Latest News
വമ്പൻ കളക്ഷൻ നേടി ബോക്സ് ഓഫീസിൽ “ജാനേമൻ” ന്റെ മുന്നേറ്റം ; പതുക്കെ തുടങ്ങി കത്തി പടർന്ന് ജാനേമൻ…!!

കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയ്മോന്റെ ജീവിതത്തിലെ ഒറ്റപ്പെടലുകളും, ശേഷം അത് മറക്കാൻ തന്റെ ജന്മദിനം ആഘോഷിക്കാൻ കേരളത്തിൽ എത്തുന്ന ജോയ്മോന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളും പറഞ്ഞു കൊണ്ട് നമ്മുടെ മുന്നിൽ കഴിഞ്ഞ വെള്ളിയാഴ്ച എത്തിയ ഒരു കൊച്ചു ചിത്രമാണ് ജാനേമൻ. നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രം കാണാൻ ആണ് ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ എത്തുന്നത്. ഒരു കൊച്ചു ചിത്രമായത് കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ വളരെ ചെറിയ കളക്ഷനുമായി തുടങ്ങിയ ഈ ചിത്രം, ഇപ്പോൾ പ്രേക്ഷകർ പറഞ്ഞു പറഞ്ഞു മഹാവിജയത്തിലേക്കാണ് കുതിക്കുന്നത്. നാല് ദിവസം കൊണ്ട് 2 കോടിയിൽ അധികമാണ് ഈ ചിത്രം നേടിയ കളക്ഷൻ.ഇപ്പോൾ ഈ ചിത്രം പ്രദർശിപ്പിക്കുന്നത് ഹൗസ്ഫുൾ ആയാണ്. ഈ കൊച്ചു ചിത്രത്തിന് ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥ ആണ്. യുവാക്കൾക്ക് ഒപ്പം കുടുംബ പ്രേക്ഷകരും ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ആദ്യാവസാനം പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ കോമഡി എന്റർടെയ്ൻമെന്റ് ചിത്രമാണ് ജാനേമൻ. ബേസിൽ ജോസഫ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ, ഗണപതി, ബാലു വർഗീസ്, ലാൽ, സിദ്ധാർഥ് മേനോൻ, ചെമ്പിൽ അശോകൻ തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങളും അതുപോലെ പേരറിയാത്ത ഒട്ടേറെ പുതുമുഖങ്ങളും ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ബിജിപാൽ സംഗീതമൊരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകൻ ചിദംബരം, നടൻ ഗണപതി, സപ്നേഷ് എന്നിവർ ചേർന്നാണ്. ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്, ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Latest News
ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….!!

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്സ്” നിർമ്മിക്കുന്നത്. ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, സംഗീതം- സുശിൻ ശ്യാം, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷർ ഹംസ, ചമയം- റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, പിആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റിൽ ഡിസൈൻ- സർക്കാസനം, വിഎഫ് എക്സ്- എഗ് വൈറ്റ് വിഎഫ് എക്സ്, പോസ്റ്റർ ഡിസൈൻ- നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.
Latest News
മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും….!!

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും. മമ്മൂക്ക ചിത്രമായ മാമാങ്കം നിർമ്മിച്ച് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന കാവ്യാ ഫിലിം കമ്പനിക്ക് ഇതിനോടകം തന്നെ നിർമ്മാണത്തിലും നിർമ്മാണ പങ്കാളികളായും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. ഇപ്പോഴിതാപുതുതായി ചെയ്ത മൂന്ന് സിനിമകളുടെയും ചിത്രീകരണം ഒരേ സമയത്ത് പൂർത്തിയാക്കിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ഇതിന്റെ ഭാഗമായി മൂന്ന് ചിത്രങ്ങളുടേയും ടീസർ ഒരേ വേദിയിൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ. മലയാള സിനിമാ നിർമ്മാണ കമ്പനികൾക്ക് പ്രതീക്ഷകളുടെ ഉണർവേകുന്ന ഒന്ന് തന്നെയാണ് കാവ്യ ഫിലിം കമ്പനിയുടെ ഈ മുന്നേറ്റം.കുറച്ച് വർഷങ്ങൾ മുൻപ് മലയാളികളെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയ മഹാ പ്രളയത്തിനെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘ 2018’ ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, നരേൻ, ലാൽ, അപർണ്ണ ബാലമുരളി എന്നിങ്ങനെ ഒരു വമ്പൻ താരനിരയുമായാണ് ഒരുങ്ങുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും, പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സി കെ പത്മകുമാറും, കൂടെ ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ, ആന്റണി വർഗ്ഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവരെ കേന്ദ കഥാപാത്രങ്ങളാക്കി അജഗജാന്തരത്തിന്റെ വമ്പൻ വിജയത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘ചാവേർ’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും, അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദനെ നായകനാക്കി ശബരിമലയുടെ പശ്ചാത്തലത്തിൽ വിഷ്ണു ശരി ശങ്കർ സംവിധാനം ചെയ്യുന്ന ‘മാളികപ്പുറം’ ആണ് നിർമ്മാണം പൂർത്തിയായ അടുത്ത ചിത്രം. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രിയ വേണുവും ആൻ മെഗാ മീഡിയയുടെ ബാനറിൽ നീത പിന്റോയും. ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇനിയും മലയാള സിനിമയക്ക് മുതൽക്കൂട്ടാവുന്ന ഒരുപിടി നല്ല ചിത്രങ്ങൾ കാവ്യാ ഫിലിം കമ്പനിയുടേതായി അണിയറയിൽ ഒരുങ്ങുന്നു.

Latest News
ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ് ഓഫീസിൽ കാഴ്ച വയ്ക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് എന്ന വിശേഷണത്തിലേക്ക് ചിത്രം നടന്നടുക്കുകയാണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയ ചിത്രം പറയുന്ന വിഷയത്തിന്റെ വ്യാപ്തി തന്നെയാണ് ഈ ചെറിയ വലിയ ചിത്രത്തെ കൈപിടിച്ചുയർത്തിയത്.എല്ലാ തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ജയ ജയ ജയ ഹേയുടെ വിജയം. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയത്തിന്റെ അലയൊലികൾ ഇപ്പോൾ സ്കൂൾ വിദ്യാർഥികളിലേക്കും എത്തി ചേർന്നിരിക്കുകയാണ്. പല സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾക്കായി ജയ ജയ ജയ ജയ ഹേ യുടെ സ്പെഷ്യൽ പ്രദർശനങ്ങൾ സ്കൂൾ അധികൃതർ തീയേറ്ററുകളുമായി ബന്ധപ്പെട്ടു ഒരുക്കുന്നുണ്ട്. സ്കൂളുകളിൽ നിന്നു സ്കൂളുകളിലേക്ക് അതൊരു ട്രെൻഡ് ആയി മാറുകയാണ്.അടുത്തിടെ ചങ്കരംകുളം മാസ്സ് സിനിമാസിൽ സിനിമ ആസ്വദിച്ചു തീയേറ്ററുകളിൽ ‘ജയ ജയ ജയ ജയ ഹേ ‘ സ്റ്റെപ്പുകൾ വയ്ക്കുന്ന സ്കൂൾ കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
-
Movie Song4 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review4 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos4 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Movie Trailers & Teasers4 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers4 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Song4 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
-
Latest News4 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Review4 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!