Connect with us

Latest News

പ്രേക്ഷകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ്‌ബോസ് സീസണ്‍ 2വിന്റെ പ്രോമോ എത്തി….!!

Published

on

കസവ് മുണ്ടും ജുബ്ബയുമിട്ട് തോളുംചെരിച്ച് തൃശ്ശൂര്‍ സ്ലാംഗും സംസാരിച്ച് പൂരത്തിനിടയിലൂടെ നടക്കുന്ന ലാലേട്ടന്‍. ബിഗ് ബോസ് സീസണ്‍ 2വിന്റെ പ്രോമോ അക്ഷരാര്‍ത്ഥത്തില്‍ കളറാണ്. മലയാള ടി.വി. ഷോകള്‍ക്കിടയില്‍ തരംഗം തീര്‍ത്ത ബിഗ്‌ബോസ് സീസണ്‍ 1 നു ശേഷം പ്രേക്ഷകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സീസണ്‍ 2വിന്റെ പ്രോമോ എത്തി. ആദ്യഭാഗത്തില്‍ കണ്ടതുമല്ല, കളികള്‍ വേറെ ലെവലെന്ന് ടീസറില്‍ ലാലേട്ടന്റെ തന്നെ ഉറപ്പ്. മലയാളി പ്രേക്ഷകര്‍ക്ക് പുതുവര്‍ഷസമ്മാനമായി ജനുവരി 5ന് ആരംഭിക്കുന്ന ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥികള്‍ ഇതുവരെയും സസ്‌പെന്‍സാണ്. പല വമ്പന്മാരുടെയും കൊമ്പന്മാരുടെയും ജഗജില്ലികളുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും വ്യക്തമായ സൂചനയില്ലാത്തത് ബിഗ്‌ബോസിനെക്കുറിച്ച് കൂടുതല്‍ ആകാംഷ ജനിപ്പിക്കുന്നു. എന്തായാലും ഒന്നാം ഭാഗത്തില്‍ പുലികളായിരുന്നെങ്കില്‍ ഇക്കുറി പുപ്പുലികളാണ് ഏറ്റുമുട്ടുന്നതെന്നാണ് ലാലേട്ടന്റ പക്ഷം.

ഇതിനിടെ ബിഗ്‌ബോസ് സീസണ്‍ 2 വിലെ മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് നിര്‍ദേശിക്കാനുള്ള അവസരം ശരിയ്ക്ക് മുതലാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. മഞ്ജു വാര്യര്‍, കാവ്യാമാധവന്‍ എന്നിവര്‍ വരട്ടെ എന്നാണ് അവരുടെ രസകരമായ നിര്‍ദേശം. അത്യുഗ്രന്‍ സംഭവങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും കോലാഹലങ്ങളും ട്വിസ്റ്റുകളും പ്രണയവും സൗഹൃദവുമൊക്കെയായി കളികളും കരുനീക്കങ്ങളും വെറേ ലെവലാവുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും ബിഗ്‌ബോസ് ആരാധകരും

Continue Reading

Latest News

വിജയ് ദേവരക്കൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം; ലിഗർ ടീസർ റിലീസ് ഇപ്പോഴില്ല..!

Published

on

തെലുങ്ക് സിനിമയുടെ പുതിയ തലമുറയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ ഈ താരം പിന്നീട് ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയും കയ്യടി നേടി. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തുകയാണ് ഈ യുവ താരം. വിജയ് ദേവരക്കൊണ്ടയുടെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ലിഗർ ആണ് ആ പ്രോജക്ട്. പുരി ജഗനാഥ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ഈ മാസം ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി വീണ്ടും രാജ്യം മുഴുവൻ അലയടിക്കുമ്പോൾ ടീസർ റിലീസ് മാറ്റി വെക്കാനുള്ള തീരുമാനമാണ് അണിയറ പ്രവർത്തകർ എടുത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.ലിഗർ: സാലാ ക്രോസ്ബ്രീഡ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. ഈ വർഷം സെപ്റ്റംബർ 9 നു ആണ് ലിഗർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഈ പുതിയ സാഹചര്യത്തിൽ അതിനും മാറ്റം വരുമോ എന്നത് കാത്തിരുന്നു കാണേണ്ട വസ്തുത തന്നെയാണ്. ബോളിവുഡ് താരം അനന്യ പാണ്ഡെ നായികാ വേഷം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ആണ് റിലീസ് ചെയ്യുക. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, ചാർമി കൗർ, അപൂർവ മെഹ്ത, പുരി ജഗനാഥ്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിഷ്ണു ശർമയാണ്. ഈ ചിത്രത്തിന് വേണ്ടി മിക്സഡ് മാർഷ്യൽ ആർട്‌സ് പരിശീലിച്ച വിജയ് ദേവരക്കൊണ്ട പറയുന്നത് ഇന്ത്യൻ സിനിമയിൽ ഇതുവരെ വരാത്ത തരത്തിലുള്ള ഒരു ചിത്രമായിരിക്കും ലിഗർ എന്നാണ്. രമ്യ കൃഷ്ണൻ, റോണിത്‌ റോയ്, മകരൻദ് ദേശ്പാണ്ഡെ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

Continue Reading

Latest News

പതിനൊന്നു വർഷങ്ങൾക്കു ശേഷം ഒന്നിക്കാൻ ആ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട്; മഹേഷ് ബാബുവിന്റെ അടുത്ത ചിത്രമൊരുങ്ങുന്നതു വമ്പൻ കാൻവാസിൽ..!

Published

on

തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു നായകനാവുന്ന ഇരുപത്തിയെട്ടാമത്തെ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു മഹേഷ് ബാബു ആരാധകരും സിനിമാ പ്രേമികളും. ഒട്ടേറെ വമ്പൻ സംവിധായകരുടെ പേരുകൾ ചർച്ചയിൽ നിറഞ്ഞു നിന്നെങ്കിലും അവസാനം നറുക്കു വീണത് തെലുങ്കിലെ സൂപ്പർ സീനിയർ സംവിധായകരിൽ ഒരാളായ ത്രിവിക്രം ശ്രീനിവാസിനാണ്. പതിനൊന്നു വർഷങ്ങൾക്കു ശേഷം ത്രിവിക്രം ശ്രീനിവാസ്- മഹേഷ് ബാബു ടീം ഒന്നിക്കുന്ന ഈ ചിത്രം ഹാരിക ആൻഡ് ഹാസിൻ ക്രിയേഷൻസ് എന്ന ബാനറിൽ നിർമ്മിക്കുന്നത് പ്രശസ്ത നിർമ്മാതാവായ എസ് രാധാ കൃഷ്ണ ആണ്. അടുത്ത വർഷം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ റിലീസ് ചെയ്യാൻ പാകത്തിന് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. അത്താടു, ഖാലെജാ എന്നീ സൂപ്പർ ഹിറ്റുകൾ ആണ് ഈ കൂട്ടുകെട്ടിൽ നിന്ന് ഇതിനു മുൻപ് നമുക്ക് മുന്നിലെത്തിയ ചിത്രങ്ങൾ.

എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ഗംഭീര മാസ്സ് എന്റർടൈനറാണ് ത്രിവിക്രം ശ്രീനിവാസ് മഹേഷ് ബാബുവിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിലെ മറ്റു താരങ്ങളുടെ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് സൂചന. മഹേഷ് ബാബുവിനും ത്രിവിക്രം ശ്രീനിവാസിനും 2020 ഒരു മികച്ച വർഷമായിരുന്നു. ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ അല്ലു അർജുൻ ചിത്രം അല്ല വൈകുണ്ഠപുറംലോ ബ്ലോക്ക്ബസ്റ്റർ ആയി മാറിയപ്പോൾ മഹേഷ് ബാബു നായകനായി എത്തിയ സാരിലേരു നീക്കെവാര് എന്ന ചിത്രവും സൂപ്പർ വിജയം നേടി. പരശുറാം ഒരുക്കുന്ന സർക്കാരു വാരി പാട്ട എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റെ അടുത്ത റിലീസ്.

Continue Reading

Latest News

ടോവിനോ തോമസിന്റെ “വരവ്” ഒരുങ്ങുന്നു; പ്രഖ്യാപനം നടത്തിയത് ലാലേട്ടൻ..!

Published

on

മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വരവ്. ഇന്നലെ ഈ ചിത്രം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കൊണ്ട് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് മലയാളത്തിന്റെ മഹാനടനായ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്.

മോഹൻലാൽ പുറത്തു വിട്ട ഈ പോസ്റ്ററിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര, ബേസിൽ ജോസഫ് ഒരുക്കിയ ഗോദ എന്നി ചിത്രങ്ങളുടെ രചനയ്ക്ക് ശേഷം രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരവ്’. വിനീത് ശ്രീനിവാസൻ നായകനായ അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം പതിയറ ഫിലിംസിന്റെ ബാനറിൽ പ്രദീപ് കുമാർ പതിയറ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രാകേഷ് മണ്ടോടിയും മനു മൻജിത്തും സുരേഷ് മലയാകണ്ടിയും ചേർന്നാണ്. ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കൾ ആരൊക്കെ ആയിരിക്കുമെന്നുള്ള വിവരങ്ങൾ അധികം വൈകാതെ പുറത്തു വിടുമെന്നാണ് സൂചന.വരവ് തീയേറ്ററുകളിൽ എത്തുന്നതിനു മുൻപ് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി, മനു അശോകന്റെ കാണെക്കാണെ, ആഷിക് അബു സംവിധാനം ചെയ്ത നാരദന്‍, സനല്‍കുമാര്‍ ശശിധരന്‍ ചിത്രം വഴക്ക് എന്നീ ടോവിനോ തോമസ് ചിത്രങ്ങൾ പുറത്തു വരും. കാല്‍ത്തളയിട്ട് ഒരു കവുങ്ങില്‍ ചാടി മറിഞ്ഞ് നീങ്ങുന്ന ടൊവിനോയുടെ കഥാപാത്രത്തെ ആണ് ഇന്നലെ പുറത്തു വന്ന വരവ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണുന്നത്. എത്തരത്തിലുള്ള ഒരു ചിത്രമായിരിക്കും ഇതെന്നുള്ള വിവരങ്ങൾ ലഭ്യമല്ല. വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലൂടെ അരങ്ങേറ്റം കുറിച്ച വിശ്വജിത് ഒടുക്കത്തിൽ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തെലുഗ്, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗുണ ബാലസുബ്രമണ്യനാണ്. ദേശീയ അവാർഡ് ജേതാവായ പി എം സതീഷ് സൗണ്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Continue Reading

Trending

Latest News1 month ago

വിജയ് ദേവരക്കൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം; ലിഗർ ടീസർ റിലീസ് ഇപ്പോഴില്ല..!

തെലുങ്ക് സിനിമയുടെ പുതിയ തലമുറയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ ഈ താരം പിന്നീട്...

Latest News2 months ago

പതിനൊന്നു വർഷങ്ങൾക്കു ശേഷം ഒന്നിക്കാൻ ആ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട്; മഹേഷ് ബാബുവിന്റെ അടുത്ത ചിത്രമൊരുങ്ങുന്നതു വമ്പൻ കാൻവാസിൽ..!

തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു നായകനാവുന്ന ഇരുപത്തിയെട്ടാമത്തെ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു മഹേഷ് ബാബു ആരാധകരും സിനിമാ പ്രേമികളും. ഒട്ടേറെ വമ്പൻ...

Latest News2 months ago

ടോവിനോ തോമസിന്റെ “വരവ്” ഒരുങ്ങുന്നു; പ്രഖ്യാപനം നടത്തിയത് ലാലേട്ടൻ..!

മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വരവ്. ഇന്നലെ ഈ ചിത്രം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കൊണ്ട് ഇതിന്റെ ഫസ്റ്റ് ലുക്ക്...

Latest News3 months ago

തീയേറ്ററിൽ മാത്രമേ കൊറോണയുള്ളു, രാഷ്ട്രീയക്കാരുടെ ജാഥക്കും സമ്മേളനത്തിനുമില്ല; വൈറലായി സിനിമാ നിർമ്മാതാവിന്റെ കുറിപ്പ്..!!

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ച നിർമ്മാതാവാണ് പ്രശോഭ് കൃഷ്ണ. കൽക്കി, ഗോദ, എബി, കുഞ്ഞിരാമായണം, റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ഞെൽദോ എന്നിവയാണ് പ്രശോഭ് കൃഷ്ണ...

Latest News3 months ago

ചതുർമുഖത്തിലെ ആ നാലാമത്തെ മുഖം ആരുടെ; വെളിപ്പെടുത്തി അണിയറ പ്രവർത്തകർ..!

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമാണ് ചതുർമുഖം. ഇപ്പോഴിതാ...

Latest News3 months ago

വമ്പൻ താരനിര, ഗംഭീര സംവിധായകർ; പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ആണും പെണ്ണും എത്തുന്നു മാർച്ച് 26 ന്..!

വമ്പൻ താരനിരയുമായി മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകർ ഒരുക്കുന്ന ആണും പെണ്ണും ഈ വരുന്ന മാർച്ച് 26 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. കഴിഞ്ഞ ദിവസം ഈ...

Latest News1 year ago

കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട്...

Latest News1 year ago

അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത...

Latest News1 year ago

സാമൂഹിക വിഷയങ്ങൾ ഉയർത്തികാണിച്ചു കൊണ്ട് “കോട്ടയം” വരുന്നു…..!!

ഇന്ത്യയിൽ ഇന്ന് പലരും പറയാൻ മടിക്കുന്ന സമകാലിക വിഷയങ്ങളെ സിനിമയുടെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് ബിനു ഭാസ്കർ എന്ന സംവിധായകൻ. സ്വന്തം സ്വത്വത്തിൽ നിന്നും ഭൂമിയിൽ നിന്നും പിഴുതുമാറ്റപ്പെടുന്ന...

Latest News1 year ago

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്….!!

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്… നൈറ്റ്‌വോക്‌സിന്റെ ബാനറിൽ സജിത്ത് നാരായണനും ബിനു ഭാസ്കറും ചേർന്ന് തിരക്കഥയെഴുതി നിർമ്മിച്ച് ബിനു ഭാസ്കർ സംവിധാനം ചെയ്ത...

Trending