Connect with us

Review

ചിരിയുടെ തിരമാല സൃഷ്ടിച്ചു ജനപ്രിയന്റെ പുതുവത്സര സമ്മാനം ; കേശു ഈ വീടിന്റെ നാഥന്‍ റിവ്യൂ വായിക്കാം….!!

Published

on

ദിലീപ്-നാദിര്‍ഷാ ആദ്യമായി ഒന്നിക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു.ചിത്രത്തില്‍ ദിലീപിന്റെ മേക്ക്ഓവര്‍ ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കേശു ഈ വീടിന്റെ നാഥന്‍’.ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ സജീവ് പാഴൂർ ആണ്. പ്രശസ്ത നടി ഉർവശി നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിലീപ്, ഡോക്ടർ സക്കറിയ തോമസ് എന്നിവർ ചേർന്നാണ്.ദിലീപ് അവതരിപ്പിക്കുന്ന കേശു എന്ന വൃദ്ധ കഥാപാത്രത്തിന്റെ ജീവിതവും കുടുംബവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.ചിത്രത്തിൽ എടുത്തുപറയേണ്ടത് ദിലീപിന്റെ വേഷപ്പകർച്ചയാണ്. വേഷപ്പകർച്ച കൊണ്ട് മുൻപും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ദിലീപിന്റെ കയ്യിൽ കേശുവും ഭദ്രമായിരുന്നു. കേശുവെന്ന കഥാപാത്രത്തിന്റെ മേക്കോവറിനെ ഏറെ വിശ്വാസയോഗ്യമായി തന്നെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.ദിലീപിന്റെ ഭാര്യ ആയി ആണ് ഉർവശി അഭിനയിച്ചിരിക്കുന്നത്. ഇവരുടെ കുടുംബത്തിൽ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളും, പരസ്പര ബന്ധത്തിൽ ഉണ്ടാകുന്ന വിള്ളലുകളുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന വിധം അവതരിപ്പിക്കുന്നതിൽ നാദിർഷ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.നസ്‌ലിൻ, വൈഷ്ണവി എന്നിവർ കേശുവിൻ്റെ മക്കളുടെ വേഷത്തിൽ തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം കയ്യടി നേടിയ മറ്റൊരു താരം കേശുവിന്റെ അളിയൻ ആയി എത്തിയ ജാഫർ ഇടുക്കിയാണ്. അത്ര രസകരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ഗണപതി, സ്വാസിക, രമേശ് പിഷാരടി, സീമ ജി നായർ, പ്രിയങ്ക, വത്സല, അനുശ്രീ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. അനിൽ നായർ ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ നാദിർഷ തന്നെയൊരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. ബിജിപാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നതു ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട് . സാജൻ എന്ന പരിചയ സമ്പന്നനായ എഡിറ്ററുടെ മികവ് ഈ ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നതും എടുത്തു പറയണം.ചുരുക്കി പറഞ്ഞാൽ കേശു ഈ വീടിന്റെ നാഥൻ എന്ന ഈ ചിത്രം ഒരു വിനോദ സിനിമയെന്ന നിലയിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു സിനിമാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുക. ഒരു മികച്ച എന്റെർറ്റൈനെറും അതുപോലെ കാമ്പുള്ള കഥ പറയുന്ന ഒരു ചലച്ചിത്രാനുഭവവുമാണ് കേശു ഈ വീടിന്റെ നാഥൻ.

Continue Reading

Review

ചിരിയുടെ ഫുൾ ഓൺ കാഴ്ചകളുമായി വിശുദ്ധ മെജോ ; റിവ്യു വായിക്കാം…!!

Published

on

തണ്ണീർ മത്തൻ ദിനങ്ങൾ പത്രോസിന്റെയും പടപ്പുകൾ എന്നീ ചിത്രങ്ങളിലൂടെയും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ നടനും എഴുത്തുകാരനുമാണ് ഡിനോയ് പൗലോസ്. തിരക്കഥാകൃത്ത് ആയി ദിനോയുടെ മൂന്നാമത്തെതും നടനായി എത്തുന്ന രണ്ടാമത്തെയും ചിത്രമാണ് വിശുദ്ധ മെജോ. നവാഗതനായ കിരൺ ആൻറണി ഒരുക്കുന്ന ചിത്രത്തിൻറെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.കൊച്ചിയിലെ വൈപ്പിന്റെ പശ്ചാത്തലത്തിലാണ് വിശുദ്ധ മെജോയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. വൈപ്പിനിൽ ജീവിക്കുന്ന കൊച്ചിക്കപ്പുറം കാണാത്ത ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനാണ് മെജോ. ചെറുപ്പത്തിലെ തന്നെ അമ്മയെ നഷ്ടപ്പെട്ട മെജോ എല്ലാത്തിനോടും അല്പം ഭയമുള്ളവനും വളരെ അന്തർമുഖനും ആയ വ്യക്തിയാണ്. ഒരു ചെറിയ കമ്പനിയിൽ വീഡിയോ എഡിറ്ററായി മെജോയ്ക്ക് ജീവിതത്തിൽ എല്ലാകൂട്ടും പ്രായത്തിന് ഇളയതായ ആംബ്രോസ് ആണ്. പ്രായത്തിന് ഇളയതും ഉത്സാഹിയായ കൗമാരക്കാരനായ ആംബ്രോസ് ആണ് മെജോയുടെ എല്ലാ സംശയങ്ങൾക്കും പോംവഴികൾക്കായി ആശ്രയിക്കുന്നത്. ചെന്നൈയിൽ പഠിച്ചുവളർന്ന തൻറെ ബാല്യകാലസഖിയായ ജീന മെജോയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടുകൂടി തുടർന്ന് ഉണ്ടാകുന്ന പ്രണയത്തിൻറെ കാഴ്ചകളും സംഘർഷങ്ങളും ആണ് ചിത്രത്തിൻറെ കഥാഗതി.ഏതൊരു സാധാരണ ശരാശരി മലയാളിക്കും തൻറെ ജീവിതപരിസരങ്ങളിൽ കാണാവുന്ന കഥാപാത്രങ്ങളും കാഴ്ചകളും തന്നെയാണ് ഏറ്റവും വലിയ ആകർഷണവും പ്രത്യേകതയും. തൻറെ വെറും മൂന്നാമത്തെ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സുകൾ കീഴടക്കുവാൻ ഡിനോയ്ക്ക് സാധിച്ചിട്ടുണ്ട്. പണ്ടത്തെ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിനെ ഓർമിപ്പിക്കും വിധം തിയറ്ററുകളിൽ പൊട്ടിച്ചിരികൾ സൃഷിക്കുവാൻ ഡിനോയ്‌-മാത്യൂസ് കൂട്ടുകെട്ടിന് വീണ്ടും സാധ്യമായിട്ടുണ്ട്. സൂര്യ നായകനായ ജയ് ഭീം എന്ന ഏറെ നിരൂപക പ്രസംശകൾ ഏറ്റുവാങ്ങിയ നടിയായ ലിജോ മോൾ ജീനയായി വളരെ അനായസകരാമായി അവതരിപ്പിച്ചിട്ടുണ്ട്. മറ്റു പ്രധാന വേഷങ്ങളൾ കൈകാര്യം ചെയ്ത അലീന ടീച്ചർ ആയി എത്തിയ ഷൈനി സാറയും ജോസഫ് ആയി എത്തിയ ബൈജു എഴുപുന്നയും മാത്യൂസ് ആയി എത്തിയ ആർ.ജെ മുരുകനും പൈലി ആയി എത്തിയ അഭിരാം രാധാകൃഷ്ണനും തിളക്കമാർന്ന പ്രകടങ്ങൾ ആണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ മലയാള സിനിമക്ക് ഒരു വാഗ്‌ദാനം ആയി മാറുകയാണ് കിരൺ ആന്റണി. ഛായാഗ്രാഹകൻ ആയ ജോ മോൻ ടി ജോൺ മനോഹരമായ ദൃശ്യങ്ങൾ ഒരുക്കി പ്രേക്ഷകരെ വീണ്ടും അതുഭുതപ്പെടുത്തുകയാണ്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചവയാണ്.ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്‌, വിനോദ് ഷൊർണൂർ എന്നിവരാണ് വിശുദ്ധ മെജോയുടെ നിർമാതാക്കൾ. മൊത്തത്തിൽ 2 മണിക്കൂർ പ്രേക്ഷകർക്ക് തിയറ്ററുകളിൽ മനസ്സറിഞ്ഞു ചിരിക്കുവാനുള്ള ഫുൾ ഓൺ എന്റർടൈനറാണ് ചിത്രം.

Continue Reading

Review

മലയാളികൾ മിസ് ചെയ്ത നല്ല നാടൻ ഉശിരൻ കിടിലൻ പടം ! ഒരു തെക്കൻ തല്ല്കേസ് റിവ്യു വായിക്കാം…!!

Published

on

വീണ്ടും ഒരു നാടൻ പ്രണയ-തല്ല് കഥയുമായി പ്രേക്ഷകരെ രസിപ്പിക്കാൻ ബിജു മേനോനും, നീണ്ടകാല ഇടവേളക്ക് ശേഷം മലയാളത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്ന പത്മപ്രിയയും, അഭിനയപ്രാധാന്യവും ഗൗരവവുമുള്ള വേഷങ്ങൾ കയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ച നിമിഷസജയനും, മലയാളത്തിലെ പുത്തൻ പ്രതീക്ഷ റോഷനും ഒരുമിക്കുന്ന പുത്തൻ ചിത്രമാണ് “ഒരു തെക്കൻ തല്ല് കേസ്”.നിമിഷ സജയൻ അവതരിപ്പിക്കുന്ന വാസന്തിയും, വാസന്തിയുടെ അസ്ഥിക്ക് പിടിച്ച പ്രണയമായ റോഷന്റെ പൊടിയൻ പിള്ളയും തമ്മിലുള്ള പ്രണയത്തിലേക്ക് അമ്മിണിപിള്ളയായി ബിജുമേനോൻ ഇടിച്ചു കേറുന്നതും തുടർന്നു ആ ഗ്രാമത്തിൽ തന്നെയുണ്ടാകുന്ന സംഘർഷങ്ങളും കൂട്ടിന് നാടൻ തല്ലും ആയി 80കളിലെ തെക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ വികസിക്കുന്നത്. അമ്മിണിപിള്ളയുടെ എല്ലാമെല്ലാമായ രുഗ്മിണി എന്ന ശക്തമായ കഥാപാത്രത്തെയാണ് പത്മപ്രിയ അവതരിപ്പിക്കുന്നത്.എൺപതുകളിലെ മലയാളതീരദേശ ഗ്രാമത്തിന്റെ ഭംഗി തന്നെയാണ് ചിത്രത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളിൽ ഒന്ന്.എഴുത്തുകാരൻ, തിരക്കഥകൃത്ത്, സംവിധായകൻ എന്നീ മേഖലകളിൽ പ്രശസ്തനായ ജി ആർ ഇന്ദുഗോപന്റെ ചെറു നോവലായ അമ്മിണിപിള്ള വെട്ടുകേസ് ആണ് ചിത്രത്തിനാധാരം. ഇന്ദുഗോപന്റെ അമ്മിണിപിള്ള വെട്ടുകേസ്നെ തെക്കൻതല്ലു കേസ്ന്റെ മനോഹരമായ തിരക്കഥയാക്കി മാറ്റിയെടുത്തിരിക്കുന്നത് രാജേഷ് പിന്നാടനാണ്. നവാഗതനായ ശ്രീജിത്ത്‌ എൻ ന്റെ സംവിധാനത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.80 കളിലെ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട്പോകുന്നതിൽ എൻ ശ്രീജിത്തും മധു നീലകണ്ഠനും മാത്രമല്ല, ചിത്രത്തിന് സംഗീതമൊരുക്കിയ ജസ്റ്റിൻ വര്ഗീസ് ന് കൂടെ വലിയൊരു പങ്കുണ്ട്. E4 എന്റർടൈൻമെന്റസും സൂര്യ ഫിലിംസും ചേർന്ന് അഭിനയത്തിനും നർമത്തിനും പ്രണയത്തിനും നാടൻ തല്ലിനും പ്രാധാന്യം നൽകിക്കൊണ്ട് നിർമിച്ച ചിത്രം ഈ ഓണത്തിന് കുടുംബപ്രേക്ഷകർക്ക് ഒരു മനോഹര കാഴ്ചവിരുന്നാകുമെന്നുറപ്പ്.

Continue Reading

Review

പൊള്ളുന്ന വിഷയത്തെ ഗംഭീരമാക്കി അനശ്വര രാജൻ ; മൈക്ക് റിവ്യൂ വായിക്കാം…!!

Published

on

ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാളചിത്രം എന്നതായിരുന്നു മൈക്ക് എന്ന ചിത്രത്തിന്റെ പ്രചാരണായുധം. മുന്നണിയിലും പിന്നണിയിലുമായി ഒരുപറ്റം യുവാക്കൾ, ഹൃദയത്തിന് ശേഷം ഹെഷാം ഒരുക്കുന്ന ഗാനങ്ങൾ എന്നിവ മറ്റുപ്രത്യേകതകളിലും പെടുന്നു. പക്ഷേ കണക്കുകൾ കൂട്ടിനോക്കിയാൽ യുവത്വത്തിന്റെ ആവേശവും വാശിയും മാനസിക സംഘർഷങ്ങളും അനാവരണം ചെയ്യുന്ന സുന്ദരചിത്രം. അതാണ് വിഷ്ണു ശിവപ്രസാദ് ഒരുക്കിയ മൈക്ക്.

സാറ തോമസ് എന്നാണ് അനശ്വര അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്. സമപ്രായക്കാരായ ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹികമായ സ്വതന്ത്ര്യം തനിക്ക് ഇല്ലാതെപോയതില്‍ എപ്പോഴും സങ്കടപ്പെടുന്ന, ആണ്‍കുട്ടികളുള്ള ചങ്ങാതിക്കൂട്ടങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് സാറ. ശീലത്താലും ആവര്‍ത്തനങ്ങളാലും മിക്കപ്പോഴും സാധാരണവത്കരിക്കപ്പെടുന്ന ലിം ഗ വേര്‍തിരിവിന്‍റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന സാറ ഒരിക്കല്‍ നിര്‍ണ്ണായകമായ തീരുമാനത്തിലേക്ക് എത്തുകയാണ്. ലിം ഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറുക എന്നതാണ് അത്.

മനസുകൊണ്ട് ഒരു പുരുഷനാണ് താനെന്ന് സ്വയം മനസിലാക്കുന്ന സാറ മാറ്റത്തിനു ശേഷം സ്വീകരിക്കാന്‍ വച്ചിരിക്കുന്ന പേരാണ് മൈക്ക്. മൈക്കിലേക്കുള്ള യാത്രയ്ക്കിടെ സാറകണ്ടുമുട്ടുന്നയാളാണ് ആന്റണി. ഭൂതകാലത്തിന്റേതായ സംഘര്‍ങ്ങളില്‍ ഉഴലുന്ന, ആദ്യ കാഴ്ചയില്‍ നി ഗൂഢത തോന്നിപ്പിക്കുന്ന ആന്‍റണിയോട് ഒരു സഹായം ചോദിക്കുകയാണ് സാറ. ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു തീരുമാനമെടുത്തിരിക്കുന്ന സാറയുടെയും ജീവിതം തന്നെ അവസാനിപ്പിക്കണമെന്ന് കരുതുന്ന ആന്‍റണിയുടെയും മുന്നോട്ടുള്ള യാത്രയാണ് മൈക്ക്.

മൈക്ക് ആവാൻ കൊതിക്കുന്ന സാറയെ അനശ്വര രാജൻ ഗംഭീരമാക്കിയിട്ടുണ്ട്. തണ്ണീർ മത്തൻ ദിനങ്ങളിലേയും സൂപ്പർ ശരണ്യയിലേയും സ്കൂൾ/ കോളേജ് കാമുകി, വിദ്യാർത്ഥിനി വേഷങ്ങളിൽ നിന്ന് പുറത്തുകടന്നിട്ടുണ്ട് ഈ യുവതാരം. ആറ്റിറ്റ്യൂഡിലും സംഭാഷണത്തിലുമെല്ലാം സ്ക്രീനിൽ കാണാനാവുക മൈക്കിനെ മാത്രമാണ്. പ്രണയവും നിരാശയും ഒരുപോലെ പേറിനടക്കുന്ന ആന്റണിയെ പുതുമുഖം രഞ്ജിത് സജീവ് മികച്ചതാക്കിയിട്ടുണ്ട്. നായികാ കേന്ദ്രീകൃത സിനിമയാണെങ്കിലും തുല്യപ്രാധാന്യത്തിലുണ്ട് രഞ്ജിത്തിന്റെ ആന്റണി. സംഘട്ടനരം ഗങ്ങളിലും നല്ല ടൈമിങ് പ്രകടമാക്കുന്നുണ്ട് രഞ്ജിത്ത്. ഭാവിയിൽ ആക്ഷൻ-വൈകാരിക പ്രാധാന്യമുള്ള വേഷങ്ങളിൽ മലയാളസിനിമയിൽ ഒരു മുതൽക്കൂട്ടാകും ഈ യുവതാരം.

ഛായാഗ്രഹണവും സംഗീതവുമാണ് ചിത്രത്തിന്‍റെ മറ്റു രണ്ട് പ്ലസ് പോയിന്‍റുകള്‍. അമല്‍ നീരദ് ശിഷ്യനായ, അമലിന്‍റെ തന്നെ കൊമ്രേഡ് ഇന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ചെയ്‍ത രണദിവെയാണ് മൈക്കിന്‍റെ ഛായാഗ്രാഹകന്‍. കേന്ദ്ര കഥാപാത്രത്തിന്‍റെ വൈകാരിക നിലയ്ക്ക് അതീവപ്രാധാന്യമുള്ള ചിത്രത്തില്‍ അതിനൊത്ത തരത്തിലുള്ള കളര്‍ പാലറ്റും ഫ്രെയ്മുകളുമൊക്കെയാണ് രണദിവെ തെരഞ്ഞെടുത്തിരിക്കുന്നത്. പാട്ടുകളേക്കാള്‍ ഹിഷാം അബ്ദുള്‍ വഹാബ് സ്കോര്‍ ചെയ്‍തിരിക്കുന്നത് പശ്ചാത്തല സംഗീതത്തിലാണ്.

ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തില്‍ ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മ്മാണത്തിന് തെരഞ്ഞെടുത്ത ചിത്രം അദ്ദേഹത്തിന് അഭിമാനത്തിന് വക നല്‍കുന്നുണ്ട്. വൈവിധ്യമുള്ള നിരവധി പ്രമേയങ്ങളുടെ കടന്നുവരവിന് ഈ ചിത്രത്തിന്‍റെ വിജയം വഴിയൊരുക്കും. ചുരുക്കത്തിൽ ധൈര്യസമേതം കാണാവുന്ന നല്ലൊരു ചിത്രമാണ് മൈക്ക്.

Continue Reading

Trending

Latest News2 days ago

പ്രേക്ഷകർക്ക് ഉത്തരവുമായി ചന്തുനാഥിന്റെ പോലീസ് വേഷം ; ഇനി ഉത്തരം ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു…!!

“ഇനി ഉത്തരം” ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ്ണാ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിൽ യുവതാരം...

Latest News2 days ago

കാക്ക കരുണനായി ഞെട്ടിക്കാൻ കലാഭവൻ ഷാജോൺ; ഇനി ഉത്തരം ഒക്ടോബർ റിലീസ്….!!

പ്രശസ്ത നായികാ താരം അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ...

Latest News3 days ago

പൊട്ടിചിരിപ്പിക്കാൻ മൈ നെയിം ഈസ് അഴകൻ സെപ്റ്റംബർ 30 മുതൽ….!!

. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത് നിർമ്മിച്ച്, പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ...

Latest News1 week ago

“ഭഗവാൻ ദാസന്റെ രാമരാജ്യം” ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങൾ പുറത്തിറങ്ങി…!!

‘പ്രമുഖ തരങ്ങളായ ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്തു....

Latest News1 week ago

ഷറഫുദീൻ- ഭാവന ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്; മ്യൂസിക് അവകാശം സ്വന്തമാക്കി സ രീ ഗ മ മ്യൂസിക്…!!

ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു...

Latest News1 week ago

ഇന്ദ്രൻസ് ചിത്രം ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് പ്രദർശനത്തിനെത്തും….!!

ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിച്ച ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് മുതൽ പ്രദർശനത്തിനെത്തും. സോമൻ അമ്പാട്ട് സംവിധാനം...

Latest News1 week ago

ത്രില്ലടിപ്പിക്കാൻ ഒരു ക്രൈം ഡ്രാമ കൂടി; ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലേക്ക്…!!

ഒട്ടേറെ ക്ലാസിക് ക്രൈം ഡ്രാമകൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്കെത്തുന്ന ഏറ്റവും പുതിയ ക്രൈം ഡ്രാമ ചിത്രമാണ് ഇനി ഉത്തരം. ദേശീയ...

Latest News2 weeks ago

ഭാവനയും ഷറഫുദ്ദീനും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിംഗ് പൂർത്തിയാക്കി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’….!!

പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന...

Latest News2 weeks ago

ആരാധകരെ സസ്പെൻസിൽ നിർത്തി മംമ്ത മോഹന്‍ദാസ്….!!

മലയാള സിനിമയിലേ ജനങ്ങളുടെ പ്രിയനടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പല കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. അതിൽ പലതും കൗതുകമുണ്ടാക്കുന്നതാണ്. വീണ്ടും മംമ്ത മോഹന്‍ദാസ് കൗതുകമുളവാക്കുന്ന ഒരു സെൽഫി...

Latest News2 weeks ago

ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ” മൈ നെയിം ഈസ് അഴകന്‍” ഒക്ടോബറിൽ തീയേറ്ററികളിൽ എത്തും…!!

ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്തിന്റെ നിർമ്മാണത്തിൽ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കിബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ്...

Trending