Review
സേതുരാമ അയ്യരുടെ ഒരു ഗംഭീര തിരിച്ചുവരവ് ; സിബിഐ 5: ദി ബ്രെയിൻ റിവ്യൂ വായിക്കാം….!!

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള കഥാപാത്രങ്ങളിൽ ഒന്നാണ് മെഗാ സ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ. എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ സിബിഐ ചിത്രങ്ങളുടെ സീരീസിൽ നാല് ഭാഗങ്ങൾ റിലീസ് ചെയ്യുകയും അതിലെല്ലാം സേതുരാമയ്യർ എന്ന സിബിഐ ഓഫീസറായി മമ്മൂട്ടി തിളങ്ങുകയും ചെയ്തു. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയാണ് ആ നാലു ഭാഗങ്ങൾ. ഇപ്പോഴിതാ, ആ സീരിസിലെ അഞ്ചാമത്തെ ചിത്രവും പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി ടീമിൽ തന്നെയൊരുങ്ങിയ ഈ അഞ്ചാം ഭാഗത്തിന്റെ പേര്, സിബിഐ 5 ദി ബ്രെയിൻ എന്നാണ്.ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയതു കൊണ്ട് തന്നെ അത്തരമൊരു ചിത്രത്തിന്റെ കഥാഗതിയെ കുറിച്ചോ കഥയുടെ കൂടുതൽ വിശദാംശങ്ങളോ വെളിപ്പെടുത്തുന്നത് ഒട്ടും ഉചിതമാവില്ല. എങ്കിലും ഒരു കഥാ തന്തു പറയുകയാണെങ്കിൽ, കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാൻ ഒരിക്കൽ കൂടി സേതുരാമയ്യരെന്ന സിബിഐ ഉദ്യോഗസ്ഥനും അയാളുടെ ടീമും കേരളത്തിൽ എത്തുകയാണ്. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന ഒരു കൊലപാതക രീതിയാണ് ഈ ചിത്രത്തിലെ കുറ്റാന്വേഷണത്തെ വ്യത്യസ്തമാക്കുന്നത്. ഈ പുതിയ വെല്ലുവിളി നേരിടാൻ ബുദ്ധിരാക്ഷസനായ സേതുരാമയ്യർക്കു സാധിക്കുമോ, അയാൾ എങ്ങനെയാണു അതിന്റെ ചുരുളുകൾ അഴിക്കുന്നതു എന്നതാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.എല്ലാ സി.ബി.ഐ. കേസുകളും പോലെ തന്നെ ഇവിടെയും പ്രധാന പ്രതി സംശയത്തിന്റെ നിഴലിൽ പെടാതെ അവസാനനിമിഷം വരെ നിൽക്കുന്നുണ്ട് എന്നത് തന്നെയാണ് ഇതിന് പിന്നിലെ ബ്രെയിൻ. ഒടുവിൽ തെളിവാകുന്നതും പ്രതിയുടെ തന്നെ കണക്കുകൂട്ടലുകളിൽ പെടാത്ത തീരെ നിസാരമെന്നു തോന്നിയേക്കാവുന്ന ഒരു തുമ്പും. ഇക്കുറി ഒരുപക്ഷെ സിനിമയ്ക്ക് പേര് നൽകിയത്, കൊലപാതകങ്ങൾക്ക് പിന്നിലും മുന്നിലും തലച്ചോർ അഥവാ ബ്രെയിൻ എത്രത്തോളം പ്രാധാന്യമർഹിക്കുന്നതിനാലാവും.മമ്മൂട്ടി എന്ന നടന്റെ പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. പ്രേക്ഷകർ എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ആ നിത്യഹരിത സിബിഐ ഓഫീസർ കഥാപാത്രത്തിന്, അവർ ആഗ്രഹിച്ച പോലെ തന്നെ മനോഹരമായാണ് അദ്ദേഹം ജീവൻ നൽകിയത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയുയർത്തുന്ന ഒരു കഥാപാത്രമല്ല ഇപ്പോൾ സേതുരാമയ്യരെങ്കിൽ കൂടി, ഗംഭീരമായ രീതിയിലാണ് അദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ പ്രായത്തിലും അദ്ദേഹം കാണിക്കുന്ന എനർജിയും സ്ക്രീൻ പ്രെസെൻസും ഗംഭീരമാണ്. രഞ്ജി പണിക്കർ, സായി കുമാർ, മുകേഷ് എന്നിവരും തങ്ങളുടെ വേഷം ഏറ്റവും മനോഹരമായി തന്നെ ചെയ്തപ്പോൾ, മറ്റു താരങ്ങളായ സൗബിൻ ഷാഹിർ, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് സ്‌ക്രീനിലെത്തിച്ചത്.ചുരുക്കി പറഞ്ഞാൽ മികച്ച ഒരു സിനിമാനുഭവം നമ്മുക്ക് സമ്മാനിക്കാൻ സിബിഐ 5 ദി ബ്രെയിൻ എന്നയീ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. വളരെ ത്രില്ലിങ്ങായുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രമാണിതെന്നു നമ്മുക്ക് നിസംശയം പറയാം. സേതുരാമയ്യർ ആരാധകരെയും ത്രില്ലർ സിനിമകളുടെ ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിന് സാധിക്കും.
Review
മലയാളി പ്രേക്ഷകർക്കിത് പുത്തൻ ത്രില്ലർ അനുഭവം ! അതിഗംഭീരം നാലാം മുറ…!!

ലക്കി സ്റ്റാർ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞ് സംവിധായകൻ ദീപു അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് നാലാം മുറ. ബിജു മേനോൻ ഗുരു സോമസുന്ദരം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ക്രിസ്തുമസ് റിലീസായി ഇന്ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഗൾഫിൽ നിന്നും തൻറെ വീടിരിപ്പിന് വേണ്ടി നാട്ടിലെത്തുന്ന ജയേഷ് എയർപോർട്ടിൽ നിന്നും മടങ്ങുന്ന വഴി യാദൃശ്ചികമായി കുറച്ച് ആളുകളെ പരിചയപ്പെടുകയും തുടർന്ന് അവരുടെ യാത്രയിൽ ഉണ്ടാകുന്ന അവിചാരിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. പൂർണ്ണമായും ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ പ്രേക്ഷകർ കണ്ടു ശീലിച്ച ത്രില്ലർ ചിത്രങ്ങളിൽ നിന്നും തീർത്തും വേറിട്ട പാതയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രം തുടങ്ങി ആദ്യ 20 മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടും ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പിരിമുറുക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടും ചിത്രം ട്രാക്കിൽ കയറുന്നുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളുമായി ചിത്രം ഉടനീളം പ്രേക്ഷകർക്ക് ഒരു മികച്ച ത്രില്ലർ അനുഭവം സമ്മാനിക്കുന്നു.കോമഡി ഫാമിലി എൻറർടൈനറായ ലക്കി സ്റ്റാറിനു ശേഷം ദീപു അന്തിക്കാടിന്റെ രണ്ടാമത്തെ ചിത്രത്തിലേക്കെത്തുമ്പോൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മലയാളത്തിലെ നവ സംവിധായകർക്ക് ഇടയിൽ ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ സൂരജ് വി. ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. വെള്ളിത്തിരയിൽ കണ്ടു ശീലിച്ച പോലീസ് അന്വേഷണങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ യാഥാർത്ഥ്യത്തോട് അടുത്തുനിൽക്കുന്ന രംഗങ്ങൾ സൃഷ്ടിക്കുവാൻ സൂരജിന് സാധിച്ചിട്ടുണ്ട്. ബിജുമേനോൻ ഗുരു സോമ സുന്ദരം എന്നിവരുടെ മത്സരിച്ചുള്ള അഭിനയ മികവാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ തിയറ്ററുകളിൽ ഏറെ കയ്യടികൾ നേടിയെടുക്കുന്നുണ്ട്.ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിൽ ഗംഭീര പ്രകടനങ്ങളുമായി തിളങ്ങുന്നു. കൈലാഷ് മേനോൻ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിച്ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ഗോപി സുന്ദർ ഒരുക്കിയ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ തിയേറ്ററുകളിൽ ത്രസിപ്പിക്കുന്നുണ്ട്. ലോകനാഥൻ ശ്രീനിവാസൻ ഒരുക്കിയ കേരളത്തിലെ മലയോര പ്രദേശങ്ങളുടെ മനോഹരമായ ദൃശ്യഭംഗി ചിത്രത്തിൽ എടുത്തു പറയേണ്ടതാണ്. സമീർ മുഹമ്മദാണ് സിനിമയുടെ ചിത്രസമിയോജനം നിർവഹിച്ചിരിക്കുന്നത്. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.ഈ ക്രിസ്മസ് അവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഗംഭീര സിനിമ സമ്മാനിച്ചിരിക്കുകയാണ് നാലാം മുറ.
Review
പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന ഷെഫീക്ക് – ഒരു Clean Family Entertainer !! “ഷെഫീക്കിന്റെ സന്തോഷം” റിവ്യൂ വായിക്കാം….!!

ഗുലുമാൽ എന്ന ടിവി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അനൂപ് പന്തളം സംവിധാനം നിർവ്വഹിച്ച, ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് “ഷെഫീക്കിന്റെ സന്തോഷം”. ചിത്രത്തിന്റെ പേര് പോലെ തന്നെ ഷെഫീക്കിന്റെ സന്തോഷങ്ങളിലൂടെ സഞ്ചരിച്ചു പ്രേക്ഷകന്റെ മനസ്സും സന്തോഷം കൊണ്ട് നിറക്കുന്ന ഒരു ഫീൽ ഗുഡ് എന്റർടൈനറാണ് ചിത്രം.ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഷഫീക്ക് ഒരു സാധാരണ പ്രവാസിയാണ്. എല്ലാവരുടെയും സന്തോഷം കാണാൻ ആഗ്രഹിക്കുന്ന അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാൾക്കായി ഒരു ഗിഫ്റ്റ് കൊണ്ട് വരുന്നു. ആ ഗിഫ്റ്റ് കാരണം പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച പ്രകടനമാണ് ഉണ്ണി മുകുന്ദൻ കാഴ്ച്ചവെച്ചിരിക്കുന്നത്. ബാല, മനോജ്.കെ.ജയൻ, ആത്മീയ, ദിവ്യ പിള്ള തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുമുണ്ട്.എടുത്തു പറയേണ്ട പ്രകടനമായിരുന്നു മനോജ്.കെ.ജയൻ, ബാല എന്നിവരുടേത്. തിയ്യേറ്ററിൽ ഏറ്റവും കൂടുതൽ ചിരിപടർത്തിയ പ്രകടനം ഇവരുടേത് ആയിരുന്നു. സംവിധായകൻ അനൂപ് ഓരോ കഥാപാത്രത്തിനും നൽകിയ ഡീറ്റൈലിംഗ് എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ കഥാപാത്ര സൃഷ്ടിയും ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വാദനത്തെ എലവേറ്റ് ചെയ്യുന്നുണ്ട്.ചെറിയ കോമഡികളിലൂടെ സ്ലോ പേസിൽ സഞ്ചരിക്കുന്ന ആദ്യ പകുതിയും, ഇമോഷണൽ സീനുകളിലൂടെ നൊമ്പരപ്പെടുത്തിയും ട്വിസ്റ്റുകളിലൂടെ ഞെട്ടിച്ചും മുന്നോട്ട് പോയ രണ്ടാം പകുതിയും – ഷഫീക്കും കൂട്ടരും നിങ്ങളെയും സന്തോഷിപ്പിക്കും, തീർച്ച !!
Review
ഹീറോ നഹി…. വില്ലൻ !! അമ്പരപ്പിച്ചു വിനീത് ശ്രീനിവാസൻ. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് റിവ്യൂ വായിക്കാം….!!

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ ഒരുക്കിയ ചിത്രമാണ് “മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്”. മുപ്പതു വയസ്സിന് മുൻപ് ജീവിതത്തിലും കരിയറിലും സക്സസ് ആകണമെന്നാഗ്രഹിക്കുന്ന കുശാഗ്ര ബുദ്ധിയുള്ള വക്കീലിനെയാണ് ചിത്രത്തിൽ വിനീത് അവതരിപ്പിക്കുന്നത്. നന്മയും കരുണയും നിറഞ്ഞ, സ്നേഹസമ്പന്നനായ ഒരു നായകനെ പ്രതീക്ഷിച്ചാണ് നിങ്ങൾ ഒരു സിനിമക്ക് കയറാറുള്ളത് എങ്കിൽ ഇത് നിങ്ങൾക്ക് പറ്റിയ സിനിമയല്ല എന്നാദ്യമേ പറയട്ടെ. മലയാള സിനിമയിൽ കുറച്ചു കാലങ്ങളായി കണ്ടുവരുന്ന മാറ്റത്തിന്റെ കാറ്റ് പൂർണ്ണമായും പ്രകടമാകുന്ന ചിത്രമാണിത്. സാധാരണ മനുഷ്യരിൽ കണ്ടു വരുന്ന എല്ലാ സ്വഭാവങ്ങളുമുള്ള, സ്വന്തം കാര്യം നടപ്പിലാക്കാൻ എന്തും ചെയ്യാൻ തയ്യാറാകുന്ന മുകുന്ദൻ ഉണ്ണിക്ക് തന്നോളം തന്നെ വക്രബുദ്ധിയുള്ള അഡ്വ. വേണു എന്ന സുരാജിന്റെ കഥാപാത്രത്തെ കൂട്ടായി കിട്ടുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പുതുമയാണ് ഈ ചിത്രത്തിന്റെ മെയിൻ. തിരക്കഥ, അവതരണ രീതി, കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ എല്ലാ ഭാഗങ്ങളിലും ഇത് പ്രകടമാണ്. നൂറ്റമ്പതും അതിന് മുകളിലും രൂപ നൽകി സിനിമ കാണാൻ എത്തുന്ന പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്നു എന്നുള്ളതും എടുത്തു പറയണം. നന്മയുടെ നിറകുടമായ നായകൻ എന്ന ക്ളീഷേ പൊളിച്ചെഴുതിയ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തന്റെ കാര്യം സാധിക്കാനായി ഏതറ്റം വരെയും പോകുന്ന, എന്ത് ക്രൂരൻ ആണിയാൾ എന്ന് തോന്നിപ്പിക്കുന്ന “മുകുന്ദൻ ഉണ്ണി’യെ പോലെ ഒരാളെ മലയാളപ്രേക്ഷകർ കണ്ടിട്ടുണ്ടാകില്ല, ഉറപ്പ്. ധൈര്യമായി ടിക്കെറ്റെടുക്കാം…..
-
Movie Song4 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos4 years ago
മോഹന്ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review4 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers4 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers4 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന് ടീസര് കാണാം…!
-
Movie Song4 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
-
Latest News4 years ago
‘നിങ്ങള് ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്ത്താന് ആവശ്യപ്പെട്ട ആള്ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല് മീഡിയ….!
-
Review4 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!