Latest News
മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം…നായികമാരില്‍ നയന്‍താര; തൊട്ടുപിന്നാലെ മഞ്ജു വാര്യര്‍: താര പ്രതിഫല പട്ടിക പുറത്ത്..!

ബോളിവുഡിനെയും തമിഴിനെയും അപേക്ഷിച്ച് താരതമ്യേന ചെറിയ ചലച്ചിത്രമേഖലയാണ് മലയാളം. തമിഴിലെയും ഹിന്ദിയിലെയും സൂപ്പര്‍താരങ്ങളുടെ പ്രതിഫല തുകയില്‍ മലയാളത്തില്‍ നാലോ അഞ്ചോ ബിഗ് ബജറ്റ് സിനിമകള്‍ ഒരുക്കാം. മലയാളത്തിലെ മുന്‍ നിര താരങ്ങളുടെ നിലവിലെ പ്രതിഫലം നോക്കാം.മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. യുവതാരങ്ങളില്‍ പൃഥ്വിരാജും. സ്വഭാവ കഥാപാത്രങ്ങളാകുന്ന നടീനടന്‍മാരും ഹാസ്യതാരങ്ങളും ദിവസ കണക്കിന് പ്രതിഫലം വാങ്ങുന്നവരാണ് ഏറെയും. കളക്ഷനില്‍ മലയാള സിനിമയും 150 കോടി പിന്നിടുമ്പോള്‍ തമിഴിനോടോ തെലുങ്കിനോടോ കിടപിടിക്കുന്നതല്ലെങ്കിലും മലയാള താരങ്ങളുടെ പ്രതിഫലത്തിലും വലിയ മാറ്റമുണ്ട്. നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരിലൂടെയും സമാഹരിച്ചതാണ് ഈ പ്രതിഫല പട്ടിക.
മോഹന്‍ലാല്‍- 4 മുതല്‍ 8 കോടി വരെ
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം മോഹന്‍ലാലിന്റേതാണ്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലുണ്ടായ സ്വീകാര്യതയും പുലിമുരുകന്‍ എന്ന സിനിമയുടെ വിജയവും മോഹന്‍ലാലിന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. 2015ല്‍ മൂന്ന് കോടിയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. ഇതില്‍ എഴുപത് ശതമാനം മുന്‍കൂറായി നല്‍കണം. ജനതാ ഗാരേജിനും പുലിമുരുകനും പിന്നാലെ മോഹന്‍ലാല്‍ തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് എട്ട് കോടിയും മലയാളം പ്രൊജക്ടുകള്‍ക്ക് നാല് മുതല്‍ അഞ്ച് കോടി വരെയുമാണ് ഈടാക്കുന്നത്. ബിഗ് ബജറ്റ് ചിത്രമാണെങ്കിലാണ് അഞ്ച് കോടി. മലയാളത്തിലെ ഉയര്‍ന്ന ആദ്യദിനകളക്ഷനിലും ടോട്ടല്‍ കളക്ഷനിലും മലയാളത്തില്‍ നിലവിലെ റെക്കോര്‍ഡ് മോഹന്‍ലാലിനാണ്.
മമ്മൂട്ടി- 2 മുതല്‍ 3 കോടി വരെ
സമീപവര്‍ഷങ്ങളില്‍ വമ്പന്‍ ഹിറ്റുകള്‍ കൂട്ടിനില്ലാത്ത മമ്മൂട്ടിയുടെ പ്രതിഫലം 2-2.50 കോടിയാണ്. ഭാസ്‌കര്‍ ദ റാസ്‌കല്‍ വിജയമായതിന് പിന്നാലെയാണ് മമ്മൂട്ടി പ്രതിഫലം 2.5 കോടിയായി ഉയര്‍ത്തിയത്. 2017ല്‍ വമ്പന്‍ പ്രൊജക്ടുകളില്‍ കരാര്‍ ചെയ്തിരിക്കുന്ന മമ്മൂട്ടിക്ക് 50 കോടി പിന്നിട്ട വിജയമായ ദ ഗ്രേറ്റ് ഫാദറിന് പിന്നാലെ പ്രതിഫലം 3 കോടിയാക്കി.
ദിലീപ്- 2 മുതല്‍ 2.5 കോടിവരെ (വിതരണാവകാശവും)
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ബോക്സ് ഓഫീസ് വിജയങ്ങള്‍ പരിഗണിച്ചാല്‍ ആഘോഷ സീസണുകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ നടനാണ് ദിലീപ്. 2 കോടി പ്രതിഫലമായും ഇതിന് പുറമേ ഓവര്‍സീസ് -മധ്യകേരളാ വിതരണ അവകാശങ്ങളും ദിലീപ് വാങ്ങാറുണ്ട്. പ്രതിഫലത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് ദിലീപിന്റെ സ്ഥാനം.
പൃഥ്വിരാജ് സുകുമാരന്‍- ഒന്നര മുതല്‍ രണ്ട് കോടി വരെ
മലയാളത്തില്‍ പ്രതിഫലത്തില്‍ നാലാം സ്ഥാനം പൃഥ്വിരാജിനാണ്. സ്വന്തം നിര്‍മ്മാണത്തിലുള്ള ചിത്രമല്ലെങ്കില്‍ ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയാണ് പൃഥ്വിയുടെ പ്രതിഫലം. സിനിമയുടെ ബജറ്റും പ്രതിഫലകാര്യത്തില്‍ പൃഥ്വി പരിഗണിക്കാറുണ്ട്. വമ്പന്‍ ബജറ്റിലുള്ള ചിത്രവും കൂടുതല്‍ ദിവസങ്ങളില്‍ ചിത്രീകരണവുമാണെങ്കില്‍ രണ്ട് കോടിയാണ് പ്രതിഫലം. കര്‍ണന്‍ പോലുള്ള ബിഗ് ബജറ്റ് സിനിമകളുടെ കാര്യത്തില്‍ ഇതാവില്ല പ്രതിഫലം. ബോളിവുഡ്-തമിഴ് പ്രൊജക്ടുകളില്‍ മലയാളത്തെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് പൃഥ്വിരാജ് ഈടാക്കുന്നത്.
നിവിന്‍ പോളി – ഒരു കോടി
മലയാളത്തിന് പുറമേ തമിഴിലും തരംഗമായി മാറിയ പ്രേമം എന്ന സിനിമയാണ് നിവിന്‍ പോളിയുടെ താരമൂല്യവും വിപണിമൂല്യവും ഉയര്‍ത്തിയത്. അമ്പത് ലക്ഷം പ്രതിഫലമായി വാങ്ങിയിരുന്ന നിവിന്‍ പോളി തമിഴിലും മാര്‍ക്കറ്റ് സൃഷ്ടിക്കപ്പെട്ടതോടെ പ്രതിഫലം ഉയര്‍ത്തി. ഒരു കോടിയാണ് നിവിന്റെ പ്രതിഫലം. പ്രേമത്തിന് തൊട്ടുപിന്നാലെ നിവിന്‍ നായകനായ ചിത്രം സ്വന്തം നിര്‍മ്മാണ സഹകരണത്തില്‍ ഉള്ളതായിരുന്നു. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ സിനിമകളില്‍ പ്രതിഫലം മലയാളത്തേക്കാള്‍ ഇരട്ടിയായിരിക്കും.
ദുല്‍ഖര്‍ സല്‍മാന്‍- 75 ലക്ഷം
2016ല്‍ വമ്പന്‍ വിജയങ്ങള്‍ ഇല്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം 75 ലക്ഷമായി ഉയര്‍ത്തിയത് ഇതേ വര്‍ഷമാണ്. നിലവിലുള്ള ദുല്‍ഖര്‍ പ്രൊജക്ടുകളിലേറെയും വന്‍ പ്രതീക്ഷയിലുള്ളതാണ്. ഈ സിനിമകള്‍ ബോക്സ് ഓഫീസില്‍ മികവ് തെളിയിച്ചാല്‍ നിവിന്‍ പോളിക്കൊപ്പമോ മുകളിലോ ദുല്‍ഖറിന്റെ പ്രതിഫലമെത്തും. മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ ലഭിക്കുന്നത് ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കാണ്. ചാര്‍ലി, കലി എന്നീ സിനിമകളുടെ ആദ്യ ദിന കളക്ഷന്‍ പുതിയ റെക്കോര്‍ഡുകളായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ദുല്‍ഖര്‍ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.
ബിജു മേനോന്‍- 75 ലക്ഷം
വെള്ളിമൂങ്ങയുടെ വിജയമാണ് ബിജു മേനോന്റെ താരമൂല്യം ഇരട്ടിപ്പിച്ചത്. അമ്പത് ലക്ഷത്തില്‍ നിന്ന് 75 ലക്ഷത്തിലേക്ക് താരത്തിന്റെ പ്രതിഫലം ഉയര്‍ന്നു. അനുരാഗ കരിക്കിന്‍ വെള്ളം 2016ല്‍ സൂപ്പര്‍ഹിറ്റായതോടെ സോളോ ഹീറോ പ്രൊജക്ടുകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നാനും താരം തീരുമാനിച്ചെന്നറിയുന്നു.
ഫഹദ് ഫാസില്‍- 65 മുതല്‍ 75 ലക്ഷം വരെ
2011 മുതല്‍ 2012 വരെ യുവതാരങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടായിരുന്ന അഭിനേതാവായിരുന്നു ഫഹദ്. പുതുതലമുറ സംവിധായകര്‍ക്കും മുതിര്‍ന്ന സംവിധായകര്‍ക്കും പുതിയൊരു സിനിമ ആലോചിക്കാന്‍ ഫഹദ് നായകനായി നിര്‍ബന്ധമായിരുന്നു. 2013ലും തുടര്‍വര്‍ഷങ്ങളിലുമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഫഹദിന്റെ താരമൂല്യം ഇടിഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലൂടെ ബോക്സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസില്‍ 75 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. തമിഴില്‍ ത്യാഗരാജന്‍ കുമാരരാജയുടെ സിനിമയില്‍ നായകനായും, മോഹന്‍രാജയുടെ ചിത്രത്തില്‍ വില്ലനായും 2017ല്‍ ഫഹദ് അഭിനയിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം ടീമിന്റെ പുതിയ ചിത്രവും ഈ വര്‍ഷം തിയേറ്ററുകളിലെത്തും.
സുരേഷ് ഗോപി- 70 ലക്ഷം
വര്‍ഷങ്ങളായി വിജയചിത്രങ്ങളില്ലെങ്കിലും അവസാനമായി അഭിനയിച്ച രുദ്രസിംഹാസനം, മൈ ഗോഡ് എന്നീ സിനിമകള്‍ക്ക് എഴുപത് ലക്ഷത്തിനടുത്താണ് സുരേഷ് ഗോപി പ്രതിഫലമായി വാങ്ങിയത്. തമിഴില്‍ ഐ എന്ന സിനിമയിലെ വില്ലന്‍ വേഷവും താരം പ്രതിഫലം ഉയര്‍ത്താനുള്ള കാരണമായി. ലേലം രണ്ടാം ഭാഗമാണ് സുരേഷ് ഗോപിയുടെ 2017ലെ റിലീസ്.
ടോവിനോ തോമസ്- 50 ലക്ഷം
സ്വഭാവ കഥാപാത്രങ്ങളില്‍ നിന്ന് നായകനായി ഉയര്‍ന്ന ടോവിനോ തോമസിന് ഗപ്പി എന്ന ചിത്രമാണ് 2016ല്‍ ഉണ്ടായിരുന്നത്. 30 ലക്ഷമാണ് ഈ സമയം ടോവിനോയുടെ പ്രതിഫലം. ആഷിക് അബു സംവിധാനം ചെയ്യുന്ന മായാ നദിയിലും ടോവിനോയാണ് ഹീറോ. ഒരു മെകസിക്കന്‍ അപാരതയ്ക്ക് പിന്നാലെ ടോവിനോയുടെ പ്രതിഫലം ഉയര്‍ന്നത്.
ജയസൂര്യ- 60 ലക്ഷം
വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കയ്യടി വാങ്ങിയ നടനാണ് ജയസൂര്യ. ഹിറ്റ് ചാര്‍ട്ടില്‍ അമര്‍ അക്ബര്‍ അന്തോണിയും പ്രേതവും സു സു സുധീ വാല്‍മീകവുമാണ് സമീപകാലത്ത് ഉള്ളത്. 50 മുതല്‍ 60 ലക്ഷം വരെയാണ് ജയസൂര്യയുടെ പ്രതിഫലം.
കുഞ്ചാക്കോ ബോബന്‍- 60 ലക്ഷം
2016ല്‍ ഹിറ്റുകളില്ലാത്ത കുഞ്ചാക്കോ ബോബന്‍ പ്രതിഫലവും ഉയര്‍ത്തിയിട്ടില്ല. 50-60 ലക്ഷം രൂപയാണ് കുഞ്ചാക്കോ ബോബന്‍ സിനിമകള്‍ക്ക് ഈടാക്കുന്നത്. രാജേഷ് പിള്ളയുടെ സ്മരണാര്‍ത്ഥമുള്ള രാജേഷ് പിള്ള പ്രൊഡക്ഷന്‍സിന് വേണ്ടിയുള്ള ടേക്ക് ഓഫ് എന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്.
ജയറാം- 50 ലക്ഷം
വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ വിജയം കൈവരിച്ച ജയറാം ചിത്രമാണ് ആട് പുലിയാട്ടം. നൂറ് ശതമാനം വിജയസാധ്യതയുള്ള സിനിമകളിലാണ് ശ്രദ്ധയെന്ന് പ്രഖ്യാപിച്ച ജയറാം 50 ലക്ഷമാണ് രണ്ട് വര്‍ഷത്തോളമായി പ്രതിഫലമായി വാങ്ങുന്നത്. അച്ചായന്‍സ്, സത്യാ എന്നിവയാണ് വരാനിരിക്കുന്ന ജയറാം സിനിമകള്‍.
ആസിഫ് അലി- 35 ലക്ഷം
അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ഹണി ബീ സെക്കന്‍ഡിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ആസിഫലി. 35 ലക്ഷമാണ് ആസിഫലിയുടെ പ്രതിഫലം.
ഉണ്ണി മുകുന്ദന്‍- 30 ലക്ഷം
മലയാളത്തില്‍ സ്‌റ്റൈല്‍, ഒരു മുറൈ വന്ത് പാര്‍ത്തായ എന്നീ സിനിമകളായിരുന്നു ഉണ്ണി 2016ല്‍ അഭിനയിച്ചത്. തെലുങ്കില്‍ ജനതാ ഗാരേജിന്റെ വിജയത്തിന് പിന്നാലെ അനുഷ്‌കാ ഷെട്ടിക്കൊപ്പം പുതിയൊരു പ്രൊജക്ടില്‍ ഉണ്ണി അഭിനയിക്കുന്നു. ഭാഗ്മതി എന്ന് പേരിട്ട സിനിമയില്‍ ജയറാമാണ് വില്ലന്‍. 30 ലക്ഷമാണ് ഉണ്ണി മുകുന്ദന്റെ പ്രതിഫലം എന്നറിയുന്നു.
നയന്‍താര- ഒരു കോടി
തമിഴില്‍ നായികമാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വീകരിക്കുന്ന അഭിനേത്രിയാണ് നയന്‍താര. 2015ലും 2016ലും തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ ലഭിച്ചതും സോളോ ഹീറോയിന്‍ പ്രൊജക്ടുകളില്‍ വിജയം കൈവരിച്ചതും നയന്‍സിന്റെ പ്രതിഫല വര്‍ധനയ്ക്ക് കാരണമായി. തമിഴിലെ തിരക്കിനിടയിലും നല്ല പ്രൊജക്ടാണെങ്കില്‍ മലയാളത്തിന്റെ ഭാഗമാകാറുണ്ട് നയന്‍താര. മലയാളത്തില്‍ സമീപ കാലത്ത് അഭിനയിച്ച രണ്ട് പ്രൊജക്ടുകളില്‍ 75 ലക്ഷവും ഒരു കോടിയുമാണ് നയന്‍താര പ്രതിഫലമായി ഈടാക്കിയത്. 2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തില്‍ അഭിനയിച്ചതിന് 1 കോടിയാണ് നയന്‍സ് വാങ്ങിയതെന്ന് അറിയുന്നു.
മഞ്ജു വാര്യര്‍- 65-70 ലക്ഷം
രണ്ടാം വരവില്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം വന്‍വിജയങ്ങള്‍ ഇല്ലെങ്കിലും മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണമുള്ളത് മഞ്ജുവിനാണ്. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള പ്രോജക്ടുകള്‍ അണിയറയില്‍ നിരവധി ഒരുങ്ങുന്നുമുണ്ട്. 65 മുതല്‍ 70 ലക്ഷം വരെയാണ് മഞ്ജു വാര്യരുടെ പ്രതിഫലം. ആന്റണി സോണിയുടെ കെയര്‍ ഓഫ് സൈറാബാനുമാണ് മഞ്ജുവിന്റെ പുതിയ സിനിമ.
ഹണി റോസ്- 8 ലക്ഷം
ഹണി റോസ് എട്ട് ലക്ഷം രൂപയാണ് ഒരു സിനിമയുടെ പ്രതിഫലമായി വാങ്ങുന്നത്.
കാവ്യാ മാധവന്‍- 8 ലക്ഷം
സിനിമയുടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് കാവ്യാ മാധവന്‍ ഇപ്പോള്‍. 2016ല്‍ അടൂരിന്റെ പിന്നെയും കൂടാതെ ആകാശ് വാണിയും കാവ്യയുടെ ചിത്രങ്ങളായെത്തി. എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് കാവ്യയുടെ പ്രതിഫല തുക.
നമിതാ പ്രമോദ്- 10 ലക്ഷം
മലയാളത്തിന് പുറമേ തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച നമിതാ പ്രമോദ് മലയാളത്തില്‍ 10 ലക്ഷമായിരുന്നു പ്രതിഫലമായി സ്വീകരിച്ചിരുന്നത്. തെലുങ്കില്‍ 20 ലക്ഷമാണ് നമിതയുടെ പ്രതിഫലം എന്നറിയുന്നു.

Latest News
ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘ സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ ‘ പയ്യനൂരിൽ ആരംഭിച്ചു. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്‌ബസ്റ്റർ ആയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘ഹൃദയ ഹാരിയായ പ്രണയകഥ ‘ലൂടെ തിരികെ എത്തുന്നത്.പയ്യന്നൂർ കോളേജിൽ നടന്ന ചിത്രത്തിന്റെ വർണ്ണാഭമായ പൂജ ഏറെ വ്യത്യസ്തമായ ഒരു അനുഭവമായി മാറി.





സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് പൂജ ചടങ്ങുകൾ നടന്നത്. ‘ ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഏറെ പ്രേക്ഷകപ്രീതിയാർജിച്ച കഥാപാത്രങ്ങളാണ് ഇവരും. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഹൃദവും രസകരവുമായ ചിത്രത്തിന്റെ ടൈറ്റിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമ്മാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. സബിൻ ഊരാളുക്കണ്ടി ചായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ,എഡിറ്റർ: ആകാശ് തോമസ്,മ്യൂസിക്: ഡോൺ വിൻസെൻറ്,ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്,ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി,സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ,സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്,ലിറിക്സ്: വൈശാഖ് സുഗുണൻ,കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ,സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ,മേക്ക് അപ്പ്: ലിബിൻ മോഹനൻ,സ്റ്റണ്ട്സ്: മാഫിയ ശശി,ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ,വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്,സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
Latest News
” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന, എങ്കിലും പ്രധാന കഥാപാത്രങ്ങളെ കുറിച്ചുള്ള അവസാന ഘട്ട ചർച്ചകൾ ഇനിയും നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ആയ പിക്കാസോ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കെജിഎഫ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രവി ബസ്രുർ, തമിഴ് താരം കൃഷ്ണ കുലശേഖരൻ എന്നിവർ ഈ ചിത്രത്തിലേക്ക് വന്നത് മുതൽ തന്നെ പിക്കാസോ സൗത്ത് ഇന്ത്യൻ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. മെയ് 26ന് റിലീസായ സിനിമ വിജയകരമായി വാരാന്ത്യം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോഴാണ് ഈ സന്തോഷവാർത്ത അണിയറക്കാരെ തേടിയെത്തുന്നത്. ചിത്രത്തിന്റെ അവതരണവും ആശയവും ഹിന്ദി സിനിമകളെ സ്വാധീനിക്കുന്ന ഈയൊരു സമയത്താണ് വീണ്ടും മലയാളത്തിൽ നിന്ന് മറ്റൊരു ചിത്രം റീമേക്കിനൊരുങ്ങുന്നത്. സംവിധായകൻ സുനിൽ കാര്യാട്ടുകരക്കും പ്രൊഡ്യൂസർ ഷെയ്ക്ക് അഫ്സലിനും കരിയറിലെ പ്രധാന വഴിത്തിരിവാവും ‘പിക്കാസോ'” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന, എങ്കിലും പ്രധാന കഥാപാത്രങ്ങളെ കുറിച്ചുള്ള അവസാന ഘട്ട ചർച്ചകൾ ഇനിയും നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ആയ പിക്കാസോ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കെജിഎഫ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രവി ബസ്രുർ, തമിഴ് താരം കൃഷ്ണ കുലശേഖരൻ എന്നിവർ ഈ ചിത്രത്തിലേക്ക് വന്നത് മുതൽ തന്നെ പിക്കാസോ സൗത്ത് ഇന്ത്യൻ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. മെയ് 26ന് റിലീസായ സിനിമ വിജയകരമായി വാരാന്ത്യം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോഴാണ് ഈ സന്തോഷവാർത്ത അണിയറക്കാരെ തേടിയെത്തുന്നത്. ചിത്രത്തിന്റെ അവതരണവും ആശയവും ഹിന്ദി സിനിമകളെ സ്വാധീനിക്കുന്ന ഈയൊരു സമയത്താണ് വീണ്ടും മലയാളത്തിൽ നിന്ന് മറ്റൊരു ചിത്രം റീമേക്കിനൊരുങ്ങുന്നത്. സംവിധായകൻ സുനിൽ കാര്യാട്ടുകരക്കും പ്രൊഡ്യൂസർ ഷെയ്ക്ക് അഫ്സലിനും കരിയറിലെ പ്രധാന വഴിത്തിരിവാവും ‘പിക്കാസോ’
Latest News
പാൻ ഇന്ത്യൻ ചിത്രം ARM ടീസർ റീലീസ് ചെയ്യാൻ സൂപ്പർതാരം ഹൃതിക് റോഷൻ….!!

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.പൂർണമായും 3 ഡി യിൽ ചിത്രീകരിച്ച സിനിമ 5 ഭാഷകളിലായി പുറത്ത് വരും.ചിത്രത്തിന്റെ ടീസർ നാളെ പുറത്ത് വരും.

ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃതിക്ക് റോഷനാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ പുറത്ത് വിടുന്നത്. ഹിന്ദി വേർഷൻ ട്രൈലെർ ആണ് ഹൃതിക് പുറത്ത് വിടുക. അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പറ്റ് മീഡിയ,വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
-
Movie Song4 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos4 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review4 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers4 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers4 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Song4 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
-
Latest News4 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Review4 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
You must be logged in to post a comment Login