Connect with us

Latest News

ജയ ജയ ജയ ഹേയെ അഭിനന്ദിച്ച് കെ.കെ.ശൈലജ ടീച്ചര്‍….!!

Published

on

തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം സാമൂഹിക യഥാർഥ്യങ്ങളെ നർമ്മത്തിന്റെ മെമ്പൊടിയോട് കൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ചിത്രത്തെയും അത് പറയുന്ന വിഷയത്തിനും കൈയടികളുമായി പ്രശസ്തരായ പലരും മുന്നോട്ട് വന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവർഷവുമായി മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ രംഗത്ത് വന്നിരുന്നു.ചിത്രത്തിന്റെ സംവിധായകനെയും താരങ്ങളെയും അഭിനന്ദിച്ചു കൊണ്ട് ടീച്ചർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാണ്. സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം നർമ്മത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചത് ഉചിതയമായി എന്നാണ് ശൈലജ ടീച്ചറിന്റെ വാക്കുകൾ.ഇന്ന് നിലനിൽക്കുന്ന ആണധികാര സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തിൽ ആൺകുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകൾക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ടെന്നും ശൈലജ ടീച്ചർ പറയുന്നു. ടീച്ചറിന്റെ വാക്കുകൾ ഇങ്ങനെ

” വിപിൻദാസ് സംവിധാനം ചെയ്ത് ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ ജയ ജയ ജയ ഹേ ടീമിന് അഭിനന്ദനങ്ങൾ…

ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി.
ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തെരഞ്ഞെടുക്കുന്നതിനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും നിഷേധിക്കുന്നതാണ് ആണ്‍കോയ്മ സമൂഹത്തിന്റെ സ്വഭാവം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്.

ഇന്ന് കേരളീയ സമൂഹത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഠനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ഈ മേല്‍ക്കോയ്മയുമായി സഹകരിച്ച് കടുത്ത മാനസിക വ്യഥപേറിക്കൊണ്ട് സ്വയം ദുര്‍ബലരായി പ്രഖ്യാപിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണ് ഏറെ സ്ത്രീകളും. ഈ സിനിമയിലെ രണ്ട് അമ്മ കഥാപാത്രങ്ങളും പെങ്ങളും ഈ ദയനീയാവസ്ഥയുടെ നേര്‍ ചിത്രമായി മാറി. ഇതോടൊപ്പം തന്നെ ആണധികാര സമൂഹത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ച ആണ്‍കുട്ടികളുടെ മനസിനെയും എത്രമാത്രം ദുര്‍ബലവും വികൃതവുമാക്കുന്നുവെന്നതിന്റെ തെളിവാണ് ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അപകര്‍ഷതാ ബോധം മറച്ചുവയ്ക്കുന്നതിന് സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമായി രൂപപ്പെടുന്നത്. അടിമയെ പോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയില്‍ ഈ അസ്വസ്തതകള്‍ മുഴുവന്‍ ആധിപത്യമായി പ്രകടിപ്പിക്കുന്നതിന്റെ ഫലമായാണ് തല്ലി കീഴ്‌പ്പെടുത്തുക എന്ന മനോഭാവത്തിലേക്ക് നയിക്കുന്നത്. മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോള്‍ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകര്‍ത്തിക്കാട്ടാന്‍ ബേസിലിന് കഴിഞ്ഞു.

ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്‍മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായത് ഒരു നല്ല ലക്ഷണമാണ്. മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചനകൂടിയാണ് അത്.

ചില സിനിമകളില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ തിയേറ്ററില്‍ നിന്നും കൈയ്യടികളുയരുന്നത് അസ്വസ്ഥതയോടെ കാണേണ്ടിവന്നിട്ടുണ്ട്. അത്തരം ഒരു യുവ സമൂഹം അടുത്ത തലമുറയ്ക്ക് നല്‍കുന്ന സന്ദേശം എത്ര വികലമായിരിക്കും എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.
കടുത്ത അന്ധവിശ്വാസങ്ങളും ആഭിചാര പ്രക്രിയകളും പ്രചരിപ്പിക്കുന്ന സിനിമകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നരബലിക്കായി ചിത്രീകരിക്കുന്നതും മനുഷ്യരക്തം വീഴ്ത്തി ഭീകര ജീവികളെ ഉണര്‍ത്തിക്കൊണ്ടുവരുന്നതുമായ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കാണുന്നതേയില്ല. ഈ വൈകല്യങ്ങള്‍ക്കിടയിലാണ് കുടുംബസമേതം കാണാനും ആസ്വദിക്കാനും ആശയങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളാനും കഴിയുന്ന രീതിയില്‍ നല്ല ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. ഇതില്‍ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.’

ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ‘ജയ ജയ ജയ ജയ ഹേ’ നിര്‍മ്മിക്കുന്നത്.വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ബബ്ലു അജുവാണ് ചായഗ്രാഹകൻ,അങ്കിത് മേനോൻ ആണ് സംഗീത സംവിധാനം.കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Latest News

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

Published

on

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ കാഴ്ച വയ്ക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് എന്ന വിശേഷണത്തിലേക്ക് ചിത്രം നടന്നടുക്കുകയാണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയ ചിത്രം പറയുന്ന വിഷയത്തിന്റെ വ്യാപ്തി തന്നെയാണ് ഈ ചെറിയ വലിയ ചിത്രത്തെ കൈപിടിച്ചുയർത്തിയത്.എല്ലാ തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ജയ ജയ ജയ ഹേയുടെ വിജയം. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയത്തിന്റെ അലയൊലികൾ ഇപ്പോൾ സ്കൂൾ വിദ്യാർഥികളിലേക്കും എത്തി ചേർന്നിരിക്കുകയാണ്. പല സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾക്കായി ജയ ജയ ജയ ജയ ഹേ യുടെ സ്പെഷ്യൽ പ്രദർശനങ്ങൾ സ്കൂൾ അധികൃതർ തീയേറ്ററുകളുമായി ബന്ധപ്പെട്ടു ഒരുക്കുന്നുണ്ട്. സ്കൂളുകളിൽ നിന്നു സ്കൂളുകളിലേക്ക് അതൊരു ട്രെൻഡ് ആയി മാറുകയാണ്.അടുത്തിടെ ചങ്കരംകുളം മാസ്സ് സിനിമാസിൽ സിനിമ ആസ്വദിച്ചു തീയേറ്ററുകളിൽ ‘ജയ ജയ ജയ ജയ ഹേ ‘ സ്റ്റെപ്പുകൾ വയ്ക്കുന്ന സ്കൂൾ കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Continue Reading

Latest News

മദനോത്സവത്തിൽ വരവറിയിച്ച്‌ മലയാളികളുടെ പവർസ്​റ്റാർ ബാബു ആന്റണി….!!

Published

on

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിങ്ങിൽ ബാബു ആന്റണി ഇന്ന് ജോയിൻ ചെയ്തു. സുരാജ് വെഞ്ഞാറമൂടിനെതിരെ വില്ലൻ കഥാപാത്രമാണോ ബാബു ആന്റണി അഭിനയിക്കുന്നത് എന്ന് ഉറ്റു നോക്കുകയാണ് സിനിമാസ്വാദകർ. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സുധീഷ് ഗോപിനാഥ് ആണ് സംവിധാനം ചെയ്യുന്നത്.

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു.വളരെ രസകരമായ സോങ് ടീസറിലൂടെയാണ് മലയാള സിനിമയിൽ വീണ്ടും മദനോത്സവം എത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ പങ്കുവച്ച ചിത്രത്തിലെ “കാണാ ദൂരത്താണോ ” എന്ന സോങ് ടീസറിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് പുരോഗമിക്കുകയാണ്. മദനോത്സവത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : കഥ ഇ.സന്തോഷ് കുമാർ, ഡി ഓ പി ഷെഹ്നാദ് ജലാൽ, ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവിയർ, ലിറിക്‌സ് വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി.ജെ, മേക്കപ്പ് ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം.യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ അറപ്പിരി വരയൻ, പി ആർ ഓ പ്രതീഷ് ശേഖർ.

Continue Reading

Latest News

വിജയ് ബാബുവും ആൻ അഗസ്റ്റിനും കൈകോർക്കുന്നു….!!

Published

on

മലയാള സിനിമ ലോകത്തെ പ്രമുഖ അഭിനേതാക്കളും നിർമ്മാതാക്കളുമായ വിജയ് ബാബുവും ആൻ അഗസ്റ്റിനും ആദ്യമായി ഒരു മലയാള ചിത്രത്തിനുവേണ്ടി കൈകോർക്കുന്നു. നവാഗതനായആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്‍വി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിനു വേണ്ടിയിട്ടാണ് ഇരുവരും ഒന്നിക്കുന്നത്.

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രത്തിൽ കോ- പ്രൊഡ്യൂസർ ആയാണ് ആന്‍ അഗസ്റ്റിൻ എത്തുന്നത്. മിരാമർ ഫിലിംസ് എന്ന ബാനറിലൂടെ “അബ്ബബ്ബ” എന്ന കന്നട ചിത്രത്തിലൂടെയാണ് നിർമ്മാണ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആൻ അഗസ്റ്റിന്റെയും വിവേക് തോമസിന്റെയും സംയുക്ത നിർമ്മാണ സംരംഭമാണ് മിരാമർ ഫിലിംസ്.ഫ്രൈഡേ ഫിലിം ഹൗസിന്റെ പത്തൊമ്പതാമതു ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്യുന്നത്. ഏറെ വിജയം നേടിയ ‘ഹൃദയം’ എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കൂടിയാണ് ആദിത്യൻ. ആവറേജ് അമ്പിളി എന്ന വെബ് സീരിയസ് ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച്ച എന്ന വെബ് സീരിയലിനു തിരക്കഥ രചിക്കുകയും അതിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ആദിത്യൻ തൻ്റെ ആദ്യ ഫീച്ചർ സിനിമയുടെ ചുക്കാൻ പിടിക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച 19 ചിത്രങ്ങളിൽ 15 ചിത്രങ്ങളുടേയും സംവിധായകർ പുതുമുഖങ്ങളാണ്.രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും തെരഞ്ഞെടുത്ത 25ഓളം പുതുമുഖങ്ങളും വേഷമിടുന്നു. ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ത്യാഗ്യ, മേക്കപ്പ് – സുധി, കോസ്റ്യൂം ഡിസൈൻ – സ്റ്റെഫി സേവ്യർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.എം. നാസർ, പ്രൊഡക്ഷൻ മാനേജർ- കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – വിഷ്ണു രാജൻ

Continue Reading

Trending

Latest News2 weeks ago

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ...

Latest News3 weeks ago

മദനോത്സവത്തിൽ വരവറിയിച്ച്‌ മലയാളികളുടെ പവർസ്​റ്റാർ ബാബു ആന്റണി….!!

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ...

Latest News3 weeks ago

വിജയ് ബാബുവും ആൻ അഗസ്റ്റിനും കൈകോർക്കുന്നു….!!

മലയാള സിനിമ ലോകത്തെ പ്രമുഖ അഭിനേതാക്കളും നിർമ്മാതാക്കളുമായ വിജയ് ബാബുവും ആൻ അഗസ്റ്റിനും ആദ്യമായി ഒരു മലയാള ചിത്രത്തിനുവേണ്ടി കൈകോർക്കുന്നു. നവാഗതനായആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് സുരാജ്...

Latest News3 weeks ago

വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളുമായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്…!!

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവും ഗായകനും, മലയാള സിനിമാ പ്രേമികളുടെ പ്രിയതാരവുമായ വിനീത് ശ്രീനിവാസൻ ടൈറ്റിൽ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി...

Latest News3 weeks ago

ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു…!!

ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു.പുതുമുഖങ്ങളിൽ കുറച്ച് പടങ്ങൾ കൊണ്ടുതന്നെ ജനമനസ്സുകളിൽ സ്ഥാനം കരസ്ഥമാക്കിയ ‘അർജുൻ...

Latest News3 weeks ago

വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ” മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ” നാളെ മുതൽ തിയ്യേറ്ററുകളിലേക്ക്…!!

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ മുതൽ തിയറ്ററുകളില്‍. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍...

Latest News3 weeks ago

25 കോടിയുടെ തിളക്കവുമായി ബ്ലോക്ക്ബസ്റ്റർ ജയ ജയ ജയ ജയ ഹേ…!!

ബേസിൽ ജോസഫ് നായകനായി എത്തിയ ജയ ജയ ജയ ജയഹേ എന്ന ചിത്രം ഇപ്പോൾ ഈ വർഷത്തെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങളിൽ ഒന്നായിക്കഴിഞ്ഞു. ബേസിൽ ജോസഫിനെയും ദർശന...

Latest News4 weeks ago

ജയ ജയ ജയ ഹേയെ അഭിനന്ദിച്ച് കെ.കെ.ശൈലജ ടീച്ചര്‍….!!

തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ...

Latest News4 weeks ago

ക്യൂട്ട് ലുക്കിൽ ഭാവന ” ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ” ഓഡിയോ ലോഞ്ചിൽ ; ചിത്രങ്ങൾ കാണാം…!!

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തുകയാണ് ഭാവന. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാംവരവ്.ഷറഫുദ്ദീനാണ്...

Latest News4 weeks ago

കേരളമാകെ ഹൗസ് ഫുൾ ഷോകളും എസ്ട്ര ഷോകളുമായി ” കൂമൻ “വൻ വിജയത്തിലേക്ക്…!!

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു വമ്പൻ ഹിറ്റായി മാറി കൂമൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലർ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ആദ്യാവസാനം...

Trending