Connect with us

Latest News

അല്ലു അര്‍ജുന്റെ വീട് മാസ്സാണ്…!!

Published

on

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ആയ അല്ലു അര്‍ജുന്‍ തെലുങ്കരെക്കാള്‍ മലയാളികളുടെ ഹൃദയമാണ് കവര്‍ന്നത്. ബണ്ണി, ആര്യ, ഹാപ്പി , ഹീറോ എന്നീ സിനിമകളാണ് മലയാളികള്‍ക്കിടയില്‍ അല്ലു അര്‍ജുനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയത്. ഈ മൊഴിമാറ്റ ചിത്രങ്ങളിലെ അല്ലുവിന്റെ ഡാന്‍സും, പാട്ടും ആക്ഷനുമൊക്കെ ആരാധകരെ അല്ലുവിലേക്ക് കൂടുതല്‍ ആകൃഷ്ടരാക്കി.അല്ലു ഇപ്പോള്‍ ഹിറ്റാകുന്നത് വേറോരു കാര്യത്തിലാണ്. എന്താണെന്നറിയണ്ടെ?
മലയാളത്തിന്റെ പ്രീയ താരം ശ്രീനിവാസന്റെ വീട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണല്ലോ. കേരളത്തില്‍ തന്നെ ഗ്രീന്‍ ഹൗസ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ആദ്യത്തെ വീടാണ് ശ്രീനിവാസന്റേത്. എന്നാല്‍ ഇതുപോലെ തന്നെ വാര്‍ത്തകളില്‍ ഇടം നേടുന്ന വീടാണ് പ്രീയ താരം അല്ലുവിന്റേതും. ആഢംബരത്തിലും ലുക്കിലുമല്ല ഈ വീട് വാര്‍ത്തയാകുന്നത്. അതിന്റെ ലാളിത്യത്തിലാണ്.ഷൂട്ടിങ് തിരക്കുകളില്‍ നിന്നും ആരവങ്ങളില്‍ നിന്നുമെല്ലാം അകന്നുമാറി സ്വസ്ഥമായി സമയം ചിലവഴിക്കാന്‍ തെലുങ്കാനയില്‍ ഓരു കിടിലന്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിച്ചിരിക്കുകയാണ് താരം. എന്നാല്‍ പൊളിപ്പന്‍ സിനിമകളുടെ ചേരുവകളൊന്നും ഒറ്റ നോട്ടത്തില്‍ വീട്ടില്‍ കാണാനില്ല. തീര്‍ത്തും ലളിതമായ ഈ വീടിന്റെ ഡിസൈന് ആകെയുള്ളത് ഒരു ദീര്‍ഘ ചതുരാകൃതിയാണ്. എന്നാല്‍ വീട് പൊളിപ്പനാട്ടോ.ബോക്‌സ് രൂപത്തിലാണ് മിനിമലിസ്റ്റിക് ശൈലിയില്‍ വീട് നിര്‍മിച്ചിരിക്കുന്നത്. 8000 ചതുരശ്രയടിയാണ് വിസ്തീര്‍ണം. കണ്ണില്‍ കുത്തിക്കയറുന്ന കടുംനിറങ്ങള്‍ ഒന്നും അകത്തളങ്ങളില്‍ നല്‍കിയിട്ടില്ല. ലളിതമായ നിറങ്ങളാണ് അകത്തളങ്ങളില്‍ ഭംഗിയേകുന്നത്. സിമന്റ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളില്‍ ഇപോക്‌സി ഫിനിഷ് ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. ബാര്‍ കൗണ്ടറും കോണ്‍ക്രീറ്റ്+ഇപോക്‌സി ഫിനിഷിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.അകത്തളങ്ങളിലെ ഈ പ്രത്യേകത വളരെ വിസ്മയകരമാണ്. ലീനിയര്‍ ശൈലിയില്‍ തടസങ്ങളില്ലാതെ ഒഴുകി നടക്കുന്ന അകത്തളങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഒരുവശത്തെ ലിവിങ് റൂം മുതല്‍ മറുവശത്തെ സ്വിമ്മിങ് പൂള്‍ വരെ നീണ്ട ഇടനാഴിയാണ്. ലിവിങ്, ഡൈനിങ്, അടുക്കള എന്നിവയെല്ലാം ഓപ്പണ്‍ ശൈലിയില്‍ ഒരുക്കി. ഗ്ലാസ് ജനാലകളാണ് വീട്ടില്‍ എല്ലായിടവും. സത്യം പറഞ്ഞാല്‍ വീട്ടില്‍ ലൈറ്റിന്റെ ആവശ്യമില്ല. കാറ്റും വെളിച്ചവും ആവശ്യത്തിലധികം ലഭിക്കും.ഗ്ലാസ് ടോപ് നല്‍കിയ നീളന്‍ ഊണുമേശയാണ് മറ്റൊരു പ്രത്യേകത. ഡൈനിങ്ങില്‍ നിന്നും പുറത്തെ പാഷ്യോ സ്പേസിലേക്കിറങ്ങിയാല്‍ മനോഹരമായ സ്വിമ്മിങ് പൂള്‍. വുഡന്‍ ഡെക്കും പുല്‍ത്തകിടിയും സീറ്റിങ്ങുമൊക്കെ ഇവിടെ നല്‍കിയിട്ടുണ്ട്.

ദീര്‍ഘ ചതുരാകൃതിയുള്ള വീട്ടില്‍ ഒരു കിടപ്പുമുറി മാത്രമാണുള്‌ളത്. ബാത്‌റൂം ആണെങ്കിലോ വളരെ വ്യത്യസ്ഥമാണ്. പ്രകൃതി സൗന്ദര്യം ബാത്‌റൂമിലും കാണാം. മുകളില്‍ സ്‌കൈലൈറ്റും അകത്ത് ചെടികളും നല്‍കിയിട്ടുണ്ട്. ആമിര്‍, ഹമീദ ഡിസൈനേഴ്‌സ് ആണ് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഭാര്യ സ്‌നേഹയാണ് വീടിന്റെ ഇന്റീരിയര്‍ സ്പെഷലിസ്റ്റ്.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Latest News

പ്രേക്ഷകർക്ക് ഉത്തരവുമായി ചന്തുനാഥിന്റെ പോലീസ് വേഷം ; ഇനി ഉത്തരം ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു…!!

Published

on

“ഇനി ഉത്തരം” ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ്ണാ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിൽ യുവതാരം ചന്തുനാഥ്; പ്രശാന്ത് എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് എസ്.ഐ പ്രശാന്ത് എന്ന് താരം പറയുന്നു. കൂടാതെ ടൈപ്പ് ചെയ്യപ്പെടുന്നു എന്ന വിമർശനത്തിനും കൃത്യമായ മറുപടി തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെ പറ്റി സംസാരിക്കുമ്പോൾ ചന്തു പറഞ്ഞു. ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ ഒരു പെർഫോമർ എന്ന നിലയിൽ എന്തെങ്കിലും സ്പെയ്സ് ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കാറ്. മാത്രമല്ല സിനിമയിൽ ഒരു പാട് ചോയിസ് ഉള്ളൊരാളല്ലെന്നും ചന്തു പറഞ്ഞു. ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ പ്രതിനിധിയായ കഥാപാത്രമാണ്. സിനിമകളുടെ വിജയ പരാജങ്ങൾ സംഭവിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിലപാട് ചന്തു പറയുന്നു. സിനിമകളുടെ പ്രമോഷന് ആളുകളെ തീയറ്ററിൽ എത്തിക്കാൻ കഴിയും എന്നാൽ അതിന് ശേഷം എല്ലാം കാണുന്നയാളുടെ കൈയ്യിലാണ് അവർ തള്ളിക്കളഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല. ഒരു സിനിമയുടെ ഭാവി തീരുമാനിക്കപ്പെടുന്നത് പ്രേക്ഷകരുടെ അഭിപ്രായത്തിലാണ്. റിവ്യൂ പറയുന്നവർ മോശമാക്കി കാണിക്കാൻ ശ്രമിച്ച സിനിമകൾ വിജയമായിട്ടുണ്ട് റിവ്യൂകളുടെ അപ്പുറത്തേക്ക് കോമൺമാൻ എന്ന വിഭാഗമാണ് സിനിമയെ വിജയ്പ്പിക്കുന്നത്. പ്രമോഷൻ എന്തായാലും ചെയ്യണം. പക്ഷേ, പ്രേക്ഷകർ സിനിമയെ ഒഴിവാക്കിയാൽ പിന്നെ ഒന്നും ചെയ്യാനില്ല പ്രേക്ഷകരാണ് സിനിമയുടെ എല്ലാം .ചന്തു തന്റെ സിനിമയോടുള്ള കാഴ്ച്ചപ്പാട് കൃത്യമായി പറയുന്നു. പതിനെട്ടാം പടി, മാലിക്ക്, 21 ഗ്രാംസ്, ത്രയം, ട്വൽത്ത് മാൻ, റാം, സിബിഐ 5, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും ചന്തുനാഥ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ

Continue Reading

Latest News

കാക്ക കരുണനായി ഞെട്ടിക്കാൻ കലാഭവൻ ഷാജോൺ; ഇനി ഉത്തരം ഒക്ടോബർ റിലീസ്….!!

Published

on

പ്രശസ്ത നായികാ താരം അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. അതിൽ തന്നെ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നുണ്ട്. തന്റെ കരിയറിൽ ഒട്ടേറെ പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള ഷാജോണിന്റെ കരിയറിൽ ബ്രേക്ക് ആയതും ഒരു പോലീസ് വേഷമാണ്. ദൃശ്യമെന്ന മോഹൻലാൽ- ജീത്തു ജോസഫ് ബ്ലോക്ക്ബസ്റ്ററിലെ സഹദേവനെന്ന നെഗറ്റീവ് സ്വഭാവമുള്ള പോലീസ് കഥാപാത്രമായിരുന്നു അത്. അതിന് ശേഷം സമാന സ്വഭാവമുള്ള ഒട്ടേറെ പോലീസ് വേഷങ്ങൾ വന്നതോടെ, പോലീസ് വേഷങ്ങൾ ഒഴിവാക്കാനും ഷാജോൺ തീരുമാനിച്ചിരുന്നു.

എന്നാൽ ഇനി ഉത്തരം എന്ന ചിത്രത്തിന്റെ തിരക്കഥ കേട്ടതോടെ ആ തീരുമാനം മാറ്റി വെച്ച് കൊണ്ട് വീണ്ടും പോലീസ് യൂണിഫോമിലെത്തുകയാണ് ഷാജോൺ. കാക്ക കരുണൻ എന്ന് പേരുള്ള ഒരു പോലീസ് കഥാപാത്രത്തിനാണ് ഷാജോൺ ഈ ചിത്രത്തിൽ ജീവൻ പകരുന്നത്. സഹോദരന്മാർ കൂടിയായ ഇരട്ട തിരക്കഥാകൃത്തുക്കൾ രഞ്ജിത് ഉണ്ണി ടീം രചിച്ച ഈ ചിത്രം, എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും വേഷമിട്ട ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആണ്. ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകർന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രവിചന്ദ്രൻ, എഡിറ്റ് ചെയ്തത് ജിതിൻ ഡി കെ എന്നിവരാണ്. ഒരു ഫാമിലി ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Continue Reading

Latest News

പൊട്ടിചിരിപ്പിക്കാൻ മൈ നെയിം ഈസ് അഴകൻ സെപ്റ്റംബർ 30 മുതൽ….!!

Published

on

. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത് നിർമ്മിച്ച്, പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ സംവിധാനം ചെയ്ത ചിത്രമാണ് മൈ നെയിം ഈസ് അഴകൻ. ഒരു കോമഡി ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഗാനങ്ങളെന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വന്നിരിക്കുകയാണ്. ഈ വരുന്ന സെപ്റ്റംബർ മുപ്പതിനാണ് മൈ നെയിം ഈസ് അഴകൻ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മൈ നെയിം ഈസ് അഴകൻ. യുവ താരം ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫൽ സംവിധാനം ചെയ്തിരിക്കുന്ന മൈ നെയിം ഈസ് അഴകനിൽ. പ്രശസ്ത താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിവരും വേഷമിട്ടിട്ടുണ്ട്. നായകനായ ബിനു തൃക്കാക്കര തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് റിയാസ് കെ ബാദറാണ്‌. പ്രേക്ഷകരെ ആദ്യാവസാനം ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും മൈ നെയിം ഈസ് അഴകനെന്നാണ് ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവ സൂചിപ്പിക്കുന്നത്.

Continue Reading

Trending

Latest News2 days ago

പ്രേക്ഷകർക്ക് ഉത്തരവുമായി ചന്തുനാഥിന്റെ പോലീസ് വേഷം ; ഇനി ഉത്തരം ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു…!!

“ഇനി ഉത്തരം” ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ്ണാ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിൽ യുവതാരം...

Latest News2 days ago

കാക്ക കരുണനായി ഞെട്ടിക്കാൻ കലാഭവൻ ഷാജോൺ; ഇനി ഉത്തരം ഒക്ടോബർ റിലീസ്….!!

പ്രശസ്ത നായികാ താരം അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ...

Latest News3 days ago

പൊട്ടിചിരിപ്പിക്കാൻ മൈ നെയിം ഈസ് അഴകൻ സെപ്റ്റംബർ 30 മുതൽ….!!

. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത് നിർമ്മിച്ച്, പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ...

Latest News1 week ago

“ഭഗവാൻ ദാസന്റെ രാമരാജ്യം” ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങൾ പുറത്തിറങ്ങി…!!

‘പ്രമുഖ തരങ്ങളായ ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്തു....

Latest News1 week ago

ഷറഫുദീൻ- ഭാവന ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്; മ്യൂസിക് അവകാശം സ്വന്തമാക്കി സ രീ ഗ മ മ്യൂസിക്…!!

ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു...

Latest News1 week ago

ഇന്ദ്രൻസ് ചിത്രം ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് പ്രദർശനത്തിനെത്തും….!!

ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിച്ച ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് മുതൽ പ്രദർശനത്തിനെത്തും. സോമൻ അമ്പാട്ട് സംവിധാനം...

Latest News1 week ago

ത്രില്ലടിപ്പിക്കാൻ ഒരു ക്രൈം ഡ്രാമ കൂടി; ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലേക്ക്…!!

ഒട്ടേറെ ക്ലാസിക് ക്രൈം ഡ്രാമകൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്കെത്തുന്ന ഏറ്റവും പുതിയ ക്രൈം ഡ്രാമ ചിത്രമാണ് ഇനി ഉത്തരം. ദേശീയ...

Latest News2 weeks ago

ഭാവനയും ഷറഫുദ്ദീനും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിംഗ് പൂർത്തിയാക്കി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’….!!

പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന...

Latest News2 weeks ago

ആരാധകരെ സസ്പെൻസിൽ നിർത്തി മംമ്ത മോഹന്‍ദാസ്….!!

മലയാള സിനിമയിലേ ജനങ്ങളുടെ പ്രിയനടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പല കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. അതിൽ പലതും കൗതുകമുണ്ടാക്കുന്നതാണ്. വീണ്ടും മംമ്ത മോഹന്‍ദാസ് കൗതുകമുളവാക്കുന്ന ഒരു സെൽഫി...

Latest News2 weeks ago

ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ” മൈ നെയിം ഈസ് അഴകന്‍” ഒക്ടോബറിൽ തീയേറ്ററികളിൽ എത്തും…!!

ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്തിന്റെ നിർമ്മാണത്തിൽ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കിബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ്...

Trending