Other Videos
മധുരരാജയുടെ കലക്കൻ മാസ്സ് മോഷൻ പോസ്റ്റർ പുറത്തിറങ്ങി…!

മമ്മൂട്ടി ആരാധകര്‍ മാത്രമല്ല സിനിമ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗം വരുന്നൂ എന്ന് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ ത്രില്ലിലാണ്. പോക്കിരിരാജയിലെ അതേ ഗെറ്റപ്പാണ് മമ്മൂട്ടിക്ക് മധുരരാജയിലും ഉള്ളത്.മധുരരാജയുടെ കലക്കൻ മാസ്സ് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
Other Videos
കിടിലൻ ബോട്ടിൽ ക്യാപ് ചലഞ്ച്; ദി കുങ്ഫു മാസ്റ്ററിലെ നായികയുടെ ആക്ഷൻ വീഡിയോ വൈറലാവുന്നു….!

1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾ ശേഷംഎബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുങ്ഫു മാസ്റ്റർ. ചിത്രത്തിന്റെ പേര് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പൂമരം നായിക നിത പിളളയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പേര് പോലെ തന്നെ പ്രേക്ഷകരിൽ ആവേശം പടർത്തുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്.നീത പിള്ളയുടെ ബോട്ടിൽ ക്യാപ് ചലഞ്ച് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു.
കണ്ണ് മൂടി കെട്ടിയാണ് നീത ഇത് ചെയ്തത് എന്നത് ഈ വീഡിയോയെ കൂടുതൽ സ്പെഷ്യലാക്കുന്നുണ്ട്. എബ്രിഡ് ഷൈൻ തന്നെ ഒരുക്കിയ പൂമരം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത് അരങ്ങേറ്റം കുറിച്ച നീത പിള്ളൈ ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിന് വേണ്ടി മാർഷ്യൽ ആർട്സിൽ പരിശീലനം നേടിയിരുന്നു. ജിജി സ്കറിയ എന്ന പുതുമുഖം നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. ഈ വരുന്ന വെള്ളിയാഴ്ചയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.ഈ ചിത്രം നിർമ്മിച്ചത് ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറവുമാണ്.
Other Videos
‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’ , കുമ്പളങ്ങിയിലെ പ്രൊപ്പോസല്‍ സീന്‍ വീഡിയോയും പുറത്തുവിട്ടു…!

പ്രേക്ഷക ഹൃദയങ്ങല്‍ കീഴടക്കി തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം. ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഡിലീറ്റഡ് രംഗങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയ രംഗം കൂടി പുറത്തുവിട്ടിരിക്കുന്നു.
ഷെയ്ന് നിഗം അവതരിപ്പിക്കുന്ന ബോബി, അന്ന ബെന്‍ അവതരിപ്പിക്കുന്ന ബേബിമോളോട് വിവാഹാഭ്യര്‍ഥന നടത്തുന്ന രംഗമാണ് പുതിയതായി എത്തിയത്. 2.49 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് ഭാവന സ്റ്റുഡിയോസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഊളയെ പ്രേമിച്ച പെൺകുട്ടി എന്ന തലക്കെട്ടിൽ പുറത്തിറക്കിയ രംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഇതിനോടകം മൂന്നര ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമാ നിർമ്മാണ കമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന ബാനറിൽ നസ്രിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്
Other Videos
മമ്മൂക്കയുടെ ”കിംഗി”ലെ കൊലമാസ്സ് ഡയലോഗ് ആവർത്തിച്ചു യാഷ് താരമായി…!

“മലയാളഭാഷ മനസ്സിലാക്കാനും പഠിക്കാനും സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം,” കെജിഎഫ് എന്ന ചിത്രത്തിലൂടെ കന്നടസിനിമാലോകത്തെ താരമായി മാറിയ യുവനടൻ യഷാണ് മലയാളഭാഷയ്ക്ക് മുന്നിൽ മുട്ടുമടക്കിയത്. മമ്മൂട്ടി നായകനാവുന്ന വൈഎസ്ആർ ബയോപിക് ചിത്രം ‘യാത്ര’യുടെ മലയാളം ട്രെയിലർ ലോഞ്ചിനായി കേരളത്തിലെത്തിയതായിരുന്നു യഷ്. “കൊച്ചി സുഖമാണോ? ” എന്നു ചോദിച്ച് തന്റെ പ്രസംഗം തുടങ്ങിയ യഷ് മലയാളത്തിൽ സംസാരിക്കണമെന്ന് തന്റെ ആഗ്രഹവും സദസ്സുമായി പങ്കുവെച്ചു.മമ്മൂട്ടിയുടെ ‘കിംഗി’ലെ എക്കാലത്തെയും ഹിറ്റ് ഡയലോഗ് പറഞ്ഞ് സദസ്സിനെ കയ്യിലെടുക്കാനും യഷ് മറന്നില്ല. ” മലയാളഭാഷ മനസ്സിലാക്കാനും പഠിക്കാനും സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം. അതു എനിക്ക് പതിയെ കിട്ടുമായിരിക്കും,” യഷിന്റെ വാക്കുകളെ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. വേദിയിൽ മമ്മൂട്ടി, ജഗപതി ബാബു, ‘യാത്ര’യുടെ അണിയറപ്രവർത്തകർ എന്നിവരും സന്നിദ്ധരായിരുന്നു.
-
Movie Song2 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review2 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos2 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Latest News2 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Trailers & Teasers2 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Trailers & Teasers2 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Review2 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News1 year ago
സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!