Connect with us

Review

ചിരിയുടെ പൂരം തീർത്ത് “ജനമൈത്രി” റിവ്യൂ വായിക്കാം…!

Published

on

ജോൺ മന്ത്രിക്കലിന്റെ സംവിധാനത്തിൽ ഫ്രൈഡേ ഫിലിം എക്സ്പെരിമെന്റ്സിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജനമൈത്രി.വിജയ് ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖ സംവിധായനാണ് ജോൺ മന്ത്രിക്കൽ. ജോൺ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, സാബുമോൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഒരു കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

സാധാരണക്കാർക്കിടയിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുവാൻ വേണ്ടി ജനപ്രിയമായ പദ്ധതികൾ ആവിഷ്കരിക്കുന്ന പോലീസ് ഡിപ്പാർട്ടുമെന്റും തുടർന്ന് അത് നടത്താൻ ശ്രമിക്കുന്ന ഒരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലെ ഒരു എപ്പിസോഡ് ആണ് രസകരമായ രീതിയിൽ ഈ ചിത്രത്തിലൂടെ പറഞ്ഞു പോകാൻ സംവിധായകൻ ശ്രമിച്ചിട്ടുള്ളത്.

പാരമേട് ഉള്ള ജനമൈത്രി പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഈ സ്റ്റേഷനിലെ എസ് ഐ ഷിബു ആയാണ് ഇന്ദ്രൻസ് അഭിനയിക്കുന്നത്. ഇവിടുത്തെ കോൺസ്റ്റബിൾ ആയി എത്തുന്നത് സാബുമോൻ ആണ്. സംയുക്തൻ എന്ന സൈജു കുറുപ്പ് കഥാപാത്രം ഇവരുടെ ജീവിതത്തിൽ എത്തുന്നതോടെ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

രസകരമായ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ജോൺ മന്ത്രിക്കൽ ആദ്യമായി സംവിധാനം ചെയ്തപ്പോഴും വളരെയേറെ രസകരമായ ഒരു ചിത്രമാണ് നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ജനങ്ങളോട് നല്ല രീതിയിൽ ഇടപഴുകനും അവരുടെ പ്രീതി ആർജിക്കാനുമുള്ള ഉദ്ദേശത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്ന പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രം ഹാസ്യത്തിന്റെ മേമ്പൊടി കൂടി ആവുമ്പോൾ പ്രിയങ്കരമാവുന്നുണ്ട്.

വളരെ വ്യത്യസ്തമായ ഒരു കഥ പശ്ചാത്തലമാണ് ഈ ചിത്രത്തിൽ ജോണും ജെയിംസും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ഒരുപാട് നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി കഥ പറയുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യാവസാനം ആ ചിരി നിലനിർത്താൻ ജോൺ, ജെയിംസ് എന്നിവർക്ക് സാധിച്ചിട്ടുണ്ട്.മദ്യപാന രംഗങ്ങളോ പുകവലി രംഗങ്ങളോ ഒന്നും തന്നെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും കയ്യടി അർഹിക്കുന്ന ഒരു കാര്യമാണ്.

വിഷ്ണു നാരായണൻ നമ്പൂതിരി നൽകിയ ദൃശ്യങ്ങൾ ഗംഭീരമായപ്പോൾ ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റു വർധിപ്പിച്ചിട്ടുണ്ട്. ലിജോ പോളിന്റെ എഡിറ്റിംഗ് ആണ് ചിത്രത്തിന് മികച്ച വേഗതയും സാങ്കേതിക പൂർണ്ണതയും നൽകുന്നതിൽ നിർണായകമായത്. ഇവർ മൂവരുടെയും പരിചയ സമ്പത്തു ഈ ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.ചുരുക്കി പറഞ്ഞാൽ. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന ഒരു കമ്പ്ലീറ്റ് ഫൺ ഫിലിം ആണ് ജനമൈത്രി.

Continue Reading

Review

ചിരിയുടെ രസച്ചരടുമായി ഒരു ചിത്രം ; മുന്തിരി മൊഞ്ചൻ റിവ്യൂ വായിക്കാം….!

Published

on

ഇന്ന് നമ്മുടെ മുന്നിൽ എത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് നവാഗത സംവിധായകനായ വിജിത് നമ്പ്യാർ സംവിധാനം ചെയ്ത മുന്തിരി മൊഞ്ചൻ എന്ന ചിത്രം. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പി കെ അശോകൻ നിർമ്മിച്ച ഈ ചിത്രത്തിൽ മനീഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഒരു തവള പറഞ്ഞ കഥ എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. പ്രണയവും കോമെടിയും സംഗീതവും കോർത്തിണക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മനു ഗോപാൽ, മൊഹറലി പോയിലുങ്ങൽ എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

വിവേക് സിനിമാപരസ്യങ്ങൾ ചെയ്യുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണ്. അയാൾ ഇമ എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. ഇമ ഒരു ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്നു.ട്രെയിനിൽ വച്ച് വളരെ അവിചാരിതമായി അയാൾ ദീപിക എന്നൊരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു. എന്നാല്‍ ആ
കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. ആ യാത്ര അയാളുടെ ജീവിതം മാറ്റിമറിക്കുന്നു.

മനീഷ് കൃഷ്ണൻ വളരെ സ്വാഭാവികമായി തന്നെ ഒരിക്കൽ കൂടി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഗോപിക അനിലും ചിത്രത്തിൽ മികച്ച പ്രകടനമാണ് നൽകിയത്. ദീപിക ആയി എത്തിയ കൈരാവി തക്കർ എന്ന നടിയും തന്റെ കഥാപാത്രത്തെ മനോഹരമായി തന്നെ അവതരിപ്പിച്ചു. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ദേവൻ, സലിം കുമാർ, ഇന്നസെന്റ്, ഇടവേള ബാബു, സലീമാ, ഇർഷാദ്, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ, നിയാസ് ബക്കർ എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ വളരെ രസകരവും തൃപ്തികരവുമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

രസകരമായി കഥ പറയുന്ന ഒരു മികച്ച റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആണ് മുന്തിരി മൊഞ്ചൻ, ഒരു തവള പറഞ്ഞ കഥ. പ്രണയവും തമാശയും എല്ലാം നിറഞ്ഞ ഈ ചിത്രം യുവാക്കൾക്ക് മാത്രമല്ല കുടുംബ പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന രീതിയിലാണ് വിജിത് നമ്പ്യാർ അവതരിപ്പിച്ചിരിക്കുന്നത്.

Continue Reading

Review

ഇത് കാലം ആവശ്യപ്പെടുന്ന ചിത്രം ; ചോല റിവ്യൂ വായിക്കാം….!

Published

on

ചോല എന്ന വാക്കിന് നിഘണ്ടുവിൽ അർത്ഥങ്ങൾ പലതാണ്. ഫലങ്ങളും പൂക്കളും ഉണ്ടാകുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ ഉദ്യാനത്തിന് സമമായൊരു സ്ഥലമെന്ന അർത്ഥത്തിനും ഒപ്പം മലയില്‍നിന്നു വരുന്ന ഉറവ്, കാട്ടാറ്, കാട്ടരുവി തുടങ്ങിയ ഒരു അർത്ഥം കൂടി ഈ വാക്കിനുണ്ട്. ചോരയുടെ മണമുള്ള, അധികാരപ്പെടുത്തലിന്റെ ശബ്ദമുള്ള, നിസ്സഹായതയുടെ നിശബ്ദതയുള്ള ‘ചോല’യുമായിട്ടാണ് സനൽ കുമാർ ശശിധരൻ ഇത്തവണ എത്തിയിരിക്കുന്നത്. ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചോലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയന് മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവനടനുമുള്ള അവാർഡുകൾ നേടിക്കൊടുത്തതും ചോലയിലെ കഥാപാത്രങ്ങളായിരുന്നു.

മികച്ച സഹനടനുള്ള അവാർഡ് ജോജു ജോർജിനും മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷക്കും വാങ്ങി കൊടുത്ത ചിത്രം പറയുന്നത് മൂന്ന് വ്യക്തികളുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചാണ്. തന്റെ കാമുകനൊപ്പം എറണാകുളം നഗരം കാണാൻ ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ നിന്നും പുറപ്പെടുന്നതും കാമുകന്റെ ആശാൻ എന്നറിയപ്പെടുന്ന ആളും ചേരുന്ന ഈ യാത്രയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് സിനിമ പറയുന്നത്‌. പറയേണ്ട കാര്യം വ്യക്തമായ അവതരണത്തിലൂടെ കാട്ടി തരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അജിത് ആചാര്യ നിർവഹിച്ച ഛായാഗ്രഹണം മികച്ചതായിരുന്നു. ബേസിൽ സിജെ ഒരുക്കിയ പശ്ചാത്താലവും മികച്ചു നിന്നു. ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം നില നിർത്തുന്നതിൽ പശ്ചാത്തല സംഗീതം മുഖ്യ പങ്ക്‌ തന്നെ വഹിച്ചിട്ടുണ്ട്‌.

ഒരു ആർട്ട് ചിത്രത്തെ സമീപിക്കുന്ന പോലെ തന്നെ ഈ ചിത്രത്തെയും സമീപിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് സമീപകാലത്തെ മികച്ച ചിത്രമാണ്. തീയേറ്ററിൽ കണ്ടു പ്രോത്സാഹിപ്പിക്കേണ്ട മറ്റൊരു മികച്ച ശ്രമമാണ് ചോല. ഒരു പക്ഷെ സനൽ കുമാർ എന്ന സംവിധായകന്റെ മികച്ച വർക്ക്‌ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രം.

Continue Reading

Review

ചിരിയുടെ പൂരമൊരുക്കി ഉൾട്ട ; ഉൾട്ട റിവ്യൂ വായിക്കാം….!

Published

on

സുരേഷ്‌ പൊതുവാൾ കഥ എഴുതി സംവിധാനം ചെയ്ത്‌ ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഉൾട്ട. ഗോകുൽ സുരേഷ്‌, പ്രയാഗ മാർട്ടിൻ, അനുശ്രീ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം സ്ത്രീകൾ ഭരിക്കുന്ന പൊന്നാപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഉൾട്ട എന്ന സിനിമയെ മറ്റുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രമേയം തന്നെയാണ്. കണ്ടു മടുത്ത വിഷ്വൽസിൽ നിന്നുമുള്ള ഒരു ചുവടുമാറ്റം എന്ന് വേണമെങ്കിൽ പറയാം.

സ്ത്രീകൾക്ക് സർവാധിപത്യം ഉള്ള പൊന്നാപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ സ്ത്രീകൾക്ക് കൂടുതൽ ശക്തി നേടുവാൻ അഭ്യാസമുറകൾ പഠിക്കണമെന്ന് തീരുമാനമെടുക്കുകയും അതിനായി നഗരത്തിൽനിന്നും ചന്ദ്രു എന്ന യുവാവ് പുന്നാപുരം എത്തുകയും തുടർന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലെ ഇതിവൃത്തം.

കഥ പറച്ചിലിനേക്കാൾ കാഴ്ചകളിലൂടെയാണ് സിനിമ പ്രേക്ഷകനോടു കൂടുതൽ സംവദിക്കുന്നത് എന്നു പറയേണ്ടി വരും. ചിത്രത്തിന്റെ വിഷ്വൽസ് എടുത്തുപറയേണ്ട കാര്യങ്ങളിലൊന്നാണ് വശ്യസൗന്ദര്യം ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ കാഴ്ചയ്ക്കും മനസ്സിനും കുളിർമ സമ്മാനിക്കും. ഒപ്പം മനോഹരമായ പാട്ടുകളും സിനിമയുടെ മൂഡിന് അനുയോജ്യമായ പശ്ചാത്തലസംഗീതവും.

കഥ പറച്ചിലിനേക്കാൾ കാഴ്ചകളിലൂടെയാണ് സിനിമ പ്രേക്ഷകനോടു കൂടുതൽ സംവദിക്കുന്നത് എന്നു പറയേണ്ടി വരും. ചുരുക്കത്തിൽ കുടുംബ പ്രേക്ഷകർക്ക്‌ ഒരു വിരുന്ന് തന്നെ ആയിരിക്കും ഉൾട്ട. എല്ലാ തരം ചേരുവകളും അടങ്ങിയ ആഘോഷമായി കാണാൻ പറ്റുന്ന ഒരു ഫൺ എന്റർടൈനർ.

Continue Reading

Trending

Latest News2 weeks ago

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു…..!

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം: മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ്...

Latest News2 weeks ago

ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു…!!

പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു… സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ...

Latest News3 weeks ago

മാമാങ്കത്തിനെതിരെ സൈബർ ആക്രമണം ; പോലീസിൽ പരാതി നൽകി നിർമാതാവ്..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം...

Latest News1 month ago

വിസ്മയിപ്പിച്ചു നിവിൻ പോളിയും കൂട്ടരും ; മൂത്തോൻ റിവ്യൂ വായിക്കാം…!

അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിച്ച പ്രശംസകൾക്കും അംഗീകാരത്തിനും ശേഷം ഒരു സിനിമ ജനിച്ച മണ്ണിലേക്ക് വരുന്ന അതേ വികരത്തോടെയാണ് മൂത്തോൻ കാണാൻ തീയേറ്ററിൽ എത്തിയത്. ഗീതുമോഹൻദാസ് ഒരുക്കിയ...

Latest News1 month ago

75 ദിവസത്തെ ഷൂട്ടിന് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ജയസൂര്യ ചിത്രം തൃശൂർ പൂരത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി…!

75 ദിവസത്തെ ഷൂട്ടിന് ശേഷം രാജേഷ്‌ മോഹനൻ സംവിധാനം ചെയ്ത്‌ ഫ്രൈഡേ ഫിലിം ഹൗസ്‌ നിർമ്മിക്കുന്ന തൃശ്ശൂർ പൂരം ചിത്രീകരണം പൂർത്തിയായി.ജയസൂര്യ നായകനാകുന്ന ചിത്രം ഒരു മാസ്സ്‌...

Latest News3 months ago

സൗബിനെയും സുരാജിനെയുംക്കാൾ കൂടുതൽ പ്രതിഫലം കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ലേത് ഒറിജിനൽ റോബർട്ടിന്….!

ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് യുകെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍...

Latest News3 months ago

വേറിട്ട വേഷത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി; ഗാനഗന്ധര്‍വ്വന്‍ 27 മുതല്‍ തീയേറ്ററുകളിലെത്തും….!

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം ‘ഗാനഗന്ധര്‍വ്വന്‍’ സെപ്റ്റംബര്‍ 27-ന് റിലീസ് ചെയ്യും. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം...

Latest News3 months ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

മലയാളത്തിന്റ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ,...

Latest News3 months ago

നിവിൻ പോളി–ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലിൽ ഗംഭീര പ്രതികരണം….!

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘മൂത്തോന്‍’ സിനിമയെ ഏറ്റെടുത്ത് സിനിമാ ആസ്വാദകര്‍. വേള്‍ഡ് പ്രീമിയര്‍ പ്രദേശനത്തിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ്...

Latest News3 months ago

സൊഷ്യൽ മീഡിയയിൽ തരംഗമായി “ജി മാർത്താണ്ഡൻ” സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം…!

സൊഷ്യൽ മീഡിയയിൽ തരംഗമായി ജി മാർത്താണ്ഡൻ സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം..മക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളും, അവരെ തിരികെ സ്നേഹിക്കുന്ന മക്കളും ഉറപ്പായും കണ്ടിരിക്കേണ്ട...

Trending