Connect with us

Latest News

ആ രാജകുമാരനെ തന്നതിന് നന്ദി, സൂര്യയുടെ അമ്മയ്ക്ക് നന്ദി പറഞ്ഞ് ജോ…!!

Published

on

സൂര്യയുമായുള്ള വിവാഹത്തിന് ശേഷം 36 വയതിനിലെ എന്ന ചിത്രത്തിലൂടെ വമ്പന്‍ മടങ്ങിവരവാണ് ജ്യോതിക നടത്തിയത്.

പിന്നീട് എത്തിയ മഗലിയര്‍ മട്ടുവും വന്‍ഹിറ്റായിരുന്നു. തന്റെ വിജയത്തിനു പിന്നില്‍ ഭര്‍ത്താവായ സൂര്യ തന്നെയാണെന്നാണ് ജോ പറയുന്നത്. ‘ജസ്റ്റ് ഫോര്‍ വിമണ്‍’ മാസികയുടെ പുരസ്കാരവേദിയിലാണ് ജ്യോതിക മനസു തുറന്നത്.
‘എന്റെ ജീവിതത്തിന് പിന്നിലും ഒരുപാട് സ്ത്രീകള്‍ ഉണ്ട്. ആദ്യത്തേത്, എന്റെ പതിനേഴാം വയസില്‍ അമ്മ. അമ്മ നല്ല കാര്‍ക്കശ്യക്കാരിയായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു ‘ ജോ, നീ ആളുകളെ നേര്‍ക്കുനേര്‍ നിന്ന് അഭിമുഖീകരിക്കണം അങ്ങനെ ലോകത്തെ നേരിടണം. നിന്റെ ബാങ്ക് എക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം, നിനയ്ക്ക് ചേരുന്ന ആളെ അല്ല നീ കണ്ടെത്തുന്നതെങ്കില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന സുഖകരമല്ലാത്ത ആ ബന്ധത്തില്‍ നിന്ന് തല ഉയര്‍ത്തി ഇറങ്ങിപ്പോകണം.’ അമ്മയുടെ ആ ഉപദേശത്തിന് നന്ദി. സ്വാഭിമാനം എന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. -ജ്യോതിക പറഞ്ഞു.
സൂര്യയുടെ അമ്മ ലക്ഷ്മി ശിവകുമാറിനും ജ്യോതിക നന്ദി പറഞ്ഞു. കുടുംബത്തിന്റെ നിലനില്‍പും ജീവിതമൂല്യവും കൂടുതലറായി പറഞ്ഞുതന്നത് അവരാണ്. ലക്ഷ്മി അമ്മ ഒരു രാഞ്ജിയാണ്. കാരണം അവര്‍ ഒരു രാജകുമാരനെയാണ് വളര്‍ത്തിയെടുത്തത്. ഒരു രാഞ്ജിക്ക് മാത്രമേ രാജകുമാരനെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ. ഇന്നത്തെ സമൂഹത്തില്‍ ഭാര്യയാണ് ഭര്‍ത്താക്കന്മാരെ നേര്‍വഴിക്ക് നടത്തി കുട്ടികളെയും വളര്‍ത്തി നേരെയാക്കേണ്ടത്.’ -ജ്യോതിക പറഞ്ഞു. 

അമ്മ അവരുടെ മകനെ എന്റെ രാജകുമാരനായി വളര്‍ത്തി വലുതാക്കി. ഞാനിവിടെ നില്‍ക്കാന്‍ കാരണവും അതുതന്നെ. ഞാന്‍ ചെയ്യുന്ന എന്ത് കാര്യത്തിനും എല്ലാപിന്തുണയുമായി സൂര്യ ഉണ്ടാകും. അത് ആ അമ്മ കാരണമാണ്.’-ജ്യോതിക പറഞ്ഞു.

സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ് സംസാരിച്ചത്.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Latest News

യുവതാര നിരയുടെ തിളക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിൽ!!വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്….!!

Published

on

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ടൈറ്റിൽ അന്നൗൻസ്മെന്റ് മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായിയാണ് ചിത്രികരണം പൂർത്തിയാക്കിയത്.

കൊച്ചിയിലെ മഞ്ഞുമ്മൽ നിന്നൊരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടൻ സലിം കുമാറിന്റെ മകൻ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു. റാപ്പർ വേടൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവർ അണിനിരന്ന ‘കുതന്ത്രം ‘ എന്ന പ്രൊമോഷണൽ സോങ് ഇപ്പോഴും യുട്യൂബിൽ ട്രെൻഡിംഗ് നമ്പർ വൺ ആണ്.

 

ഷൈജു ഖാലിദാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റർ – വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം – സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശേരി, കോസ്റ്റും ഡിസൈനർ – മഹ്സർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ,
ആക്ഷൻ ഡയറക്ടർ – വിക്രം ദഹിയ, സൗണ്ട് ഡിസൈൻ – ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് – ഫസൽ എ ബക്കർ,ഷിജിൻ ഹട്ടൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടർ – ഗണപതി, പോസ്റ്റർ ഡിസൈൻ – യെല്ലോ ടൂത്ത്,പി ആർ & മാർക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ വിതരണം – ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്

Continue Reading

Latest News

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം…!!

Published

on

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.

രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ

പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.

ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.
മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.

Continue Reading

Latest News

നാഗ ചൈതന്യ, സായി പല്ലവി ചിത്രം ‘തണ്ടേൽ ‘ പൂജ!! ആദ്യ ക്ലാപ്പുമായി വെങ്കിടേഷ്…!!

Published

on

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. ‘തണ്ടേൽ’ എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവി നായികാ വേഷത്തിൽ എത്തുന്നു. ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം വളരെ മനോഹരമായ ഒരു പ്രണയകഥ പറയുന്നു. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇത് മൂന്നാം തവണയാണ് ചന്ദു മോണ്ടേറ്റിയും നാഗ ചൈതന്യയും ഒന്നിക്കുന്നത്. ബണ്ണി വാസ് നിർമ്മിക്കുന്ന ചിത്രം അല്ലു അരവിന്ദിന്റെ ഗീത ആർട്സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.നാഗ ചൈതന്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ് തണ്ടേൽ. ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങ് ഇന്ന് നടന്നു. കിംഗ് നാഗാർജുനയും വിക്ടറി വെങ്കിടേഷും പൂജാ ചടങ്ങിൽ പങ്കെടുത്തിരുന്നു, കൂടാതെ നിരവധി സിനിമാ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. മുഹൂർത്തം ഷോട്ടിന് നാഗാർജുന ക്യാമറ സ്വിച്ച് ഓൺ ചെയ്തപ്പോൾ വെങ്കിടേഷ് ക്ലാപ്പ് ബോർഡ് മുഴക്കി. അല്ലു അരവിന്ദ് തിരക്കഥ സംവിധായകന് കൈമാറി.ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് പറഞ്ഞതിങ്ങനെ. “ഞങ്ങൾക്ക് ഈ ഇവന്റ് വലിയ രീതിയിൽ സംഘടിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഈ അവസരത്തിൽ പങ്കെടുത്തതിന് നാഗാർജുനയ്ക്കും വെങ്കിടേഷിനും നന്ദി. ഒന്നര വർഷം മുമ്പാണ് ഞങ്ങൾ തണ്ടേലിന്റെ ഈ യാത്ര തുടങ്ങിയത്. ഇന്ന് പൂജാ ചടങ്ങുകൾ പൂർത്തിയാക്കിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സംവിധായകനും നായകനും വളരെ ക്ഷമയോടെയാണ് ഞങ്ങളെ തണ്ടേലിന്റെ ലോകത്തേക്ക് കൊണ്ടുപോകാൻ കഠിനമായി പരിശ്രമിച്ചത്. ഒരു ബ്ലോക്ക്ബസ്റ്റർ നൽകിയ ശേഷം, സംവിധായകർക്ക് സാധാരണയായി നിരവധി ഓഫറുകൾ ഉണ്ടാകും. എന്നാൽ ചന്ദു ആ പ്രതിബദ്ധത മാനിച്ചു. സാധാരണ രാജമൗലി അത് ചെയ്യാറുണ്ട്. കഥ കേട്ടപ്പോൾ തന്നെ നാഗ ചൈതന്യയും സായ് പല്ലവിയും ആവേശത്തിലായി. മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പാൻ ഇന്ത്യ വിജയം നേടിയ ദേവി ശ്രീ പ്രസാദ് സിനിമയുടെ ഭാഗമാണ്, ഞങ്ങൾ അതിൽ സംതൃപ്തരാണ്. ക്യാമറ കൈകാര്യം ചെയ്യാൻ ഷാംദത്തുമുണ്ട്. അവരെയെല്ലാം ഈ സിനിമയിൽ എത്തിക്കുന്നതിൽ എനിക്ക് വളരെ പോസിറ്റീവും ഐശ്വര്യവും തോന്നുന്നു. വളരെ നാളുകൾക്ക് ശേഷം ബോർഡ് ഡിസ്കഷൻ നടക്കുമ്പോൾ ഞാൻ വളരെ ആവേശഭരിതനായി. തണ്ടേൽ എന്ന തലക്കെട്ടിന്റെ അർത്ഥം നമുക്ക് പിന്നീട് ചർച്ച ചെയ്യാം.ഒന്നരവർഷത്തെ കഠിനാധ്വാനമാണ് ഇതെന്ന് ചന്ദൂ മൊണ്ടേറ്റി പറഞ്ഞു. “ഈ പ്രൊഡക്ഷൻ ഹൗസിൽ ഇത്രയധികം സ്‌നേഹവും കരുതലും ലഭിക്കുമ്പോൾ ഒരു സംവിധായകൻ എന്തിനാണ് പുറത്ത് പോകുന്നത്? നാഗ ചൈതന്യയും സായ് പല്ലവിയും തങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ തയ്യാറാണ്. അവർ എന്നെ പ്രചോദിപ്പിക്കുകയാണ്. എന്റെ ടീമിന് എന്റെ ഏറ്റവും മികച്ചത് നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ”ഒരു വർഷത്തിന് ശേഷം നിങ്ങളെയെല്ലാം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സായ് പല്ലവി പറഞ്ഞു. വളരെ പോസിറ്റിവിറ്റി ഇവിടെയുണ്ട്. സംവിധായകൻ, രചയിതാവ്, നിർമ്മാതാക്കൾ എന്നിവർക്കെല്ലാം ഈ സിനിമയെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട്. അത് ശരിയായ രീതിയിൽ വന്ന് നിങ്ങളിലേക്ക് എത്തണം. ഞങ്ങൾ എല്ലാവരും ഒരേ പ്രതീക്ഷയിലാണ്. ” നാഗ ചൈതന്യയുടെ വാക്കുകൾ ഇങ്ങനെ “ഞാൻ സന്തോഷവാനാണ്, ഇന്ന് പൂജ നടത്തി. അരവിന്ദ് ഗാരു പറഞ്ഞതുപോലെ, ഒന്നര വർഷമായി ഞങ്ങൾ തിരക്കഥയുമായി യാത്ര ചെയ്യുന്നു. പ്രീ-പ്രൊഡക്ഷൻ പ്രക്രിയയുടെ ഓരോ ഘട്ടവും ഞാൻ ആസ്വദിച്ചു. ശ്രീകാകുളത്ത് നാട്ടുകാരുമായി ഇടപഴകുന്നത് മുതൽ സഹകരണത്തോടെയാണ് പ്രവർത്തനം നടന്നത്. ഞങ്ങൾ ശ്രീകാകുളം സ്ലാങ്ങിൽ പ്രവർത്തിച്ചു. എന്റെ മുൻ സിനിമകൾക്കൊന്നും ഇത്രയും വിപുലമായ പ്ലാനിംഗ് ഉണ്ടായിട്ടില്ല. ഞാൻ ഈ പ്രക്രിയ ആസ്വദിച്ചു. ഞാൻ ഇപ്പോഴും ഓർക്കുന്നു, അരവിന്ദ് സാർ 3-4 മാസം മുമ്പ് എന്റെ വീട്ടിൽ വന്ന് ഈ സിനിമ ശരിയായി നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചു. ‘ഈ തിരക്കഥയ്ക്ക് ഒരുപാട് സാധ്യതകളുണ്ട്,’ അദ്ദേഹം എന്നോട് പറഞ്ഞു. ഈ ബാനറിൽ നിന്നുള്ള ‘100%’ പ്രണയം എന്റെ കരിയറിലെ അവിസ്മരണീയമായ വിജയങ്ങളിലൊന്നാണ്. ഒരു സംവിധായകൻ എന്നതിലുപരി ചന്തു നല്ല സുഹൃത്താണ്. ഞങ്ങൾ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഞാൻ ഈ യാത്രയ്ക്കായി കാത്തിരിക്കുകയാണ്. അത്രയ്ക്ക് നൽകുന്ന നടിയാണ് സായ് പല്ലവി. അവൾ ഒരു പോസിറ്റീവ് എനർജിയാണ്.ഞങ്ങളുടെ ഗീതാ ആർട്‌സിന് വളരെ സവിശേഷമായ തിരക്കഥയാണ് തണ്ടേൽ എന്ന് ബണ്ണി വാസ് പറഞ്ഞു “3 വർഷം മുമ്പാണ് തിരക്കഥ നമ്മെ തേടിയെത്തിയത്. ഒരു സിനിമയ്ക്ക് വേണ്ടി ഇത്തരമൊരു ഗവേഷണം മുമ്പ് നടന്നതായി ഞാൻ കരുതുന്നില്ല. എഴുത്തുകാരുടെ സംഘത്തിന് ഹൃദയം നിറഞ്ഞ നന്ദി. എന്തോ നഷ്ടപ്പെട്ടതായി ഞങ്ങൾക്ക് തോന്നി, പക്ഷേ ചന്ദൂ സിനിമയുടെ രൂപം മാറ്റി. ധൂതയുടെ ഷൂട്ടിങ്ങിനിടെ ഞങ്ങൾ നാഗ ചൈതന്യയോട് കഥ പറഞ്ഞു. ഒരു മത്സ്യത്തൊഴിലാളിയുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ രൂപം വരുമോ എന്ന് ഞങ്ങൾ ആദ്യം ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് ഞങ്ങൾ ഞെട്ടി. ചായയ്ക്ക് അഭിനന്ദനങ്ങൾ, അദ്ദേഹം 1 വർഷമായി അതിൽ പ്രവർത്തിക്കുകയും കഥാപാത്രത്തിനായി സ്വയം രൂപപ്പെടുത്തുകയും ചെയ്തു. അദ്ദേഹം 200% പരിശ്രമം നടത്തി. ഒരു ടീം പോസിറ്റീവ് എനർജി പമ്പ് ചെയ്യുമ്പോൾ, പദ്ധതി ഒരിക്കലും പരാജയപ്പെടില്ല. സിനിമയിൽ മത്സ്യത്തൊഴിലാളിയായി അഭിനയിക്കാൻ നാഗ ചൈതന്യ ബീസ്റ്റ് മോഡ് മാറി, ഈ മസ്കുലർ ലുക്ക് ലഭിക്കാൻ അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി തീവ്രമായ വർക്കൗട്ടുകൾ നടത്തി. നീണ്ട മുടിയും താടിയും ഉള്ള ഒരു പരുക്കൻ ലുക്ക് അവൻ കളിക്കുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ, ഷൂട്ടിംഗ് കൂടുതലും യഥാർത്ഥ ലൊക്കേഷനുകളിൽ ആയിരിക്കും. സിനിമയിൽ നാഗ ചൈതന്യയ്‌ക്കൊപ്പം ജോഡി ചെയ്യുന്നത് സായി പല്ലവിയാണ്, സൂപ്പർഹിറ്റ് ലവ് സ്റ്റോറിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥ കൂടിയാണ് തണ്ടേൽ. വ്യത്യസ്ത കരകൗശല വസ്തുക്കൾ കൈകാര്യം ചെയ്യാൻ നിർമ്മാതാക്കൾ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചു. കഥയ്ക്ക് സംഗീതത്തിന് നല്ല സ്‌കോപ്പ് ഉള്ളതിനാൽ, ദേശീയ അവാർഡ് നേടിയ സംഗീതസംവിധായകൻ-റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് തന്റെ സൗണ്ട് ട്രാക്കുകളും സ്‌കോറും ഉപയോഗിച്ച് പ്രണയകഥയെ മനോഹരമാക്കാൻ ശ്രമിക്കുന്നു . ദൃശ്യവിസ്മയം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഷാംദത്ത് ക്യാമറ ചലിപ്പിക്കും. ദേശീയ അവാർഡ് ജേതാവായ എഡിറ്റർ നവിൻ നൂലി എഡിറ്റിംഗ് നിർവ്വഹിക്കും. കലാവിഭാഗം ശ്രീനാഗേന്ദ്ര തങ്കാല നിർവഹിക്കും. അഭിനേതാക്കൾ: നാഗ ചൈതന്യ, സായ് പല്ലവി സാങ്കേതിക സംഘം: എഴുത്തുകാരൻ, സംവിധായകൻ: ചന്ദൂ മൊണ്ടേറ്റി അവതരിപ്പിക്കുന്നത്: അല്ലു അരവിന്ദ് നിർമ്മാതാവ്: ബണ്ണി വാസ് ബാനർ: ഗീത ആർട്സ് സംഗീതം: ദേവി ശ്രീ പ്രസാദ് DOP: ഷാംദത്ത് എഡിറ്റർ: നവീൻ നൂലി കല: ശ്രീനാഗേന്ദ്ര തങ്കാല പിആർഒ: വംശി-ശേഖർ മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ

Continue Reading

Trending

Latest News8 months ago

യുവതാര നിരയുടെ തിളക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിൽ!!വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്….!!

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെതായി പുറത്ത് വന്ന...

Latest News9 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം…!!

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Latest News10 months ago

നാഗ ചൈതന്യ, സായി പല്ലവി ചിത്രം ‘തണ്ടേൽ ‘ പൂജ!! ആദ്യ ക്ലാപ്പുമായി വെങ്കിടേഷ്…!!

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. ‘തണ്ടേൽ’ എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവി നായികാ വേഷത്തിൽ എത്തുന്നു. ചില യഥാർത്ഥ...

Latest News1 year ago

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Latest News1 year ago

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി,...

Latest News1 year ago

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന...

Latest News1 year ago

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം….!!

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര...

Latest News1 year ago

കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു…!!

കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ ഒരു ദൃശ്യം സോഷ്യൽ...

Latest News1 year ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News1 year ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Trending