Connect with us

Latest News

കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറിന്റെ ‘ഗോസ്റ്റ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി…!!

Published

on

കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ പുതിയ ചിത്രമായ ഗോസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. പാൻ ഇന്ത്യൻ ഫിലിമായി ഒരുങ്ങുന്ന ചിത്രം ആക്ഷൻ ഹീസ്റ്റ് ത്രില്ലറാണ്. ‘ബിർബൽ’ എന്ന ഹിറ്റ് കന്നഡ ചിത്രമൊരുക്കിയ ശ്രീനിയാണ് ഗോസ്റ്റ് സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ നേതാവും നിർമ്മാതാവുമായ സന്ദേഷ് നാഗരാജ് ചിത്രം നിർമ്മിക്കുന്നു.കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിലായി ‘ ഗോസ്റ്റ് ‘ പുറത്ത് വരും.ശിവരാജ്കുമാറിന്റെ പിറന്നാൾ ദിനമായ ജൂലൈ 12 ന് കന്നഡയിലെ മറ്റൊരു സൂപ്പർതാരം കിച്ച സുദീപ് ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തത്. മസ്തി, പ്രസന്ന എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കെ ജി എഫ് ഫെയിം ശിവകുമാർ ആണ് കലാ സംവിധാനം. അർജുൻ ജന്യ സംഗീതം സംവിധാനം നിർവഹിക്കുന്നു. ഓഗസ്റ്റ് അവസാനം മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്

Continue Reading

Latest News

ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമായ “ഇനി ഉത്തരം” തീയറ്ററുകളിലേക്ക് ഒക്ടോബർ ഏഴിന് എത്തുന്നു…!!

Published

on

ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമായ “ഇനി ഉത്തരം” തീയറ്ററുകളിലേക്ക് എത്തുവാൻ ഒരുങ്ങുമ്പോൾ തങ്ങളുടെ എല്ലാ സംരംഭങ്ങളെ പോലെ സിനിമയിലേക്കുള്ള വരവും വിജയക്കൊടി പറത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് യുവ വ്യവസായ സംരംഭകരായ വരുൺരാജും അരുൺരാജും. കഴിഞ്ഞ 30 വർഷമായി ഫിനാൻസ് , ഹോസ്പിറ്റാലിറ്റി, ജൂവലറി, ടെക്സ്റ്റൈൽ, വിദ്യാഭ്യാസം, ഓട്ടോമൊബൈൽ തുടങ്ങി നിരവധി വ്യവസായ സംരംഭങ്ങൾ നടത്തിവരുന്ന ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമാണ് സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന “ഇനി ഉത്തരം” എന്ന സിനിമ.

ചിത്രത്തിന്റെ രചയിതാക്കളായ രഞ്ജിത്തും ഉണ്ണിയും കഥ പറഞ്ഞു തുടങ്ങി ആദ്യ കേൾവിയിൽ തന്നെ കഥ ഇഷ്ട്ടമാവുകയും ശ്രീവത്സം ഗ്രൂപ്പിൽ നിന്നുള്ള ആദ്യ സിനിമയായി അവർ പറഞ്ഞ കഥ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. സബ്ജറ്റിന്റെ മികവ് തന്നെയാണ് “ഇനി ഉത്തരം” എന്ന സിനിമ സംഭവിക്കുവാൻകാരണം എന്ന് ഇരുവരും പറയുന്നു. കൂടാതെ സംവിധായകൻ സുധീഷ് രാമചന്ദ്രനെ പോലെ എക്സ്പീരിയൻസ്ഡായ സംവിധായകൻ ഇനി ഉത്തരത്തിന്റെ അമരക്കാരനായി എത്തുന്നു എന്നതും ചിത്രത്തിന്റെ റിസൾട്ടിനെക്കുറിച്ച്  നിർമ്മാതാക്കൾക്ക് യാതൊരുവിധ ടെൻഷനും ഇല്ലെന്നതിന് മറ്റൊരു കാരണമാണെന്ന് പറയാം.

ചിത്രീകരണ സമയത്ത് ലൊക്കേഷനിൽ ഉണ്ടായിരുന്നത് കൊണ്ട് ഒരു സിനിമ ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാട് നേരിട്ട് അറിയാൻ സാധിച്ച അനുഭവവും നിർമ്മാതാക്കൾക്ക് ഉണ്ടായി. മഴകാരണം ചിത്രീകരണം തടസ്സപ്പെടുമെന്ന അവസ്ഥയിൽ അവിടെ ഉണ്ടായിരുന്നതു കൊണ്ട് ഉടനടി തീരുമാനമെടുത്ത് ചിത്രീകരണം പാലക്കാട്ടേക്ക് മാറ്റാൻ കഴിഞ്ഞതും സിനിമയോടുള്ള നിർമ്മാതാക്കളുടെ ഇഷ്ട്ടവും സഹപ്രവർത്തകരുടെ ജോലിയോടുള്ള ബഹുമാനവുമാണെന്ന് നിസംശയം പറയാം. ചിത്രത്തിന്റെ അണിയറയിലും മുന്നണിയിലുമായി പ്രവർത്തിച്ച ഓരോരുത്തരുടെയും പ്രയത്നത്തിന്റെ ഫലമെന്നൊണം “ഇനി ഉത്തരം” പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിക്കുമെന്ന വിശ്വാസത്തിലാണ് ഇനി ഉത്തരത്തിന്റെ മുഴുവൻ പ്രവർത്തകരും.

അപർണ്ണ ബാലമുരളി, ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന്‌ സംഗീതം നൽകിയ ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം നിർവഹിക്കുന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

Continue Reading

Latest News

വൺ സൈഡ്‌ ലൗവേഴ്സിന് വേണ്ടി “അനുരാഗം” സിനിമയിലെ ‘ചില്ലാണെ…’ എന്ന ആദ്യ ഗാനം പുറത്തിറങ്ങി…!!

Published

on

വൺവേ പ്രണയിതാക്കളുടെ ശ്രദ്ധയ്ക്ക്.. ഇതാ നിങ്ങൾക്ക് വേണ്ടി ഒരു പവർ പാക്ക് പാട്ട് എത്തിയിരിക്കുന്നു. പ്രണയത്തിന്റെ വിവിധ തലങ്ങൾ പലപ്പോഴായി സിനിമയ്ക്ക് വിഷയമായിട്ടുണ്ട് എന്നാൽ അത്രയധികം ഹൈലൈറ്റ് ചെയ്യപ്പെടാത്ത ഒന്നാണ് വൺവേ പ്രേമം എന്നത്. ‘പ്രകാശൻ പറക്കട്ടെ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന സിനിമയായ “അനുരാഗം” വൺവേ പ്രണയിതാക്കളുടെ രസകരമായ ലൈഫിനെക്കുറിച്ച് കഥ പറയുന്ന ചിത്രമാകുമെന്നാണ് സൂചന.
“അനുരാഗം” സിനിമയിലെ ‘ചില്ലാണെ…’ എന്ന ആദ്യ ഗാനം പുറത്തിറങ്ങി. വൺ സൈഡ്‌ ലൗവേഴ്സ് ആൻതമ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം ഇറങ്ങിയിരിക്കുന്നത്.

മലയാളികൾക്കിടയിൽ ട്രെൻഡ് സെറ്റായിരുന്ന അൽഫോൺസ് പുത്രൻ ചിത്രം ‘പ്രേമം’ പോലെ ആഘോഷിക്കപ്പെടൻ സാധ്യത ഉണ്ടെന്ന സൂചനയാണ് ചിത്രത്തിലെ ആദ്യഗാനം കാണുമ്പോൾ ലഭിക്കുന്ന ഫീഡ്ബാക്ക്. ‘ക്വീൻ’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിൻ ജോസ്, പ്രണയ സിനിമകളുടെ തമ്പുരാനായ ഗൗതം വാസുദേവമേനോൻ, ജോണിആന്റണി, ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ പ്രിയ നായികമാരായ ദേവയാനി, ഷീല, 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി ജി കിഷൻ കൂടാതെ മൂസി , ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. അശ്വിൻ ജോസാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സ്റ്റിൽസ് ഡോണി സിറിൽ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.

Continue Reading

Latest News

പാട്ടിനൊപ്പം അഭിനയവുമായി സിദ്ധാർത്ഥ് മേനോൻ; “ഇനി ഉത്തരം” ഒക്ടോബർ 7ന് തിയേറ്ററുകളിലെത്തും…!!

Published

on

പാട്ടിനൊപ്പം അഭിനയവും സിദ്ധാർത്ഥ് മേനോൻ പ്രധാന വേഷത്തിലെത്തുന്ന “ഇനി ഉത്തരം” പ്രദർശനത്തിന് എത്തുന്നു ഗായകനായെത്തി സിനിമ പ്രേമികളുടെ ഉള്ളിൽ ചേക്കേറിയ താരമാണ് സിദ്ധാർത്ഥ് മേനോൻ . വളരെ അപ്രതീക്ഷിതമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. ആദ്യമായി താരത്തെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് ‘തൈക്കുടംബ്രിഡ്ജ്’ എന്ന മ്യൂസിക്ക് ബാന്റിലൂടെയായിരുന്നു. തുടർന്നാണ് അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം നിർവ്വഹിച്ച ‘നോർത്ത്24 കാതം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

പിന്നീട് നിരവധി സിനിമകൾക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ച സിദ്ധാർത്ഥ് രണ്ടായിരത്തിപതിനഞ്ചിൽ വി.കെ.പ്രകാശ് സംവിധാനം നിർവ്വഹിച്ച ‘റോക്സ്റ്റാർ’ എന്ന സിനിമയിലൂടെ നായകനായി എത്തി. തുടർന്ന് ബിജോയ് നമ്പ്യാർ സംവിധാനം നിർവ്വഹിച്ച ‘സോളോ’, ഡോക്ടർ സിജു ജവഹറിന്റെ ‘കഥ പറഞ്ഞ കഥ’ , അഞ്ജലി മേനോൻ പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ‘കൂടെ’, ടി.കെ രാജീവ്കുമാർ ഒരുക്കിയ ‘കോളാമ്പി’ എന്നി ചിത്രങ്ങളിലും അഭിനേതാവായി എത്തി എന്നാൽ ചിദംബരം സംവിധാനം നിർവ്വഹിച്ച ‘ജാൻ എ മൻ’ എന്ന അപ്രതീക്ഷിത ഹിറ്റ് ചിത്രത്തിൽ സിദ്ധാർത്ഥ് അവതരിപ്പിച്ച സീരിയൽ താരം രതീഷ് എന്ന കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ അഭിനേതാവ് എന്ന രീതിയിൽ താരത്തിന് സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തത്. ‘ജാൻ എ മൻ’ എന്ന സിനിമയ്ക്ക് ശേഷം സിദ്ധാർത്ഥ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് “ഇനി ഉത്തരം” എന്ന ചിത്രത്തിലൂടെ . അപർണ്ണ ബാലമുരളി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായകതുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് സിദ്ധാർത്ഥിന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. സിദ്ധാർഥും അപർണയും അഭിനയിച്ച ചിത്രത്തിലെ ‘മെല്ലെയെന്നെ..’ എന്ന ഗാനം ഹിറ്റ് ലിസ്റ്റ് ഇതിനോടകം ഇടം പിടിച്ചിട്ടുണ്ട്.

നവാഗതനായ സുധീഷ് രാമചന്ദ്രൻ അപർണ്ണാ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഇനി ഉത്തരം” ഒക്ടോബർ ഏഴിന് പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

Continue Reading

Trending

Latest News5 hours ago

ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമായ “ഇനി ഉത്തരം” തീയറ്ററുകളിലേക്ക് ഒക്ടോബർ ഏഴിന് എത്തുന്നു…!!

ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമായ “ഇനി ഉത്തരം” തീയറ്ററുകളിലേക്ക് എത്തുവാൻ ഒരുങ്ങുമ്പോൾ തങ്ങളുടെ എല്ലാ സംരംഭങ്ങളെ പോലെ സിനിമയിലേക്കുള്ള വരവും വിജയക്കൊടി പറത്തുമെന്ന ശുഭ പ്രതീക്ഷയിലാണ്...

Latest News6 hours ago

വൺ സൈഡ്‌ ലൗവേഴ്സിന് വേണ്ടി “അനുരാഗം” സിനിമയിലെ ‘ചില്ലാണെ…’ എന്ന ആദ്യ ഗാനം പുറത്തിറങ്ങി…!!

വൺവേ പ്രണയിതാക്കളുടെ ശ്രദ്ധയ്ക്ക്.. ഇതാ നിങ്ങൾക്ക് വേണ്ടി ഒരു പവർ പാക്ക് പാട്ട് എത്തിയിരിക്കുന്നു. പ്രണയത്തിന്റെ വിവിധ തലങ്ങൾ പലപ്പോഴായി സിനിമയ്ക്ക് വിഷയമായിട്ടുണ്ട് എന്നാൽ അത്രയധികം ഹൈലൈറ്റ്...

Latest News3 days ago

പാട്ടിനൊപ്പം അഭിനയവുമായി സിദ്ധാർത്ഥ് മേനോൻ; “ഇനി ഉത്തരം” ഒക്ടോബർ 7ന് തിയേറ്ററുകളിലെത്തും…!!

പാട്ടിനൊപ്പം അഭിനയവും സിദ്ധാർത്ഥ് മേനോൻ പ്രധാന വേഷത്തിലെത്തുന്ന “ഇനി ഉത്തരം” പ്രദർശനത്തിന് എത്തുന്നു ഗായകനായെത്തി സിനിമ പ്രേമികളുടെ ഉള്ളിൽ ചേക്കേറിയ താരമാണ് സിദ്ധാർത്ഥ് മേനോൻ . വളരെ...

Latest News5 days ago

പോലീസ് വേഷത്തിൽ ഞെട്ടിക്കാൻ ഹരീഷ് ഉത്തമൻ ; ഇനി ഉത്തര റിലീസിന് എത്തുന്നു….!!

മലയാള സിനിമ ഇനിയും വേണ്ടവണ്ണം ഉപയോഗിക്കാത്ത താരമാണ് ഹരിഷ് ഉത്തമൻ. ദേവന് ശേഷം മലയളം കണ്ട സുന്ദരവില്ലൻ അങ്ങനെ വിശേഷിപ്പിക്കാം താരത്തെ. വില്ലൻ കഥാപാത്രങ്ങളാണ് താരത്തെ ഏറെ...

Latest News1 week ago

പ്രേക്ഷകർക്ക് ഉത്തരവുമായി ചന്തുനാഥിന്റെ പോലീസ് വേഷം ; ഇനി ഉത്തരം ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു…!!

“ഇനി ഉത്തരം” ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ്ണാ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിൽ യുവതാരം...

Latest News1 week ago

കാക്ക കരുണനായി ഞെട്ടിക്കാൻ കലാഭവൻ ഷാജോൺ; ഇനി ഉത്തരം ഒക്ടോബർ റിലീസ്….!!

പ്രശസ്ത നായികാ താരം അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ...

Latest News1 week ago

പൊട്ടിചിരിപ്പിക്കാൻ മൈ നെയിം ഈസ് അഴകൻ സെപ്റ്റംബർ 30 മുതൽ….!!

. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത് നിർമ്മിച്ച്, പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ...

Latest News2 weeks ago

“ഭഗവാൻ ദാസന്റെ രാമരാജ്യം” ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങൾ പുറത്തിറങ്ങി…!!

‘പ്രമുഖ തരങ്ങളായ ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്തു....

Latest News2 weeks ago

ഷറഫുദീൻ- ഭാവന ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്; മ്യൂസിക് അവകാശം സ്വന്തമാക്കി സ രീ ഗ മ മ്യൂസിക്…!!

ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു...

Latest News2 weeks ago

ഇന്ദ്രൻസ് ചിത്രം ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് പ്രദർശനത്തിനെത്തും….!!

ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിച്ച ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് മുതൽ പ്രദർശനത്തിനെത്തും. സോമൻ അമ്പാട്ട് സംവിധാനം...

Trending