Connect with us

Latest News

ഉത്തരങ്ങൾ ലഭിക്കാൻ “ഇനി ഉത്തരം” രണ്ടാം ഭാഗം വരും…?

Published

on

ദേശീയ പുരസ്കാരം ലഭിച്ചതിന് ശേഷം അപർണാ ബാലമുരളി നായികയായി തിയേറ്ററുകളിൽ റിലീസ് ചെയ്ത ആദ്യചിത്രമാണ് ഇനി ഉത്തരം.തീയറ്ററുകളിൽ പ്രദർശന വിജയം നേടി മുന്നേറുകയാണ് അപർണ്ണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത “ഇനി ഉത്തരം”. മലയാള സിനിമയിൽ ത്രില്ലർ ഇൻസ്റ്റിഗേഷൻ ജോണർ സിനിമകളിൽ പുതിയ ട്രീറ്റ്മെന്റ് രീതി പരീക്ഷിക്കപ്പെട്ട സിനിമ കൂടിയാണ് ഈ സിനിമ. ത്രില്ലറുകളുടെ മാസ്റ്റർ എന്നാണ് മലയാളസിനിമയിൽ ജീത്തു ജോസഫ് അറിയപ്പെടുന്നത്. ആ ​ഗുരുവിന്റെ അതേ ശൈലി തന്നെ ശിഷ്യൻ സുധീഷ് രാമചന്ദ്രനിലും അവിടവിടെയായി കാണാം. ഒരു അന്വേഷണാത്മക ചിത്രം എന്ന് കേൾക്കുമ്പോൾ സാധാരണ ഒരു പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത് കയ്യടക്കത്തോടെ നൽകാൻ സംവിധായകനും തിരക്കഥാകൃത്തുക്കളായ രഞ്ജിത് ഉണ്ണി ടീമിനും സാധിച്ചിട്ടുണ്ട്.ഇപ്പോൾ ലഭ്യമാകുന്ന വിവരം അനുസരിച്ച് ആദ്യ ഭാഗത്തിൽ ഈ സിനിമ അവസാനിക്കുന്നില്ല എന്നാണ് ചിത്രത്തിന് അടുത്ത ഭാഗം കൂടി വരും എന്നാണ് ലഭിക്കുന്ന സൂചന. മലയാളത്തിൽ സ്ത്രീകഥാപാത്രം മുഖ്യമായി വരുന്നൊരു സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നത് ഇതാദ്യമായാകും. ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, അപർണ്ണ ബാലമുരളി എന്നിവരാണ് മികച്ച പെർഫോമൻസുമായി പ്രേക്ഷകരെ ചിത്രത്തിനൊപ്പം സഞ്ചരിപ്പിക്കുന്നത്.

ഹരീഷ് ഉത്തമൻ മലയാളത്തിൽ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ വളരെയധികം വ്യത്യസ്തതമായ പാത്രസൃഷ്ടിയാണ് അദ്ദേഹത്തിന് ലഭിച്ച പോലീസ് കഥാപാത്രം.അതിനൊരു തുടർച്ച ഉണ്ടാകുമ്പോൾ സ്ക്രീനിൽ അഭിനയ മികവിന്റെ മായാജാലം തന്നെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. സുധീഷ് രാമചന്ദ്രൻ എന്ന സംവിധായകനും ചിത്രത്തിന്റെ എഴുത്തുകാരായ രഞ്ജിത്തും ഉണ്ണിയും മലയാള സിനിമയിൽ മായാജാലം തീർക്കുന്നത് വരും വർഷങ്ങളിൽ സിനിമ പ്രേമികൾക്ക് കാണാൻ കഴിയും. ഈ സിനിമയിലൂടെ മികച്ച നിർമ്മാണ കമ്പനിയെക്കൂടിയാണ് ലഭിച്ചിരിക്കുന്നത്.ശ്രീവത്സം ഗ്രൂപ്പ് ഇനി ഉത്തരം പോലെ മലയാളത്തിൽ മികച്ച സിനിമകളുമായി എത്തുന്നതിനായി കാത്തിരിക്കാം.

അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ഇനി ഉത്തരത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന്‌ സംഗീതം നൽകിയ ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം നിർവഹിക്കുന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

Continue Reading

Latest News

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു….!!

Published

on

2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നിൽ പകച്ചു പോയ ദിവസങ്ങൾ. അവിടെ നിന്ന് പരസ്പരം കരംചേർത്ത് ഉയർത്തെഴുന്നേറ്റ സ്നേഹക്കരുതലിന്റെ ഓർമ്മകൾ. ആ ദിവസങ്ങൾ ഒരിക്കൽ കൂടി എത്തുകയാണ് സിനിമയായി. സംവിധായകൻ ജൂഡ് ആന്തണി ജോസഫും സംഘവും ചേർന്ന് ഒരുക്കുന്ന “2018 Every One is A Hero” എന്ന ചിത്രം ഏപ്രിൽ 21 ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്.

ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേർത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും ചേർന്ന് ഒരിക്കിയിട്ടുണ്ട്. നേരത്തെ പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് “2018 Every One is A Hero” നിർമ്മിച്ചിരിക്കുന്നത്.  ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ്  ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്- സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ

Continue Reading

Latest News

പ്രണയദിനത്തിൽ പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി “മഹാറാണി”യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…!!

Published

on

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാറാണി’യുടെ സെക്കൻഡ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു പെൺകുട്ടിയോടുകൂടിയുള്ള ഈ പോസ്റ്ററിൽ വലിയൊരു താരനിര കാണാൻ സാധിക്കുന്നുണ്ട്. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെയും വെളിപ്പെടുത്താത്ത രീതിയിലാണ് പോസ്റ്റർ. പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി എത്തുന്ന “മഹാറാണി”യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്.’എസ്.ബി ഫിലിംസ്’ന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്രം നിർമ്മിക്കുന്നത്.

‘ബാദുഷ പ്രൊഡക്ഷൻസ്’ൻ്റെ ബാനറിൽ എൻ.എം ബാദുഷയാണ് സഹനിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സിൽക്കി സുജിത്. കേരളത്തിൽ ആദ്യമായി ‘സോണി വെനീസ് 2’ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ലോകനാഥൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് നൗഫൽ അബ്ദുള്ളയാണ്. മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ്‌ ആലുങ്കൽ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. കലാസംവിധാനം: സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേയ്ക്കപ്പ്: ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌ പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്‌സ്: ബൈജു ഭാർഗവൻ, സി.എഫ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ: സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ: ഹിരൺ, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ: പി ശിവപ്രസാദ്, സൗണ്ട് മിക്സിങ്: എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ തീയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Continue Reading

Latest News

മലയാളത്തിന് മറ്റൊരു സൂപ്പർ ഹീറോ ആകാൻ ഉണ്ണി മുകുന്ദൻ ; ‘ഗന്ധർവ്വ Jr’ ഒരുങ്ങുന്നത് 5 ഭാഷകളിലായി…!!

Published

on

40 കോടി മുതൽ മുടക്കിൽ ഉണ്ണിമുകുന്ദനെ നായകനാക്കി ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച് നവാഗതനായ വിഷ്ണു അരവിന് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യാ ചിത്രം ‘ഗന്ധർവ്വ Jr’ ചിത്രീകരണം ആരംഭിച്ചു. കുഞ്ഞിരാമായാണം, എബി, കൽക്കി, കുഞ്ഞെൽദോ, ചിത്രീകരണം നടക്കുന്ന പദ്മിനി എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനെ കൂടാതെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ചന്ദ്രു സെൽവരാജാണ്. സംഗീത സംവിധാനം ജേക്സ് ബിജോയ്, ചിത്രസംയോജനം അപ്പു ഭട്ടതിരിയും ക്രിസ്റ്റി സെബാസ്റ്റിനും ചേർന്നും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, സജീവ് ചന്തിരൂർ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ജെ പുള്ളൂടൻ, പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ആർട്ട് ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ ഗായത്രി കിഷോർ, മേക്കപ്പ് റേണക്സ് സേവിയർ, വി എഫ് എക്സ് മൈൻഡ് സ്ടെയ്ൻ സ്റ്റുഡിയോസ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ & മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിംഗ് പപ്പറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Continue Reading

Trending

Latest News1 week ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു….!!

2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ...

Latest News1 month ago

പ്രണയദിനത്തിൽ പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി “മഹാറാണി”യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…!!

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാറാണി’യുടെ സെക്കൻഡ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുറം തിരിഞ്ഞ്...

Latest News2 months ago

മലയാളത്തിന് മറ്റൊരു സൂപ്പർ ഹീറോ ആകാൻ ഉണ്ണി മുകുന്ദൻ ; ‘ഗന്ധർവ്വ Jr’ ഒരുങ്ങുന്നത് 5 ഭാഷകളിലായി…!!

40 കോടി മുതൽ മുടക്കിൽ ഉണ്ണിമുകുന്ദനെ നായകനാക്കി ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച് നവാഗതനായ വിഷ്ണു അരവിന്...

Latest News2 months ago

ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….!!

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,...

Latest News4 months ago

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും….!!

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും. മമ്മൂക്ക ചിത്രമായ മാമാങ്കം നിർമ്മിച്ച് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന...

Latest News4 months ago

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ...

Latest News5 months ago

മദനോത്സവത്തിൽ വരവറിയിച്ച്‌ മലയാളികളുടെ പവർസ്​റ്റാർ ബാബു ആന്റണി….!!

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ...

Latest News5 months ago

വിജയ് ബാബുവും ആൻ അഗസ്റ്റിനും കൈകോർക്കുന്നു….!!

മലയാള സിനിമ ലോകത്തെ പ്രമുഖ അഭിനേതാക്കളും നിർമ്മാതാക്കളുമായ വിജയ് ബാബുവും ആൻ അഗസ്റ്റിനും ആദ്യമായി ഒരു മലയാള ചിത്രത്തിനുവേണ്ടി കൈകോർക്കുന്നു. നവാഗതനായആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് സുരാജ്...

Latest News5 months ago

വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളുമായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്…!!

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവും ഗായകനും, മലയാള സിനിമാ പ്രേമികളുടെ പ്രിയതാരവുമായ വിനീത് ശ്രീനിവാസൻ ടൈറ്റിൽ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി...

Latest News5 months ago

ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു…!!

ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു.പുതുമുഖങ്ങളിൽ കുറച്ച് പടങ്ങൾ കൊണ്ടുതന്നെ ജനമനസ്സുകളിൽ സ്ഥാനം കരസ്ഥമാക്കിയ ‘അർജുൻ...

Trending