Connect with us

Uncategorized

സ്വന്തം സിനിമകളെ മാറ്റി വച്ചിറങ്ങിയ ഒരു ഇന്ഡസ്ട്രിയാണ് തകർക്കാൻ നോക്കരുത്.. കൽക്കി സിനിമയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിർമാതാവ് പ്രശോഭ് കൃഷ്ണ…!

Published

on

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തിയ മാസ്സ് എന്റർടൈനറാണ് കൽക്കി.
നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്തത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കേരളം പ്രളയക്കെടുതിയിൽ പെട്ടപ്പോൾ സ്വന്തം സിനിമ പ്രൊമോഷൻ ചെയ്യാതെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ടോവിനോ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ചിത്രത്തിന്റെ നിർമ്മാതാവ് പ്രശോഭ് കൃഷ്ണ ഇപ്പോൾ ചിത്രത്തിനെതിരെ ഉയരുന്ന വലിയൊരു പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് . ചിത്രം ഹിന്ദു സംസ്ക്കാരത്തിന് എതിരെയുള്ള ഒന്നാണെന്നും പറഞ്ഞു ഒരു ഗ്രൂപ്പിൽ വന്ന പോസ്റ്റിന്റെ സ്ക്രീന്ഷോട് പോസ്റ്റ് ചെയ്താണ് പ്രശോഭ് സോഷ്യൽ മീഡിയയിൽ ഈ കാര്യം കുറിച്ചത്. ഹൈന്ദവ സംഘടനയുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റിനു താഴെ കമെന്റിൽ അതിലും മോശമായ കാര്യമാണ് . കൽക്കി സിനിമയുടെ വ്യാജ പ്രിന്റിന്റെ ഡൗൺലോഡ് ലിങ്ക് സഹിതം ഒരാൾ ആ പോസ്റ്റിന്റെ അടിയിൽ കമന്റ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിന്റെ നിർമാതാവ് പ്രശോഭ് കൃഷ്ണ തന്നെയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രത്തെ തകർക്കുവാൻ ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തിന്റെ വ്യാജ പ്രിന്റിന്റെ ലിങ്ക് പങ്കുവെച്ചു കൊണ്ടുള്ള ഒരു വ്യക്തിയുടെ സ്ക്രീൻഷോട്ട് അടക്കമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായ ഈ കാര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്നും ഉടനെ കേസ് കൊടുക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Continue Reading

Uncategorized

മികച്ച അഭിനയമുഹൂർത്തങ്ങളാൽ സമ്പന്നമായി മലയാള സിനിമയുടെ ഗംഭീര തിരിച്ചുവരവ്… ജയസൂര്യ ചിത്രം വെള്ളം റിവ്യൂ വായിക്കാം…!!

Published

on

ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത ക്യാപ്റ്റനുശേഷം പ്രജേഷ് സെൻ- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ‘വെള്ള’വും യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണ്. എന്നാൽ ആദ്യത്തേതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ജീവിത പശ്ചാത്തലത്തിൽ നിന്നാണ് ചിത്രം പ്രേക്ഷകനോട് സംസാരിക്കുന്നത്. സിനിമയുടെ ടൈറ്റിലിൽ തന്നെ കഥാപാത്രത്തിന്റെ രൂപം വരച്ചുകാട്ടാൻ സംവിധായകനായി. വടക്കൻ കേരളത്തിൽ അമിത മദ്യപാനികളെ വിളിക്കുന്ന ചുരുക്കപ്പേരാണ് ‘വെള്ളം’ എന്നത്.ജയസൂര്യയുടെ കരിയറിലെ തന്നെ അടുത്ത ഏറ്റവും മികച്ച കഥാപാത്രമായേക്കാവുന്ന ഒരു കഥാപാത്രം തന്നെ ആണ് വെള്ളം സിനിമയിലെ മുരളി.ഇടയ്ക്ക് ചില സ്ഥലങ്ങളിൽ ഒക്കെ ജയേട്ടൻ കഥാപാത്രമായി ജീവിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാതെ പിടിച്ചിരുത്തും വിധം ഉള്ള പ്രകടനം നമുക്ക് കാണാൻ സാധിച്ചു. കഥാപാത്രം നേരിടുന്ന ഒറ്റപ്പെടലുകളും ജീവിത പ്രതിസന്ധികളെയുമെല്ലാം സ്ക്രീനിലേക്ക് മനോഹരമായി ജയസൂര്യ പകർത്തിവെക്കുന്നു.നാട്ടിൻപുറത്തുകാരനായ മദ്യപാനിയാകാൻ സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ തനി നാട്ടിൻപുറത്തുകാരന്റെ എല്ലാ അഴകളവുകളും ജയസൂര്യ തന്നിലേക്ക് ആവാഹിച്ചു. സിനിമ തുടങ്ങി മുന്നോട്ട് പോകുമ്പോൾ വരുന്ന ചില സീനുകൾ ജയസൂര്യക്ക് മാത്രം ചെയ്യാനാവുന്നതാണ്. മുരളിയുടെ ഭാര്യ സുനിതയെന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിച്ചിരിക്കുന്നത്. മുരളിയുടെ ഭാര്യയായ കഥാപാത്രത്തെ തന്റെ പ്രകടനമികവുകൊണ്ട് അടയാളപ്പെടുത്തുന്നുണ്ട് സംയുക്ത. സിദ്ദിഖ്, ബാബു അന്നൂർ, ശ്രീലക്ഷ്മി, സ്നേഹ പലിയേരി, ബൈജു സന്തോഷ്, നിർമൽ പാലാഴി, ഇന്ദ്രൻസ്, ഉണ്ണിരാജ് എന്നിവരുടെ പ്രകടനവും ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്.കുടുംബപ്രേക്ഷകരടക്കം എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായാണ് സംവിധായകനായ പ്രജേഷ് സെൻ വെള്ളത്തെ ഒരുക്കിയെടുത്തിരിക്കുന്നത്. 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യമലയാള സിനിമ കാണാൻ പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാം. വെള്ളം കണ്ടിറങ്ങുന്ന ഒരോ പ്രേക്ഷകനും അതൊരു തിരിച്ചറിവ് സമ്മാനിക്കുമെന്നുറപ്പ്.

Continue Reading

Uncategorized

അമ്പിളി നിങ്ങളുടെ മനം കവരും ; സൗബിൻ ഷാഹിർ ചിത്രം “അമ്പിളി” റിവ്യൂ വായിക്കാം….!

Published

on

ഗപ്പി എന്ന ചിത്രത്തിന് ശേഷം ഇ4 എന്റർട്ടേയ്ൻമെന്റ് നിർമിച്ചു ജോൺ പോൾ ജോർജ് തന്നെ കഥയൊരുക്കി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അമ്പിളി. പ്രധാന കഥാപാത്രം അമ്പിളിയെ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നതോടൊപ്പം നസ്രിയയുടെ സഹോദരൻ നവീൻ നസീം ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ ടീസറും പാട്ടുകളും നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

കശ്മീരിന്റെ തണുത്ത വിസ്മയ കാഴ്ചകളിൽ നിന്ന് തുടങ്ങുന്ന സിനിമ അവസാനിക്കുന്നതും കശ്‍മീരിന്റെ അതെ തണുപ്പിൽ. സിനിമയുടെ ടൈറ്റലിന് ശേഷം കാണിക്കുന്നത് കട്ടപ്പനയിലെ ഹൈ റേഞ്ചിൽ തിരക്കിട്ട് കളിക്കുന്ന , കാര്യങ്ങൾ ചെയ്യാൻ ഓടുന്ന കുഞ്ഞു മനസുള്ള അമ്പിളിയിലേക്കാണ്. ഇത്തരത്തിലുള്ള ഒരു നായകനെയെല്ലാം മലയാളി പ്രേക്ഷകർ അംഗീകരിച്ചു തുടങ്ങി എന്നത് മലയാള സിനിമയുടെ മറ്റൊരു മാറ്റമാണ്. കട്ടപ്പനയിലെ മനോഹര ദൃശ്യങ്ങളിൽ അവന്റെ ചുറ്റുമുള്ള ലോകം നമ്മളെ കാണിക്കുന്നുണ്ട്. അമ്പിളിയെ ഇഷ്ടപ്പെടുന്ന എന്നാൽ ചെറിയ രീതിയിൽ അവനെ പറ്റിക്കുന്ന ചില നാട്ടിൻ പുറത്തുക്കാരെ സംവിധായകൻ നമ്മളെ പരിചയപ്പെടുത്തുണ്ട്. അവന്റെ പ്രണയവും , പ്രണയിനി ടീനയും (തൻവി ) നാഷണൽ സൈക്ലിംഗ് ചാമ്ബ്യൻ ബോബി കുട്ടനും (നവീൻ നസീം ) അവരുടെ കുടുംബവുമാണ് അമ്പിളിയെ അവിടം സ്വർഗമാക്കുന്നത്. ചിത്രത്തിലെ എല്ലാവരും ഓരോ അടയാളപ്പെടുത്തലാണ്. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്ന തലങ്ങളുടെ റിയാലിസ്റ്റിക്കായ മുഖമാണ് ഡൽഹിയിൽ ജോലി ചെയ്യുന്ന ടീന എന്ന അമ്പിളിയുടെ കാമുകി.

ഗപ്പിക്ക് ശേഷം വിഷ്ണു വിജയ് ഒരിക്കൽ കൂടി നമ്മുടെ മനസ്സ് കവരുന്നുണ്ട്. ബിജിഎം കൊണ്ടും പാട്ടുകൾ കൊണ്ടും തരുന്ന ഫീൽ ഒരു സാധാരണ സിനിമയ്ക്കും മുകളിൽ ഉള്ളതാണ്. ആരാധികേ എന്ന പാട്ട് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു. ശരൺ നിർവഹിച്ച ഛായാഗ്രഹണം മനം മയക്കുന്നതാണ്.

എന്നു വ്യത്യസ്തയാർന്ന മികച്ച ചിത്രങ്ങൾ നൽകുന്ന കാര്യം E4 entertainment ഇവിടെയും അവർത്തിച്ചിരിക്കുന്നു.
മലയാളത്തിലെ എന്നു പറഞ്ഞാൽ കുറഞ്ഞു പോവും, ഇന്ത്യയിലെയോ ലോകത്തിലെയോ തന്നെ മികച്ച ട്രാവൽ മൂവീസിൽ പെടുത്താവുന്ന ഒന്ന് തന്നെയാണ് അമ്പിളി. സ്നേഹവും തിരിച്ചറിവും നന്മകളും മാത്രമുള്ള ഒരു കുഞ്ഞു വലിയ ചിത്രം.

Continue Reading

Uncategorized

വമ്പൻ റിലീസിന് ഒരുങ്ങി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘ജല്ലിക്കെട്ട്’….!

Published

on

വമ്പൻ റിലീസിന് ഒരുങ്ങി ജെല്ലിക്കെട്ട്… മിഡിൽ ഈസ്റ്റിലെ വിതരണാവകാശം വലിയ തുകക്ക് സ്വന്തമാക്കി ഫാഴ്സ് ഫിലിംസ്‌..അങ്കമാലി ഡയറീസ്, ഈ മ യൗ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘ജല്ലിക്കെട്ട്’ എന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളസിനിമാലോകം. സമകാലിക സിനിമയെ വേറിട്ടൊരു വഴിയിലൂടെ നടത്തിച്ച ലിജോയുടെ ഓരോ ചിത്രങ്ങളെയും ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ വരവേൽക്കാറുള്ളത്. ഓരോ സിനിമയിലും വ്യത്യസ്ത പരീക്ഷിക്കാറുളള ലിജോ ജോസ് പെല്ലിശ്ശേരി വ്യത്യസ്തമായ പ്രമേയമാണ് ഏറ്റവും പുതിയ ചിത്രമായ ‘ജല്ലിക്കെട്ടി’ലും വിഷയമാക്കിയിരിക്കുന്നത്.അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആന്റണി വർഗീസ് നായകനാകുന്ന ചിത്രം കൂടിയാണിത്.ചിത്രീകരണം പൂർത്തിയായ ‘ജല്ലിക്കെട്ടി’ന്റെ റിലീസ് ഡേറ്റ് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഉടനെ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ഇപ്പോളിതാ പുതിയൊരു നേട്ടം റിലീസിന് മുൻപ് ജെല്ലിക്കെട്ടിനെ തേടി എത്തിയിരിക്കുകയാണ്. വമ്പൻ തുകക്ക് ചിത്രത്തിന്റെ മിഡിൽ ഈസ്റ്റ്‌ മേഖലയിലെ ഡിസ്ട്രിബൂഷൻ റൈറ്റ് ഫാഴ്സ് ഫിലിസ് നേടിയെടുത്തിരിക്കുകയാണ്.

പ്രശസ്ത എഴുത്തുകാരൻ എസ് ഹരീഷിന്റെ മാവോയിസ്‌റ്റ് ആധാരമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒ തോമസ് പണിക്കരും നൗഷാദും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന് എസ് ഹരീഷും ആർ ജയകുമാറുമാണ് രചന നിർവഹിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ക്യാമറയും ദീപു ജോസഫ് എഡിറ്റിങും നിർവഹിക്കുന്നു. പതിവ് പോലെ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. സാബു, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Continue Reading

Trending

Latest News18 hours ago

പോലീസ് വേഷത്തിൽ ഞെട്ടിക്കാൻ ഹരീഷ് ഉത്തമൻ ; ഇനി ഉത്തര റിലീസിന് എത്തുന്നു….!!

മലയാള സിനിമ ഇനിയും വേണ്ടവണ്ണം ഉപയോഗിക്കാത്ത താരമാണ് ഹരിഷ് ഉത്തമൻ. ദേവന് ശേഷം മലയളം കണ്ട സുന്ദരവില്ലൻ അങ്ങനെ വിശേഷിപ്പിക്കാം താരത്തെ. വില്ലൻ കഥാപാത്രങ്ങളാണ് താരത്തെ ഏറെ...

Latest News4 days ago

പ്രേക്ഷകർക്ക് ഉത്തരവുമായി ചന്തുനാഥിന്റെ പോലീസ് വേഷം ; ഇനി ഉത്തരം ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു…!!

“ഇനി ഉത്തരം” ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ്ണാ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിൽ യുവതാരം...

Latest News4 days ago

കാക്ക കരുണനായി ഞെട്ടിക്കാൻ കലാഭവൻ ഷാജോൺ; ഇനി ഉത്തരം ഒക്ടോബർ റിലീസ്….!!

പ്രശസ്ത നായികാ താരം അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ...

Latest News5 days ago

പൊട്ടിചിരിപ്പിക്കാൻ മൈ നെയിം ഈസ് അഴകൻ സെപ്റ്റംബർ 30 മുതൽ….!!

. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത് നിർമ്മിച്ച്, പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ...

Latest News1 week ago

“ഭഗവാൻ ദാസന്റെ രാമരാജ്യം” ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങൾ പുറത്തിറങ്ങി…!!

‘പ്രമുഖ തരങ്ങളായ ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്തു....

Latest News1 week ago

ഷറഫുദീൻ- ഭാവന ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്; മ്യൂസിക് അവകാശം സ്വന്തമാക്കി സ രീ ഗ മ മ്യൂസിക്…!!

ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു...

Latest News2 weeks ago

ഇന്ദ്രൻസ് ചിത്രം ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് പ്രദർശനത്തിനെത്തും….!!

ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിച്ച ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് മുതൽ പ്രദർശനത്തിനെത്തും. സോമൻ അമ്പാട്ട് സംവിധാനം...

Latest News2 weeks ago

ത്രില്ലടിപ്പിക്കാൻ ഒരു ക്രൈം ഡ്രാമ കൂടി; ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലേക്ക്…!!

ഒട്ടേറെ ക്ലാസിക് ക്രൈം ഡ്രാമകൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്കെത്തുന്ന ഏറ്റവും പുതിയ ക്രൈം ഡ്രാമ ചിത്രമാണ് ഇനി ഉത്തരം. ദേശീയ...

Latest News2 weeks ago

ഭാവനയും ഷറഫുദ്ദീനും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിംഗ് പൂർത്തിയാക്കി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’….!!

പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന...

Latest News2 weeks ago

ആരാധകരെ സസ്പെൻസിൽ നിർത്തി മംമ്ത മോഹന്‍ദാസ്….!!

മലയാള സിനിമയിലേ ജനങ്ങളുടെ പ്രിയനടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പല കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. അതിൽ പലതും കൗതുകമുണ്ടാക്കുന്നതാണ്. വീണ്ടും മംമ്ത മോഹന്‍ദാസ് കൗതുകമുളവാക്കുന്ന ഒരു സെൽഫി...

Trending