Connect with us

Latest News

ക്ലീൻ ബൗൾഡായി അർച്ചന; ഉന്നം തെറ്റിയ സിനിമാനുഭവം..!

Published

on

കഴിഞ്ഞ ദിവസമാണ് പ്രശസ്ത നായികാ താരം ഐശ്വര്യ ലക്ഷ്മി പ്രധാന വേഷം ചെയ്ത അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രം റിലീസ് ചെയ്തത്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം, അദ്ദേഹവും അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേർന്നുമാണ് രചിച്ചത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത മലയാള താരങ്ങൾ അഭിനയിക്കുന്നുണ്ട്. എന്നാൽ ഈ ചിത്രം പ്രേക്ഷകരെ ആകര്ഷിക്കുന്നതിലും അവരെ തൃപ്തിപ്പെടുത്തുന്നതിലും പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പാലക്കാടിലെ നാട്ടിൻപുറത്തെ ഒരു താൽക്കാലിക സ്കൂൾ അധ്യാപികയായ അർച്ചന, ഒരു അറേഞ്ച് മാര്യേജ്ന് ഒരുങ്ങുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഒരു ഹൃസ്വ ചിത്രം ഒരുക്കാൻ മാത്രം പാകതയുള്ള ഒരു പ്രമേയത്തെ രണ്ടു മണിക്കൂറോളം അനാവശ്യ രംഗങ്ങൾ കുത്തിത്തിരുകി വലിച്ചു നീട്ടിയ പോലെയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഐശ്വര്യയുടെ പ്രകടനം മാത്രമാണ് ഈ ചിത്രത്തിന്റെ ഏക പോസിറ്റിവ് എന്ന് പറയാം.ഒരുപാട് കാസ്റ്റിംഗ് പ്രശ്നങ്ങൾ മനസ്സിലാവുന്ന ഈ ചിത്രത്തിൽ ഫാന്റസി ഘടകങ്ങൾ കൂടി ചേർത്തതോടെ തിരക്കഥ അമ്പേ പാളി പോകുന്ന കാഴ്ചയും നമ്മുക്ക് കാണാം. കഥാപാത്ര രൂപീകരണം മുതൽ കഥയുടെ ശക്തിയില്ലായ്മയും അത് അവതരിപ്പിച്ചതിലെ തളർച്ചയുമൊക്കെ ഈ ചിത്രത്തെ ബാധിച്ചിട്ടുണ്ട്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ അർച്ചന ക്ലീൻ ബൗൾഡ് ആയി എന്ന് വേണം പറയാൻ. രണ്ടു മണിക്കൂറോളം മാത്രമേ ദൈർഘ്യം ഉള്ളു എങ്കിലും ചിത്രം കണ്ടു തീർക്കാൻ പ്രേക്ഷകർ പാടുപെടും എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ്. ഗാനങ്ങളും ചിത്രത്തിലെ തമാശകളും പോലും കല്ലുകടി ആവുന്നതും ഏശാതെ പോയതും ചിത്രത്തെ പിന്നോട്ടടിച്ചു. സാങ്കേതികപരമായി പോലും മികച്ച നിലവാരം പുലർത്താൻ ഈ ചിത്രത്തിന് സാധിച്ചില്ല എന്നതും വിഷമകരമായ വസ്തുതയാണ്. ഏതായാലും പ്രേക്ഷകർക്ക് നിരാശ മാത്രം സമ്മാനിക്കുന്ന, അണിയറ പ്രവർത്തകരുടെ ഉന്നം പിഴച്ചു പോയ ഒരു പരിശ്രമം ആണ് അർച്ചന 31 നോട്ട് ഔട്ട്.

Continue Reading

Latest News

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.കെ ആർ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്. ‘കൂമൻ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഡാർക്ക്‌ ഹ്യുമർ ജോണറിൽപെട്ട ചിത്രമാണ് ‘നുണക്കുഴി ‘ സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജയ ജയ ജയ ജയ ഹേ പോലെയുള്ള സിനിമകൾ നായകനെന്ന നിലയിൽ ബേസിലിന്റെ സ്വീകാര്യത വർധിപ്പിച്ചവയാണ്. നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജീത്തു ജോസഫ്.

ഈ സിനിമ പൂർത്തിയായാൽ ഉടൻ ബേസിൽ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ സരീഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഗ്രേസ് ആന്റണിയാണ് സതീഷ് കുറുപ്പ് ചായാഗ്രഹണം നിർവഹിക്കുന്നു. വിക്രം മെഹർ, സിദ്ധാർത്ഥ ആനന്ദ് കുമാർ എന്നിവരാണ് നിർമ്മാതാക്കൾ. സിദിഖ്, മനോജ്‌ കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും. സഹിൽ ശർമയാണ് സഹ നിർമ്മാതാവ്. സൂരജ് കുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റർ – വിനായക് വി എസ്, കോസ്റ്റും ഡിസൈനർ – ലിന്റാ ജീത്തു,മേക്ക് അപ് – അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനെർ – പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് രാമചന്ദ്രൻ, ഡിസൈൻ – യെല്ലോ ടൂത്ത്, പി ആർ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Continue Reading

Latest News

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

Published

on

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി, അവരുടെ സംസ്കാരം, അവരുടെ ജീവിതരീതി എന്നിവ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച. NC 23 എന്ന് താത്കാലികമായി വിളിക്കുന്ന പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കൂടുതൽ മനസിലാക്കാൻ വേണ്ടിയായിരുന്നു നാഗ ചൈതന്യയുടെ ശ്രമം, അതിനായി അദ്ദേഹം അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.തന്റെ അവസാന ചിത്രമായ കാർത്തികേയ 2-ലൂടെ പാൻ ഇന്ത്യ ബ്ലോക്ക്ബസ്റ്റർ നേടിയ ചന്ദൂ മൊണ്ടേറ്റിയാണ് NC 23 സംവിധാനം ചെയ്യുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമ്മിക്കും.#NC23 ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്, ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാനാണു നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ നായകൻ നാഗ ചൈതന്യ പറഞ്ഞതിങ്ങനെ , “6 മാസം മുൻപാണ് ചന്ദൂ എന്നോട് കഥ പറഞ്ഞതന്നെ . കേട്ട മാത്രയിൽ ഞാൻ വളരെ ആവേശഭരിതനായി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കഥ വികസിപ്പിച്ചത്. വാസും ചന്ദുവും രണ്ട് വർഷമായി കഥയുടെ ജോലികൾക്കായി യാത്ര ചെയ്യുന്നുണ്ടായിരുന്നു . വളരെ പ്രചോദനാത്മകമായ കഥയാണിത് . മത്സ്യത്തൊഴിലാളികളുടെ ജീവിതരീതിയും അവരുടെ ശരീരഭാഷയും ഗ്രാമത്തിന്റെ ഘടനയും അറിയാനാണ് ഞങ്ങൾ ഇവിടെ എത്തിയത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇന്ന് ആരംഭിക്കും.”സംവിധായകൻ ചന്ദുവിന്റെ വാക്കുകളിങ്ങനെ “2018ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കാർത്തിക് എന്ന നാട്ടുകാരൻ ഒരു കഥ തയ്യാറാക്കി. അദ്ദേഹം ആദ്യം അരവിന്ദ് ഗാരുവിനോടും ബണ്ണി വാസിനോടും കഥ പറഞ്ഞു. കഥ കേട്ടപ്പോൾ ആവേശമായി. കഴിഞ്ഞ 2 വർഷമായി ഞങ്ങൾ തിരക്കഥയുടെ പണിപ്പുരയിലാണ്. ഇപ്പോൾ തിരക്കഥ തയ്യാറായിക്കഴിഞ്ഞു, അത് നന്നായി വന്നിട്ടുണ്ട് . കഥയുടെ പുരോഗതിയും നാഗചൈതന്യക്കും ഏറെ സന്തോഷമുണ്ട്. ആ സംഭവം നടന്ന സ്ഥലത്ത് തന്നെ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് ബണ്ണി വാസ് പറഞ്ഞു. “2018-ലാണ് ഒരു സംഭവം നടന്നത്. ഗ്രാമത്തിലെ പ്രദേശവാസികൾ ഗുജറാത്തിലേക്ക് മത്സ്യബന്ധന തൊഴിലിനായി പോകുന്നുണ്ടായിരുന്നു. 2018-ൽ നടന്ന സംഭവത്തെക്കുറിച്ച് എഴുത്തുകാരൻ കാർത്തിക് ഒരു കഥ വികസിപ്പിച്ചെടുത്തു. ചന്ദൂ അത് ഇഷ്ടപ്പെടുകയും മനോഹരമായ ഒരു പ്രണയകഥയാക്കുകയും ചെയ്തു. അടുത്തിടെയായി , തെലുങ്ക് സിനിമാ പ്രവർത്തകർ റിയലിസ്റ്റിക് സിനിമകൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.സംവിധായകൻ ചന്ദുവിനും കഥ നടന്നതിന്റെ വേരുകളിലേക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നു. ഇവിടുത്തെ അന്തരീക്ഷവും മത്സ്യത്തൊഴിലാളികളുടെ ശരീരഭാഷയും പഠിക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയത്. മത്സ്യത്തൊഴിലാളികളെക്കുറിച്ചും അവരുടെ ജീവിതരീതികളെക്കുറിച്ചും അറിയാൻ നാഗ ചൈതന്യക്ക് ആഗ്രഹമുണ്ടായിരുന്നു’. നേരത്തെ ഞാൻ പരാമർശിച്ച സംഭവം ഡൽഹിയെ ഇളക്കിമറിക്കുകയും പാക്കിസ്ഥാനിലെ കറാച്ചിയെയും വിറപ്പിക്കുകയും ചെയ്ത ഒന്നായിരുന്നു . അതിനാൽ, ഞങ്ങൾ ആ ഗ്രാമം സന്ദർശിക്കാൻ ആഗ്രഹിച്ചു. ഊഷ്മളമായ സ്വീകരണമാണ് ഇവിടെ ലഭിച്ചത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങൾ വീണ്ടും ഇവിടെ വന്നേക്കാം. ഗ്രാമവാസികളുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ബണ്ണി വാസിന്റെ വാക്കുകളിങ്ങനെ.

Continue Reading

Latest News

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

Published

on

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന പോലെ മാളിലെത്തുന്നവര്‍ക്ക് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.7 അടിയോളം വരുന്ന അത്യാധുനിക ഹോളോഗ്രാഫിക് ഡിസ്‌പ്ലേ, ഫോര്‍ത്ത് റിയല്‍ ലൈഫ്, റിയല്‍ സൈസ്, റിയല്‍ ടൈം ത്രീ ഡയമെന്‍ഷണല്‍ ഇമേജസ് എന്നിവ പ്രദാനം ചെയ്ത് വേറിട്ടൊരു അനുഭൂതിയിലേക്ക് കാഴ്ചക്കാരെ നയിക്കുന്നു. മനോഹര ഗാനങ്ങളുമായെത്തുന്ന മത്സരാര്‍ത്ഥികള്‍ തത്സമയം പെര്‍ഫോം ചെയ്യുന്നത് പോലെ ഇതിലൂടെ കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടു.മലയാളികളുടെ പ്രിയപ്പെട്ട ഗായകരും സ്റ്റാര്‍ സിംഗറിന്റെ വിധികര്‍ത്താക്കളുമായ കെ.എസ്. ചിത്ര, വിധു പ്രതാപ് എന്നിവരുടെ സാന്നിധ്യം മുഖ്യ ആകര്‍ഷണമായി. ലുലു മാള്‍ കൊച്ചിയാണ് സാങ്കേതികവിദ്യയും സര്‍ഗാത്മകതയും സമന്വയിച്ച് കാണികള്‍ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച ഈ ഉദ്യമത്തിന്റെ ഇവന്റ് പാര്‍ട്ണര്‍.നൂതന ആശയങ്ങളെ എന്നും വരവേല്‍ക്കുകയും അത് മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ഏഷ്യാനെറ്റ് അനുദിനം മുന്നേറുന്നത്. വിസ്മയക്കാഴ്ചകളുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ ഈ പ്രദര്‍ശനം കാണുന്നവരെല്ലാം അത് എക്കാലവും ഓര്‍ത്തുവയ്ക്കും. അതിന്റെ തെളിവാണ് ഈ ഇവന്റിന്റെ വിജയം. നവീന ആശയങ്ങള്‍ അവതരിപ്പിച്ച്, വിനോദ മേഖലയില്‍ പുതുചരിത്രം രചിച്ചുകൊണ്ട് ഏഷ്യാനെറ്റ് മലയാളികള്‍ക്കൊപ്പം യാത്ര തുടരുകയാണ്, അനുദിനം വളരുന്ന ആത്മബന്ധത്തോടെ.

Continue Reading

Trending

Latest News2 weeks ago

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Latest News2 months ago

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി,...

Latest News2 months ago

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന...

Latest News3 months ago

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം….!!

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര...

Latest News3 months ago

കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു…!!

കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ ഒരു ദൃശ്യം സോഷ്യൽ...

Latest News4 months ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News4 months ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Latest News5 months ago

പാൻ ഇന്ത്യൻ ചിത്രം ARM ടീസർ റീലീസ് ചെയ്യാൻ സൂപ്പർതാരം ഹൃതിക് റോഷൻ….!!

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ...

Latest News5 months ago

ഡാൻസ് പാർട്ടിയുമായി സോഹൻ സീനുലാൽ ; ശ്രീനാഥ് ഭാസി,വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്നു. ചിത്രീകരണത്തിനു ഇന്ന് തുടക്കം….!!

നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഒരുക്കുന്ന ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഡാൻസ് പാർട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ വടുതല സെന്റ് ആന്തണിസ്...

Latest News6 months ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു….!!

2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ...

Trending