Connect with us

Review

പൃഥ്വിയുടേയും ബിജു മേനോന്റെയും ഹൈ വോൾടേജ് പൂണ്ടു വിളയാടൽ ; അയ്യപ്പനും കോശിയും റിവ്യൂ വായിക്കാം….!

Published

on

ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ പ്രിത്വിരാജും ബിജുമേനോനും ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.അനാർക്കലിയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇത്.അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.സംവിധായകൻ രഞ്ജിത് ,പി.എം. ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .

അട്ടപ്പാടി എന്ന സ്ഥലത്തെയും അവിടുത്തെ ജനങ്ങളുടേയും അവരുടെ ജീവിത സാഹചര്യങ്ങളേയും ചെറുതായി വരച്ചുകാട്ടി പിന്നീട് രണ്ട് വ്യക്തികളുടെ പകയിലേക്ക് കൂടുതൽ ഊന്നൽ കൊടുത്ത എൻഗേജിംഗ് എന്റർടെയ്നർ ആണ് അയ്യപ്പനും കോശിയും.
കുറിക്ക് കൊള്ളുന്ന റിയലിസ്റ്റിക്ക് സംഭാഷണങ്ങളും വൃത്തിയുള്ള തമാശകളും തിരക്കഥയുടെ മേന്മയാണ്.മാത്രമല്ല ടെക്നിക്കലി വെൽസൗണ്ടായ സിനിമയാണ്. ഇതെല്ലാം തന്നെ സിനിമ കാണാൻ ഒരു കാരണമായി കരുതാം.

ജെയ്കിന്റെ ഈണങ്ങൾക്ക് അട്ടപ്പാടിയുടെ വന്യമായ താളം കൂടി ആയപ്പോൾ അത് സിനിമയുടെ പെയ്സിന് നന്നായി ഗുണം ചെയ്തു..നരേഷന്റെ സ്വഭാവത്തിനു അത്രമേൽ ഇണങ്ങിയ പശ്ചാത്തല സംഗീതം തന്നെയെന്ന് പറയാതെ വയ്യ. സുധീപ് ഇളമണിലൂടെ അട്ടപ്പാടിയുടെ നിഗൂഢ സൗന്ദര്യം കൂടുതൽ ഹൃദ്യമായി. സംഘട്ടനങ്ങളുടെ താളവും വേഗവും സംഗീതത്തിലെന്ന പോലെ തന്നെ ഫ്രെയിമിലും പ്രകടമായിരുന്നു.

മൊത്തത്തിൽ പറഞ്ഞാൽ എല്ലാവരും തീർച്ചയായും തീയേറ്ററിൽ തന്നെ കാണേണ്ട സിനിമ ആണ് അയ്യപ്പനും കോശിയും. ഒരു തരത്തിലും ബോർ അടിക്കുകയോ മടുപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് തന്നെ ആണ് ചിത്രത്തിന്റെ സവിശേഷത. വേറിട്ട ഒരു അനുഭവവും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യുന്ന ഒരു സിനിമ ആണ് ഇത്.

Continue Reading

Review

സാമൂഹിക പ്രസക്തമായ വിഷയത്തിൽ ഊന്നി ഒരു ചിത്രം ; യുവം റിവ്യൂ വായിക്കാം…!!

Published

on

പിങ്കു പീറ്റർ സംവിധാനം ചെയ്തിരിക്കുന്ന ‘യുവം’ വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ മക്കോറയും പിങ്കു പീറ്ററും ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. അമിത് ചക്കാലക്കൽ, ഇന്ദ്രൻസ്, നിർമ്മൽ പാലാഴി, സായികുമാർ, ഷാജോൺ, ജാഫർ ഇടുക്കി, നെടുമുടി വേണു, ചെമ്പിൽ അശോകൻ, അഭിരവ് എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്ന യുവത്തിൽ പുതുമുഖമായ ഡയാന ഹമീദ് ആണ് നായിക.3 യുവ അഡ്വക്കേറ്റ്മാർ കെഎസ്‌ആർടിസിയുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും എങ്ങനെ നഷ്ടത്തില്‍ ആയ കെഎസ്ആര്‍ടിസിയെ ലാഭത്തില്‍ ആക്കാം എന്നിവയെക്കുറിച്ചാണ് കഥയില്‍ പറയുന്നത്. വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം അമിത് ചക്കാലക്കല്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്‍റെ പാട്ടും പശ്ചാത്തല സംഗീതവും നല്ലതായിരുന്നു.ചിത്രത്തിന്‍റെ ആദ്യ ഭാഗത്തില്‍ വ്യത്യസ്തങ്ങളായ സാമൂഹ്യ വിഷയങ്ങളെക്കുറിച്ചാണ് പറയുന്നത്,രണ്ടാം ഭാഗത്തില്‍ കെഎസ്ആര്‍ടിസിയുടെ കലക്ഷന്‍ പോരായ്മകളെക്കുറിച്ചുമാണ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ പ്രേക്ഷകനെ ഒപ്പം കൂട്ടി ഇഷ്ടപ്പെടുത്തുന്ന കഥ പറയുന്ന രീതി യുവം നല്ലൊരു തിയേറ്റര്‍ വാച്ച് നല്‍കാന്‍ കെല്‍പ്പുളള സിനിമയാക്കി മാറ്റി. ഈ കാലത്തെ സമൂഹത്തിലെ കാര്യങ്ങൾ വെടിപ്പ് ആയി പറഞ്ഞതിൽ ആണ് യുവം എന്ന ചിത്രത്തിന്റെ വിജയം.

Continue Reading

Review

നർമത്തിൽ പൊതിഞ്ഞ നല്ല അസ്സൽ ചിത്രം ; സാജൻ ബേക്കറി സിൻസ്‌ 1962 റിവ്യൂ വായിക്കാം….!!

Published

on

റാന്നിയിലെ ചെറിയൊരു ബേക്കറിയില്‍ നിന്നും വ്യാപാരി വ്യവസായി സമതിയിലെ സംസ്ഥാന തലത്തിലേക്ക് വരെ എത്തിയ സാജന്‍ കാത്ത് സൂക്ഷിച്ച ഹോണസ്റ്റിയും അയാളുടെ കൈപുണ്യവും അതാണ് ഇന്നും സാജന്‍ എന്നാല്‍ റാന്നിക്കാര്‍ക്ക്. ഇപ്പോള്‍ സാജന്‍ ബേക്കറിയുടെ അമരത്ത് സാജന്റെ മക്കളായ ബെറ്റ്‌സിയും ബോബിനുമാണ്. ഇരുവര്‍ക്കുമിടയിലെ വഴക്കും പിണക്കവും ഇണക്കവുമെല്ലാം രസകരമായി പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരിത്തും വിധം ഒരുക്കിയ ചിത്രമാണ് സാജന്‍ ബേക്കറി.

അൽപം ദേഷ്യക്കാരനും ബേക്കറി ബിസിനസ്സിൽ താല്പര്യം ഇല്ലാത്തവനുമാണ് ബോബിൻ. എങ്ങനെയെങ്കിലും ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യണമെന്നാണ് ബോബിന്റെ ലക്ഷ്യം. ബെറ്റ്സിയാകട്ടെ തന്റെ ജീവിതപ്രശ്നങ്ങളിൽ നിന്നും ഒരു മോചനമാണ് ബേക്കറിയിലെ ജോലികളിൽ നിന്നും ആഗ്രഹിക്കുന്നത്. കരുതലല്ല എല്ലാം തുറന്നു പറയുവാനൊരിടമാണ് താൻ ആഗ്രഹിക്കുന്നതെന്ന ബെറ്റ്സിയുടെ വാക്കുകളിൽ നിന്ന് തന്നെ ആ കഥാപാത്രം കടന്നുപോകുന്ന അവസ്ഥ വ്യക്തമാണ്. ഇരുവരും തമ്മിൽ പുറമേ വഴക്കും ബഹളവുമാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇരുവർക്കും പരസ്പരം വലിയ കരുതലും സ്‌നേഹവുമാണ്. ഇരുവർക്കും നടുവിൽ എല്ലാം കണ്ടും കേട്ടും അമ്മാച്ചനും ജീവിക്കുന്നു. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പല പ്രശ്‌നങ്ങളും അവക്കെല്ലാം കണ്ടെത്തുന്ന പരിഹാരവുമാണ് ചിത്രത്തിന്റെ പ്രമേയം.

അരുൺ ചന്ദു, സച്ചിൻ ആർ ചന്ദ്രൻ, അജു വർഗീസ് എന്നിവർ ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകന് ചിരിക്കാനും ചിന്തിക്കാനും ഏറെ നൽകുന്നുണ്ട്. അതോടൊപ്പം തന്നെ ഇടയിൽ ഒരു ലാഗിങ്ങും ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. ഗുരു പ്രസാദ് എം ജിയുടെ സിനിമാറ്റോഗ്രഫിക്ക് തീർച്ചയായും കൈയ്യടി നൽകണം. ജീവിതക്കാഴ്ചകൾ ഒപ്പിയെടുക്കുന്നതിനോടൊപ്പം തന്നെ കൊതിയൂറും രീതിയിൽ ബേക്കറിക്കാഴ്ച്ചകളും സമ്മാനിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു.

തിയറ്ററിലേക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ ചിത്രങ്ങള്‍ ആവശ്യമുള്ള ഇന്നത്തെ സാഹചര്യത്തില്‍ അതിനുതകുന്ന ഒരു കുടുംബ ചിത്രം തന്നെയാണ് സാജന്‍ ബേക്കറി സിന്‍സ് 1962.

Continue Reading

Review

കാലഘട്ടം ആവശ്യപ്പെടുന്ന ചിത്രം ; ഓപ്പറേഷൻ ജാവ റിവ്യൂ വായിക്കാം….!!

Published

on

ബി ടെക് കഴിഞ്ഞ രണ്ട് യുവാക്കൾ നല്ലൊരു ജോലിയിൽ കേറാൻ വേണ്ടി നെട്ടോട്ടം ഓടുകയും തുടർന്ന് അവർക്ക് താൽക്കാലികമായി കേരള സൈബർ സെല്ലിൽ ജോലി കിട്ടുകയും തുടർന്ന് ഉണ്ടാവുന്ന കേസുകളിലൂടെ ഉള്ള സംഭവവികസങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഒരു സിനിമ ആണ് ഓപ്പറേഷൻ ജാവ.2015ലെ പ്രേമം സിനിമ സെൻസർ കോപ്പി വിവാദത്തിൽ നിന്നും ആരംഭിക്കുന്ന കഥ ഓണ്ലൈൻ തട്ടിപ്പ്,ജോലി തട്ടിപ്പ്,കൊലപാതകങ്ങൾ തുടങ്ങിയ നിരവധി കേസുകളിൽ സൈബീർസെല്ലിന്റെ അന്വേഷണ രീതിയും സഹായങ്ങളും കാണിച്ചു തരുന്നു.അഭിനയത്തിലേക് പറയുകയാണെങ്കിൽ ബാലു വർഗീസ്‌,ലുക്മാൻ ലുക്കു എന്നിവരുടെ പ്രകടനം നന്നായിരുന്നു .ഇടക് വന്ന വിനായകൻ, ഷൈൻ ടോം ചാക്കോയും അവരുടെ വേഷങ്ങൾ നന്നായി ചെയ്തു .പിന്നെ കൂടെ അഭിനയിച്ച ഇർഷാദ് അലി ,,ബിനു പപ്പു എന്നിവരുടെയും നല്ല സപ്പോർട്ടിങ് റോൾസ് ആയിരുന്നു .എടുത്തു പറയേണ്ടത് നല്ല detailing ആയി കാണിച്ച തരുൺ മൂർത്തിയുടെ തിരക്കഥയും സംവിധാനവും മികച്ചത് ആയിരുന്നു. ജയ്ക്സ് bejoyiyude രണ്ടു പാട്ടുകളും ,ബിജിഎം ഒക്കെ പടത്തിന്റെ മെയിൻ പ്ലസ് പോയിന്റ്. ക്യാമറ കൈകാര്യം ഫൈസ് സിദിഖ് മനോഹരമായി നൈറ്റ് ഷോട്സും പടത്തിനു മുതൽക്കൂട്ട് ആണ്. മികച്ച തിരക്കഥയും നല്ല എൻഗേജിങ് ആയ മേക്കിങ്ങും ജയ്ക്സ് ബിജോയ്‌യുടെ കിടിലൻ ബിജിഎം കൂടെ ചേരുമ്പോൾ ജാവ കിടിലൻ സിനിമനുഭവം ആയി മാറുന്നു.

Continue Reading

Trending

Latest News10 months ago

കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട്...

Latest News1 year ago

അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത...

Latest News1 year ago

സാമൂഹിക വിഷയങ്ങൾ ഉയർത്തികാണിച്ചു കൊണ്ട് “കോട്ടയം” വരുന്നു…..!!

ഇന്ത്യയിൽ ഇന്ന് പലരും പറയാൻ മടിക്കുന്ന സമകാലിക വിഷയങ്ങളെ സിനിമയുടെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് ബിനു ഭാസ്കർ എന്ന സംവിധായകൻ. സ്വന്തം സ്വത്വത്തിൽ നിന്നും ഭൂമിയിൽ നിന്നും പിഴുതുമാറ്റപ്പെടുന്ന...

Latest News1 year ago

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്….!!

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്… നൈറ്റ്‌വോക്‌സിന്റെ ബാനറിൽ സജിത്ത് നാരായണനും ബിനു ഭാസ്കറും ചേർന്ന് തിരക്കഥയെഴുതി നിർമ്മിച്ച് ബിനു ഭാസ്കർ സംവിധാനം ചെയ്ത...

Latest News1 year ago

ക്രിസ്മസ് റിലീസുകൾക്കു ഇടയിലും വിജയയാത്ര തുടർന്ന് മാമാങ്കം…!

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ആണ് മാമാങ്കം. പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന മാമാങ്ക മഹോത്സവവും അതിനെ...

Latest News1 year ago

പ്രേക്ഷകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ്‌ബോസ് സീസണ്‍ 2വിന്റെ പ്രോമോ എത്തി….!!

കസവ് മുണ്ടും ജുബ്ബയുമിട്ട് തോളുംചെരിച്ച് തൃശ്ശൂര്‍ സ്ലാംഗും സംസാരിച്ച് പൂരത്തിനിടയിലൂടെ നടക്കുന്ന ലാലേട്ടന്‍. ബിഗ് ബോസ് സീസണ്‍ 2വിന്റെ പ്രോമോ അക്ഷരാര്‍ത്ഥത്തില്‍ കളറാണ്. മലയാള ടി.വി. ഷോകള്‍ക്കിടയില്‍...

Latest News1 year ago

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം “അങ്ങ് വൈകുണ്ഠപുരത്ത് ” എന്ന് ചിത്രത്തിന്റെ മലയാളം ടീസർ നാളെ പുറത്തിറങ്ങുന്നു….!

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.“അങ്ങ് വൈകുണ്ഠപുരത്ത് ” എന്നാണ് ചിത്രത്തിൻറെ...

Latest News1 year ago

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു…..!

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം: മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ്...

Latest News1 year ago

ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു…!!

പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു… സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ...

Latest News1 year ago

മാമാങ്കത്തിനെതിരെ സൈബർ ആക്രമണം ; പോലീസിൽ പരാതി നൽകി നിർമാതാവ്..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം...

Trending