Gallery
പോര്‍ച്ചുഗലില്‍ സുചിത്രയ്‌ക്കൊപ്പം അവധി ആഘോഷിച്ച് ലാലേട്ടന്‍ ; ചിത്രങ്ങൾ കാണാം…!
Events
ലുലു മാളും ഒബ്രോൺ മാളും ഇളക്കി മറിച്ച് ആസിഫ് അലിയും വിനീത് ശ്രീനിവാസനും; കുഞ്ഞെൽദോ വരുന്നു..!
യുവ താരം ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രയ്ലറിപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് തീയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് ആസിഫ് അലി, മാത്തുക്കുട്ടി, വിനീത് ശ്രീനിവാസൻ എന്നിവർ. അതിന്റ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലു മാളിലും ഒബ്രോൻ മാളിലും എത്തിയ ഈ സംഘം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഇളക്കി മറിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അണിനിരന്ന ഈ പ്രൊമോഷൻ ഇവന്റ് വമ്പൻ പ്രതികരണമാണ് നേടിയത്. ചിത്രത്തെ കുറിച്ചും അതിനെ കുറിച്ചുള്ള പ്രതീക്ഷകളും ആ ചടങ്ങിൽ ഓരോരുത്തരും പങ്കു വെച്ചു.നവാഗതനായ മാത്തുക്കുട്ടി തന്നെ രചന നിർവഹിച്ച ഈ ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെ പ്രശസ്ത സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് കുഞ്ഞെൽദോയുടെ ക്രിയേറ്റീവ് ഡയറക്ടർ. തമാശയും പ്രണയവും ക്യാമ്പസ് ലൈഫുമെല്ലാം ഉൾപ്പെടുത്തിയ ഒരു ഫീൽ ഗുഡ് ചിത്രമാകും ഇതെന്നുള്ള സൂചനയാണ് ഇതിന്റെ ട്രയ്ലർ നൽകുന്നത്. ഷാൻ റഹ്മാൻ സംഗീതം പകർന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും എഡിറ്റ് ചെയ്തത് രഞ്ജൻ അബ്രഹാമും ആണ്. പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്ന ഈ ചിത്രത്തിൽ സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്.
Events
സുവി കളർ ലാബിന്റെ മുപ്പതാം വർഷം ആഘോഷം ഗംഭീരം..!
സുവി കളർ ലാബിന്റെ മുപ്പതാം വർഷം ആഘോഷം ഗംഭീരം..!
കേരളത്തിലെ ഏറ്റവും പ്രശസ്തമായ കളർ ലാബുകളിൽ ഒന്നായ സുവി കളർ സ്പോട്ടിന്റെ മുപ്പതാം വർഷം ആഘോഷം ഇന്നലെ ചങ്ങനാശ്ശേരി കോൺടൂർ റിസോർട്ടിൽ വെച്ച് നടന്നു. ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ പ്രശസ്തരായ റോഷനും നൂറിന് ഷരീഫും ആയിരുന്നു ആഘോഷത്തിലെ മുഖ്യ അതിഥികൾ. സക്സസ് പാർട്ടിയോടൊപ്പം ഫാഷൻ ഷോ, പ്രശസ്ത ഗായകൻ പ്രദീപ് ബാബു നയിച്ച മ്യൂസിക്കൽ ബാൻഡ് ഷോ എന്നിവയും അവിടെ നടന്നിരുന്നു. ഇതിനൊപ്പം അവിടെ നടന്ന മറ്റൊരു കാര്യം എച് പി ഇൻഡിഗോ 12000 എച് ഡി എൽ എ എന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെഷീന്റെ പ്രിന്റിന്റെ ലോഞ്ച് ആയിരുന്നു.
ഒരു ഫോട്ടോഗ്രാഫി എക്സിബിഷനും ഇതിന്റെ ഭാഗമായി അവിടെ കഴിഞ്ഞ ദിവസം നടന്നു. സുവി കളർ സ്പോട്ടിന്റെ എം ഡി ആയ ഇ എം വിൽസൺ , എച് പി കമ്പനിയുടെ ഇന്ത്യ ഹെഡ് അപ്പ ദുരൈ, സൗത്ത് ഇന്ത്യൻ ഹെഡ് അശോക് , എച് പി കമ്പനിയിലെ മറ്റു പ്രമുഖരും ഈ സക്സസ് പാർട്ടിയിൽ പങ്കെടുത്തു. ഒരുപാട് ഫോട്ടോഗ്രാഫേഴ്‌സും വിശിഷ്ട അതിഥികളും ഈ ആഘോഷത്തിൽ പങ്കെടുക്കാൻ അവിടെ എത്തിച്ചേർന്നിരുന്നു. ഏതായാലും സുവി കളർ സ്പോട്ടിന്റെ മുപ്പതാം വർഷ വിജയാഘോഷം അതിഗംഭീരം ആയി എന്നാണ് ഏവരുടെയും അഭിപ്രായം.
Gallery
നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി നൂറാം ദിനാഘോഷം..ചിത്രങ്ങള്‍ കാണാം…!
മലയാളസിനിമ ഇൻഡസ്ട്രിയിലെ എക്കാലത്തേയും മികച്ച വിജയങ്ങളിൽ ഒന്ന് കരസ്ഥമാക്കിയ നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി നൂറാം ദിനാഘോഷം ഇന്നലെ കൊച്ചിയിലെ PVR സിനിമാസിൽ വെച്ച് നടത്തിയപ്പോൾ.
-
Movie Song6 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos6 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review6 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers6 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers6 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Review6 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News5 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Song6 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
You must be logged in to post a comment Login