Connect with us

Latest News

പാട്ടിനൊപ്പം അഭിനയവുമായി സിദ്ധാർത്ഥ് മേനോൻ; “ഇനി ഉത്തരം” ഒക്ടോബർ 7ന് തിയേറ്ററുകളിലെത്തും…!!

Published

on

പാട്ടിനൊപ്പം അഭിനയവും സിദ്ധാർത്ഥ് മേനോൻ പ്രധാന വേഷത്തിലെത്തുന്ന “ഇനി ഉത്തരം” പ്രദർശനത്തിന് എത്തുന്നു ഗായകനായെത്തി സിനിമ പ്രേമികളുടെ ഉള്ളിൽ ചേക്കേറിയ താരമാണ് സിദ്ധാർത്ഥ് മേനോൻ . വളരെ അപ്രതീക്ഷിതമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. ആദ്യമായി താരത്തെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് ‘തൈക്കുടംബ്രിഡ്ജ്’ എന്ന മ്യൂസിക്ക് ബാന്റിലൂടെയായിരുന്നു. തുടർന്നാണ് അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം നിർവ്വഹിച്ച ‘നോർത്ത്24 കാതം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

പിന്നീട് നിരവധി സിനിമകൾക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ച സിദ്ധാർത്ഥ് രണ്ടായിരത്തിപതിനഞ്ചിൽ വി.കെ.പ്രകാശ് സംവിധാനം നിർവ്വഹിച്ച ‘റോക്സ്റ്റാർ’ എന്ന സിനിമയിലൂടെ നായകനായി എത്തി. തുടർന്ന് ബിജോയ് നമ്പ്യാർ സംവിധാനം നിർവ്വഹിച്ച ‘സോളോ’, ഡോക്ടർ സിജു ജവഹറിന്റെ ‘കഥ പറഞ്ഞ കഥ’ , അഞ്ജലി മേനോൻ പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ‘കൂടെ’, ടി.കെ രാജീവ്കുമാർ ഒരുക്കിയ ‘കോളാമ്പി’ എന്നി ചിത്രങ്ങളിലും അഭിനേതാവായി എത്തി എന്നാൽ ചിദംബരം സംവിധാനം നിർവ്വഹിച്ച ‘ജാൻ എ മൻ’ എന്ന അപ്രതീക്ഷിത ഹിറ്റ് ചിത്രത്തിൽ സിദ്ധാർത്ഥ് അവതരിപ്പിച്ച സീരിയൽ താരം രതീഷ് എന്ന കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ അഭിനേതാവ് എന്ന രീതിയിൽ താരത്തിന് സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തത്. ‘ജാൻ എ മൻ’ എന്ന സിനിമയ്ക്ക് ശേഷം സിദ്ധാർത്ഥ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് “ഇനി ഉത്തരം” എന്ന ചിത്രത്തിലൂടെ . അപർണ്ണ ബാലമുരളി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായകതുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് സിദ്ധാർത്ഥിന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. സിദ്ധാർഥും അപർണയും അഭിനയിച്ച ചിത്രത്തിലെ ‘മെല്ലെയെന്നെ..’ എന്ന ഗാനം ഹിറ്റ് ലിസ്റ്റ് ഇതിനോടകം ഇടം പിടിച്ചിട്ടുണ്ട്.

നവാഗതനായ സുധീഷ് രാമചന്ദ്രൻ അപർണ്ണാ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഇനി ഉത്തരം” ഒക്ടോബർ ഏഴിന് പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

Continue Reading

Latest News

പ്രണയദിനത്തിൽ പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി “മഹാറാണി”യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…!!

Published

on

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാറാണി’യുടെ സെക്കൻഡ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു പെൺകുട്ടിയോടുകൂടിയുള്ള ഈ പോസ്റ്ററിൽ വലിയൊരു താരനിര കാണാൻ സാധിക്കുന്നുണ്ട്. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെയും വെളിപ്പെടുത്താത്ത രീതിയിലാണ് പോസ്റ്റർ. പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി എത്തുന്ന “മഹാറാണി”യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്.’എസ്.ബി ഫിലിംസ്’ന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്രം നിർമ്മിക്കുന്നത്.

‘ബാദുഷ പ്രൊഡക്ഷൻസ്’ൻ്റെ ബാനറിൽ എൻ.എം ബാദുഷയാണ് സഹനിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സിൽക്കി സുജിത്. കേരളത്തിൽ ആദ്യമായി ‘സോണി വെനീസ് 2’ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ലോകനാഥൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് നൗഫൽ അബ്ദുള്ളയാണ്. മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ്‌ ആലുങ്കൽ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. കലാസംവിധാനം: സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേയ്ക്കപ്പ്: ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്: ബൈജു ഭാർഗവൻ, സി.എഫ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ: സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ: ഹിരൺ, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ: പി ശിവപ്രസാദ്, സൗണ്ട് മിക്സിങ്: എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ തീയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Continue Reading

Latest News

മലയാളത്തിന് മറ്റൊരു സൂപ്പർ ഹീറോ ആകാൻ ഉണ്ണി മുകുന്ദൻ ; ‘ഗന്ധർവ്വ Jr’ ഒരുങ്ങുന്നത് 5 ഭാഷകളിലായി…!!

Published

on

40 കോടി മുതൽ മുടക്കിൽ ഉണ്ണിമുകുന്ദനെ നായകനാക്കി ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച് നവാഗതനായ വിഷ്ണു അരവിന് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യാ ചിത്രം ‘ഗന്ധർവ്വ Jr’ ചിത്രീകരണം ആരംഭിച്ചു. കുഞ്ഞിരാമായാണം, എബി, കൽക്കി, കുഞ്ഞെൽദോ, ചിത്രീകരണം നടക്കുന്ന പദ്മിനി എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനെ കൂടാതെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ചന്ദ്രു സെൽവരാജാണ്. സംഗീത സംവിധാനം ജേക്സ് ബിജോയ്, ചിത്രസംയോജനം അപ്പു ഭട്ടതിരിയും ക്രിസ്റ്റി സെബാസ്റ്റിനും ചേർന്നും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, സജീവ് ചന്തിരൂർ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ജെ പുള്ളൂടൻ, പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ആർട്ട് ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ ഗായത്രി കിഷോർ, മേക്കപ്പ് റേണക്സ് സേവിയർ, വി എഫ് എക്സ് മൈൻഡ് സ്ടെയ്ൻ സ്റ്റുഡിയോസ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ & മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിംഗ് പപ്പറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Continue Reading

Latest News

ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….!!

Published

on

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്‌സ്” നിർമ്മിക്കുന്നത്. ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, സംഗീതം- സുശിൻ ശ്യാം, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷർ ഹംസ, ചമയം- റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, പിആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റിൽ ഡിസൈൻ- സർക്കാസനം, വിഎഫ് എക്സ്- എഗ് വൈറ്റ് വിഎഫ് എക്സ്, പോസ്റ്റർ ഡിസൈൻ- നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.

Continue Reading

Trending

Latest News1 month ago

പ്രണയദിനത്തിൽ പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി “മഹാറാണി”യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…!!

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാറാണി’യുടെ സെക്കൻഡ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുറം തിരിഞ്ഞ്...

Latest News1 month ago

മലയാളത്തിന് മറ്റൊരു സൂപ്പർ ഹീറോ ആകാൻ ഉണ്ണി മുകുന്ദൻ ; ‘ഗന്ധർവ്വ Jr’ ഒരുങ്ങുന്നത് 5 ഭാഷകളിലായി…!!

40 കോടി മുതൽ മുടക്കിൽ ഉണ്ണിമുകുന്ദനെ നായകനാക്കി ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച് നവാഗതനായ വിഷ്ണു അരവിന്...

Latest News2 months ago

ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….!!

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,...

Latest News3 months ago

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും….!!

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും. മമ്മൂക്ക ചിത്രമായ മാമാങ്കം നിർമ്മിച്ച് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന...

Latest News4 months ago

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ...

Latest News4 months ago

മദനോത്സവത്തിൽ വരവറിയിച്ച്‌ മലയാളികളുടെ പവർസ്​റ്റാർ ബാബു ആന്റണി….!!

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ...

Latest News4 months ago

വിജയ് ബാബുവും ആൻ അഗസ്റ്റിനും കൈകോർക്കുന്നു….!!

മലയാള സിനിമ ലോകത്തെ പ്രമുഖ അഭിനേതാക്കളും നിർമ്മാതാക്കളുമായ വിജയ് ബാബുവും ആൻ അഗസ്റ്റിനും ആദ്യമായി ഒരു മലയാള ചിത്രത്തിനുവേണ്ടി കൈകോർക്കുന്നു. നവാഗതനായആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് സുരാജ്...

Latest News4 months ago

വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളുമായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്…!!

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവും ഗായകനും, മലയാള സിനിമാ പ്രേമികളുടെ പ്രിയതാരവുമായ വിനീത് ശ്രീനിവാസൻ ടൈറ്റിൽ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി...

Latest News4 months ago

ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു…!!

ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു.പുതുമുഖങ്ങളിൽ കുറച്ച് പടങ്ങൾ കൊണ്ടുതന്നെ ജനമനസ്സുകളിൽ സ്ഥാനം കരസ്ഥമാക്കിയ ‘അർജുൻ...

Latest News4 months ago

വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ” മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ” നാളെ മുതൽ തിയ്യേറ്ററുകളിലേക്ക്…!!

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ മുതൽ തിയറ്ററുകളില്‍. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍...

Trending