ്, ചിത്രസംയോജനം അപ്പു ഭട്ടതിരിയും ക്രിസ്റ്റി സെബാസ്റ്റിനും ചേർന്നും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, സജീവ് ചന്തിരൂർ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ജെ പുള്ളൂടൻ, പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ആർട്ട് ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ ഗായത്രി കിഷോർ, മേക്കപ്പ് റേണക്സ് സേവിയർ, വി എഫ് എക്സ് മൈൻഡ് സ്ടെയ്ൻ സ്റ്റുഡിയോസ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ & മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിംഗ് പപ്പറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ
Latest News
ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….!!

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്‌സ്” നിർമ്മിക്കുന്നത്. ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, സംഗീതം- സുശിൻ ശ്യാം, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷർ ഹംസ, ചമയം- റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, പിആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റിൽ ഡിസൈൻ- സർക്കാസനം, വിഎഫ് എക്സ്- എഗ് വൈറ്റ് വിഎഫ് എക്സ്, പോസ്റ്റർ ഡിസൈൻ- നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.
-
Movie Song4 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos4 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review4 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers4 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers4 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Song4 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
-
Review4 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Uncategorized4 years ago
ടോപ് സിംഗർ വേദിയിൽ അതിഥിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിക്കാന്താരി അനന്യ മോൾ… വീഡിയോ കാണാം…!