Latest News
കോമഡി എന്റര്‍ടെയ്നറുമായി ബിജു മേനോന്‍ – ഷാഫി കൂട്ടുകെട്ടിൽ ഷെർലക് ടോംസ റിവ്യു വായിക്കാം..!!
ഒൺ മാൻ ഷോ , കല്യാണ രാമൻ , പുലിവാല്ക്കല്യാണം , റ്റു കൺട്രീസ് ഇവയൊന്നും മലയാളികൾക്ക്
മറക്കാൻ പറ്റാത്ത സിനിമകളാണ് , ഒരുപാട് കോമഡി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച
സംവിധായകൻ ഷാഫിയുടെ സംവിധാനത്തിൽ ബിജു മേനോനെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഷെർലക് ടോംസ്.ഷാഫി , നജീം കോയ , സച്ചി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ബിജു മേനോൻ നായകനായി എത്തുന്ന ഷാഫി ചിത്രമാണ് ഷെർലക് ടോംസ്.
കടുത്ത ഷെർലക് ഹോംസ് ആരാധകനായ തോമസ് ഹോംസിന്റെ രീതിയിൽ ഓരോ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രതിപാദ്യ വിഷയം.
ശ്രിന്ദ, മിയ ജോർജ്ജ് എന്നിവരും ബിജു മേനോനൊപ്പം എത്തുന്നു.പ്രിയ സംവിധായകനും എഴുത്തുകാരനും ഒന്നിച്ചപ്പോൾ ഒരു നല്ല ചിത്രം തന്നെ ലഭിച്ചു.. IRS ഓഫീസറായ ടോംസിന്റെ കുടുംബ ജീവിതവും, ഔദ്യോഗിക ജീവിതവും കൂട്ടിക്കലർത്തിയ ഒരു എന്റർട്ടനേർ ആണ് ചിത്രം.
സലിം കുമാർ വളരെ നല്ല പ്രകടനം കാഴ്ച വച്ചു.. കുറച് തമാശയുള്ള രംഗങ്ങളെ ഉണ്ടായിരുന്നുള്ളു എങ്കിലും അത് മിതത്വത്തോടെ കലക്കി.. ( പല്ലി ചിലച്ചു എന്ന് പറയുന്ന സീനിൽ ചുമ്മാ പൊളിച്ചു അങ്ങേര്)
മിയ, സൃന്ദ എന്നിവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഉദവേകജനകമായ ഒന്നാം പകുതിക്ക് ശേഷം,
രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ തിരിച്ചു ട്രാക്കിലേക്ക് തന്നെ കയറി.. ഉഗ്രൻ ക്ലൈമാക്സും ആയി ചിത്രം അവസാനിച്ചു.
Latest News
ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘ സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ ‘ പയ്യനൂരിൽ ആരംഭിച്ചു. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്‌ബസ്റ്റർ ആയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘ഹൃദയ ഹാരിയായ പ്രണയകഥ ‘ലൂടെ തിരികെ എത്തുന്നത്.പയ്യന്നൂർ കോളേജിൽ നടന്ന ചിത്രത്തിന്റെ വർണ്ണാഭമായ പൂജ ഏറെ വ്യത്യസ്തമായ ഒരു അനുഭവമായി മാറി.





സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് പൂജ ചടങ്ങുകൾ നടന്നത്. ‘ ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഏറെ പ്രേക്ഷകപ്രീതിയാർജിച്ച കഥാപാത്രങ്ങളാണ് ഇവരും. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഹൃദവും രസകരവുമായ ചിത്രത്തിന്റെ ടൈറ്റിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമ്മാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. സബിൻ ഊരാളുക്കണ്ടി ചായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ,എഡിറ്റർ: ആകാശ് തോമസ്,മ്യൂസിക്: ഡോൺ വിൻസെൻറ്,ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്,ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി,സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ,സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്,ലിറിക്സ്: വൈശാഖ് സുഗുണൻ,കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ,സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ,മേക്ക് അപ്പ്: ലിബിൻ മോഹനൻ,സ്റ്റണ്ട്സ്: മാഫിയ ശശി,ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ,വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്,സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
Latest News
” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന, എങ്കിലും പ്രധാന കഥാപാത്രങ്ങളെ കുറിച്ചുള്ള അവസാന ഘട്ട ചർച്ചകൾ ഇനിയും നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ആയ പിക്കാസോ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കെജിഎഫ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രവി ബസ്രുർ, തമിഴ് താരം കൃഷ്ണ കുലശേഖരൻ എന്നിവർ ഈ ചിത്രത്തിലേക്ക് വന്നത് മുതൽ തന്നെ പിക്കാസോ സൗത്ത് ഇന്ത്യൻ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. മെയ് 26ന് റിലീസായ സിനിമ വിജയകരമായി വാരാന്ത്യം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോഴാണ് ഈ സന്തോഷവാർത്ത അണിയറക്കാരെ തേടിയെത്തുന്നത്. ചിത്രത്തിന്റെ അവതരണവും ആശയവും ഹിന്ദി സിനിമകളെ സ്വാധീനിക്കുന്ന ഈയൊരു സമയത്താണ് വീണ്ടും മലയാളത്തിൽ നിന്ന് മറ്റൊരു ചിത്രം റീമേക്കിനൊരുങ്ങുന്നത്. സംവിധായകൻ സുനിൽ കാര്യാട്ടുകരക്കും പ്രൊഡ്യൂസർ ഷെയ്ക്ക് അഫ്സലിനും കരിയറിലെ പ്രധാന വഴിത്തിരിവാവും ‘പിക്കാസോ'” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന, എങ്കിലും പ്രധാന കഥാപാത്രങ്ങളെ കുറിച്ചുള്ള അവസാന ഘട്ട ചർച്ചകൾ ഇനിയും നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ആയ പിക്കാസോ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കെജിഎഫ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രവി ബസ്രുർ, തമിഴ് താരം കൃഷ്ണ കുലശേഖരൻ എന്നിവർ ഈ ചിത്രത്തിലേക്ക് വന്നത് മുതൽ തന്നെ പിക്കാസോ സൗത്ത് ഇന്ത്യൻ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. മെയ് 26ന് റിലീസായ സിനിമ വിജയകരമായി വാരാന്ത്യം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോഴാണ് ഈ സന്തോഷവാർത്ത അണിയറക്കാരെ തേടിയെത്തുന്നത്. ചിത്രത്തിന്റെ അവതരണവും ആശയവും ഹിന്ദി സിനിമകളെ സ്വാധീനിക്കുന്ന ഈയൊരു സമയത്താണ് വീണ്ടും മലയാളത്തിൽ നിന്ന് മറ്റൊരു ചിത്രം റീമേക്കിനൊരുങ്ങുന്നത്. സംവിധായകൻ സുനിൽ കാര്യാട്ടുകരക്കും പ്രൊഡ്യൂസർ ഷെയ്ക്ക് അഫ്സലിനും കരിയറിലെ പ്രധാന വഴിത്തിരിവാവും ‘പിക്കാസോ’
Latest News
പാൻ ഇന്ത്യൻ ചിത്രം ARM ടീസർ റീലീസ് ചെയ്യാൻ സൂപ്പർതാരം ഹൃതിക് റോഷൻ….!!

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.പൂർണമായും 3 ഡി യിൽ ചിത്രീകരിച്ച സിനിമ 5 ഭാഷകളിലായി പുറത്ത് വരും.ചിത്രത്തിന്റെ ടീസർ നാളെ പുറത്ത് വരും.

ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃതിക്ക് റോഷനാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ പുറത്ത് വിടുന്നത്. ഹിന്ദി വേർഷൻ ട്രൈലെർ ആണ് ഹൃതിക് പുറത്ത് വിടുക. അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പറ്റ് മീഡിയ,വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
-
Movie Song4 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos4 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review4 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers4 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers4 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Song4 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
-
Latest News4 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Review4 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
You must be logged in to post a comment Login