Review
“Judgementall Hai Kya” Review…!
Judgementall Hai Kya tells the story of Bobby played with absolute oneness by none other than Kangana Ranaut who suffers from psychosis but is in denial. She works as a dubbing artist and she takes all the characters she dubs for so seriously that she becomes one with them. (The character is in tandem with the real Kangana herself isn’t it?) The problems arise when she begins to intertwine real people with fictional ones! She has trust issues because of all that she has faced in life, her troubled childhood, how people took her to be guilty because of the death of her parents, how they looked at her and singled her out, unfortunately the circumstances she gets herself into put her in the spot all the time and again she sees those glares making her stand guilty, even when she is not!
Rajkummar Rao plays Keshav, a suave gentleman who is not quite what he seems to be! Keshav and his wife come to stay as a tenant in Bobby’s house. A few days down the line, Keshav’s wife is killed in a gruesome fire mishap and Bobby is somehow convinced that Keshav is the murderer! She goes all out to prove to the cops that he is indeed guilty but due to her circumstances and her way of putting the Rubic’s cube together she is taken to be a lunatic and is sent to the asylum!
To bring out this element of madness in her further, there’s also a busy wall in her house that has photographs of her dressed as every character she has dubbed for. And deep down, Bobby yearns to be an actor herself, something that her manager cum so-called boyfriend, Varun (Hussain Dalal), is unable to pull off. So he ends up grocery shopping with her more often than ‘getting lucky’ on dates. When he protests, she tells him without batting an eyelid, “Tum aloo ke jaise nahin ho sakte… easy going and adjusting. Be like aloo.”
Kangana and Rajkummar make up for it with their brilliant performances. Kangana is a firecracker in Judgementall Hai Kya. She plays the character to perfection, getting the nuances and quirks right. She brings in a certain childlike vulnerability to Bobby and that’s what makes her stand out. Rajkummar holds his ground as an edgy and macho Keshav, and delivers one of his best performances. Jimmy Sheirgill impresses with his cameo as he finally branches out of his usual roles.
Writer Kanika Dhillon makes a brave attempt with an interesting plotline and good dialogues. The undertone of Ramayana makes the story richer. If the script is a winner, so is the cinematography and production design. A scene wherein Kangana is dealing with the voices in her mind has been shot brilliantly. Film’s music is edgy and works well with the script.
Prakash Kovelamudi deserves applause for pushing the envelope with a quirky thriller that goes beyond the basic realms of a whodunnit, and makes people think and absorb. It treads into a zone Bollywood rarely ventures into. Leave your judgements at home and watch this film.
Review
ഇത് കേരളത്തിന്റെ കടകോൽസവം ; കടകൻ റിവ്യൂ വായിക്കാം….!!
നിലമ്പൂരിലെ നിയമവിരുദ്ധമായ മണൽക്കടത്ത് പ്രമേയമാക്കി നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിച്ച് ഹക്കീം ഷാ നായകനായെത്തിയ ചിത്രമാണ് ‘കടകൻ’. കടകൻ എന്നത് കളരിയിലെ ഒരു അടവാണെന്നും ഏത് അടവും കാണിച്ച് രക്ഷപെടുന്ന ഒരുതരം നായകനാണ് ചിത്രത്തിലെ തന്റെ കഥാപാത്രമെന്നും ഹക്കീം ഷാ പറയുന്നു. ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ ആളുകളുടെ ലെെഫിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ചിത്രം.മികച്ച സിനിമ അനുഭവം തന്നെയാണ് കടകന്‍. ആക്ഷനും ഫാമിലിയും പ്രണയവും പകയുമൊക്കെ ചേര്‍ന്ന സിനിമകളുടെ പതിവ വഴിയിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.സുൽഫിയുടെ കുടുംബവും സുഹൃത്തുക്കളും പ്രണയവും ജീവിതവുമെല്ലാം സംസാരിക്കുന്ന ചിത്രം ടെക്നിക്കലി ഏറെ മികച്ചു നിൽക്കുന്നുണ്ട്. ഹക്കിമിനെ പോലൊരു നടനിലെ താരത്തെയും വേണ്ട രീതിയിൽ ഉപയോഗിക്കുന്നുണ്ട് സംവിധായകൻ സജിൽ മമ്പാട്. മലയാളത്തിൽ യുവതാരങ്ങൾക്കിടയിൽ വളർന്നുകൊണ്ടിരിക്കുന്ന നടനാണ് ഹക്കിം ഷാജഹാൻ. കടസീല ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഹക്കിം സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.എന്നാൽ മലയാളത്തിൽ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഹക്കിം പ്രണയവിലാസത്തിലൂടെ വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടി. തന്റെ കഥാപാത്രത്തെ അടുത്തറിഞ്ഞ് അഭിനയിക്കാന്‍ ഹക്കീമിനായിട്ടുണ്ട്. പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളിലെ ഹക്കീമിന്റെ പ്രകടനം. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലുള്ള സംഘട്ടനത്തില്‍ പ്രക്ഷകരുടെ കൈയടി ആവോളം നേടുന്നുണ്ട്…ആക്ഷൻ സീനുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഹക്കിമിൻ്റെ മെയ്‌വഴക്കവും എടുത്ത് പറയണം. കഥാപാത്രത്തിന് ആവശ്യമായ ശരീരവും മാനറിസവുമെല്ലാം ഹക്കിം സുൽഫിക്കായി നൽകുന്നുണ്ട്.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിച്ച ചിത്രമാണ് കടകൻ. മണൽ മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ആക്ഷൻ എന്റർടെയ്നറായ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബോധിയും എസ് കെ മമ്പാടും ചേർന്നാണ്. ഖലീലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ഹക്കീം ഷായോടൊപ്പം ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജാസിൻ ജസീലാണ്.
Review
മലയാളി പ്രേക്ഷകർക്കിത് പുത്തൻ ത്രില്ലർ അനുഭവം ! അതിഗംഭീരം നാലാം മുറ…!!
ലക്കി സ്റ്റാർ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞ് സംവിധായകൻ ദീപു അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് നാലാം മുറ. ബിജു മേനോൻ ഗുരു സോമസുന്ദരം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ക്രിസ്തുമസ് റിലീസായി ഇന്ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഗൾഫിൽ നിന്നും തൻറെ വീടിരിപ്പിന് വേണ്ടി നാട്ടിലെത്തുന്ന ജയേഷ് എയർപോർട്ടിൽ നിന്നും മടങ്ങുന്ന വഴി യാദൃശ്ചികമായി കുറച്ച് ആളുകളെ പരിചയപ്പെടുകയും തുടർന്ന് അവരുടെ യാത്രയിൽ ഉണ്ടാകുന്ന അവിചാരിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. പൂർണ്ണമായും ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ പ്രേക്ഷകർ കണ്ടു ശീലിച്ച ത്രില്ലർ ചിത്രങ്ങളിൽ നിന്നും തീർത്തും വേറിട്ട പാതയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രം തുടങ്ങി ആദ്യ 20 മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടും ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പിരിമുറുക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടും ചിത്രം ട്രാക്കിൽ കയറുന്നുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളുമായി ചിത്രം ഉടനീളം പ്രേക്ഷകർക്ക് ഒരു മികച്ച ത്രില്ലർ അനുഭവം സമ്മാനിക്കുന്നു.കോമഡി ഫാമിലി എൻറർടൈനറായ ലക്കി സ്റ്റാറിനു ശേഷം ദീപു അന്തിക്കാടിന്റെ രണ്ടാമത്തെ ചിത്രത്തിലേക്കെത്തുമ്പോൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മലയാളത്തിലെ നവ സംവിധായകർക്ക് ഇടയിൽ ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ സൂരജ് വി. ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. വെള്ളിത്തിരയിൽ കണ്ടു ശീലിച്ച പോലീസ് അന്വേഷണങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ യാഥാർത്ഥ്യത്തോട് അടുത്തുനിൽക്കുന്ന രംഗങ്ങൾ സൃഷ്ടിക്കുവാൻ സൂരജിന് സാധിച്ചിട്ടുണ്ട്. ബിജുമേനോൻ ഗുരു സോമ സുന്ദരം എന്നിവരുടെ മത്സരിച്ചുള്ള അഭിനയ മികവാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ തിയറ്ററുകളിൽ ഏറെ കയ്യടികൾ നേടിയെടുക്കുന്നുണ്ട്.ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിൽ ഗംഭീര പ്രകടനങ്ങളുമായി തിളങ്ങുന്നു. കൈലാഷ് മേനോൻ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിച്ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ഗോപി സുന്ദർ ഒരുക്കിയ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ തിയേറ്ററുകളിൽ ത്രസിപ്പിക്കുന്നുണ്ട്. ലോകനാഥൻ ശ്രീനിവാസൻ ഒരുക്കിയ കേരളത്തിലെ മലയോര പ്രദേശങ്ങളുടെ മനോഹരമായ ദൃശ്യഭംഗി ചിത്രത്തിൽ എടുത്തു പറയേണ്ടതാണ്. സമീർ മുഹമ്മദാണ് സിനിമയുടെ ചിത്രസമിയോജനം നിർവഹിച്ചിരിക്കുന്നത്. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.ഈ ക്രിസ്മസ് അവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഗംഭീര സിനിമ സമ്മാനിച്ചിരിക്കുകയാണ് നാലാം മുറ.
Review
പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന ഷെഫീക്ക് – ഒരു Clean Family Entertainer !! “ഷെഫീക്കിന്റെ സന്തോഷം” റിവ്യൂ വായിക്കാം….!!
ഗുലുമാൽ എന്ന ടിവി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അനൂപ് പന്തളം സംവിധാനം നിർവ്വഹിച്ച, ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് “ഷെഫീക്കിന്റെ സന്തോഷം”. ചിത്രത്തിന്റെ പേര് പോലെ തന്നെ ഷെഫീക്കിന്റെ സന്തോഷങ്ങളിലൂടെ സഞ്ചരിച്ചു പ്രേക്ഷകന്റെ മനസ്സും സന്തോഷം കൊണ്ട് നിറക്കുന്ന ഒരു ഫീൽ ഗുഡ് എന്റർടൈനറാണ് ചിത്രം.ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഷഫീക്ക് ഒരു സാധാരണ പ്രവാസിയാണ്. എല്ലാവരുടെയും സന്തോഷം കാണാൻ ആഗ്രഹിക്കുന്ന അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാൾക്കായി ഒരു ഗിഫ്റ്റ് കൊണ്ട് വരുന്നു. ആ ഗിഫ്റ്റ് കാരണം പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച പ്രകടനമാണ് ഉണ്ണി മുകുന്ദൻ കാഴ്ച്ചവെച്ചിരിക്കുന്നത്. ബാല, മനോജ്.കെ.ജയൻ, ആത്മീയ, ദിവ്യ പിള്ള തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുമുണ്ട്.എടുത്തു പറയേണ്ട പ്രകടനമായിരുന്നു മനോജ്.കെ.ജയൻ, ബാല എന്നിവരുടേത്. തിയ്യേറ്ററിൽ ഏറ്റവും കൂടുതൽ ചിരിപടർത്തിയ പ്രകടനം ഇവരുടേത് ആയിരുന്നു. സംവിധായകൻ അനൂപ് ഓരോ കഥാപാത്രത്തിനും നൽകിയ ഡീറ്റൈലിംഗ് എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ കഥാപാത്ര സൃഷ്ടിയും ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വാദനത്തെ എലവേറ്റ് ചെയ്യുന്നുണ്ട്.ചെറിയ കോമഡികളിലൂടെ സ്ലോ പേസിൽ സഞ്ചരിക്കുന്ന ആദ്യ പകുതിയും, ഇമോഷണൽ സീനുകളിലൂടെ നൊമ്പരപ്പെടുത്തിയും ട്വിസ്റ്റുകളിലൂടെ ഞെട്ടിച്ചും മുന്നോട്ട് പോയ രണ്ടാം പകുതിയും – ഷഫീക്കും കൂട്ടരും നിങ്ങളെയും സന്തോഷിപ്പിക്കും, തീർച്ച !!
-
Movie Song6 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos6 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review6 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers6 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers6 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Review6 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News6 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Song6 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!