Movie Trailers & Teasers
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….

Watch “Mele Kaavil” song from ‘Allu Ramendran’, an upcoming Malayalam movie starring Kunchacko Boban, Chandini Sreedharan, Aparna Balamurali, Krishna Sankar, among others. Directed by Bilahari, Written by Sajin Cherukayil, Vineeth Vasudevan & Girish, Music by Shaan Rahman, Lyrics by Harinarayanan BK, Cinematography by Jimshi Khalid, Edited by Lijo Paul, Produced by Ashiq Usman under the banner of Ashiq Usman Productions. Muzik247 is the official music partner.
Movie Trailers & Teasers
ഉർവശിയും കൂട്ടരും അവതരിപ്പിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ്” ; ടീസർ പുറത്തിറങ്ങി….!!

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ്” സിനിമയുടെ ടീസർ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനൽ വഴി പുറത്തിറക്കി. രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമയാണ് ചിത്രമെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന. ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ ‘ചാൾസ് എന്റർപ്രൈസസ്’.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കു പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍,അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം – അശോക് പൊന്നപ്പൻ, പി ആർ ഒ- വൈശാഖ് സി വടക്കേവീട്, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍ മേക്കപ്പ് – സുരേഷ് ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും
Movie Trailers & Teasers
മലയാളത്തിലേക്ക് ഭാവനയുടെ തിരിച്ചു വരവ് : ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ പുറത്തിറങ്ങി…!!

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഭാവനയുടെ തിരിച്ചു വരവിന് ഒരുങ്ങുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ബാല്യകാല പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ട്രയിലറാണ് പുറത്തിറങ്ങിയത്. പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. പ്രണയാര്‍ദ്ര സംഭാഷങ്ങള്‍ കോര്‍ത്തിണക്കിയ ട്രയിലര്‍ ഇതിനകം നിരവധി പേര്‍ പങ്കുവെച്ചു കഴിഞ്ഞു.
കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ നടന്ന പരിപാടിയിലാണ് സിനിമയുടെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ട്രയിലര്‍ പുറത്തിറക്കിയത്. ചിത്രം പ്രണയ ദിനത്തോടടുത്ത് തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസ് ആണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന് വിതരണത്തിനെത്തിക്കുക.
ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: ഡൂഡില്‍ മുനി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
Movie Trailers & Teasers
നായ്ക്കുട്ടികൾ സംസാരിക്കുന്ന ഒരു അത്ഭുത പ്രണയ കാവ്യം ; ഫ്രൈഡേ ഫിലിം ഹൗസിന്റെ “വാലാട്ടി”മോഷൻ പോസ്റ്റർ പുറത്തിറങ്ങി…!!

വ്യത്യസ്തമായ ഒട്ടനവധി ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ച നിർമാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൌസ്.മങ്കി പെൻ , അങ്കമാലി ഡയറീസ് , ആട് സീരീസ്, അടി കപ്യാരെ കൂട്ടമണി, ജൂൺ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കൂടാതെ മലയാളത്തിലെ പ്രഥമ ഓ ടി ടി ചിത്രമായ സൂഫിയും സുജാതയും, 2021 ലെ ഏറ്റവും ജനപ്രിയ ചിത്രമായ # ഹോമും പ്രേക്ഷകരിലേക്ക് എത്തിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ മറ്റൊരു വ്യത്യസ്ത ചിത്രം കൂടി റിലീസിനായ് ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി തീയേറ്ററിൽ റിലീസ് ചെയ്യുന്ന സൂപ്പർ താരങ്ങൾ ഇല്ലാത്ത മലയാളത്തിൽ നിന്നുള്ള ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് വാലാട്ടി.
ഫ്രൈഡേ ഫിലിം ഹൌസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് . ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായ് പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവൻകോഴിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മറ്റനവധി ഇനത്തിൽപ്പെടുന്ന നായ്ക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട് .ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നായ്ക്കുട്ടികൾക്കും കോഴിക്കും മലയാളത്തിൽ ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്, അവർ ആരൊക്കെയെന്നത് ഒരു സർപ്രൈസ് ആയി വെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.വരുൺ സുനിൽ സംഗീതം നൽകിയിരിയ്ക്കുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. നായ്ക്കുട്ടികളെ വളർത്താനും ചിത്രത്തിനായുള്ള ട്രെയിനിങ് നൽകാനും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കുമായി മൂന്ന് വർഷത്തിൽ അധികം സമയം ആണ് എടുത്തിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണിതെന്ന് ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു പറയുന്നു. തന്റെ സ്വപ്‍ന ചിത്രമാണിതെന്ന് സംവിധായകൻ ദേവനും പ്രതികരിച്ചു.വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിയ്ക്കുന്നത്, ചിത്രസംയോജനം അയൂബ് ഖാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, നിർമാണ നിർവഹണം ഷിബു ജി സുശീലൻ ,സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, അറ്റ്മോസ് മിക്സിങ് ജസ്റ്റിൻ ജോസ് , കലാ സംവിധാനം അരുൺ വെഞ്ഞാറന്മൂട് , ചമയം റോണക്സ് സേവിയർ, വസ്ത്രാലങ്കാരം ജിതിൻ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ ഫ്രൈഡേ ഫിലിം ഹൌസ് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പതിനെട്ടാമത്തെ ചിത്രമായ വാലാട്ടി വേനൽ അവധിക്ക് തീയറ്ററിൽ എത്തിക്കുമെന്നാണ് ഫ്രൈഡേ ഫിലിം ഹൌസ് അറിയിച്ചിരിക്കുന്നത്ത്.
-
Movie Song4 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos4 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review4 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers4 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Song4 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
-
Latest News4 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Review4 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Uncategorized4 years ago
ടോപ് സിംഗർ വേദിയിൽ അതിഥിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിക്കാന്താരി അനന്യ മോൾ… വീഡിയോ കാണാം…!