Connect with us

Latest News

മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം…നായികമാരില്‍ നയന്‍താര; തൊട്ടുപിന്നാലെ മഞ്ജു വാര്യര്‍: താര പ്രതിഫല പട്ടിക പുറത്ത്..!

Published

on

ബോളിവുഡിനെയും തമിഴിനെയും അപേക്ഷിച്ച് താരതമ്യേന ചെറിയ ചലച്ചിത്രമേഖലയാണ് മലയാളം. തമിഴിലെയും ഹിന്ദിയിലെയും സൂപ്പര്‍താരങ്ങളുടെ പ്രതിഫല തുകയില്‍ മലയാളത്തില്‍ നാലോ അഞ്ചോ ബിഗ് ബജറ്റ് സിനിമകള്‍ ഒരുക്കാം. മലയാളത്തിലെ മുന്‍ നിര താരങ്ങളുടെ നിലവിലെ പ്രതിഫലം നോക്കാം.മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. യുവതാരങ്ങളില്‍ പൃഥ്വിരാജും. സ്വഭാവ കഥാപാത്രങ്ങളാകുന്ന നടീനടന്‍മാരും ഹാസ്യതാരങ്ങളും ദിവസ കണക്കിന് പ്രതിഫലം വാങ്ങുന്നവരാണ് ഏറെയും. കളക്ഷനില്‍ മലയാള സിനിമയും 150 കോടി പിന്നിടുമ്പോള്‍ തമിഴിനോടോ തെലുങ്കിനോടോ കിടപിടിക്കുന്നതല്ലെങ്കിലും മലയാള താരങ്ങളുടെ പ്രതിഫലത്തിലും വലിയ മാറ്റമുണ്ട്. നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരിലൂടെയും സമാഹരിച്ചതാണ് ഈ പ്രതിഫല പട്ടിക.

മോഹന്‍ലാല്‍- 4 മുതല്‍ 8 കോടി വരെ

മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം മോഹന്‍ലാലിന്റേതാണ്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലുണ്ടായ സ്വീകാര്യതയും പുലിമുരുകന്‍ എന്ന സിനിമയുടെ വിജയവും മോഹന്‍ലാലിന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. 2015ല്‍ മൂന്ന് കോടിയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. ഇതില്‍ എഴുപത് ശതമാനം മുന്‍കൂറായി നല്‍കണം. ജനതാ ഗാരേജിനും പുലിമുരുകനും പിന്നാലെ മോഹന്‍ലാല്‍ തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് എട്ട് കോടിയും മലയാളം പ്രൊജക്ടുകള്‍ക്ക് നാല് മുതല്‍ അഞ്ച് കോടി വരെയുമാണ് ഈടാക്കുന്നത്. ബിഗ് ബജറ്റ് ചിത്രമാണെങ്കിലാണ് അഞ്ച് കോടി. മലയാളത്തിലെ ഉയര്‍ന്ന ആദ്യദിനകളക്ഷനിലും ടോട്ടല്‍ കളക്ഷനിലും മലയാളത്തില്‍ നിലവിലെ റെക്കോര്‍ഡ് മോഹന്‍ലാലിനാണ്.

മമ്മൂട്ടി- 2 മുതല്‍ 3 കോടി വരെ

സമീപവര്‍ഷങ്ങളില്‍ വമ്പന്‍ ഹിറ്റുകള്‍ കൂട്ടിനില്ലാത്ത മമ്മൂട്ടിയുടെ പ്രതിഫലം 2-2.50 കോടിയാണ്. ഭാസ്‌കര്‍ ദ റാസ്‌കല്‍ വിജയമായതിന് പിന്നാലെയാണ് മമ്മൂട്ടി പ്രതിഫലം 2.5 കോടിയായി ഉയര്‍ത്തിയത്. 2017ല്‍ വമ്പന്‍ പ്രൊജക്ടുകളില്‍ കരാര്‍ ചെയ്തിരിക്കുന്ന മമ്മൂട്ടിക്ക് 50 കോടി പിന്നിട്ട വിജയമായ ദ ഗ്രേറ്റ് ഫാദറിന് പിന്നാലെ പ്രതിഫലം 3 കോടിയാക്കി.

ദിലീപ്- 2 മുതല്‍ 2.5 കോടിവരെ (വിതരണാവകാശവും)

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ബോക്സ് ഓഫീസ് വിജയങ്ങള്‍ പരിഗണിച്ചാല്‍ ആഘോഷ സീസണുകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ നടനാണ് ദിലീപ്. 2 കോടി പ്രതിഫലമായും ഇതിന് പുറമേ ഓവര്‍സീസ് -മധ്യകേരളാ വിതരണ അവകാശങ്ങളും ദിലീപ് വാങ്ങാറുണ്ട്. പ്രതിഫലത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് ദിലീപിന്റെ സ്ഥാനം.

പൃഥ്വിരാജ് സുകുമാരന്‍- ഒന്നര മുതല്‍ രണ്ട് കോടി വരെ

മലയാളത്തില്‍ പ്രതിഫലത്തില്‍ നാലാം സ്ഥാനം പൃഥ്വിരാജിനാണ്. സ്വന്തം നിര്‍മ്മാണത്തിലുള്ള ചിത്രമല്ലെങ്കില്‍ ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയാണ് പൃഥ്വിയുടെ പ്രതിഫലം. സിനിമയുടെ ബജറ്റും പ്രതിഫലകാര്യത്തില്‍ പൃഥ്വി പരിഗണിക്കാറുണ്ട്. വമ്പന്‍ ബജറ്റിലുള്ള ചിത്രവും കൂടുതല്‍ ദിവസങ്ങളില്‍ ചിത്രീകരണവുമാണെങ്കില്‍ രണ്ട് കോടിയാണ് പ്രതിഫലം. കര്‍ണന്‍ പോലുള്ള ബിഗ് ബജറ്റ് സിനിമകളുടെ കാര്യത്തില്‍ ഇതാവില്ല പ്രതിഫലം. ബോളിവുഡ്-തമിഴ് പ്രൊജക്ടുകളില്‍ മലയാളത്തെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് പൃഥ്വിരാജ് ഈടാക്കുന്നത്.

നിവിന്‍ പോളി – ഒരു കോടി

മലയാളത്തിന് പുറമേ തമിഴിലും തരംഗമായി മാറിയ പ്രേമം എന്ന സിനിമയാണ് നിവിന്‍ പോളിയുടെ താരമൂല്യവും വിപണിമൂല്യവും ഉയര്‍ത്തിയത്. അമ്പത് ലക്ഷം പ്രതിഫലമായി വാങ്ങിയിരുന്ന നിവിന്‍ പോളി തമിഴിലും മാര്‍ക്കറ്റ് സൃഷ്ടിക്കപ്പെട്ടതോടെ പ്രതിഫലം ഉയര്‍ത്തി. ഒരു കോടിയാണ് നിവിന്റെ പ്രതിഫലം. പ്രേമത്തിന് തൊട്ടുപിന്നാലെ നിവിന്‍ നായകനായ ചിത്രം സ്വന്തം നിര്‍മ്മാണ സഹകരണത്തില്‍ ഉള്ളതായിരുന്നു. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ സിനിമകളില്‍ പ്രതിഫലം മലയാളത്തേക്കാള്‍ ഇരട്ടിയായിരിക്കും.

ദുല്‍ഖര്‍ സല്‍മാന്‍- 75 ലക്ഷം

2016ല്‍ വമ്പന്‍ വിജയങ്ങള്‍ ഇല്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം 75 ലക്ഷമായി ഉയര്‍ത്തിയത് ഇതേ വര്‍ഷമാണ്. നിലവിലുള്ള ദുല്‍ഖര്‍ പ്രൊജക്ടുകളിലേറെയും വന്‍ പ്രതീക്ഷയിലുള്ളതാണ്. ഈ സിനിമകള്‍ ബോക്സ് ഓഫീസില്‍ മികവ് തെളിയിച്ചാല്‍ നിവിന്‍ പോളിക്കൊപ്പമോ മുകളിലോ ദുല്‍ഖറിന്റെ പ്രതിഫലമെത്തും. മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ ലഭിക്കുന്നത് ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കാണ്. ചാര്‍ലി, കലി എന്നീ സിനിമകളുടെ ആദ്യ ദിന കളക്ഷന്‍ പുതിയ റെക്കോര്‍ഡുകളായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ദുല്‍ഖര്‍ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.

ബിജു മേനോന്‍- 75 ലക്ഷം

വെള്ളിമൂങ്ങയുടെ വിജയമാണ് ബിജു മേനോന്റെ താരമൂല്യം ഇരട്ടിപ്പിച്ചത്. അമ്പത് ലക്ഷത്തില്‍ നിന്ന് 75 ലക്ഷത്തിലേക്ക് താരത്തിന്റെ പ്രതിഫലം ഉയര്‍ന്നു. അനുരാഗ കരിക്കിന്‍ വെള്ളം 2016ല്‍ സൂപ്പര്‍ഹിറ്റായതോടെ സോളോ ഹീറോ പ്രൊജക്ടുകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നാനും താരം തീരുമാനിച്ചെന്നറിയുന്നു.

ഫഹദ് ഫാസില്‍- 65 മുതല്‍ 75 ലക്ഷം വരെ

2011 മുതല്‍ 2012 വരെ യുവതാരങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടായിരുന്ന അഭിനേതാവായിരുന്നു ഫഹദ്. പുതുതലമുറ സംവിധായകര്‍ക്കും മുതിര്‍ന്ന സംവിധായകര്‍ക്കും പുതിയൊരു സിനിമ ആലോചിക്കാന്‍ ഫഹദ് നായകനായി നിര്‍ബന്ധമായിരുന്നു. 2013ലും തുടര്‍വര്‍ഷങ്ങളിലുമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഫഹദിന്റെ താരമൂല്യം ഇടിഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലൂടെ ബോക്സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസില്‍ 75 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. തമിഴില്‍ ത്യാഗരാജന്‍ കുമാരരാജയുടെ സിനിമയില്‍ നായകനായും, മോഹന്‍രാജയുടെ ചിത്രത്തില്‍ വില്ലനായും 2017ല്‍ ഫഹദ് അഭിനയിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം ടീമിന്റെ പുതിയ ചിത്രവും ഈ വര്‍ഷം തിയേറ്ററുകളിലെത്തും.

സുരേഷ് ഗോപി- 70 ലക്ഷം

വര്‍ഷങ്ങളായി വിജയചിത്രങ്ങളില്ലെങ്കിലും അവസാനമായി അഭിനയിച്ച രുദ്രസിംഹാസനം, മൈ ഗോഡ് എന്നീ സിനിമകള്‍ക്ക് എഴുപത് ലക്ഷത്തിനടുത്താണ് സുരേഷ് ഗോപി പ്രതിഫലമായി വാങ്ങിയത്. തമിഴില്‍ ഐ എന്ന സിനിമയിലെ വില്ലന്‍ വേഷവും താരം പ്രതിഫലം ഉയര്‍ത്താനുള്ള കാരണമായി. ലേലം രണ്ടാം ഭാഗമാണ് സുരേഷ് ഗോപിയുടെ 2017ലെ റിലീസ്.

ടോവിനോ തോമസ്- 50 ലക്ഷം

സ്വഭാവ കഥാപാത്രങ്ങളില്‍ നിന്ന് നായകനായി ഉയര്‍ന്ന ടോവിനോ തോമസിന് ഗപ്പി എന്ന ചിത്രമാണ് 2016ല്‍ ഉണ്ടായിരുന്നത്. 30 ലക്ഷമാണ് ഈ സമയം ടോവിനോയുടെ പ്രതിഫലം. ആഷിക് അബു സംവിധാനം ചെയ്യുന്ന മായാ നദിയിലും ടോവിനോയാണ് ഹീറോ. ഒരു മെകസിക്കന്‍ അപാരതയ്ക്ക് പിന്നാലെ ടോവിനോയുടെ പ്രതിഫലം ഉയര്‍ന്നത്.

ജയസൂര്യ- 60 ലക്ഷം

വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കയ്യടി വാങ്ങിയ നടനാണ് ജയസൂര്യ. ഹിറ്റ് ചാര്‍ട്ടില്‍ അമര്‍ അക്ബര്‍ അന്തോണിയും പ്രേതവും സു സു സുധീ വാല്‍മീകവുമാണ് സമീപകാലത്ത് ഉള്ളത്. 50 മുതല്‍ 60 ലക്ഷം വരെയാണ് ജയസൂര്യയുടെ പ്രതിഫലം.

കുഞ്ചാക്കോ ബോബന്‍- 60 ലക്ഷം

2016ല്‍ ഹിറ്റുകളില്ലാത്ത കുഞ്ചാക്കോ ബോബന്‍ പ്രതിഫലവും ഉയര്‍ത്തിയിട്ടില്ല. 50-60 ലക്ഷം രൂപയാണ് കുഞ്ചാക്കോ ബോബന്‍ സിനിമകള്‍ക്ക് ഈടാക്കുന്നത്. രാജേഷ് പിള്ളയുടെ സ്മരണാര്‍ത്ഥമുള്ള രാജേഷ് പിള്ള പ്രൊഡക്ഷന്‍സിന് വേണ്ടിയുള്ള ടേക്ക് ഓഫ് എന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്.

ജയറാം- 50 ലക്ഷം

വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ വിജയം കൈവരിച്ച ജയറാം ചിത്രമാണ് ആട് പുലിയാട്ടം. നൂറ് ശതമാനം വിജയസാധ്യതയുള്ള സിനിമകളിലാണ് ശ്രദ്ധയെന്ന് പ്രഖ്യാപിച്ച ജയറാം 50 ലക്ഷമാണ് രണ്ട് വര്‍ഷത്തോളമായി പ്രതിഫലമായി വാങ്ങുന്നത്. അച്ചായന്‍സ്, സത്യാ എന്നിവയാണ് വരാനിരിക്കുന്ന ജയറാം സിനിമകള്‍.

ആസിഫ് അലി- 35 ലക്ഷം

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ഹണി ബീ സെക്കന്‍ഡിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ആസിഫലി. 35 ലക്ഷമാണ് ആസിഫലിയുടെ പ്രതിഫലം.

ഉണ്ണി മുകുന്ദന്‍- 30 ലക്ഷം

മലയാളത്തില്‍ സ്‌റ്റൈല്‍, ഒരു മുറൈ വന്ത് പാര്‍ത്തായ എന്നീ സിനിമകളായിരുന്നു ഉണ്ണി 2016ല്‍ അഭിനയിച്ചത്. തെലുങ്കില്‍ ജനതാ ഗാരേജിന്റെ വിജയത്തിന് പിന്നാലെ അനുഷ്‌കാ ഷെട്ടിക്കൊപ്പം പുതിയൊരു പ്രൊജക്ടില്‍ ഉണ്ണി അഭിനയിക്കുന്നു. ഭാഗ്മതി എന്ന് പേരിട്ട സിനിമയില്‍ ജയറാമാണ് വില്ലന്‍. 30 ലക്ഷമാണ് ഉണ്ണി മുകുന്ദന്റെ പ്രതിഫലം എന്നറിയുന്നു.

നയന്‍താര- ഒരു കോടി

തമിഴില്‍ നായികമാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വീകരിക്കുന്ന അഭിനേത്രിയാണ് നയന്‍താര. 2015ലും 2016ലും തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ ലഭിച്ചതും സോളോ ഹീറോയിന്‍ പ്രൊജക്ടുകളില്‍ വിജയം കൈവരിച്ചതും നയന്‍സിന്റെ പ്രതിഫല വര്‍ധനയ്ക്ക് കാരണമായി. തമിഴിലെ തിരക്കിനിടയിലും നല്ല പ്രൊജക്ടാണെങ്കില്‍ മലയാളത്തിന്റെ ഭാഗമാകാറുണ്ട് നയന്‍താര. മലയാളത്തില്‍ സമീപ കാലത്ത് അഭിനയിച്ച രണ്ട് പ്രൊജക്ടുകളില്‍ 75 ലക്ഷവും ഒരു കോടിയുമാണ് നയന്‍താര പ്രതിഫലമായി ഈടാക്കിയത്. 2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തില്‍ അഭിനയിച്ചതിന് 1 കോടിയാണ് നയന്‍സ് വാങ്ങിയതെന്ന് അറിയുന്നു.

മഞ്ജു വാര്യര്‍- 65-70 ലക്ഷം

രണ്ടാം വരവില്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം വന്‍വിജയങ്ങള്‍ ഇല്ലെങ്കിലും മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണമുള്ളത് മഞ്ജുവിനാണ്. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള പ്രോജക്ടുകള്‍ അണിയറയില്‍ നിരവധി ഒരുങ്ങുന്നുമുണ്ട്. 65 മുതല്‍ 70 ലക്ഷം വരെയാണ് മഞ്ജു വാര്യരുടെ പ്രതിഫലം. ആന്റണി സോണിയുടെ കെയര്‍ ഓഫ് സൈറാബാനുമാണ് മഞ്ജുവിന്റെ പുതിയ സിനിമ.

ഹണി റോസ്- 8 ലക്ഷം

ഹണി റോസ് എട്ട് ലക്ഷം രൂപയാണ് ഒരു സിനിമയുടെ പ്രതിഫലമായി വാങ്ങുന്നത്.

കാവ്യാ മാധവന്‍- 8 ലക്ഷം

സിനിമയുടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് കാവ്യാ മാധവന്‍ ഇപ്പോള്‍. 2016ല്‍ അടൂരിന്റെ പിന്നെയും കൂടാതെ ആകാശ് വാണിയും കാവ്യയുടെ ചിത്രങ്ങളായെത്തി. എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് കാവ്യയുടെ പ്രതിഫല തുക.

നമിതാ പ്രമോദ്- 10 ലക്ഷം

മലയാളത്തിന് പുറമേ തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച നമിതാ പ്രമോദ് മലയാളത്തില്‍ 10 ലക്ഷമായിരുന്നു പ്രതിഫലമായി സ്വീകരിച്ചിരുന്നത്. തെലുങ്കില്‍ 20 ലക്ഷമാണ് നമിതയുടെ പ്രതിഫലം എന്നറിയുന്നു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Latest News

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.കെ ആർ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്. ‘കൂമൻ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഡാർക്ക്‌ ഹ്യുമർ ജോണറിൽപെട്ട ചിത്രമാണ് ‘നുണക്കുഴി ‘ സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജയ ജയ ജയ ജയ ഹേ പോലെയുള്ള സിനിമകൾ നായകനെന്ന നിലയിൽ ബേസിലിന്റെ സ്വീകാര്യത വർധിപ്പിച്ചവയാണ്. നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജീത്തു ജോസഫ്.

ഈ സിനിമ പൂർത്തിയായാൽ ഉടൻ ബേസിൽ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ സരീഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഗ്രേസ് ആന്റണിയാണ് സതീഷ് കുറുപ്പ് ചായാഗ്രഹണം നിർവഹിക്കുന്നു. വിക്രം മെഹർ, സിദ്ധാർത്ഥ ആനന്ദ് കുമാർ എന്നിവരാണ് നിർമ്മാതാക്കൾ. സിദിഖ്, മനോജ്‌ കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും. സഹിൽ ശർമയാണ് സഹ നിർമ്മാതാവ്. സൂരജ് കുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റർ – വിനായക് വി എസ്, കോസ്റ്റും ഡിസൈനർ – ലിന്റാ ജീത്തു,മേക്ക് അപ് – അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനെർ – പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് രാമചന്ദ്രൻ, ഡിസൈൻ – യെല്ലോ ടൂത്ത്, പി ആർ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Continue Reading

Latest News

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

Published

on

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി, അവരുടെ സംസ്കാരം, അവരുടെ ജീവിതരീതി എന്നിവ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച. NC 23 എന്ന് താത്കാലികമായി വിളിക്കുന്ന പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കൂടുതൽ മനസിലാക്കാൻ വേണ്ടിയായിരുന്നു നാഗ ചൈതന്യയുടെ ശ്രമം, അതിനായി അദ്ദേഹം അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.തന്റെ അവസാന ചിത്രമായ കാർത്തികേയ 2-ലൂടെ പാൻ ഇന്ത്യ ബ്ലോക്ക്ബസ്റ്റർ നേടിയ ചന്ദൂ മൊണ്ടേറ്റിയാണ് NC 23 സംവിധാനം ചെയ്യുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമ്മിക്കും.#NC23 ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്, ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാനാണു നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ നായകൻ നാഗ ചൈതന്യ പറഞ്ഞതിങ്ങനെ , “6 മാസം മുൻപാണ് ചന്ദൂ എന്നോട് കഥ പറഞ്ഞതന്നെ . കേട്ട മാത്രയിൽ ഞാൻ വളരെ ആവേശഭരിതനായി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കഥ വികസിപ്പിച്ചത്. വാസും ചന്ദുവും രണ്ട് വർഷമായി കഥയുടെ ജോലികൾക്കായി യാത്ര ചെയ്യുന്നുണ്ടായിരുന്നു . വളരെ പ്രചോദനാത്മകമായ കഥയാണിത് . മത്സ്യത്തൊഴിലാളികളുടെ ജീവിതരീതിയും അവരുടെ ശരീരഭാഷയും ഗ്രാമത്തിന്റെ ഘടനയും അറിയാനാണ് ഞങ്ങൾ ഇവിടെ എത്തിയത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇന്ന് ആരംഭിക്കും.”സംവിധായകൻ ചന്ദുവിന്റെ വാക്കുകളിങ്ങനെ “2018ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കാർത്തിക് എന്ന നാട്ടുകാരൻ ഒരു കഥ തയ്യാറാക്കി. അദ്ദേഹം ആദ്യം അരവിന്ദ് ഗാരുവിനോടും ബണ്ണി വാസിനോടും കഥ പറഞ്ഞു. കഥ കേട്ടപ്പോൾ ആവേശമായി. കഴിഞ്ഞ 2 വർഷമായി ഞങ്ങൾ തിരക്കഥയുടെ പണിപ്പുരയിലാണ്. ഇപ്പോൾ തിരക്കഥ തയ്യാറായിക്കഴിഞ്ഞു, അത് നന്നായി വന്നിട്ടുണ്ട് . കഥയുടെ പുരോഗതിയും നാഗചൈതന്യക്കും ഏറെ സന്തോഷമുണ്ട്. ആ സംഭവം നടന്ന സ്ഥലത്ത് തന്നെ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് ബണ്ണി വാസ് പറഞ്ഞു. “2018-ലാണ് ഒരു സംഭവം നടന്നത്. ഗ്രാമത്തിലെ പ്രദേശവാസികൾ ഗുജറാത്തിലേക്ക് മത്സ്യബന്ധന തൊഴിലിനായി പോകുന്നുണ്ടായിരുന്നു. 2018-ൽ നടന്ന സംഭവത്തെക്കുറിച്ച് എഴുത്തുകാരൻ കാർത്തിക് ഒരു കഥ വികസിപ്പിച്ചെടുത്തു. ചന്ദൂ അത് ഇഷ്ടപ്പെടുകയും മനോഹരമായ ഒരു പ്രണയകഥയാക്കുകയും ചെയ്തു. അടുത്തിടെയായി , തെലുങ്ക് സിനിമാ പ്രവർത്തകർ റിയലിസ്റ്റിക് സിനിമകൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.സംവിധായകൻ ചന്ദുവിനും കഥ നടന്നതിന്റെ വേരുകളിലേക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നു. ഇവിടുത്തെ അന്തരീക്ഷവും മത്സ്യത്തൊഴിലാളികളുടെ ശരീരഭാഷയും പഠിക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയത്. മത്സ്യത്തൊഴിലാളികളെക്കുറിച്ചും അവരുടെ ജീവിതരീതികളെക്കുറിച്ചും അറിയാൻ നാഗ ചൈതന്യക്ക് ആഗ്രഹമുണ്ടായിരുന്നു’. നേരത്തെ ഞാൻ പരാമർശിച്ച സംഭവം ഡൽഹിയെ ഇളക്കിമറിക്കുകയും പാക്കിസ്ഥാനിലെ കറാച്ചിയെയും വിറപ്പിക്കുകയും ചെയ്ത ഒന്നായിരുന്നു . അതിനാൽ, ഞങ്ങൾ ആ ഗ്രാമം സന്ദർശിക്കാൻ ആഗ്രഹിച്ചു. ഊഷ്മളമായ സ്വീകരണമാണ് ഇവിടെ ലഭിച്ചത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങൾ വീണ്ടും ഇവിടെ വന്നേക്കാം. ഗ്രാമവാസികളുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ബണ്ണി വാസിന്റെ വാക്കുകളിങ്ങനെ.

Continue Reading

Latest News

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

Published

on

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന പോലെ മാളിലെത്തുന്നവര്‍ക്ക് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.7 അടിയോളം വരുന്ന അത്യാധുനിക ഹോളോഗ്രാഫിക് ഡിസ്‌പ്ലേ, ഫോര്‍ത്ത് റിയല്‍ ലൈഫ്, റിയല്‍ സൈസ്, റിയല്‍ ടൈം ത്രീ ഡയമെന്‍ഷണല്‍ ഇമേജസ് എന്നിവ പ്രദാനം ചെയ്ത് വേറിട്ടൊരു അനുഭൂതിയിലേക്ക് കാഴ്ചക്കാരെ നയിക്കുന്നു. മനോഹര ഗാനങ്ങളുമായെത്തുന്ന മത്സരാര്‍ത്ഥികള്‍ തത്സമയം പെര്‍ഫോം ചെയ്യുന്നത് പോലെ ഇതിലൂടെ കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടു.മലയാളികളുടെ പ്രിയപ്പെട്ട ഗായകരും സ്റ്റാര്‍ സിംഗറിന്റെ വിധികര്‍ത്താക്കളുമായ കെ.എസ്. ചിത്ര, വിധു പ്രതാപ് എന്നിവരുടെ സാന്നിധ്യം മുഖ്യ ആകര്‍ഷണമായി. ലുലു മാള്‍ കൊച്ചിയാണ് സാങ്കേതികവിദ്യയും സര്‍ഗാത്മകതയും സമന്വയിച്ച് കാണികള്‍ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച ഈ ഉദ്യമത്തിന്റെ ഇവന്റ് പാര്‍ട്ണര്‍.നൂതന ആശയങ്ങളെ എന്നും വരവേല്‍ക്കുകയും അത് മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ഏഷ്യാനെറ്റ് അനുദിനം മുന്നേറുന്നത്. വിസ്മയക്കാഴ്ചകളുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ ഈ പ്രദര്‍ശനം കാണുന്നവരെല്ലാം അത് എക്കാലവും ഓര്‍ത്തുവയ്ക്കും. അതിന്റെ തെളിവാണ് ഈ ഇവന്റിന്റെ വിജയം. നവീന ആശയങ്ങള്‍ അവതരിപ്പിച്ച്, വിനോദ മേഖലയില്‍ പുതുചരിത്രം രചിച്ചുകൊണ്ട് ഏഷ്യാനെറ്റ് മലയാളികള്‍ക്കൊപ്പം യാത്ര തുടരുകയാണ്, അനുദിനം വളരുന്ന ആത്മബന്ധത്തോടെ.

Continue Reading

Trending

Latest News1 week ago

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Latest News2 months ago

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി,...

Latest News2 months ago

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന...

Latest News3 months ago

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം….!!

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര...

Latest News3 months ago

കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു…!!

കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ ഒരു ദൃശ്യം സോഷ്യൽ...

Latest News4 months ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News4 months ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Latest News4 months ago

പാൻ ഇന്ത്യൻ ചിത്രം ARM ടീസർ റീലീസ് ചെയ്യാൻ സൂപ്പർതാരം ഹൃതിക് റോഷൻ….!!

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ...

Latest News5 months ago

ഡാൻസ് പാർട്ടിയുമായി സോഹൻ സീനുലാൽ ; ശ്രീനാഥ് ഭാസി,വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്നു. ചിത്രീകരണത്തിനു ഇന്ന് തുടക്കം….!!

നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഒരുക്കുന്ന ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഡാൻസ് പാർട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ വടുതല സെന്റ് ആന്തണിസ്...

Latest News6 months ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു….!!

2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ...

Trending