Movie Trailers & Teasers
ആസിഫ് അലി നായകനാകുന്ന ‘കുഞ്ഞെല്‍ദോ’യുടെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി….!!
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കുഞ്ഞെല്‍ദോ ” യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.
ചിത്രം ഡിസംബർ 24-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കും.വളരെ ശ്രദ്ധ നേടിയ ഇതിന്റെ ടീസറിനൊപ്പം തന്നെ ഇതുവരെ പുറത്തു വന്ന ഇതിലെ ഗാനങ്ങളും ഹിറ്റായി മാറിയിട്ടുണ്ട്. ‘കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും നിര്‍മ്മിക്കുന്ന കുഞ്ഞെൽദോയിൽ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്,സിദ്ധിഖ്,അര്‍ജ്ജുന്‍ ഗോപാല്‍,നിസ്താര്‍ സേട്ട്,രാജേഷ് ശര്‍മ്മ,കോട്ടയം പ്രദീപ്,മിഥുന്‍ എം ദാസ്,തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മ,അശ്വതി ശ്രീകാന്ത്,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ക്രീയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്‍, ലെെന്‍ പ്രൊഡ്യൂസര്‍ വിനീത് ജെ പൂല്ലുടന്‍, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-നിമേഷ് എം താനൂര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം,പരസ്യക്കല-അരൂഷ് ഡൂടില്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത്ത് നന്ദന്‍,അതുല്‍ എസ് ദേവ്,ജിതിന്‍ നമ്പ്യാര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അനുരൂപ്,ശ്രീലാല്‍,നിധീഷ് വിജയന്‍,സൗണ്ട് ഡിസെെനര്‍-നിഖില്‍ വര്‍മ്മ,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,ഫിനാന്‍സ് മാനേജര്‍-ഡിറ്റോ ഷാജി,പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് നന്ദിപുലം,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,സജീവ് ചന്തിരൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Movie Trailers & Teasers
ബ്രഹ്മാണ്ഡ ടീസർ ലോഞ്ചുമായി ടോവിനോ തോമസിന്റെ പാൻ ഇന്ത്യൻ ചിത്രം ARM….!!
ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം ARM ന്റെ ടീസർ പുറത്ത് വന്നു. ഹിന്ദി ടീസർ ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷനും മലയാളം പതിപ്പിന്റെ ടീസർ പ്രിത്വിരാജ് സുകുമാരനുമാണ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്ത് വിട്ടത്.തമിഴ് പതിപ്പിന്റെ ടീസർ വേർഷൻ ലോകേഷ് കനകരാജ്, ആര്യ എന്നിവരാണ് ലോഞ്ച് ചെയ്തത്, തെലുങ്ക് ടീസർ നാനിയും കന്നഡ ടീസർ പതിപ്പ് രക്ഷിത് ഷെട്ടിയും സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടു.ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ഒരു മിനിറ്റിനു പുറത്ത് ദൈർ ഖ്യമുള്ള ടീസറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അതി ഗംഭീരമായ വിഷ്വൽ ട്രീറ്റ് ആണ് സംവിധായകൻ ജിതിൻ ലാൽ ടീസറിൽ ഒരുക്കിയിരിക്കുന്നത്. ടീസറിലെ ബ്രഹ്മാണ്ഡ കാഴ്ച്ചകൾ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകൾ പ്രേക്ഷകരിൽ വാനോളമുയർത്തുകയാണ്.മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാൻ ഇന്ത്യൻ സിനിമയായി ആണ് പ്രേക്ഷകർക്ക് മുന്നിൽ അണിയറക്കാർ എത്തിക്കുന്നത്.പൂർണമായും 3 ഡി യിൽ ചിത്രീകരിച്ച സിനിമ 5 ഭാഷകളിലായി പുറത്ത് വരും.അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം.എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി ആർ & മാർക്കറ്റിംഗ് ഹെഡ് – വൈശാഖ് വടക്കേവീട് ,വാർത്താ പ്രചരണം -ജിനു അനിൽകുമാർ
Movie Trailers & Teasers
മലയാളത്തിലെ തങ്ങളുടെ ആദ്യത്തെ സീരീസുമായി ഡിസ്നി + ഹോട്ട്സ്റ്റാർ: “കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്’ ടീസർ റിലീസ് പുറത്തിറങ്ങി…!!
കൊച്ചി, 15 മെയ് 2023: ഏവരും വളരെ കാലമായി കാത്തിരുന്ന ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്’ എന്ന ആദ്യ മലയാളം സീരീസിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നു. മലയാളത്തിലെ മുൻനിര അഭിനേതാക്കളായ ലാലും അജു വർഗീസുമാണ് ഈ സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളിലൂടെ ആഴത്തിൽ സ്പർശിക്കുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ക്രൈം ത്രില്ലർ എന്ന രീതിയിലാണ് സീരീസിന്റെ കഥയൊരുക്കിയിരിക്കുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും സീരീസ് ലഭ്യമായിരിക്കും. ഒരു ലൈംഗീക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നതെന്നു ടീസറിൽ കാണിക്കുന്നുണ്ട്. ഷിജു പാറയിൽ വീട് – നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റർ എൻട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കണ്ടെത്തെലുകളിലേക്കാണ്. പോലീസിന്റെ ഉധ്വേഗ ജനകമായ ഈ കേസിലൂടെയുള്ള യാത്ര തന്നെയാണ് സീരീസിന്റെ പ്രധാന ആകർഷണം. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാന്നറിൽ രാഹുൽ റിജി നായർ നിർമ്മിച്ച ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്, നീണ്ടകര’ ഡയറക്ഷൻ ചെയ്തിരിക്കുന്നത് അഹമ്മദ് കബീറാണ്. കഴിവുറ്റ എഴുത്തുകാരനായ ആഷിഖ് ഐമറിന്റെ തിരക്കഥയിൽ വരുന്ന സീരീസിൽ സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് ജിതിൻ സ്റ്റാനിസ്ലോസാണ്. സംഗീതം ഹീഷം അബ്‌ദുൽവഹാബും എഡിറ്റിംഗ് മഹേഷ് ഭുവനേന്ദും കൈകാര്യം ചെയ്തിരിക്കുന്നു.വാർത്താപ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്
Movie Trailers & Teasers
കാത്തിരിപ്പിന് വിട.. കളർ ഫുള്ളായി “അനുരാഗം” ട്രെയിലര്‍ പുറത്തിറങ്ങി…!!
പ്രണയത്തിന്‍റെ രസകാഴ്ചകളുമായി ഷഹദ് സംവിധാനം നിര്‍വഹിച്ച “അനുരാഗം” എന്ന സിനിമയുടെ ട്രെയിലര്‍ സത്യം ഓഡിയോസിന്റെ യൂടുബ് ചാനല്‍വഴി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ മൂന്ന് പ്രണയങ്ങൾ കോർത്തിണക്കി പറഞ്ഞുപോകുന്ന ഒരു കളർഫുൾ എന്റെർറ്റൈനെർ ചിത്രമായിരിക്കും “അനുരാഗം” എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം മേയ് അഞ്ചിന് പ്രദർശനത്തിനെത്തും.
യുവത്വത്തോടൊപ്പം വിവിധ പ്രായത്തിലുള്ളവരിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്ഥ പ്രണയയാത്ര കൂടിയാകും ‘അനുരാഗം’. തമിഴില്‍ നിരവധി പ്രണയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ഗൗതംവാസുദേവ മേനോന്‍ മുഴുനീള വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘അനുരാഗം’. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന പാട്ടുകളും ടീസറും ട്രെന്റില്‍ ഇടം നേടിയിരുന്നു. നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകൾക്കും ആൽബം സോങ്ങുകൾക്കും സംഗീതമൊരുക്കി പ്രശ്സതനായ ജോയൽ ജോൺസാണ് ഈ സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.അനുരാഗം സിനിമയുടെ രചന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ഗൗതംവാസുദേവ മേനോൻ , ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ. സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് – മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.
-
Movie Song6 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos6 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review6 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers6 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers6 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Review6 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News5 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Song6 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!