Other Videos
ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന അജയന്റെ രണ്ടാം മോഷണം പ്രീ വിഷ്വലൈസേഷൻ വീഡിയോ പുറത്തിറങ്ങി…!!
യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൻ്റെ പ്രീ വിഷ്വലൈസേഷൻ വീഡിയോ പുറത്തിറങ്ങി. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാല്‍ “അജയന്റെ രണ്ടാം മോഷണം” സംവിധാനം ചെയ്യുന്നത്.
മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്നറായ ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക .കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ.വിനീത് എം.ബി, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി,സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, മാർക്കറ്റിങ് ഡിസൈൻ – പപ്പറ്റ് മീഡിയ, വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കാരക്കുടി, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.
Other Videos
വിഷുവിന് വരവറിയിച്ച് മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി…!!
സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ പറ്റുന്ന ഉത്സവം തന്നെയാണ്. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്.
സുരാജ് വെഞ്ഞാറമൂടിനും ബാബു ആന്റണിക്കുമൊപ്പം ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം കാസർകോട്, കൂർഗ്, മടികേരി എന്നീ സ്ഥലങ്ങളിലാണ് നടന്നത്.ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിനു ശേഷം രതീഷ് തിരക്കഥയൊരുക്കുന്നു എന്നതാണ് മദനോത്സവത്തിന്റെ മറ്റൊരു പ്രത്യേകത.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് വിവേക് ഹർഷനുമാണ് നിർവ്വഹിച്ചിരിക്കുന്നത്.ക്രിയേറ്റിവ് പ്രൊഡ്യൂസർ: ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, പി ആർ ഓ: പ്രതീഷ് ശേഖർ.
Other Videos
ഒരു കുളിർ മഴ പോലെ “ശിശിരം പൊതിയും” മ്യൂസിക്കൽ വീഡിയോ…!!
ഒരു കുളിർ മഴ പോലെ “ശിശിരം പൊതിയും” മ്യൂസിക്കൽ വീഡിയോ!!!
ഓർക്കിഡ് ഫിലിംസും മേക്കേഴ്‌സ് ക്ലബും ചേർന്ന് നിർമിച്ചു സിംഗപ്പൂരിൽ പൂർണ്ണമായും ചിത്രീകരിച്ച വരാനിരിക്കുന്ന “ഹൃദ്യം” എന്ന ഷോർട് ഫിലിമിൽ നിന്നുള്ള “ശിശിരം പൊതിയും” എന്ന മനോഹര ഗാനം യൂട്യൂബിൽ തരംഗമാവുന്നു.
“ജീവന” എന്ന ഹിറ്റ് മ്യൂസിക്കൽ ആൽബത്തിന് ശേഷം സ്വാതി മനു വരികൾ എഴുതി ഈണം പകർന്ന ഈ ഗാനം പാടിയിരിക്കുന്നത് നിത്യാ മാമനും അയ്രാനും ചേർന്നാണ്.
മ്യൂസിക് 247 യൂട്യൂബ് ചാനൽ സംപ്രേക്ഷണം ചെയുന്ന ഈ ഗാനത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സെബാസ്റ്റ്യൻ ലൂയിസ്, ബിനൂപ് നായർ എന്നിവരും നിർമാണം റെജു കുമാർ, ബിജു കുറുപ്പ് എന്നിവരുമാണ്
അജേഷ് കാവാലൻ സിനിമാറ്റോഗ്രാഫി നിർവഹിച്ച ഈ ഗാനത്തിൽ ബിജു കുറുപ്പും, ശരണ്യ ചിന്നസാമിയും പ്രധാന വേഷത്തിൽ എത്തുന്നു.
Song Credits Music Composed and Arranged by: Swathy Manu Singers: Nithya Mammen, Ayraan Lyrics: Swathy Manu Programming: Manoj Medalodan Mixing and mastered by: Harishankar.V @ MyStudio Cochin Mix assisted by: Akshay Kakkoth Guitars: Sumesh Parameshwar Flute : Nikhil Ram Sax: Josy Nadhaswaram: O K Gopi Violin: Rithu Vysak Sound Design and Final Mix: Hebin Benny (Blancnbron Calicut) Track singers: Minshad Zara & Anagha Suresh Dubbing: Revathi Sudha Prakash & Biju kurup Rough Programming: Antony Special Thanks: Vaadakamuri Production house Video Credits Direction: Sebastian Louis, Binoop Nair Script: Ajay AJ Producers: Reju Kumar, Biju Kurup Director Of Photography: Ajesh Kavalan Associate DOP: Srikanth Gumma Editor: Shyam Sasidharan Creative and Art Director: Ayana Chatterjee Creative Director: Raj Vimal Dev Associate Director: Apurba Datta Colorist: Nibu Thomson VFX Creative Director: Vishnu Raj P R VFX Studio: Poetic Animation and VFX Production Manager: Sreekanth M Nair Stills: Ramesh Kurup, Srikanth Gumma Makeup: Purnima Publicity designs: Krishnaprasad KV Digital Marketing: Jayakrishnan PK Cast: Biju Kurup, Sharanya Chinnasamy, Binoop Nair, Neethu Ajayghosh, Nannitha Menon, Manju Rajesh Label: Muzik247
Other Videos
കിടിലൻ ബോട്ടിൽ ക്യാപ് ചലഞ്ച്; ദി കുങ്ഫു മാസ്റ്ററിലെ നായികയുടെ ആക്ഷൻ വീഡിയോ വൈറലാവുന്നു….!
1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾ ശേഷംഎബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുങ്ഫു മാസ്റ്റർ. ചിത്രത്തിന്റെ പേര് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പൂമരം നായിക നിത പിളളയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പേര് പോലെ തന്നെ പ്രേക്ഷകരിൽ ആവേശം പടർത്തുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്.നീത പിള്ളയുടെ ബോട്ടിൽ ക്യാപ് ചലഞ്ച് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു.
കണ്ണ് മൂടി കെട്ടിയാണ് നീത ഇത് ചെയ്തത് എന്നത് ഈ വീഡിയോയെ കൂടുതൽ സ്പെഷ്യലാക്കുന്നുണ്ട്. എബ്രിഡ് ഷൈൻ തന്നെ ഒരുക്കിയ പൂമരം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത് അരങ്ങേറ്റം കുറിച്ച നീത പിള്ളൈ ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിന് വേണ്ടി മാർഷ്യൽ ആർട്സിൽ പരിശീലനം നേടിയിരുന്നു. ജിജി സ്കറിയ എന്ന പുതുമുഖം നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. ഈ വരുന്ന വെള്ളിയാഴ്ചയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.ഈ ചിത്രം നിർമ്മിച്ചത് ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറവുമാണ്.
-
Movie Song6 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos6 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review6 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers6 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers6 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Review6 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News6 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Song6 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!