Review
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!

പ്രണവ് മോഹൻലാൽ നായകനായി എത്തിയ രണ്ടാം ചിത്രമായിരുന്നു അരുൺ ഗോപി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചൻ മുളക്പാടം ആണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.സംവിധായകൻ അരുൺ ഗോപി തന്നെ രചനയും നിരവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് പുതുമുഖമായ സായ ഡേവിഡ് ആണ്. ഇതിന്റെ പോസ്റ്ററുകളും ട്രെയ്ലറും ഗംഭീര പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. പ്രണവ് അവതരിപ്പിക്കുന്ന അപ്പു എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഒരു സർഫിംഗ് ഇൻസ്ട്രക്ടറുടെ കഥാപാത്രം ആണ് പ്രണവിന്റെ അപ്പു.
അവന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സായ എന്ന പെൺകുട്ടി കടന്നു വരുന്നു. ഹോംസ്റ്റേയിൽ അതിഥിയായെത്തുന്ന സായയിൽ തന്റെ പ്രണയം കണ്ടെത്തുകയാണ് അപ്പു. എന്നാൽ ആഴക്കടലിൽ തിരമാലകളോട് മത്സരിച്ചു മുന്നേറുന്ന അവനു മുന്നിലുള്ളതും സാഹസികമായൊരു ജീവിതം തന്നെയായിരുന്നു. തന്റെ പ്രണയിനിയെ സ്വന്തമാക്കാനും അവളുടെ ജീവിതത്തെ ഊരാകുടുക്കുകളിൽ നിന്ന് അവളെ രക്ഷിച്ചെടുക്കാനുമായി അപ്പു നടത്തുന്ന യാത്രയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ പറയുന്നത്.
ഇന്നത്തെ കാലത്ത് വർഗീയത എങ്ങനെയാണ് ജനങ്ങളിലേക്ക് എത്തുന്നത് എന്നും കൊച്ചു കുട്ടികൾ നേരിടുന്ന ലൈംഗീക അതിക്രമങ്ങൾ എങ്ങനെ എന്നും സിനിമ ചർച്ച ചെയ്യുന്നു. ഒരു കുട്ടി ജനിച്ചാൽ അവരുടെ ഭാവിക്ക് വേണ്ടി പണത്തിന് പുറകെ ഓടുന്ന ഇന്നത്തെ തലമുറയുടെ ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ അരുൺ ഗോപി പറയുന്നത്. നല്ല ബാല്യം ഉള്ളവർക്കെ നല്ല ഭാവി ഉണ്ടാകൂ എന്ന് ചിത്രം പറയുന്നു.
ചുരുക്കി പറഞ്ഞാൽ ഒരു കിടിലൻ എന്റെർറ്റൈനെർ തന്നെയാണ് അരുൺ ഗോപി ഒരിക്കൽ കൂടി നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു. ചിന്തിപ്പിക്കുന്ന ഡയലോഗുകളും കുറിക്ക് കൊള്ളുന്ന സംഭാഷണശകലങ്ങളുമൊക്കെ തിയേറ്ററുകളിൽ കയ്യടി നേടുന്നുണ്ട്. അരുൺ ഗോപി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിരിക്കുന്നത്.ഇരുപത് മിനിറ്റിൽ ഏറെ ദൈർഘ്യമുള്ള ട്രെയിൻ ഫൈറ്റ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആക്ഷൻ സീൻ എന്ന് പറയാം, ആക്ഷൻ രംഗങ്ങളിൽ തകർപ്പൻ പ്രകടനമാണ് പ്രണവ് കാഴ്ച വെച്ചത്. അതുപോലെ ഡയലോഗ് ഡെലിവെറിയിലും മറ്റും തന്റെ ആദ്യ ചിത്രത്തേക്കുള്ള മികവ് പുലർത്താനും പ്രണവിന് സാധിച്ചിട്ടുണ്ട്.
അഭിനന്ദം രാമാനുജൻ ഒരുക്കിയ ദൃശ്യങ്ങൾ മികച്ച മാസ്സ് അപ്പീൽ ചിത്രത്തിന് നൽകിയപ്പോൾ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. അതുപോലെ തന്നെ അദ്ദേഹം ഒരുക്കിയ ഗാനങ്ങളും ഈ സിനിമയുടെ എനർജി ലെവൽ കൂട്ടിയിട്ടുണ്ട് .
ഒരു ഫാമിലി എന്റർടെയിനർ ചിത്രം തന്നെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.പക്കാ എന്റെർറ്റൈനെറുകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാതെ ഒരു ചിത്രമാണ് ഇതെന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.
Review
മനസ്സിനെ പിടിച്ചിരുത്തുന്ന അത്യുഗ്രൻ ത്രില്ലർ ; നിഴൽ റിവ്യൂ വായിക്കാം…!!

നിരവധി മലയാള ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ച അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ പറഞ്ഞിട്ടില്ലാത്ത എന്നാല്‍ വളരെ ലളിതമായ ത്രെഡ് ആണ് സിനിമയുടേത്. നിധി എന്ന കുട്ടിയെ ചുറ്റിപറ്റിയെ ആണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ജോൺ ബേബി എന്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയി ആണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. കുട്ടിയിൽ നിന്ന് ജോൺ ബേബി മനസിലാക്കിയ കാര്യങ്ങൾ ഏറേ ദുരൂഹത നിറഞ്ഞതായിരുന്നു. അതിന്റെ ചുരുളുകൾ അഴിക്കാൻ ജോൺ ബേബി നടത്തുന്ന ശ്രമങ്ങളും അതിന്റെ ബാക്കിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.കുഞ്ചാക്കോ ബോബൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി ആയി മികച്ച പെർഫോമൻസ് ആയിരുന്നു. ലൂക്കിലും, ബോഡി ലാംഗ്വേജ് കൊണ്ടും പിന്നെ ഒരുപാട് മികച്ച ഭാവ പ്രകടനങ്ങൾ കൊണ്ടും നന്നാക്കി ആ റോൾ. നയൻതാര സിംഗിൾ മദർ ശർമി ആയി വന്നത് ചിത്രത്തിന് ഒരു ഫ്രഷ്നെസ്സ് ആയിരുന്നു. പിന്നെ എന്തിനായിരുന്നു നയൻസ് കാസ്റ്റിംഗ് എന്നൊക്കെ ഉള്ളത് ചിത്രത്തിൽ അതിനുള്ള സ്ക്രീൻ സ്പേസ് തെളിയിക്കുന്നുണ്ട്.മകൻ ആയി അഭിനയിച്ച നിധിൻ എന്ന കുട്ടി മികച്ച പെർഫോമൻസ് ആയിരുന്നു.മൊത്തത്തിൽ “നിഴൽ ” മെല്ലെ പറഞ്ഞ് പോകുന്ന ഒരു മികച്ച മിസ്റ്ററി ത്രില്ലർ ആണ്.ത്രില്ലെർ സിനിമകൾ ഇഷ്ടപെടുന്നുവർക്കു തീർച്ചയായും കാണേണ്ട ഒരു സിനിമ അനുഭവം ആണ് ഈ ചിത്രം. മികച്ച പ്രകടനങ്ങളും നല്ലൊരു കഥ പരിസരവും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.
Review
ഭീതിയുടെ പുത്തൻ തലങ്ങൾ തീർത്തു കൊണ്ട് ഒരു ഹൊറർ ചിത്രം ; ചതുർമുഖം റിവ്യൂ വായിക്കാം…!!

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയർ-സണ്ണി വെയ്ൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ചതുർമുഖം’ പ്രദർശനത്തിനെത്തിയത്. ഫിക്ഷൻ ഹൊററിന്റെ ഒരു ഉപവിഭാഗമായ ടെക്നോ ഹൊറർ ഇന്ത്യൻ സിനിമയിൽ തന്നെ കാര്യമായി പരീക്ഷിച്ചിട്ടില്ല. സിനിമയുടെ പേര് സൂചിപ്പിക്കുന്ന നാലാമതൊരു മുഖം. അതാണ് ഈ സിനിമയുടെ കഥാഗതിയെ നിർണയിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്.മഞ്ജു വാര്യർ അവതരിപ്പിക്കുന്ന, അവിവാഹിതയായ തേജസ്വിനി എന്ന കഥാപാത്രം മൊബൈലും സോഷ്യൽ മീഡിയയുമായി തലകുമ്പിട്ട് ജീവിക്കുന്ന, ന്യൂജെൻ എന്ന് പഴയ തലമുറ കളിയാക്കി വിളിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമാണ്. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണിയും തേജസ്വിനിയും ബിസിനസ് പങ്കാളികളാണ്. തന്റെ ഫോൺ നഷ്ടപ്പെട്ട തേജസ്വിനി കുറച്ചുകാലത്തേക്ക് വിലകുറഞ്ഞൊരു മൊബൈൽ ഓൺലൈനിൽ വാങ്ങുന്നു. ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതിസന്ധിയിലായ ആന്റണിയെയും തേജസ്വിനിയെയും സഹായിക്കാനെത്തുന്ന ആളാണ് അലൻസിയർ.ശാസ്ത്ര നിർവചനങ്ങൾക്ക് അതീതമായ ഒരു ഊർജ്ജത്തെ ശാസ്ത്രം കൊണ്ട് നേരിടുന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഭീതിയുടെയും മരണത്തിന്റെയും കാഴ്ചകൾ നിറച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ സംവിധായകരായ രഞ്ജീത്ത് കമല ശങ്കറിനും സലിൽ വിയ്ക്കും സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ. മൂവരുടെയും പ്രകടനം പ്രേക്ഷകരെ നിരാശപ്പെടുത്തുകയില്ല. വിഷ്വൽഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും ഏറെ പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാഴ്ചക്കാരെ ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആദ്യ ഭാഗവും ചടുലമായ രണ്ടാം ഭാഗവും ഞെട്ടിക്കുന്ന ക്ലൈമാക്സും കൂടിയാകുമ്പോൾ ഇന്നുവരെ മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായി മാറുന്നു ചതുർമുഖം.
Review
മനസ്സിനെ നിറക്കുന്ന ഒരു കാഴ്ച്ചാനുഭവുമായി ഒരു ചിത്രം ; ആർക്കറിയാം റിവ്യൂ വായിക്കാം…!!

ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങൾ ആക്കി പ്രസിദ്ധ ക്യാമറാമാൻ സനു ജോൺ വർഗീസ് സംവിധാനം ചെയ്ത ‘ആർക്കറിയാം’ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബിജു മേനോന്റെ പ്രായമേറിയ കഥാപാത്രമായുള്ള മേക്കോവർ ഇതിനകം ചര്‍ച്ചാവിഷയമാണ്.മുഖത്ത് ചുളിവുകള്‍ വീണ, മുടിയും മീശയും നരച്ച ഒരു 72 വയസുകാരനാണ് ചിത്രത്തില്‍ ബിജുവിന്റെ കഥാപാത്രം. വലിയ കോലാഹലങ്ങളോ, പൊട്ടിച്ചിരികളോ, കാതടിപ്പിക്കും പശ്ചാത്തല സംഗീതമോ, കൂട്ടപ്പൊരിച്ചിലുകളൊ ഒന്നും കാണില്ല. പക്ഷേ അവ പ്രേക്ഷകന്റെ ഹൃദയത്തിൽ കുടിയേറിപ്പാർക്കും. കാരണം അവ പറയുന്നത് പച്ചയായ ജീവിതമായിരിക്കും. വലിയ നാടകീതയകളോ അതിവൈകാരികതയോ ഒന്നുമതിൽ കാണില്ല. പക്ഷേ നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ കണ്ടറിഞ്ഞിട്ടുള്ളതോ ആകും അതിന്റെ പശ്ചാത്തലം. അത്തരത്തിൽ ഒന്നാണ് ‘ആർക്കറിയാം’ എന്ന ബിജു മേനോൻ സിനിമ. കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. ഷെർലിയും ഭർത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയിൽ തുടങ്ങിയപ്പോൾ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. ഇട്ടിയവര കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഷെർലിയും റോയിയും തന്റെ പ്രിയപ്പെട്ട ചാച്ചനൊപ്പം നാട്ടിൽ താമസം തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരുടെയും, യെക്സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.പ്രായമേറിയ ഇട്ടിയവര എന്ന കഥാപാത്രമായി ബിജു മേനോൻ മികച്ചു നിന്നു. വാക്കിലും നോക്കിലും നടത്തത്തിലും അദ്ദേഹം ശരിക്കും ഒരു വൃദ്ധനായി മാറി. പാർവതി പതിവു പോലെ കഥാപാത്രത്തെ മികച്ചതാക്കിയപ്പോൾ അമ്പരപ്പിച്ചത് ഷറഫുദ്ദീനാണ്. റോയി എന്ന കഥാപാത്രമായി ഷറഫുദ്ധീൻ ഗംഭീര പ്രകടനം നടത്തി.കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച ഈ ചിത്രം ഒരു വേറിട്ട അനുഭവം ആണ്. നല്ലൊരു കാഴ്ച്ചാനുഭവം ആർക്കറിയാം പ്രദാനം ചെയ്യുന്നു.
-
Movie Song2 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review2 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos2 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Latest News2 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Trailers & Teasers2 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers2 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Latest News2 years ago
സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!
-
Movie Song2 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!