Connect with us

Latest News

പ്രണയവും സൗഹൃദവും ഒന്നിക്കുന്ന അസ്കർ അലിയുടെ ചെമ്പരത്തിപൂവിന്റെ റിവ്യൂ വായിക്കാം….!!

Published

on

ആസിഫ് അലിയുടെ അനുജൻ അസ്കർ അലി നായകനാവുന്ന ചെമ്പരത്തി പൂവ് ഇന്ന് തീയേറ്ററുകളിൽ എത്തി.

അസ്കർ അലിയുടെ രണ്ടാമത്തെ ചിത്രമാണിത് . നവാഗതനായ അരുൺ വൈഗ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ഡ്രീംസ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഭുവനേന്ദ്രന്‍, സഖറിയ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

പുലിമുരുകന്‍, രാമലീല പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നോബിള്‍ ജേക്കബ് പ്രൊഡക്ഷന്‍ കണ്ട്രോളറായി എത്തുന്ന ചിത്രം കൂടിയാണിത്.

അഥിതി രവിയും പാര്‍വതി അരുണുമാണ് ചിത്രത്തിലെ നായികമാര്‍. അജു വര്‍ഗീസ്, ധര്‍മജന്‍, സുധീര്‍ കരമന, സുനില്‍ സുഗദ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം പ്രധാനമായും മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രം തീര്‍ത്തുമൊരു റൊമാന്റിക് എന്റർടെയ്നർ ആണേ.

ഒരു ഡയറക്ടർ ആവേണം എന്ന് സ്വപ്നം കണ്ട് നടക്കുന്ന വിനോദ് എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. സ്കൂൾ, കോളേജ് തുടങ്ങി നിരവധി കാലഘട്ടങ്ങൾ കാണിക്കുന്ന സിനിമയിൽ രണ്ട് രസകരമായ പ്രണയം കൂടി നിറഞ്ഞു നിൽക്കുന്നു. പ്രണയവും നർമ്മവും ഒന്നിച്ചു കൈകാര്യം ചെയ്യുന്ന നായകനായി അസ്കർ അലി സിനിമയിൽ മിന്നിച്ച് നിന്ന്.  മലയാള സിനിമയിൽ വരും കാലങ്ങളിൽ അസ്കർ അലിക്കായി ഒരു സ്ഥാനം ഉറപ്പിക്കാം. അടുത്തതായി എടുത്തു പറയേണ്ടത് അസ്കർ അലിയുടെ കൂടെ മത്തായി എന്ന കഥാപാത്രം അഭിനയിച്ച അജു വർഗീസിനെ കുറിച്ചാണ്.  ഇൗ അടുത്ത് അജു വർഗീസ് അഭിനയിച്ച ഏറ്റവും മികച്ച റോളുകളിൽ ഒന്നു തന്നെ എന്ന് പറയാം. ഇവരുടെ കൂടെ വിശാഖ് നായരും ദർമജനും അവരുടെ കഥാപാത്രങ്ങൾ  ഭംഗിയാക്കി.  ചിത്രത്തിൽ കയ്യടി വാങ്ങിയ മറ്റു രണ്ടു പേർ അദിതി രവിയും പാർവതി അരുണും ആയിരുന്നു .  

രണ്ടു പേരും ഏറ്റവും മികച്ച  രീതിയിലാണ് തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. അത്ര സ്വാഭാവികവും മനോഹരവുമായിരുന്നു ഈ അഭിനേത്രിയുടെ  പ്രകടനം. വളരെ സുന്ദരികളായി കാണപ്പെട്ടതിനൊപ്പം  ഇരുവരും തങ്ങളുടെ മികച്ച പ്രകടനത്തിലൂടെയും പ്രേക്ഷകരെ ആകർഷിച്ചു . സണ്ണി വെയ്‌ന്റെ അഥിതി വേഷം ചിത്രത്തിന് ഒരു എലവേഷൻ നൽകുന്നുണ്ട്.

പ്രേക്ഷകർക്ക് രസിക്കുന്ന ഘടകങ്ങൾ ചിത്രത്തിന്റെ കഥയുടെ തീവ്രത ചോർന്നു പോകാതെ തന്നെ തിരക്കഥയിൽ ഉൾക്കൊള്ളിക്കാനും അതവതരിപ്പിക്കാനും  കഴിഞ്ഞുവെന്നതാണ്   ചിത്രത്തെ മികച്ചതാക്കിയത്. ഒരു റൊമാൻറിക് എന്റർടെയ്നർ എന്ന ഗണത്തിൽ പെടുത്താവന്ന സിനിമയാണ് ചെമ്പരത്തിപൂവ്. ഒരു ചെറുപ്പക്കാരൻ രണ്ട് പെൺകുട്ടികളെ എങ്ങനെ പ്രണയിക്കാം എന്ന സിനിമ കാണിച്ചു തന്നു. ഒരു മിനിറ്റ് പോലും ബോറഡിക്കാതെ ചിത്രം നർമ്മതിലും പ്രണയത്തിലും തികച്ച് ചെമ്പരത്തി പൂവിനെ മികച്ച സിനിമയാക്കി സംവിധായകൻ.

അരുണ്‍ വൈഗ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റും. രാകേഷ് എ.ആര്‍ സംഗീതം. ഛായാഗ്രഹണം സന്തോഷ് അണിമയും.മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുളള മാക്‌സ്ലാബ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ വിതരണം.


Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Latest News

പ്രേക്ഷകർക്ക് ഉത്തരവുമായി ചന്തുനാഥിന്റെ പോലീസ് വേഷം ; ഇനി ഉത്തരം ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു…!!

Published

on

“ഇനി ഉത്തരം” ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ്ണാ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിൽ യുവതാരം ചന്തുനാഥ്; പ്രശാന്ത് എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് എസ്.ഐ പ്രശാന്ത് എന്ന് താരം പറയുന്നു. കൂടാതെ ടൈപ്പ് ചെയ്യപ്പെടുന്നു എന്ന വിമർശനത്തിനും കൃത്യമായ മറുപടി തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെ പറ്റി സംസാരിക്കുമ്പോൾ ചന്തു പറഞ്ഞു. ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ ഒരു പെർഫോമർ എന്ന നിലയിൽ എന്തെങ്കിലും സ്പെയ്സ് ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കാറ്. മാത്രമല്ല സിനിമയിൽ ഒരു പാട് ചോയിസ് ഉള്ളൊരാളല്ലെന്നും ചന്തു പറഞ്ഞു. ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ പ്രതിനിധിയായ കഥാപാത്രമാണ്. സിനിമകളുടെ വിജയ പരാജങ്ങൾ സംഭവിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിലപാട് ചന്തു പറയുന്നു. സിനിമകളുടെ പ്രമോഷന് ആളുകളെ തീയറ്ററിൽ എത്തിക്കാൻ കഴിയും എന്നാൽ അതിന് ശേഷം എല്ലാം കാണുന്നയാളുടെ കൈയ്യിലാണ് അവർ തള്ളിക്കളഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല. ഒരു സിനിമയുടെ ഭാവി തീരുമാനിക്കപ്പെടുന്നത് പ്രേക്ഷകരുടെ അഭിപ്രായത്തിലാണ്. റിവ്യൂ പറയുന്നവർ മോശമാക്കി കാണിക്കാൻ ശ്രമിച്ച സിനിമകൾ വിജയമായിട്ടുണ്ട് റിവ്യൂകളുടെ അപ്പുറത്തേക്ക് കോമൺമാൻ എന്ന വിഭാഗമാണ് സിനിമയെ വിജയ്പ്പിക്കുന്നത്. പ്രമോഷൻ എന്തായാലും ചെയ്യണം. പക്ഷേ, പ്രേക്ഷകർ സിനിമയെ ഒഴിവാക്കിയാൽ പിന്നെ ഒന്നും ചെയ്യാനില്ല പ്രേക്ഷകരാണ് സിനിമയുടെ എല്ലാം .ചന്തു തന്റെ സിനിമയോടുള്ള കാഴ്ച്ചപ്പാട് കൃത്യമായി പറയുന്നു. പതിനെട്ടാം പടി, മാലിക്ക്, 21 ഗ്രാംസ്, ത്രയം, ട്വൽത്ത് മാൻ, റാം, സിബിഐ 5, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും ചന്തുനാഥ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ

Continue Reading

Latest News

കാക്ക കരുണനായി ഞെട്ടിക്കാൻ കലാഭവൻ ഷാജോൺ; ഇനി ഉത്തരം ഒക്ടോബർ റിലീസ്….!!

Published

on

പ്രശസ്ത നായികാ താരം അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. അതിൽ തന്നെ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നുണ്ട്. തന്റെ കരിയറിൽ ഒട്ടേറെ പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള ഷാജോണിന്റെ കരിയറിൽ ബ്രേക്ക് ആയതും ഒരു പോലീസ് വേഷമാണ്. ദൃശ്യമെന്ന മോഹൻലാൽ- ജീത്തു ജോസഫ് ബ്ലോക്ക്ബസ്റ്ററിലെ സഹദേവനെന്ന നെഗറ്റീവ് സ്വഭാവമുള്ള പോലീസ് കഥാപാത്രമായിരുന്നു അത്. അതിന് ശേഷം സമാന സ്വഭാവമുള്ള ഒട്ടേറെ പോലീസ് വേഷങ്ങൾ വന്നതോടെ, പോലീസ് വേഷങ്ങൾ ഒഴിവാക്കാനും ഷാജോൺ തീരുമാനിച്ചിരുന്നു.

എന്നാൽ ഇനി ഉത്തരം എന്ന ചിത്രത്തിന്റെ തിരക്കഥ കേട്ടതോടെ ആ തീരുമാനം മാറ്റി വെച്ച് കൊണ്ട് വീണ്ടും പോലീസ് യൂണിഫോമിലെത്തുകയാണ് ഷാജോൺ. കാക്ക കരുണൻ എന്ന് പേരുള്ള ഒരു പോലീസ് കഥാപാത്രത്തിനാണ് ഷാജോൺ ഈ ചിത്രത്തിൽ ജീവൻ പകരുന്നത്. സഹോദരന്മാർ കൂടിയായ ഇരട്ട തിരക്കഥാകൃത്തുക്കൾ രഞ്ജിത് ഉണ്ണി ടീം രചിച്ച ഈ ചിത്രം, എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും വേഷമിട്ട ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആണ്. ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകർന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രവിചന്ദ്രൻ, എഡിറ്റ് ചെയ്തത് ജിതിൻ ഡി കെ എന്നിവരാണ്. ഒരു ഫാമിലി ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Continue Reading

Latest News

പൊട്ടിചിരിപ്പിക്കാൻ മൈ നെയിം ഈസ് അഴകൻ സെപ്റ്റംബർ 30 മുതൽ….!!

Published

on

. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത് നിർമ്മിച്ച്, പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ സംവിധാനം ചെയ്ത ചിത്രമാണ് മൈ നെയിം ഈസ് അഴകൻ. ഒരു കോമഡി ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഗാനങ്ങളെന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വന്നിരിക്കുകയാണ്. ഈ വരുന്ന സെപ്റ്റംബർ മുപ്പതിനാണ് മൈ നെയിം ഈസ് അഴകൻ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മൈ നെയിം ഈസ് അഴകൻ. യുവ താരം ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫൽ സംവിധാനം ചെയ്തിരിക്കുന്ന മൈ നെയിം ഈസ് അഴകനിൽ. പ്രശസ്ത താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിവരും വേഷമിട്ടിട്ടുണ്ട്. നായകനായ ബിനു തൃക്കാക്കര തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് റിയാസ് കെ ബാദറാണ്‌. പ്രേക്ഷകരെ ആദ്യാവസാനം ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും മൈ നെയിം ഈസ് അഴകനെന്നാണ് ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവ സൂചിപ്പിക്കുന്നത്.

Continue Reading

Trending

Latest News2 days ago

പ്രേക്ഷകർക്ക് ഉത്തരവുമായി ചന്തുനാഥിന്റെ പോലീസ് വേഷം ; ഇനി ഉത്തരം ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു…!!

“ഇനി ഉത്തരം” ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ്ണാ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിൽ യുവതാരം...

Latest News2 days ago

കാക്ക കരുണനായി ഞെട്ടിക്കാൻ കലാഭവൻ ഷാജോൺ; ഇനി ഉത്തരം ഒക്ടോബർ റിലീസ്….!!

പ്രശസ്ത നായികാ താരം അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ...

Latest News3 days ago

പൊട്ടിചിരിപ്പിക്കാൻ മൈ നെയിം ഈസ് അഴകൻ സെപ്റ്റംബർ 30 മുതൽ….!!

. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത് നിർമ്മിച്ച്, പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ...

Latest News1 week ago

“ഭഗവാൻ ദാസന്റെ രാമരാജ്യം” ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങൾ പുറത്തിറങ്ങി…!!

‘പ്രമുഖ തരങ്ങളായ ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്തു....

Latest News1 week ago

ഷറഫുദീൻ- ഭാവന ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്; മ്യൂസിക് അവകാശം സ്വന്തമാക്കി സ രീ ഗ മ മ്യൂസിക്…!!

ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു...

Latest News1 week ago

ഇന്ദ്രൻസ് ചിത്രം ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് പ്രദർശനത്തിനെത്തും….!!

ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിച്ച ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് മുതൽ പ്രദർശനത്തിനെത്തും. സോമൻ അമ്പാട്ട് സംവിധാനം...

Latest News1 week ago

ത്രില്ലടിപ്പിക്കാൻ ഒരു ക്രൈം ഡ്രാമ കൂടി; ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലേക്ക്…!!

ഒട്ടേറെ ക്ലാസിക് ക്രൈം ഡ്രാമകൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്കെത്തുന്ന ഏറ്റവും പുതിയ ക്രൈം ഡ്രാമ ചിത്രമാണ് ഇനി ഉത്തരം. ദേശീയ...

Latest News2 weeks ago

ഭാവനയും ഷറഫുദ്ദീനും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിംഗ് പൂർത്തിയാക്കി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’….!!

പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന...

Latest News2 weeks ago

ആരാധകരെ സസ്പെൻസിൽ നിർത്തി മംമ്ത മോഹന്‍ദാസ്….!!

മലയാള സിനിമയിലേ ജനങ്ങളുടെ പ്രിയനടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പല കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. അതിൽ പലതും കൗതുകമുണ്ടാക്കുന്നതാണ്. വീണ്ടും മംമ്ത മോഹന്‍ദാസ് കൗതുകമുളവാക്കുന്ന ഒരു സെൽഫി...

Latest News2 weeks ago

ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ” മൈ നെയിം ഈസ് അഴകന്‍” ഒക്ടോബറിൽ തീയേറ്ററികളിൽ എത്തും…!!

ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്തിന്റെ നിർമ്മാണത്തിൽ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കിബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ്...

Trending