Connect with us

Movie Song

അയ്യപ്പ ഭക്തിഗാനം ആലപിച്ച് ജോജു ജോര്‍ജ് ; അദൃശ്യത്തിലെ മനോഹരമായ ആദ്യ ഗാനം പുറത്തിറങ്ങി…!!

Published

on

അയ്യപ്പ ഭക്തിഗാനം ആലപിച്ച് ജോജു ജോര്‍ജ്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ ഒന്നിക്കുന്ന അദൃശ്യത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്.

കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഇതേ ബാനറിന്റെ കീഴില്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ പാരിയേറും പെരുമാള്‍ ഫെയിം കതിറിനൊപ്പം കൈതിയുടെ വന്‍ വിജയത്തിന് ശേഷം നരേനും , കര്‍ണ്ണനില്‍ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു. ലോക്‌ഡോണ്‍ കാലഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ആണ് ഈ ദ്വിഭാഷാ ചലച്ചിത്രം ചിത്രീകരിച്ചത്.

Continue Reading

Movie Song

മ്യൂസിക്കല്‍ ലവ് സ്റ്റോറി ലിറ്റിൽ മിസ്സ്‌ റാവുത്തറിലെ ‘സങ്കടപെരുമഴ’ എന്ന് ഗാനം പുറത്തിറങ്ങി…!!!

Published

on

96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലിറ്റിൽ മിസ് റാവുത്തർ. വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം പകർന്നിരിക്കുന്നത്. ഗൗരി കിഷൻ തന്നെയാണ് ‘സങ്കടപെരുമഴ’ എന്നു തുടങ്ങുന്നത് ഗാനം ആലപിച്ചിരിക്കുന്നതും.എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.സുതിൻ സുഗതനാണ് ഈ ചിത്രം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം – ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ – വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രവീൺ പ്രഭാറാം, അസോസിയേറ്റ് ഡയറക്ടർ – സിജോ ആൻഡ്രൂസ്, ആർട്ട്‌ – മഹേഷ്‌ ശ്രീധർ, കോസ്റ്റും – തരുണ്യ വി കെ, മേക്കപ്പ് – ജയൻ പൂങ്കുളം, വി എഫ് എക്സ് – വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ – കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, കളറിസ്റ്റ് – ബിലാൽ റഷീദ്, സ്റ്റിൽസ് – ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ – അജിത് തോമസ്, ലിറിക്കൽ വീഡിയോ – അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Continue Reading

Movie Song

സൂപ്പർ താരങ്ങളെ ഗിറ്റാർ പിടിപ്പിച്ച ഗൗതം മേനോൻ ; ഗിറ്റാറുമായി “അനുരാഗ”ത്തിൽ… യെതുവോ ഒൻട്രു എന്ന ഗാനം പുറത്തിറങ്ങി…!!

Published

on

ഷഹദ് നിലമ്പുർ സംവിധാനം ചെയ്യുന്ന “അനുരാഗം” എന്ന ചിത്രത്തിലെ മനോഹരമായ തമിഴ് മെലഡി ഗാനം “യെഥുവോ ഒൺട്ര്..” എന്ന ഗാനം സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്ക് മുന്നിലെത്തി. പ്രണയസിനിമകൾക്ക് മറ്റൊരു മാനം നൽകിയ ഗൗതം വാസുദേവ് മേനോനെ ഒരുപാട് വില്ലൻ വേഷങ്ങളിൽ ആളുകൾക്ക് പരിചിതമാണെങ്കിലും ഇതാദ്യമായാണ് തന്റെ സിനിമകളിലെ നായകന്മാരെ പോലേ ഗിറ്റാറും പിടിച്ച്, പാട്ടും പാടി റൊമാന്റിക് ഹീറോ ആയി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.. കൂടെ ലെനയുമുണ്ട്..
നനുത്ത പ്രണയത്തിന്റെ ഓർമകൾ അയവിറക്കുന്ന ഈ തമിഴ്ഗാനം പ്രേക്ഷകന്റെ മനസിൽ ഒരു പ്രണയകാലം ഓർമിപ്പിക്കുന്നു..

കവർ ഗാനങ്ങളിലൂടെ ഏറെ സുപരിചിതനായ ഹനാൻഷായും സംഗീത സംവിധായകൻ ജോയൽ ജോൺസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴിൽ ഏറെ പ്രശസ്തനായ മോഹൻ രാജാണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം.

അനുരാഗത്തിന്റെ രചന ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ രാജ് ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്.  കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ,കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് – മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിനു മുകളിൽ നേടി ട്രെൻഡിങ്ങിൽ തുടരുന്നുണ്ട്. ചിത്രം ഉടൻ  തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്.

Continue Reading

Movie Song

ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന “ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ” ചിത്രത്തിലെ കല്യാണ പാട്ടിന്‍റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി…!!

Published

on

ഭാവന ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ” ചിത്രത്തിലെ കല്യാണ പാട്ടിന്‍റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി.ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കൊറിയോഗ്രഫി : അനഘ – റിഷ്ധാന്‍, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, അരുണ്‍ റഷ്ദി, ശബരീദാസ് തോട്ടിങ്കല്‍, ജയ് വിഷ്ണു, ക്രിയേറ്റീവ് ഡയറക്ടര്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

Continue Reading

Trending

Latest News1 week ago

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Latest News2 months ago

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി,...

Latest News2 months ago

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന...

Latest News3 months ago

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം….!!

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര...

Latest News3 months ago

കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു…!!

കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ ഒരു ദൃശ്യം സോഷ്യൽ...

Latest News4 months ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News4 months ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Latest News4 months ago

പാൻ ഇന്ത്യൻ ചിത്രം ARM ടീസർ റീലീസ് ചെയ്യാൻ സൂപ്പർതാരം ഹൃതിക് റോഷൻ….!!

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ...

Latest News5 months ago

ഡാൻസ് പാർട്ടിയുമായി സോഹൻ സീനുലാൽ ; ശ്രീനാഥ് ഭാസി,വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്നു. ചിത്രീകരണത്തിനു ഇന്ന് തുടക്കം….!!

നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഒരുക്കുന്ന ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഡാൻസ് പാർട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ വടുതല സെന്റ് ആന്തണിസ്...

Latest News6 months ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു….!!

2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ...

Trending