Connect with us

Review

രാജയുടെ മാസ്സ് വിളയാട്ടം ; മധുരരാജാ റിവ്യൂ വായിക്കാം…!

Published

on

പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ടമായ കഥാപാത്രമാണ് 2009ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രമായ പോക്കിരിരാജയിലെ “മധുരരാജ”. ഇതേ കഥാപാത്രത്തെ അതെ രസചരടോടു കൂടി വീണ്ടും വൈശാഖ് അവതരിപ്പിക്കുകയാണ് മധുരാജ എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് നാൾ മുതൽ ആരാധകർ ആവേശ തിരയിൽ ആയിരുന്നു. നെൽസൺ ഐപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെൽസൺ ഐപ്പ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറും എല്ലാം നേരത്തെ തന്നെ തരംഗമായിരുന്നു. സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഒരു മദ്യ ദുരന്തത്തിനെ സംബന്ധിക്കുന്ന നരേഷനോടെ ആണ് ചിത്രം തുടങ്ങുന്നത്, ഫ്ലാഷ് ബാക് രംഗങ്ങളാണ് തുടക്കം. മദ്യ ദുരന്തത്തിന്റെ ഉറവിടം അന്വേഷിക്കാൻ എത്തുന്നത് നരെയ്ൻ അവതരിപ്പിക്കുന്ന പോലീസ് ക്യാരക്ടർ ആണ്. അയാൾക്ക് പക്ഷെ എതിരിടേണ്ടി വരുന്നത് നടേശൻ എന്ന അതി ശക്തനായ കള്ള വാറ്റുകാരനോടാണ്. ഒടുവിൽ അയാൾക്ക് അയാളുടെ ജീവൻ തന്നെ അടിയറ വയ്‌ക്കേണ്ടി വരുന്നു. പ്രെസെന്റിലേക്ക് കട്ട് ചെയുമ്പോൾ നടേശന്റെ വളർച്ച ഇന്നേറെ വലുതാണ്. ഇന്ന്. ഒരു സ്കൂളും നടേശന്റെ ബാറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നെടുമുടി വേണു ഇടപെടുന്നതിനെ തുടർന്നാണ് ടെക്ക് ഓഫ്. ജയ് അവതരിപ്പിക്കുന്ന ചിന്നൻ പാമ്പിൻ തുരുത്തിൽ എത്തുമ്പോൾ തൊട്ട് സിനിമ ഗതി വേഗത്തിൽ മുന്നേറുന്നു.

മമ്മൂട്ടിയുടെ ആദ്യാവസാനം വരെയുള്ള പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സംഘട്ടന രംഗങ്ങളിലും മറ്റും മമ്മൂട്ടിയുടെ എനർജി എടുത്തു പറയേണ്ടവയാണ്. ചിത്രത്തിന്റെ ആദ്യം മുതലേ ഉത്സവപ്രതീതി കൊണ്ട് വരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയിലെ താരത്തെ ഉപയോഗിക്കാനും വൈശാഖിന് സാധിച്ചു. മറ്റെല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ജോലി വെടിപ്പാക്കി ചെയ്തിട്ടുണ്ട്. സണ്ണി ലിയോൺ ഉണ്ടായിരുന്ന കുറച്ചു നിമിഷങ്ങൾ തീയേറ്ററിൽ മറ്റൊരു ഭൂകമ്പം ഉണ്ടായ പ്രതീതി ആയിരുന്നു ഉണ്ടക്കിയത്.

ഷാജി കുമാറിന്റെ ഛായാഗ്രഹണം മികച്ചതായിരുന്നു. ഒരു മാസ്സ് ആക്ഷൻ ചിത്രത്തെ സംബന്ധിച്ചു മധുരാജ അദ്ദേഹത്തിന്റെ ക്യമറക്കണ്ണുകളിൽ സൗന്ദര്യം കൂടിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതം ആയാലും മഹേഷ് നാരായണന്റെ കട്ടുകൾ ആയാലും ചിത്രത്തിനോട് നീതി പുലർത്തുന്നവയും കാണുന്ന പ്രേക്ഷകന്റെ ആസ്വാദനം ഭംഗം വരുത്താത്തവയുമാണ്.

ഈ വിഷു കാലത്ത് കുടുംബത്തോടൊപ്പം ആർത്തു ഉല്ലസിക്കാൻ കഴിയുന്ന ചിത്രമാണ് മധുരരാജാ. മമ്മൂട്ടി ആരാധകർക്കും സാധാരണ പ്രേക്ഷകർക്കും ഒരുപോലെ ആഘോഷിക്കാൻ പറ്റിയ ഒരു മാസ്സ് മസാല എന്റെർറ്റൈനെർ തന്നെ ഇത്.

Continue Reading

Review

പൃഥ്വിയുടേയും ബിജു മേനോന്റെയും ഹൈ വോൾടേജ് പൂണ്ടു വിളയാടൽ ; അയ്യപ്പനും കോശിയും റിവ്യൂ വായിക്കാം….!

Published

on

ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ പ്രിത്വിരാജും ബിജുമേനോനും ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.അനാർക്കലിയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇത്.അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.സംവിധായകൻ രഞ്ജിത് ,പി.എം. ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .

അട്ടപ്പാടി എന്ന സ്ഥലത്തെയും അവിടുത്തെ ജനങ്ങളുടേയും അവരുടെ ജീവിത സാഹചര്യങ്ങളേയും ചെറുതായി വരച്ചുകാട്ടി പിന്നീട് രണ്ട് വ്യക്തികളുടെ പകയിലേക്ക് കൂടുതൽ ഊന്നൽ കൊടുത്ത എൻഗേജിംഗ് എന്റർടെയ്നർ ആണ് അയ്യപ്പനും കോശിയും.
കുറിക്ക് കൊള്ളുന്ന റിയലിസ്റ്റിക്ക് സംഭാഷണങ്ങളും വൃത്തിയുള്ള തമാശകളും തിരക്കഥയുടെ മേന്മയാണ്.മാത്രമല്ല ടെക്നിക്കലി വെൽസൗണ്ടായ സിനിമയാണ്. ഇതെല്ലാം തന്നെ സിനിമ കാണാൻ ഒരു കാരണമായി കരുതാം.

ജെയ്കിന്റെ ഈണങ്ങൾക്ക് അട്ടപ്പാടിയുടെ വന്യമായ താളം കൂടി ആയപ്പോൾ അത് സിനിമയുടെ പെയ്സിന് നന്നായി ഗുണം ചെയ്തു..നരേഷന്റെ സ്വഭാവത്തിനു അത്രമേൽ ഇണങ്ങിയ പശ്ചാത്തല സംഗീതം തന്നെയെന്ന് പറയാതെ വയ്യ. സുധീപ് ഇളമണിലൂടെ അട്ടപ്പാടിയുടെ നിഗൂഢ സൗന്ദര്യം കൂടുതൽ ഹൃദ്യമായി. സംഘട്ടനങ്ങളുടെ താളവും വേഗവും സംഗീതത്തിലെന്ന പോലെ തന്നെ ഫ്രെയിമിലും പ്രകടമായിരുന്നു.

മൊത്തത്തിൽ പറഞ്ഞാൽ എല്ലാവരും തീർച്ചയായും തീയേറ്ററിൽ തന്നെ കാണേണ്ട സിനിമ ആണ് അയ്യപ്പനും കോശിയും. ഒരു തരത്തിലും ബോർ അടിക്കുകയോ മടുപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് തന്നെ ആണ് ചിത്രത്തിന്റെ സവിശേഷത. വേറിട്ട ഒരു അനുഭവവും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യുന്ന ഒരു സിനിമ ആണ് ഇത്.

Continue Reading

Review

നർമത്തിൽ ചാലിച്ച ഒരു കൊച്ചു കുടുംബചിത്രം; വരനെ ആവശ്യമുണ്ട് റിവ്യൂ വായിക്കാം….!

Published

on

ദുൽഖർ സൽമാൻ ആദ്യമായി തന്റെ വേഫെയ്റർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അനൂപ് സത്യൻ ചിത്രം “വരനെ ആവശ്യമുണ്ട്” ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സുരേഷ് ഗോപി, ശോഭന എന്നിവർ ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം പറയുന്നത് രണ്ടു തലമുറകളിലെ പ്രണയകഥയാണ്.

ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയ നീന ഒരു സിംഗിൾ മദറും ഫ്രഞ്ച് അധ്യാപികയും കൂടിയാണ്. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് മേജർ ഉണ്ണികൃഷ്ണന്റെ വരവ്. പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാൽ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജർ. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

മലയാളത്തിലെ ഏറ്റവും മികച്ച നടി എന്ന് വിശേഷിപ്പിക്കാവുന്ന ശോഭനയുടെ ഒരു മികച്ച തിരിച്ചു വരവാണ് ഈ സിനിമ. സുരേഷ് ഗോപിയുടെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് മേജർ ഉണ്ണികൃഷ്ണൻ. ഒറ്റപ്പെട്ട് ജീവിക്കുന്ന മേജർ ആളുകളോട് ഇടപെട്ടു തുടങ്ങിയതിന് ശേഷമുള്ള രംഗങ്ങളൊക്കെ അദ്ദേഹം ഗംഭീരമായി ചെയ്തു. പോലീസ് വേഷങ്ങളിൽ തളച്ചിട്ടത് കാരണം മലയാള സിനിമ നന്നായി ഉപയോഗപ്പെടുത്താത്ത നടനായിരുന്നു സുരേഷ് ഗോപി .സുരേഷ് ഗോപി – ശോഭന ടീമിനെ തിരിച്ചു കൊണ്ടുവന്ന സംവിധായകന് അഭിനന്ദനങ്ങൾ.

ചുരുക്കത്തിൽ ക്ലീൻ ഫാമിലി എന്റർട്ടേയ്നർ ആണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. തീർച്ചയായും തീയേറ്ററിൽ കുടുംബത്തോടപ്പം കണ്ടാസ്വദിക്കേണ്ട നല്ലൊരു സിനിമ. ഒരുപാട്‌ ചിരിക്കാനും രസിക്കാനും ഏതൊരു പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ചിത്രത്തെ അണിയിച്ചൊരുക്കിയ അനൂപ്‌ തന്നെയാണ് ഹീറോ.

Continue Reading

Review

ഒരു രസികൻ യാത്രയുമായി ഒരു സുന്ദര ചിത്രം ; ഗൗതമൻറെ രഥം റിവ്യൂ വായിക്കാം….!

Published

on

ആദ്യം വാങ്ങുന്ന വാഹനത്തോട് വൈകാരികമായ ബന്ധം സൂക്ഷിക്കുന്നവരാണ് ഒട്ടു മിക്കവരും. പുതുതലമുറ ഇത്തരം വികാരങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നതായി കാണാറില്ല. പലരും ആഡംബരങ്ങൾക്ക് പിന്നാലെയാണ്. കാറും ബൈക്കുമൊക്കെ വെറും യന്ത്രങ്ങൾ മാത്രമല്ലേ എന്ന് ചിന്തിച്ചു തുടങ്ങിയ തലമുറയുടെ പ്രതിനിധികളാണ് ഇന്നത്തെ യുവതലമുറ. ഈ യന്ത്രവും മനുഷ്യനും തമ്മിലുള്ള വാക്കുകൾക്കതീതമായ ബന്ധത്തിന്റെ കഥയാണ് ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് മേനോൻ ആവിഷ്കരിച്ചിരിക്കുന്നത്.

ഗൗതമൻ എന്ന യുവാവ് ഇടത്തരം കുടുംബത്തിൽ ഒരു അംഗമാണ്. ഒരു കാർ സ്വന്തമാക്കുക എന്നത് ചെറുപ്പം മുതലേ ഗൗതമന്റെ വലിയൊരു സ്വപ്നമാണ്. അതിലേക്കുള്ള കഠിന പ്രയത്നത്തിലുമാണ് ഗൗതമൻ. എന്നാൽ ഗൗതമൻ പ്രതീക്ഷിച്ചിരുന്നതിൽ ഒരുപാട് താഴേക്ക് പോയി ഒരു നാനോ കാറാണ് മാതാപിതാക്കൾ ഗൗതമന് സമ്മാനിക്കുന്നത്.

സുഹൃത്തുക്കൾക്കിടയിലെല്ലാം പരിഹാസനാകേണ്ടി വന്നെങ്കിലും ആ ചെറിയ കാർ ഗൗതമന് പകരുന്നത് വലിയ ജീവിതാനുഭങ്ങളാണ്. രസകരമായ ആ യാത്ര സങ്കീർണമാകുന്നത് ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കയറ്റങ്ങളും ഇറക്കങ്ങളുമായി മുന്നോട്ട് കുതിക്കുന്ന ജീവിതത്തിന്റെ ഒരു നേർക്കാഴ്ച തന്നെയാണ് ചിത്രം പറഞ്ഞു വെക്കുന്നത്.

പ്രേക്ഷകന് അവരുടെ ജീവിതത്തോട് ചേർത്ത് വെക്കാവുന്ന തിരക്കഥ ചിത്രത്തിന്റെ നട്ടെല്ലാണ്. സംവിധായകൻ ആനന്ദ് മേനോൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അങ്കിത് മേനോൻ ഈണമിട്ട ഗാനങ്ങൾ ഇതിനകം തന്നെ സൂപ്പർഹിറ്റാണ്. രഥത്തിന്റെ യാത്രയെ ആസ്വാദ്യകരമാക്കുന്നതിൽ ആ സംഗീതവും ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. വിഷ്‌ണു ശർമ മനോഹരമായ വിഷ്വൽസ് ഒരുക്കി പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ മുന്നിട്ട് നിന്നു. അതോടൊപ്പം അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും പ്രശംസനീയമാണ്. കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു മികച്ച സവാരി തന്നെയാണ് ഗൗതമന്റെ രഥം.

Continue Reading

Trending

Latest News1 month ago

അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത...

Latest News2 months ago

സാമൂഹിക വിഷയങ്ങൾ ഉയർത്തികാണിച്ചു കൊണ്ട് “കോട്ടയം” വരുന്നു…..!!

ഇന്ത്യയിൽ ഇന്ന് പലരും പറയാൻ മടിക്കുന്ന സമകാലിക വിഷയങ്ങളെ സിനിമയുടെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് ബിനു ഭാസ്കർ എന്ന സംവിധായകൻ. സ്വന്തം സ്വത്വത്തിൽ നിന്നും ഭൂമിയിൽ നിന്നും പിഴുതുമാറ്റപ്പെടുന്ന...

Latest News2 months ago

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്….!!

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്… നൈറ്റ്‌വോക്‌സിന്റെ ബാനറിൽ സജിത്ത് നാരായണനും ബിനു ഭാസ്കറും ചേർന്ന് തിരക്കഥയെഴുതി നിർമ്മിച്ച് ബിനു ഭാസ്കർ സംവിധാനം ചെയ്ത...

Latest News2 months ago

ക്രിസ്മസ് റിലീസുകൾക്കു ഇടയിലും വിജയയാത്ര തുടർന്ന് മാമാങ്കം…!

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ആണ് മാമാങ്കം. പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന മാമാങ്ക മഹോത്സവവും അതിനെ...

Latest News2 months ago

പ്രേക്ഷകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ്‌ബോസ് സീസണ്‍ 2വിന്റെ പ്രോമോ എത്തി….!!

കസവ് മുണ്ടും ജുബ്ബയുമിട്ട് തോളുംചെരിച്ച് തൃശ്ശൂര്‍ സ്ലാംഗും സംസാരിച്ച് പൂരത്തിനിടയിലൂടെ നടക്കുന്ന ലാലേട്ടന്‍. ബിഗ് ബോസ് സീസണ്‍ 2വിന്റെ പ്രോമോ അക്ഷരാര്‍ത്ഥത്തില്‍ കളറാണ്. മലയാള ടി.വി. ഷോകള്‍ക്കിടയില്‍...

Latest News2 months ago

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം “അങ്ങ് വൈകുണ്ഠപുരത്ത് ” എന്ന് ചിത്രത്തിന്റെ മലയാളം ടീസർ നാളെ പുറത്തിറങ്ങുന്നു….!

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.“അങ്ങ് വൈകുണ്ഠപുരത്ത് ” എന്നാണ് ചിത്രത്തിൻറെ...

Latest News3 months ago

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു…..!

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം: മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ്...

Latest News3 months ago

ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു…!!

പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു… സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ...

Latest News3 months ago

മാമാങ്കത്തിനെതിരെ സൈബർ ആക്രമണം ; പോലീസിൽ പരാതി നൽകി നിർമാതാവ്..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം...

Latest News4 months ago

വിസ്മയിപ്പിച്ചു നിവിൻ പോളിയും കൂട്ടരും ; മൂത്തോൻ റിവ്യൂ വായിക്കാം…!

അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിച്ച പ്രശംസകൾക്കും അംഗീകാരത്തിനും ശേഷം ഒരു സിനിമ ജനിച്ച മണ്ണിലേക്ക് വരുന്ന അതേ വികരത്തോടെയാണ് മൂത്തോൻ കാണാൻ തീയേറ്ററിൽ എത്തിയത്. ഗീതുമോഹൻദാസ് ഒരുക്കിയ...

Trending