Connect with us

Latest News

2019ൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് എത്തുന്നത് 5 വമ്പൻ പ്രോജെക്റ്റുകളുമായി…!

Published

on

2019 -ൽ , 5 വൻ സിനിമകൾ പ്രഖ്യാപിച്ചു ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്.. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്!മലയാള സിനിമയിൽ എണ്ണം പറഞ്ഞ നിര്മാണകമ്പനികളിൽ ഒന്നാണ് ആഷിക് ഉസ്മാന്റെ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഒരുപാട് മികച്ച സിനിമകൾ നൽകുവാൻ ഈ നിർമാണ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ചിത്രങ്ങളുടെ നിലവാരത്തിലും പ്രമേയത്തിലും കാത്തു സൂക്ഷിക്കുന്ന പുതുമ തന്നെയാണ് ഈ നിർമാണ കമ്പനിയുടെ പ്രത്യേകതയും വിശ്വാസ്യതയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ തന്നെ മികച്ച നിർമ്മാതാക്കളിൽ ഒരാളായി മാറിയ ആളാണ്‌ ആഷിക് ഉസ്മാൻ.അരികിൽ ഒരാൾ,ഹാപ്പി ജേർണി, ചന്ദ്രേട്ടൻ എവിടെയാ, കുഞ്ചാക്കോ ബോബൻ – ജയസൂര്യ ചിത്രം ഷാജഹാനും പരീക്കുട്ടിയും,വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ കീഴിൽ പുറത്തുറങ്ങിയ ചിത്രങ്ങൾ. ഈ പുതുവർഷ ദിനത്തിൽ 5 ഒന്നിലൊന്ന് മികച്ച സിനിമകളുമായി പ്രേക്ഷകർക്ക് വിരുന്നൊരുക്കുവാൻ ഒരുങ്ങുകയാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്. ന്യൂ ഇയർ ദിനമായ ഇന്ന് 5 സിനിമകളാണ് ആഷിക്ക് ഉസ്മാൻ പ്രഖ്യാപിച്ചത് . അതിൽ തന്നെ രണ്ടെണ്ണം ഇതിനോടകം ഷൂട്ടിംഗ് കഴിഞ്ഞതാണ് , ചാക്കോച്ചന്റെ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ആദ്യ ചിത്രമായ അള്ള് രാമേന്ദ്രനാണ് . ഫെബ്രുവരി 1ന് ചിത്രം തിയേറ്ററിൽ എത്തും .

ആട് 2വിനു ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവാണ് രണ്ടാം ചിത്രം. കാളിദാസ് ജയറാം നായകനാവുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക . ചിത്രം കഴിഞ്ഞ ഷൂട്ടിംഗ് പൂർത്തികരിച്ചിരുന്നു .

മൂന്നാം ചിത്രം അമർ അക്ബർ ആന്റണിക്കും കട്ടപ്പനായിലെ ഹൃത്തിക്ക് റോഷനും ശേഷം ഹിറ്റ് മേക്കർ നാദിർഷയാണ് ഒരുക്കുന്നത് , ഒരു വൻ ചിത്രമാണിതെന്നാണ് സൂചന . ചിത്രത്തിൻറെ താരനിര്ണയം പൂർത്തിയായിട്ടില്ല. രാജേഷ് പറവൂരും രജേഷ് പനവള്ളിയുമാണ് ചിത്രം തിരക്കഥ ഒരുക്കുന്നത് .

ഗപ്പി , അമ്പിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചാക്കോച്ചൻ ചിത്രമാണ് നാലാം ചിത്രം . കുഞ്ചാക്കോ ബോബനുമായി ആഷിക്ക് ഉസ്മാൻ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ചിത്രത്തിന്.

നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളക്ക് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണ് ഈ വർഷത്തെ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അഞ്ചാം ചിത്രം .

ഈ വര്ഷം മലയാള സിനിമയ്ക്ക് ഒന്നിലൊന്ന് മികച്ച ചിത്രങ്ങൾ തന്നെയാണ് ആഷിക് ഉസ്മാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Latest News

കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

Published

on

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് തങ്ങളുടെ പുതിയ ചിത്രം തിയറ്റര്‍ റിലീസാണ് ആഗ്രഹിക്കുന്നതെന്ന് ലിറ്റില്‍ ബിഗ് ഫിലിംസ് സാരഥികളായ സുവിന്‍ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും വ്യക്തമാക്കുന്നത്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ സുപരിചിതമാകുന്നത് മുമ്പേ തിയറ്ററുകള്‍ക്ക് സമാന്തരമായി ഓണ്‍ലൈന്‍ റിലീസിന് തീരുമാനമെടുത്ത കമല്‍ഹാസനെ പ്രശംസിച്ചാണ് കുഞ്ഞെല്‍ദോ നിര്‍മ്മാതാക്കളുടെ വാര്‍ത്താക്കുറിപ്പ്.

“കുഞ്ഞെൽദൊ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്ത് നിൽപ്പിന്റെ കഥയാണ് എല്ലാം നഷ്ടപെട്ടവൻ ജീവിതം തിരിച്ച് പിടിച്ച കഥ തിയറ്ററുകളിൽ നിറഞ്ഞ കയ്യടികൾക്കിടയിൽ കാണുമ്പോൾ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്.. കുഞ്ഞെൽദൊ OTT റിലീസ് ഇല്ല തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും….!!’ എന്നാണ് നിർമാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.മലയാളികളുടെ പ്രിയപ്പെട്ട താരം ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കുഞ്ഞെൽദോ. ചിത്രത്തിൽ നായകനാകുന്നത് യുവതാരം ആസിഫ് അലിയാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ഫെയർവെൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ 19 കാരനായിട്ടാണ് ആസിഫ് അലി എത്തുന്നത്.കോളേജ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്. ആദ്യാവസാനം ഹ്യുമറുമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കമ്പ്ലീറ്റ് എന്റർടൈനർ ആയിരിക്കും കുഞ്ഞെൽദൊ.

Continue Reading

Latest News

അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

Published

on

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയുന്നത്.ചിത്രത്തിൽ മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്.

ഇപ്പോഴിതാ അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഒരു സന്തോഷ വാര്‍ത്ത കൂടി ലഭിച്ചിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ അല്ലു അര്‍ജുന്‍ ആദ്യമായി ഡബ്ബ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ ഒരു രംഗത്തിലാണ് അല്ലു അര്‍ജുന്‍ തന്റെ ശബ്ദം നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായി മലയാളികളുടെ പ്രിയ താരം ജയറാണ് വേഷമിടുന്നത്. ചിത്രത്തില്‍ തബുവും ഒരു നിര്‍ണ്ണായക വേഷത്തിലെത്തുന്നു. പൂജ ഹെഗ്‌ഡെ, നിവേദ പെതുരാജ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി, സുനില്‍, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹര്‍ഷ വര്‍ധന, സച്ചിന്‍ കടേക്കര്‍, നാസ്സര്‍, വെണ്ണല കിഷോര്‍ എന്നിവരും അണിനിരക്കുന്നു.

Continue Reading

Latest News

സാമൂഹിക വിഷയങ്ങൾ ഉയർത്തികാണിച്ചു കൊണ്ട് “കോട്ടയം” വരുന്നു…..!!

Published

on

ഇന്ത്യയിൽ ഇന്ന് പലരും പറയാൻ മടിക്കുന്ന സമകാലിക വിഷയങ്ങളെ സിനിമയുടെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് ബിനു ഭാസ്കർ എന്ന സംവിധായകൻ. സ്വന്തം സ്വത്വത്തിൽ നിന്നും ഭൂമിയിൽ നിന്നും പിഴുതുമാറ്റപ്പെടുന്ന ഒരു സമൂഹത്തിന്റെയും ഇതേ സമൂഹത്തിൽ ഒരു സ്ത്രീയായതിനാൽ മാത്രം അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങളുടെയും അനീതിയുടെയും തുറന്നു പറച്ചിലാവുകയാണ് കോട്ടയം. കേരളത്തിൽ തുടങ്ങി ഇൻഡോ-ചൈന അതിർത്തിയായ അരുണാചൽ പ്രദേശ് വരെയാണ് ചിത്രം സഞ്ചരിക്കുന്നത്.

സ്വന്തം സ്വത്വം നഷ്ടപ്പെട്ട ഒരു സ്മൂഹം, ആ സമൂഹത്തിലെ തന്നെ ഒരു സ്ത്രീ നേരിടുന്ന വിവിധ അനുഭവങ്ങൾ. ഇവയെല്ലാത്തിന്റെയും നേർ കാഴ്ചയാണ് കോട്ടയം എന്ന സിനിമ. ബിനു ഭാസ്‌കർ ഒരുക്കുന്ന ഈ സിനിമയിൽ നടനും ക്യാമറമാന്യമായ സംഗീത് ശിവനും അഭിനയിക്കുന്നുണ്ട്‌. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. തീർത്തും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും എന്നാണ് സംവിധായകൻ ഉൾപ്പടെ ഉള്ള അണിയറക്കാർ നമ്മളോട് പറയുന്നത്. ജനുവരി 17നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

Continue Reading

Trending

Latest News6 months ago

കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട്...

Latest News11 months ago

അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത...

Latest News11 months ago

സാമൂഹിക വിഷയങ്ങൾ ഉയർത്തികാണിച്ചു കൊണ്ട് “കോട്ടയം” വരുന്നു…..!!

ഇന്ത്യയിൽ ഇന്ന് പലരും പറയാൻ മടിക്കുന്ന സമകാലിക വിഷയങ്ങളെ സിനിമയുടെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് ബിനു ഭാസ്കർ എന്ന സംവിധായകൻ. സ്വന്തം സ്വത്വത്തിൽ നിന്നും ഭൂമിയിൽ നിന്നും പിഴുതുമാറ്റപ്പെടുന്ന...

Latest News11 months ago

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്….!!

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്… നൈറ്റ്‌വോക്‌സിന്റെ ബാനറിൽ സജിത്ത് നാരായണനും ബിനു ഭാസ്കറും ചേർന്ന് തിരക്കഥയെഴുതി നിർമ്മിച്ച് ബിനു ഭാസ്കർ സംവിധാനം ചെയ്ത...

Latest News11 months ago

ക്രിസ്മസ് റിലീസുകൾക്കു ഇടയിലും വിജയയാത്ര തുടർന്ന് മാമാങ്കം…!

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ആണ് മാമാങ്കം. പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന മാമാങ്ക മഹോത്സവവും അതിനെ...

Latest News11 months ago

പ്രേക്ഷകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ്‌ബോസ് സീസണ്‍ 2വിന്റെ പ്രോമോ എത്തി….!!

കസവ് മുണ്ടും ജുബ്ബയുമിട്ട് തോളുംചെരിച്ച് തൃശ്ശൂര്‍ സ്ലാംഗും സംസാരിച്ച് പൂരത്തിനിടയിലൂടെ നടക്കുന്ന ലാലേട്ടന്‍. ബിഗ് ബോസ് സീസണ്‍ 2വിന്റെ പ്രോമോ അക്ഷരാര്‍ത്ഥത്തില്‍ കളറാണ്. മലയാള ടി.വി. ഷോകള്‍ക്കിടയില്‍...

Latest News11 months ago

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം “അങ്ങ് വൈകുണ്ഠപുരത്ത് ” എന്ന് ചിത്രത്തിന്റെ മലയാളം ടീസർ നാളെ പുറത്തിറങ്ങുന്നു….!

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.“അങ്ങ് വൈകുണ്ഠപുരത്ത് ” എന്നാണ് ചിത്രത്തിൻറെ...

Latest News12 months ago

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു…..!

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം: മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ്...

Latest News1 year ago

ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു…!!

പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു… സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ...

Latest News1 year ago

മാമാങ്കത്തിനെതിരെ സൈബർ ആക്രമണം ; പോലീസിൽ പരാതി നൽകി നിർമാതാവ്..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം...

Trending