Connect with us

Review

തെലുങ്കിലെ അരങ്ങേറ്റം ഗംഭീരമാക്കി ദുൽഖർ ;..”മഹാനടി” റിവ്യൂ വായിക്കാം !!

Published

on

ചുരുങ്ങിയ സമയംകൊണ്ട് മികച്ച ജനപ്രീതി നേടിയ നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന നടന്റെ മകൻ എന്ന നിലയിൽ അറിയപ്പെടാതെ സ്വന്തം മേൽവിലാസം സ്ഥാപിക്കാൻ ദുല്ഖറിന് കഴിഞ്ഞിരുന്നു. ദുൽഖർ സൽമാൻ തെലുങ്കിൽ അരങ്ങേറ്റം നടത്തുന്ന ചിത്രമാണ് ” മഹാനടി “.

മഹാനടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് നാഗ് അശ്വിൻ ആണ്. കീർത്തി സുരേഷ് സാവിത്രി ആയി വേഷമിടുമ്പോൾ, സാവിത്രിയുടെ ഭർത്താവായ നടൻ ജെമിനി ഗണേശന്റെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്തത്. സാമന്ത, “അർജുൻ റെഡ്‌ഡി” ഫെയിം വിജയ് ദേവരുകൊണ്ട എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

മഹാനടി സാവിത്രിയുടെ ബാല്യകാലം മുതൽ ജീവിതാവസാനം വരെയുള്ള കാലഘട്ടം ആണ് ചിത്രം ചർച്ചചെയ്യുന്നത്. വളരെ മനോഹരമായി തന്നെ കാലഘട്ടത്തെയും കഥാപാത്രങ്ങളെയും അണിയിച്ചൊരുക്കാൻ സംവിധായകന് സാധിച്ചു. എടുത്തുപറയേണ്ടത് കീർത്തി സുരേഷിന്റെ ഗംഭീര പ്രകടനം തന്നെയാണ്. സാവിത്രി എന്ന നടിയെയും സാവിത്രി എന്ന സാധാരണകാരിയെയും കീർത്തി സുരേഷ് കൃത്യമായ വ്യക്തതയോടുകൂടി അവതരിപ്പിച്ചു. ജെമിനി ഗണേശൻ എന്ന താരത്തിനെയും ഭർത്താവിനെയും ദുൽഖർ തന്മയത്തത്തോടെ തന്നെ അവതരിപ്പിച്ചു. കീർത്തി സുരേഷും ദുൽഖരും തമ്മിലുള്ള രംഗങ്ങൾ എല്ലാം തന്നെ വളരെ മികച്ചതായിരുന്നു. സാമന്ത, വിജയ് ദേവരുകൊണ്ട എന്നിവർ അവരുടെ വേഷങ്ങളോട് നീതിപുലർത്തി.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡാനി സാഞ്ചസ് ലോപ്പസ് ആണ്. 1936- 1980 വരെയുള്ള കാലഘട്ടത്തെ വളരെ മികവാർന്ന അതിന്റെ ദൃശ്യഭംഗി ചോരാതെ തന്നെ അദ്ദേഹം ഒപ്പിയെടുത്തു. ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തിയപ്പോൾ ചിത്രത്തിന്റെ എഡിറ്റിംഗ് മികച്ചു നിന്നു.

ഈ അടുത്ത കാലത്ത് ഇറങ്ങിയ ബയോപിക്കുകളിൽ ഏറ്റവും മികച്ച ആസൂത്രണത്തോടുകൂടെയും മികവോടുകൂടെയും നിർമിച്ച ചിത്രം തന്നേയാണ് “മഹാനടി”. പ്രേക്ഷകർക്ക് യാതൊരു വിധ സങ്കോചവും ഇല്ലാതെ ഈ ചിത്രത്തെ സമീപിക്കാം.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Review

ഇത് കേരളത്തിന്റെ കടകോൽസവം ; കടകൻ റിവ്യൂ വായിക്കാം….!!

Published

on

നിലമ്പൂരിലെ നിയമവിരുദ്ധമായ മണൽക്കടത്ത് പ്രമേയമാക്കി നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിച്ച് ഹക്കീം ഷാ നായകനായെത്തിയ ചിത്രമാണ് ‘കടകൻ’. കടകൻ എന്നത് കളരിയിലെ ഒരു അടവാണെന്നും ഏത് അടവും കാണിച്ച് രക്ഷപെടുന്ന ഒരുതരം നായകനാണ് ചിത്രത്തിലെ തന്റെ കഥാപാത്രമെന്നും ഹക്കീം ഷാ പറയുന്നു. ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ ആളുകളുടെ ലെെഫിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ചിത്രം.മികച്ച സിനിമ അനുഭവം തന്നെയാണ് കടകന്‍. ആക്ഷനും ഫാമിലിയും പ്രണയവും പകയുമൊക്കെ ചേര്‍ന്ന സിനിമകളുടെ പതിവ വഴിയിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.സുൽഫിയുടെ കുടുംബവും സുഹൃത്തുക്കളും പ്രണയവും ജീവിതവുമെല്ലാം സംസാരിക്കുന്ന ചിത്രം ടെക്നിക്കലി ഏറെ മികച്ചു നിൽക്കുന്നുണ്ട്. ഹക്കിമിനെ പോലൊരു നടനിലെ താരത്തെയും വേണ്ട രീതിയിൽ ഉപയോഗിക്കുന്നുണ്ട് സംവിധായകൻ സജിൽ മമ്പാട്. മലയാളത്തിൽ യുവതാരങ്ങൾക്കിടയിൽ വളർന്നുകൊണ്ടിരിക്കുന്ന നടനാണ് ഹക്കിം ഷാജഹാൻ. കടസീല ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഹക്കിം സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.എന്നാൽ മലയാളത്തിൽ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഹക്കിം പ്രണയവിലാസത്തിലൂടെ വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടി. തന്റെ കഥാപാത്രത്തെ അടുത്തറിഞ്ഞ് അഭിനയിക്കാന്‍ ഹക്കീമിനായിട്ടുണ്ട്. പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളിലെ ഹക്കീമിന്റെ പ്രകടനം. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലുള്ള സംഘട്ടനത്തില്‍ പ്രക്ഷകരുടെ കൈയടി ആവോളം നേടുന്നുണ്ട്…ആക്ഷൻ സീനുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഹക്കിമിൻ്റെ മെയ്‌വഴക്കവും എടുത്ത് പറയണം. കഥാപാത്രത്തിന് ആവശ്യമായ ശരീരവും മാനറിസവുമെല്ലാം ഹക്കിം സുൽഫിക്കായി നൽകുന്നുണ്ട്.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിച്ച ചിത്രമാണ് കടകൻ. മണൽ മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ആക്ഷൻ എന്റർടെയ്നറായ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബോധിയും എസ് കെ മമ്പാടും ചേർന്നാണ്. ഖലീലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ഹക്കീം ഷായോടൊപ്പം ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീത സംവിധാനം നിർവഹിക്കുന്നത് ​ഗോപി സുന്ദറാണ്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് ജാസിൻ ജസീലാണ്.

Continue Reading

Review

മലയാളി പ്രേക്ഷകർക്കിത് പുത്തൻ ത്രില്ലർ അനുഭവം ! അതിഗംഭീരം നാലാം മുറ…!!

Published

on

ലക്കി സ്റ്റാർ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞ് സംവിധായകൻ ദീപു അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് നാലാം മുറ. ബിജു മേനോൻ ഗുരു സോമസുന്ദരം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ക്രിസ്തുമസ് റിലീസായി ഇന്ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഗൾഫിൽ നിന്നും തൻറെ വീടിരിപ്പിന് വേണ്ടി നാട്ടിലെത്തുന്ന ജയേഷ് എയർപോർട്ടിൽ നിന്നും മടങ്ങുന്ന വഴി യാദൃശ്ചികമായി കുറച്ച് ആളുകളെ പരിചയപ്പെടുകയും തുടർന്ന് അവരുടെ യാത്രയിൽ ഉണ്ടാകുന്ന അവിചാരിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. പൂർണ്ണമായും ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ പ്രേക്ഷകർ കണ്ടു ശീലിച്ച ത്രില്ലർ ചിത്രങ്ങളിൽ നിന്നും തീർത്തും വേറിട്ട പാതയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രം തുടങ്ങി ആദ്യ 20 മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടും ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പിരിമുറുക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടും ചിത്രം ട്രാക്കിൽ കയറുന്നുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളുമായി ചിത്രം ഉടനീളം പ്രേക്ഷകർക്ക് ഒരു മികച്ച ത്രില്ലർ അനുഭവം സമ്മാനിക്കുന്നു.കോമഡി ഫാമിലി എൻറർടൈനറായ ലക്കി സ്റ്റാറിനു ശേഷം ദീപു അന്തിക്കാടിന്റെ രണ്ടാമത്തെ ചിത്രത്തിലേക്കെത്തുമ്പോൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മലയാളത്തിലെ നവ സംവിധായകർക്ക് ഇടയിൽ ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ സൂരജ് വി. ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. വെള്ളിത്തിരയിൽ കണ്ടു ശീലിച്ച പോലീസ് അന്വേഷണങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ യാഥാർത്ഥ്യത്തോട് അടുത്തുനിൽക്കുന്ന രംഗങ്ങൾ സൃഷ്ടിക്കുവാൻ സൂരജിന് സാധിച്ചിട്ടുണ്ട്. ബിജുമേനോൻ ഗുരു സോമ സുന്ദരം എന്നിവരുടെ മത്സരിച്ചുള്ള അഭിനയ മികവാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ തിയറ്ററുകളിൽ ഏറെ കയ്യടികൾ നേടിയെടുക്കുന്നുണ്ട്.ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിൽ ഗംഭീര പ്രകടനങ്ങളുമായി തിളങ്ങുന്നു. കൈലാഷ് മേനോൻ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിച്ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ഗോപി സുന്ദർ ഒരുക്കിയ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ തിയേറ്ററുകളിൽ ത്രസിപ്പിക്കുന്നുണ്ട്. ലോകനാഥൻ ശ്രീനിവാസൻ ഒരുക്കിയ കേരളത്തിലെ മലയോര പ്രദേശങ്ങളുടെ മനോഹരമായ ദൃശ്യഭംഗി ചിത്രത്തിൽ എടുത്തു പറയേണ്ടതാണ്. സമീർ മുഹമ്മദാണ് സിനിമയുടെ ചിത്രസമിയോജനം നിർവഹിച്ചിരിക്കുന്നത്. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.ഈ ക്രിസ്മസ് അവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഗംഭീര സിനിമ സമ്മാനിച്ചിരിക്കുകയാണ് നാലാം മുറ.

Continue Reading

Review

പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന ഷെഫീക്ക് – ഒരു Clean Family Entertainer !! “ഷെഫീക്കിന്റെ സന്തോഷം” റിവ്യൂ വായിക്കാം….!!

Published

on

ഗുലുമാൽ എന്ന ടിവി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അനൂപ് പന്തളം സംവിധാനം നിർവ്വഹിച്ച, ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് “ഷെഫീക്കിന്റെ സന്തോഷം”. ചിത്രത്തിന്റെ പേര് പോലെ തന്നെ ഷെഫീക്കിന്റെ സന്തോഷങ്ങളിലൂടെ സഞ്ചരിച്ചു പ്രേക്ഷകന്റെ മനസ്സും സന്തോഷം കൊണ്ട് നിറക്കുന്ന ഒരു ഫീൽ ഗുഡ് എന്റർടൈനറാണ് ചിത്രം.ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഷഫീക്ക് ഒരു സാധാരണ പ്രവാസിയാണ്. എല്ലാവരുടെയും സന്തോഷം കാണാൻ ആഗ്രഹിക്കുന്ന അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാൾക്കായി ഒരു ഗിഫ്റ്റ് കൊണ്ട് വരുന്നു. ആ ഗിഫ്റ്റ് കാരണം പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച പ്രകടനമാണ് ഉണ്ണി മുകുന്ദൻ കാഴ്ച്ചവെച്ചിരിക്കുന്നത്. ബാല, മനോജ്.കെ.ജയൻ, ആത്മീയ, ദിവ്യ പിള്ള തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുമുണ്ട്.എടുത്തു പറയേണ്ട പ്രകടനമായിരുന്നു മനോജ്.കെ.ജയൻ, ബാല എന്നിവരുടേത്. തിയ്യേറ്ററിൽ ഏറ്റവും കൂടുതൽ ചിരിപടർത്തിയ പ്രകടനം ഇവരുടേത് ആയിരുന്നു. സംവിധായകൻ അനൂപ് ഓരോ കഥാപാത്രത്തിനും നൽകിയ ഡീറ്റൈലിംഗ് എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ കഥാപാത്ര സൃഷ്ടിയും ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വാദനത്തെ എലവേറ്റ് ചെയ്യുന്നുണ്ട്.ചെറിയ കോമഡികളിലൂടെ സ്ലോ പേസിൽ സഞ്ചരിക്കുന്ന ആദ്യ പകുതിയും, ഇമോഷണൽ സീനുകളിലൂടെ നൊമ്പരപ്പെടുത്തിയും ട്വിസ്റ്റുകളിലൂടെ ഞെട്ടിച്ചും മുന്നോട്ട് പോയ രണ്ടാം പകുതിയും – ഷഫീക്കും കൂട്ടരും നിങ്ങളെയും സന്തോഷിപ്പിക്കും, തീർച്ച !!

Continue Reading

Trending

Latest News10 months ago

യുവതാര നിരയുടെ തിളക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിൽ!!വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്….!!

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെതായി പുറത്ത് വന്ന...

Latest News10 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം…!!

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Latest News12 months ago

നാഗ ചൈതന്യ, സായി പല്ലവി ചിത്രം ‘തണ്ടേൽ ‘ പൂജ!! ആദ്യ ക്ലാപ്പുമായി വെങ്കിടേഷ്…!!

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. ‘തണ്ടേൽ’ എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവി നായികാ വേഷത്തിൽ എത്തുന്നു. ചില യഥാർത്ഥ...

Latest News1 year ago

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Latest News1 year ago

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി,...

Latest News1 year ago

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന...

Latest News1 year ago

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം….!!

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര...

Latest News1 year ago

കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു…!!

കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ ഒരു ദൃശ്യം സോഷ്യൽ...

Latest News1 year ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News1 year ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Trending