Connect with us

Review

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ക്യാമ്പസ് ചിത്രം “സകലകലാശാല” റിവ്യൂ വായിക്കാം…!

Published

on

നിരഞ്ചിനെ നായകനാക്കി ഷാജി മൂത്തേടൻ നിർമിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത സകലകലാശാല ഇന്ന് പ്രദർശനത്തിന് എത്തി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ്. നിരഞ്ജ് മണിയൻപിള്ള രാജു, മാനസ, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗ്രിഗറി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, അഭിജിത്, സുഹൈദ് കുക്കു എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. അതിഥി വേഷത്തിൽ ജോസഫ് അന്നംകുട്ടി ജോസും സാനിയ അയ്യപ്പനും എത്തുന്നു.

കോളജിന്റെ രസക്കൂട്ടുകൾ ചേർത്തൊരുക്കിയ ഒരു ഫീൽ ഗുഡ് ചിത്രമാണ് സകലകലാശാല.നിരഞ്ജൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ സൗഹൃദങ്ങളും പ്രണയവും തുടങ്ങി അവന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആദ്യപകുതി ക്യാംപസിന്റെ പ്രണയവും തേപ്പും സൗഹൃദങ്ങളും സംഘർഷങ്ങളും വിഷയമാക്കുമ്പോൾ രണ്ടാം പകുതി ക്യാംപസിനു പുറത്തേക്ക് പറിച്ചുമാറ്റപ്പെടുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബാങ്ക് മോഷണവും അതിൽ കോളജ് വിദ്യാർഥികളുടെ പങ്ക് അന്വേഷിച്ചുള്ള പോലീസിന്റെ ഓട്ടവും ചിത്രത്തിന്റെ ഗതിവേഗം വർധിപ്പിക്കുന്നു. അവസാനം അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ ചിത്രം ശുഭകരമായി പര്യവസാനിക്കുന്നു.

വളരെ ലളിതമായ ഒരു ചെറിയ കഥയുടെ അതിലും രസകരമായ ആവിഷ്കാരമാണ് ഈ ചിത്രം എന്ന് പറയാം നമ്മുക്ക്. രസകരമായ സംഭാഷണങ്ങളും കഥാ സന്ദര്ഭങ്ങളും നിറഞ്ഞ ഈ ചിത്രത്തെ പ്രേക്ഷകന്റെ മനസ്സ് അറിഞ്ഞു കൊണ്ടാണ് വിനോദ് ഗുരുവായൂർ എന്ന പരിചയ സമ്പന്നനായ സാങ്കേതിക പ്രവർത്തകൻ ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തം ആണ്. രചയിതാവ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പരിചയ സമ്പത്തു പല രംഗങ്ങളിലും വ്യക്തമാവുകയും ചെയ്തു. നടീ നടന്മാരെ ഉപയോഗിക്കുന്നതിലും കഥാപാത്രങ്ങൾക്ക് വ്യക്തമായ ഒരു സ്ഥാനവും ഐഡന്റിറ്റിയും നൽകുന്നതിലും സംവിധായകൻ കാണിച്ച മികച്ചു തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പോസിറ്റീവ് പോയിന്റ്.

മനോജ് പിള്ളയുടെ ഛായാഗ്രഹണം മികച്ചു നിന്നപ്പോൾ അബി ടോം സിറിയക് മനോഹരമായ സംഗീതമാണ് പ്രേക്ഷകന് നൽകിയത്. മികച്ച സംഗീതം ചിത്രത്തിന്റെ മാറ്റു കൂട്ടി എന്ന് പറയാതെ വയ്യ. അതോടൊപ്പം റിയാസ് എന്ന എഡിറ്ററുടെ മികവാണ് വളരെ ഒഴുക്കോടെ ഈ ചിത്രത്തിന്റെ കഥാഖ്യാനത്തെ മുന്നോട് നയിച്ചത് എന്നും പറയാം.ചുരുക്കി പറഞ്ഞാൽ, ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങളെ പൂർണ്ണമായും രസിപ്പിക്കുന്ന, ഒരു ചിത്രമായിരിക്കും സകലകലാശാല .

Continue Reading

Review

ത്രിൽ അടിപ്പിച്ച് ചുഴൽ…റിവ്യൂ വായിക്കാം…!!

Published

on

നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറിൽ നിഷ മഹേശ്വരൻ നിർമ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചുഴൽ നീ സ്ട്രീം ഓൺലൈൻപ്ലാറ്റ്ഫോമിലൂടെയാണ് റീലീസായിരിക്കുന്നത്.പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരുതരംചുഴിയിൽ പെട്ടു തിരിയും മട്ടിലുള്ളൊരു ത്രില്ലർചിത്രം തന്നെയാണ് ചുഴൽ.അഞ്ച് സുഹൃത്തുക്കളുടെ ഒരു യാത്രയും അതിനിടയിൽ സംഭവിക്കുന്ന അവിചാരിതമായ കാര്യങ്ങളുമാണ് ചിത്രത്തിന്റ പ്രമേയം.ജാഫർ ഇടുക്കി ആർജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.ഒരു സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കുവാനായി ഇടുക്കിയിലേക്ക് യാത്രതിരിക്കുന്ന അഞ്ചു സുഹൃത്തുക്കളും യാത്രയ്ക്കിടയിൽ അവിചാരിതമായിഅവർക്ക് ഒരു ദിവസം അവിടെ താമസിക്കേണ്ടിവരികയും അവിടെ വച്ച് നേരിടേണ്ടി വരുന്നഅവിചാരിതമായ ചില സംഭവങ്ങളുമാണ്ചുഴലിന്റെ സാരം.അത് അങ്ങേയറ്റം ആകാംഷഭരിതവും ഉദ്യോഗജനകവും ആയി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു.സിനിമയുടെ തുടക്കം മുതൽ ഒരുതരം ത്രില്ലിംഗ് സ്വഭാവം നിലനിർത്തി മുന്നേറുന്ന ചുഴൽ ക്ലൈമാക്സിലേക്ക് എത്തുന്നത് വരെഒരു സീറ്റ് എഡ്ജ് അനുഭവം തന്നെയാണ് നൽകുന്നത്.ചുഴൽ സൃഷ്ടിക്കുന്ന ദുരൂഹതയിൽ ഹൈറേഞ്ചിന്റെ മനോഹരവും ഭീതിതരവുമായ കാഴ്ച്ചകൾ അടയാളപ്പെടുത്തുന്നതിൽ സാജിദ് നാസറിന്റെ ഛായാഗ്രഹണം വഹിച്ചിരിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല.അമർ നാദ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്ന ചുഴലിൽ വിനീത് ശ്രീനിവാസൻ്റെ ഹൃദയം സിനിമയുടെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബാണ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.കോവിഡ് രണ്ടാം തരംഗത്തിന് ശേഷംറിലീസ് ആയിരിക്കുന്ന ചുഴൽ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നത്രിൽ അടിപ്പിക്കുന്നൊരു അനുഭവമായി മാറുന്നുണ്ട്.തീർച്ചയായും കണ്ടിരിക്കേണ്ടചലച്ചിത്രാനുഭവം.എഴുപതു രൂപ മുടക്കിൽഅടുത്ത അഞ്ചു ദിവസത്തേക്ക് നീസ് സ്ട്രീമിൽനിങ്ങൾക്ക് ചുഴൽ കാണാവുന്നതാണ്.

Continue Reading

Review

മനസ്സിനെ പിടിച്ചിരുത്തുന്ന അത്യുഗ്രൻ ത്രില്ലർ ; നിഴൽ റിവ്യൂ വായിക്കാം…!!

Published

on

നിരവധി മലയാള ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ച അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ പറഞ്ഞിട്ടില്ലാത്ത എന്നാല്‍ വളരെ ലളിതമായ ത്രെഡ് ആണ് സിനിമയുടേത്. നിധി എന്ന കുട്ടിയെ ചുറ്റിപറ്റിയെ ആണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ജോൺ ബേബി എന്ന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി ആണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. കുട്ടിയിൽ നിന്ന് ജോൺ ബേബി മനസിലാക്കിയ കാര്യങ്ങൾ ഏറേ ദുരൂഹത നിറഞ്ഞതായിരുന്നു. അതിന്റെ ചുരുളുകൾ അഴിക്കാൻ ജോൺ ബേബി നടത്തുന്ന ശ്രമങ്ങളും അതിന്റെ ബാക്കിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.കുഞ്ചാക്കോ ബോബൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോൺ ബേബി ആയി മികച്ച പെർഫോമൻസ് ആയിരുന്നു. ലൂക്കിലും, ബോഡി ലാംഗ്വേജ് കൊണ്ടും പിന്നെ ഒരുപാട് മികച്ച ഭാവ പ്രകടനങ്ങൾ കൊണ്ടും നന്നാക്കി ആ റോൾ. നയൻതാര സിംഗിൾ മദർ ശർമി ആയി വന്നത് ചിത്രത്തിന് ഒരു ഫ്രഷ്‌നെസ്സ് ആയിരുന്നു. പിന്നെ എന്തിനായിരുന്നു നയൻസ് കാസ്റ്റിംഗ് എന്നൊക്കെ ഉള്ളത് ചിത്രത്തിൽ അതിനുള്ള സ്ക്രീൻ സ്പേസ് തെളിയിക്കുന്നുണ്ട്.മകൻ ആയി അഭിനയിച്ച നിധിൻ എന്ന കുട്ടി മികച്ച പെർഫോമൻസ് ആയിരുന്നു.മൊത്തത്തിൽ “നിഴൽ ” മെല്ലെ പറഞ്ഞ് പോകുന്ന ഒരു മികച്ച മിസ്റ്ററി ത്രില്ലർ ആണ്.ത്രില്ലെർ സിനിമകൾ ഇഷ്ടപെടുന്നുവർക്കു തീർച്ചയായും കാണേണ്ട ഒരു സിനിമ അനുഭവം ആണ് ഈ ചിത്രം. മികച്ച പ്രകടനങ്ങളും നല്ലൊരു കഥ പരിസരവും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.

Continue Reading

Review

ഭീതിയുടെ പുത്തൻ തലങ്ങൾ തീർത്തു കൊണ്ട് ഒരു ഹൊറർ ചിത്രം ; ചതുർമുഖം റിവ്യൂ വായിക്കാം…!!

Published

on

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയർ-സണ്ണി വെയ്ൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ചതുർമുഖം’ പ്രദർശനത്തിനെത്തിയത്. ഫിക്ഷൻ ഹൊററിന്റെ ഒരു ഉപവിഭാഗമായ ടെക്നോ ഹൊറർ ഇന്ത്യൻ സിനിമയിൽ തന്നെ കാര്യമായി പരീക്ഷിച്ചിട്ടില്ല. സിനിമയുടെ പേര് സൂചിപ്പിക്കുന്ന നാലാമതൊരു മുഖം. അതാണ് ഈ സിനിമയുടെ കഥാഗതിയെ നിർണയിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്.മഞ്ജു വാര്യർ അവതരിപ്പിക്കുന്ന, അവിവാഹിതയായ തേജസ്വിനി എന്ന കഥാപാത്രം മൊബൈലും സോഷ്യൽ മീഡിയയുമായി തലകുമ്പിട്ട് ജീവിക്കുന്ന, ന്യൂജെൻ എന്ന് പഴയ തലമുറ കളിയാക്കി വിളിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമാണ്. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണിയും തേജസ്വിനിയും ബിസിനസ് പങ്കാളികളാണ്. തന്റെ ഫോൺ നഷ്ടപ്പെട്ട തേജസ്വിനി കുറച്ചുകാലത്തേക്ക് വിലകുറഞ്ഞൊരു മൊബൈൽ ഓൺലൈനിൽ വാങ്ങുന്നു. ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതിസന്ധിയിലായ ആന്റണിയെയും തേജസ്വിനിയെയും സഹായിക്കാനെത്തുന്ന ആളാണ് അലൻസിയർ.ശാസ്ത്ര നിർവചനങ്ങൾക്ക് അതീതമായ ഒരു ഊർജ്ജത്തെ ശാസ്ത്രം കൊണ്ട് നേരിടുന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഭീതിയുടെയും മരണത്തിന്റെയും കാഴ്ചകൾ നിറച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ സംവിധായകരായ രഞ്ജീത്ത് കമല ശങ്കറിനും സലിൽ വിയ്ക്കും സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ. മൂവരുടെയും പ്രകടനം പ്രേക്ഷകരെ നിരാശപ്പെടുത്തുകയില്ല. വിഷ്വൽഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും ഏറെ പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാഴ്ചക്കാരെ ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആദ്യ ഭാഗവും ചടുലമായ രണ്ടാം ഭാഗവും ഞെട്ടിക്കുന്ന ക്ലൈമാക്സും കൂടിയാകുമ്പോൾ ഇന്നുവരെ മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായി മാറുന്നു ചതുർമുഖം.

Continue Reading

Trending

Latest News3 months ago

ജീവിതത്തിൽ ഒരു ട്വിസ്റ്റ് പോലുമില്ലാത്ത നായകന്റെ കഥ; ജാൻഎമൻ ടീസർ പുറത്തു വിട്ട് ദുൽഖർ സൽമാൻ….!!

ലാൽ, അർജുൻ അശോകൻ, ബേസിൽ ജോസഫ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ച ‘ജാൻ-എ-മാൻ’ ന്റെ ടീസർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. വികൃതി...

Latest News4 months ago

സോഷ്യൽ മീഡിയക്ക് തീ പിടിപ്പിച്ചു സുരേഷ് ഗോപിയുടെ പുതിയ ലുക്ക്; പിറന്നാൾ സമ്മാനമായി പുറത്തു വിട്ടതു സൂപ്പർ താരങ്ങൾ..!

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നാളെ തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് അദ്ദേഹം അഭിനയിക്കുന്ന ഇരുന്നൂറ്റിയന്പത്തിയൊന്നാമതു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു...

Latest News5 months ago

വിജയ് ദേവരക്കൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം; ലിഗർ ടീസർ റിലീസ് ഇപ്പോഴില്ല..!

തെലുങ്ക് സിനിമയുടെ പുതിയ തലമുറയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ ഈ താരം പിന്നീട്...

Latest News6 months ago

പതിനൊന്നു വർഷങ്ങൾക്കു ശേഷം ഒന്നിക്കാൻ ആ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട്; മഹേഷ് ബാബുവിന്റെ അടുത്ത ചിത്രമൊരുങ്ങുന്നതു വമ്പൻ കാൻവാസിൽ..!

തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു നായകനാവുന്ന ഇരുപത്തിയെട്ടാമത്തെ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു മഹേഷ് ബാബു ആരാധകരും സിനിമാ പ്രേമികളും. ഒട്ടേറെ വമ്പൻ...

Latest News6 months ago

ടോവിനോ തോമസിന്റെ “വരവ്” ഒരുങ്ങുന്നു; പ്രഖ്യാപനം നടത്തിയത് ലാലേട്ടൻ..!

മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വരവ്. ഇന്നലെ ഈ ചിത്രം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കൊണ്ട് ഇതിന്റെ ഫസ്റ്റ് ലുക്ക്...

Latest News7 months ago

തീയേറ്ററിൽ മാത്രമേ കൊറോണയുള്ളു, രാഷ്ട്രീയക്കാരുടെ ജാഥക്കും സമ്മേളനത്തിനുമില്ല; വൈറലായി സിനിമാ നിർമ്മാതാവിന്റെ കുറിപ്പ്..!!

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ച നിർമ്മാതാവാണ് പ്രശോഭ് കൃഷ്ണ. കൽക്കി, ഗോദ, എബി, കുഞ്ഞിരാമായണം, റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ഞെൽദോ എന്നിവയാണ് പ്രശോഭ് കൃഷ്ണ...

Latest News7 months ago

ചതുർമുഖത്തിലെ ആ നാലാമത്തെ മുഖം ആരുടെ; വെളിപ്പെടുത്തി അണിയറ പ്രവർത്തകർ..!

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമാണ് ചതുർമുഖം. ഇപ്പോഴിതാ...

Latest News7 months ago

വമ്പൻ താരനിര, ഗംഭീര സംവിധായകർ; പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ആണും പെണ്ണും എത്തുന്നു മാർച്ച് 26 ന്..!

വമ്പൻ താരനിരയുമായി മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകർ ഒരുക്കുന്ന ആണും പെണ്ണും ഈ വരുന്ന മാർച്ച് 26 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. കഴിഞ്ഞ ദിവസം ഈ...

Latest News1 year ago

കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട്...

Latest News2 years ago

അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത...

Trending