Connect with us

Latest News

മനോഹരമായ പ്രണയകഥ പറയുന്ന ചിത്രം ‘അനുരാഗ”ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി…!!

Published

on

ഒരൊറ്റ ഫസ്റ്റ് ലുക്കിൽ പ്രണയ സിനിമകൾക്ക് പുതു ജീവൻ നൽകിയ തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, കുടുംബ പ്രേക്ഷരുടെ ഇഷ്ടതാരവും സംവിധായകനുമായ ജോണി ആന്റണി, ‘ക്വീൻ’, ‘കളർപടം’ തുടങ്ങിയ ഹിറ്റുകളിലൂടെ മലയാളികളുടെ മനം കവർന്ന അശ്വിൻ ജോസ്, ’96’ സിനിമയിലൂടെ ഒരുപാട് ആരാധകവൃന്ദം സൃഷ്‌ടിച്ച ഗൗരി കിഷൻ, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ഷീലാമ്മ, ഒരുകാലത്തു മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായ ദേവയാനി, ഒരുപാട് കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ലെന… ഇത്രയും വ്യത്യസ്തരായ താരങ്ങളെ കാണിച്ചു കൊണ്ടാണ് അനുരാഗത്തിന്റെ വരവ് അണിയറക്കാർ അറിയിക്കുന്നത്.

ഈ ഒരൊറ്റ ഫസ്റ്റ് ലുക്ക്‌ മനസിലേക്ക് കയറികൂടാൻ ഇവരൊക്കെ തന്നെ ധാരാളം. ഇത്ര വ്യത്യസ്തമായ ഒരു കാസ്റ്റിങ്ങിൽ “അനുരാഗം” ഒരുങ്ങുമ്പോൾ ഒരു പുതുമ നിറഞ്ഞ, മനസ് നിറക്കുന്ന ചിത്രത്തിന്റെ എല്ലാ സാധ്യതകളും പ്രേക്ഷകർക്ക് മുൻപിൽ തെളിയുന്നുണ്ട്. ഇവരെ കൂടാതെ മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ലക്ഷ്മി നാഥ്‌ ക്രിയേഷൻസ് & സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ നിർമിച്ചു, പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് നിലമ്പുർ സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിൻ ജോസ് തന്നെയാണ്.ചിത്രത്തിലെ ആദ്യഗാനം “ചില്ലാണെ…” യൂട്യൂബിൽ ശ്രദ്ധ നേടി നേരത്തെ തന്നെ യുവാക്കളുടെ കയ്യടി വാങ്ങിയിരുന്നു. ഡിസംബറിൽ പ്രദർശനത്തിനെത്തുന്ന ചിത്രം സംഗീതപ്രാധാന്യം ഉള്ളതാണെന്ന് അണിയറക്കാർ മുൻപ് അറിയിച്ചിരുന്നു. നവാഗതനായ ജോയൽ ജോൺസ് സംഗീതവും, സുരേഷ് ഗോപി ഛായഗ്രഹണവും, ലിജോ പോൾ എഡിറ്റിംഗും, അനീസ് നാടോടി കലാസംവിധാനവും നിർവഹിക്കുന്നു. വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ കുമാർ, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ്- മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, നൃത്ത സംവിധാനം- റീഷ്ധാൻ അബ്ദുൽ റഷീദ്, അനഘ മറിയ വർഗീസ്, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്, ഡിഐ- ലിജു പ്രഭാകർ, വി എഫ് എക്സ്- എഗ് വൈറ്റ്, സ്റ്റിൽസ്- ഡോണി സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് & പിആർഒ- വൈശാഖ് സി. വടക്കേവീട്, പിആർഒ- എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.

Continue Reading

Latest News

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

Published

on

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ കാഴ്ച വയ്ക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് എന്ന വിശേഷണത്തിലേക്ക് ചിത്രം നടന്നടുക്കുകയാണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയ ചിത്രം പറയുന്ന വിഷയത്തിന്റെ വ്യാപ്തി തന്നെയാണ് ഈ ചെറിയ വലിയ ചിത്രത്തെ കൈപിടിച്ചുയർത്തിയത്.എല്ലാ തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ജയ ജയ ജയ ഹേയുടെ വിജയം. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയത്തിന്റെ അലയൊലികൾ ഇപ്പോൾ സ്കൂൾ വിദ്യാർഥികളിലേക്കും എത്തി ചേർന്നിരിക്കുകയാണ്. പല സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾക്കായി ജയ ജയ ജയ ജയ ഹേ യുടെ സ്പെഷ്യൽ പ്രദർശനങ്ങൾ സ്കൂൾ അധികൃതർ തീയേറ്ററുകളുമായി ബന്ധപ്പെട്ടു ഒരുക്കുന്നുണ്ട്. സ്കൂളുകളിൽ നിന്നു സ്കൂളുകളിലേക്ക് അതൊരു ട്രെൻഡ് ആയി മാറുകയാണ്.അടുത്തിടെ ചങ്കരംകുളം മാസ്സ് സിനിമാസിൽ സിനിമ ആസ്വദിച്ചു തീയേറ്ററുകളിൽ ‘ജയ ജയ ജയ ജയ ഹേ ‘ സ്റ്റെപ്പുകൾ വയ്ക്കുന്ന സ്കൂൾ കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Continue Reading

Latest News

മദനോത്സവത്തിൽ വരവറിയിച്ച്‌ മലയാളികളുടെ പവർസ്​റ്റാർ ബാബു ആന്റണി….!!

Published

on

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിങ്ങിൽ ബാബു ആന്റണി ഇന്ന് ജോയിൻ ചെയ്തു. സുരാജ് വെഞ്ഞാറമൂടിനെതിരെ വില്ലൻ കഥാപാത്രമാണോ ബാബു ആന്റണി അഭിനയിക്കുന്നത് എന്ന് ഉറ്റു നോക്കുകയാണ് സിനിമാസ്വാദകർ. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സുധീഷ് ഗോപിനാഥ് ആണ് സംവിധാനം ചെയ്യുന്നത്.

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു.വളരെ രസകരമായ സോങ് ടീസറിലൂടെയാണ് മലയാള സിനിമയിൽ വീണ്ടും മദനോത്സവം എത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ പങ്കുവച്ച ചിത്രത്തിലെ “കാണാ ദൂരത്താണോ ” എന്ന സോങ് ടീസറിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് പുരോഗമിക്കുകയാണ്. മദനോത്സവത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : കഥ ഇ.സന്തോഷ് കുമാർ, ഡി ഓ പി ഷെഹ്നാദ് ജലാൽ, ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവിയർ, ലിറിക്‌സ് വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി.ജെ, മേക്കപ്പ് ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം.യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ അറപ്പിരി വരയൻ, പി ആർ ഓ പ്രതീഷ് ശേഖർ.

Continue Reading

Latest News

വിജയ് ബാബുവും ആൻ അഗസ്റ്റിനും കൈകോർക്കുന്നു….!!

Published

on

മലയാള സിനിമ ലോകത്തെ പ്രമുഖ അഭിനേതാക്കളും നിർമ്മാതാക്കളുമായ വിജയ് ബാബുവും ആൻ അഗസ്റ്റിനും ആദ്യമായി ഒരു മലയാള ചിത്രത്തിനുവേണ്ടി കൈകോർക്കുന്നു. നവാഗതനായആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്‍വി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിനു വേണ്ടിയിട്ടാണ് ഇരുവരും ഒന്നിക്കുന്നത്.

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രത്തിൽ കോ- പ്രൊഡ്യൂസർ ആയാണ് ആന്‍ അഗസ്റ്റിൻ എത്തുന്നത്. മിരാമർ ഫിലിംസ് എന്ന ബാനറിലൂടെ “അബ്ബബ്ബ” എന്ന കന്നട ചിത്രത്തിലൂടെയാണ് നിർമ്മാണ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആൻ അഗസ്റ്റിന്റെയും വിവേക് തോമസിന്റെയും സംയുക്ത നിർമ്മാണ സംരംഭമാണ് മിരാമർ ഫിലിംസ്.ഫ്രൈഡേ ഫിലിം ഹൗസിന്റെ പത്തൊമ്പതാമതു ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്യുന്നത്. ഏറെ വിജയം നേടിയ ‘ഹൃദയം’ എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കൂടിയാണ് ആദിത്യൻ. ആവറേജ് അമ്പിളി എന്ന വെബ് സീരിയസ് ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച്ച എന്ന വെബ് സീരിയലിനു തിരക്കഥ രചിക്കുകയും അതിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ആദിത്യൻ തൻ്റെ ആദ്യ ഫീച്ചർ സിനിമയുടെ ചുക്കാൻ പിടിക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച 19 ചിത്രങ്ങളിൽ 15 ചിത്രങ്ങളുടേയും സംവിധായകർ പുതുമുഖങ്ങളാണ്.രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും തെരഞ്ഞെടുത്ത 25ഓളം പുതുമുഖങ്ങളും വേഷമിടുന്നു. ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ത്യാഗ്യ, മേക്കപ്പ് – സുധി, കോസ്റ്യൂം ഡിസൈൻ – സ്റ്റെഫി സേവ്യർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.എം. നാസർ, പ്രൊഡക്ഷൻ മാനേജർ- കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – വിഷ്ണു രാജൻ

Continue Reading

Trending

Latest News2 weeks ago

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ...

Latest News3 weeks ago

മദനോത്സവത്തിൽ വരവറിയിച്ച്‌ മലയാളികളുടെ പവർസ്​റ്റാർ ബാബു ആന്റണി….!!

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ...

Latest News3 weeks ago

വിജയ് ബാബുവും ആൻ അഗസ്റ്റിനും കൈകോർക്കുന്നു….!!

മലയാള സിനിമ ലോകത്തെ പ്രമുഖ അഭിനേതാക്കളും നിർമ്മാതാക്കളുമായ വിജയ് ബാബുവും ആൻ അഗസ്റ്റിനും ആദ്യമായി ഒരു മലയാള ചിത്രത്തിനുവേണ്ടി കൈകോർക്കുന്നു. നവാഗതനായആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് സുരാജ്...

Latest News3 weeks ago

വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളുമായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്…!!

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവും ഗായകനും, മലയാള സിനിമാ പ്രേമികളുടെ പ്രിയതാരവുമായ വിനീത് ശ്രീനിവാസൻ ടൈറ്റിൽ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി...

Latest News3 weeks ago

ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു…!!

ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു.പുതുമുഖങ്ങളിൽ കുറച്ച് പടങ്ങൾ കൊണ്ടുതന്നെ ജനമനസ്സുകളിൽ സ്ഥാനം കരസ്ഥമാക്കിയ ‘അർജുൻ...

Latest News3 weeks ago

വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ” മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ” നാളെ മുതൽ തിയ്യേറ്ററുകളിലേക്ക്…!!

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ മുതൽ തിയറ്ററുകളില്‍. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍...

Latest News3 weeks ago

25 കോടിയുടെ തിളക്കവുമായി ബ്ലോക്ക്ബസ്റ്റർ ജയ ജയ ജയ ജയ ഹേ…!!

ബേസിൽ ജോസഫ് നായകനായി എത്തിയ ജയ ജയ ജയ ജയഹേ എന്ന ചിത്രം ഇപ്പോൾ ഈ വർഷത്തെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങളിൽ ഒന്നായിക്കഴിഞ്ഞു. ബേസിൽ ജോസഫിനെയും ദർശന...

Latest News4 weeks ago

ജയ ജയ ജയ ഹേയെ അഭിനന്ദിച്ച് കെ.കെ.ശൈലജ ടീച്ചര്‍….!!

തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ...

Latest News4 weeks ago

ക്യൂട്ട് ലുക്കിൽ ഭാവന ” ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ” ഓഡിയോ ലോഞ്ചിൽ ; ചിത്രങ്ങൾ കാണാം…!!

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തുകയാണ് ഭാവന. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാംവരവ്.ഷറഫുദ്ദീനാണ്...

Latest News4 weeks ago

കേരളമാകെ ഹൗസ് ഫുൾ ഷോകളും എസ്ട്ര ഷോകളുമായി ” കൂമൻ “വൻ വിജയത്തിലേക്ക്…!!

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു വമ്പൻ ഹിറ്റായി മാറി കൂമൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലർ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ആദ്യാവസാനം...

Trending