Connect with us

Movie Trailers & Teasers

വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ” ലിഗർ ” എന്ന ചിത്രത്തിന്റെ ഹണ്ട് തീം ലിറിക്കൽ ടീസർ പുറത്തിറങ്ങി…!!

Published

on

തെന്നിന്ത്യൻ യങ് സൂപ്പർ സ്റ്റാർ വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിഗർ.ബോളിവുഡ് താരസുന്ദരി അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.പാൻ ഇന്ത്യൻ ചിത്രമായാണ് ചിത്രം ഒരുക്കുന്നത്. ചിത്രം അഞ്ച് ഭാഷകളിൽ പ്രേക്ഷകരിലേക്കെത്തും.ചിത്രം ഈ വർഷം ആഗസ്റ്റ് മാസത്തിലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇപ്പോഴിതാ നായകനായ വിജയ് ദേവരക്കൊണ്ടയുടെ ജന്മദിനാഘോഷങ്ങൾ പ്രമാണിച്ചു ഈ ചിത്രത്തിലെ ലിഗർ ഹണ്ട് തീം ലിറിക്കൽ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബോക്സിങിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, ചാർമി കൗർ, അപൂർവ മെഹ്ത, പുരി ജഗനാഥ്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിഷ്ണു ശർമയാണ്. തനിഷ്‌ക് ബാഗ്ച്ചി ഗാനങ്ങളൊരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത് മണി ശർമയാണ്. രമ്യ കൃഷ്ണൻ, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്‌ഡി, അബ്ദുൽ ഖാദിർ അമിൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

Continue Reading

Movie Trailers & Teasers

ബ്രഹ്മാണ്ഡ ടീസർ ലോഞ്ചുമായി ടോവിനോ തോമസിന്റെ പാൻ ഇന്ത്യൻ ചിത്രം ARM….!!

Published

on

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം ARM ന്റെ ടീസർ പുറത്ത് വന്നു. ഹിന്ദി ടീസർ ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷനും മലയാളം പതിപ്പിന്റെ ടീസർ പ്രിത്വിരാജ് സുകുമാരനുമാണ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്ത് വിട്ടത്.തമിഴ് പതിപ്പിന്റെ ടീസർ വേർഷൻ ലോകേഷ് കനകരാജ്, ആര്യ എന്നിവരാണ് ലോഞ്ച് ചെയ്തത്, തെലുങ്ക് ടീസർ നാനിയും കന്നഡ ടീസർ പതിപ്പ് രക്ഷിത് ഷെട്ടിയും സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടു.ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ഒരു മിനിറ്റിനു പുറത്ത് ദൈർ ഖ്യമുള്ള ടീസറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അതി ഗംഭീരമായ വിഷ്വൽ ട്രീറ്റ് ആണ് സംവിധായകൻ ജിതിൻ ലാൽ ടീസറിൽ ഒരുക്കിയിരിക്കുന്നത്. ടീസറിലെ ബ്രഹ്മാണ്ഡ കാഴ്ച്ചകൾ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകൾ പ്രേക്ഷകരിൽ വാനോളമുയർത്തുകയാണ്.മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാൻ ഇന്ത്യൻ സിനിമയായി ആണ് പ്രേക്ഷകർക്ക് മുന്നിൽ അണിയറക്കാർ എത്തിക്കുന്നത്.പൂർണമായും 3 ഡി യിൽ ചിത്രീകരിച്ച സിനിമ 5 ഭാഷകളിലായി പുറത്ത് വരും.അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം.എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി ആർ & മാർക്കറ്റിംഗ് ഹെഡ് – വൈശാഖ് വടക്കേവീട് ,വാർത്താ പ്രചരണം -ജിനു അനിൽകുമാർ

Continue Reading

Movie Trailers & Teasers

മലയാളത്തിലെ തങ്ങളുടെ ആദ്യത്തെ സീരീസുമായി ഡിസ്നി + ഹോട്ട്സ്റ്റാർ: “കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്’ ടീസർ റിലീസ് പുറത്തിറങ്ങി…!!

Published

on

കൊച്ചി, 15 മെയ് 2023: ഏവരും വളരെ കാലമായി കാത്തിരുന്ന ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്’ എന്ന ആദ്യ മലയാളം സീരീസിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നു. മലയാളത്തിലെ മുൻനിര അഭിനേതാക്കളായ ലാലും അജു വർഗീസുമാണ് ഈ സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളിലൂടെ ആഴത്തിൽ സ്പർശിക്കുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ക്രൈം ത്രില്ലർ എന്ന രീതിയിലാണ് സീരീസിന്റെ കഥയൊരുക്കിയിരിക്കുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും സീരീസ് ലഭ്യമായിരിക്കും. ഒരു ലൈംഗീക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നതെന്നു ടീസറിൽ കാണിക്കുന്നുണ്ട്. ഷിജു പാറയിൽ വീട് – നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റർ എൻട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കണ്ടെത്തെലുകളിലേക്കാണ്. പോലീസിന്റെ ഉധ്വേഗ ജനകമായ ഈ കേസിലൂടെയുള്ള യാത്ര തന്നെയാണ് സീരീസിന്റെ പ്രധാന ആകർഷണം. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാന്നറിൽ രാഹുൽ റിജി നായർ നിർമ്മിച്ച ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്, നീണ്ടകര’ ഡയറക്ഷൻ ചെയ്തിരിക്കുന്നത് അഹമ്മദ് കബീറാണ്. കഴിവുറ്റ എഴുത്തുകാരനായ ആഷിഖ് ഐമറിന്റെ തിരക്കഥയിൽ വരുന്ന സീരീസിൽ സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് ജിതിൻ സ്റ്റാനിസ്ലോസാണ്. സംഗീതം ഹീഷം അബ്‌ദുൽവഹാബും എഡിറ്റിംഗ് മഹേഷ് ഭുവനേന്ദും കൈകാര്യം ചെയ്തിരിക്കുന്നു.വാർത്താപ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്

Continue Reading

Movie Trailers & Teasers

കാത്തിരിപ്പിന് വിട.. കളർ ഫുള്ളായി “അനുരാഗം” ട്രെയിലര്‍ പുറത്തിറങ്ങി…!!

Published

on

പ്രണയത്തിന്‍റെ രസകാഴ്ചകളുമായി ഷഹദ് സംവിധാനം നിര്‍വഹിച്ച “അനുരാഗം” എന്ന സിനിമയുടെ ട്രെയിലര്‍ സത്യം ഓഡിയോസിന്റെ യൂടുബ് ചാനല്‍വഴി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ മൂന്ന് പ്രണയങ്ങൾ കോർത്തിണക്കി പറഞ്ഞുപോകുന്ന ഒരു കളർഫുൾ എന്റെർറ്റൈനെർ ചിത്രമായിരിക്കും “അനുരാഗം” എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം മേയ് അഞ്ചിന് പ്രദർശനത്തിനെത്തും.

യുവത്വത്തോടൊപ്പം വിവിധ പ്രായത്തിലുള്ളവരിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്ഥ പ്രണയയാത്ര കൂടിയാകും ‘അനുരാഗം’. തമിഴില്‍ നിരവധി പ്രണയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ഗൗതംവാസുദേവ മേനോന്‍ മുഴുനീള വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘അനുരാഗം’. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന പാട്ടുകളും ടീസറും ട്രെന്റില്‍ ഇടം നേടിയിരുന്നു. നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകൾക്കും ആൽബം സോങ്ങുകൾക്കും സംഗീതമൊരുക്കി പ്രശ്സതനായ ജോയൽ ജോൺസാണ് ഈ സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.അനുരാഗം സിനിമയുടെ രചന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ഗൗതംവാസുദേവ മേനോൻ , ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ. സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് – മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.

Continue Reading

Trending

Latest News3 months ago

യുവതാര നിരയുടെ തിളക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിൽ!!വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്….!!

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെതായി പുറത്ത് വന്ന...

Latest News3 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം…!!

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Latest News4 months ago

നാഗ ചൈതന്യ, സായി പല്ലവി ചിത്രം ‘തണ്ടേൽ ‘ പൂജ!! ആദ്യ ക്ലാപ്പുമായി വെങ്കിടേഷ്…!!

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. ‘തണ്ടേൽ’ എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവി നായികാ വേഷത്തിൽ എത്തുന്നു. ചില യഥാർത്ഥ...

Latest News7 months ago

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Latest News9 months ago

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി,...

Latest News9 months ago

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന...

Latest News9 months ago

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം….!!

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര...

Latest News10 months ago

കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു…!!

കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ ഒരു ദൃശ്യം സോഷ്യൽ...

Latest News11 months ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News11 months ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Trending