Special
വീട്ടിൽ വന്ന ആ വിരുന്നുകാരൻ ആര്; സർപ്രൈസ് വെളിപ്പെടുത്തി മംമ്ത മോഹൻദാസ്….!!

പ്രശസ്ത മലയാള നടി മംമ്ത മോഹൻദാസ്, ഏതാനും ദിവസങ്ങൾക്കു മുൻപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. തന്റെ ജീവിതത്തില്‍ വളരെ ക്രേസി ആയിട്ടുള്ള ഒരു കാര്യം നടന്നു എന്നും, താനിപ്പോൾ ഏറെ ആവേശഭരിതയാണെന്നും മംമ്ത ആ വീഡിയോയിൽ പറഞ്ഞു. തന്റെ വീട്ടിലേക്ക് ഒരു അതിഥി വന്നിട്ടുണ്ടന്നും അവന് മറ്റൊരു ലോകത്ത് നിന്നാണ് എത്തിയതെന്നും പറഞ്ഞ മംമ്ത, അതാരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റില്ല എന്നും കൂട്ടിച്ചേർത്തു. അവൻ വലിയ സന്തോഷത്തിലാണെന്നും പറഞ്ഞ മംമ്ത ആരാണ് ആ അതിഥി എന്നത് പിന്നീട് വെളിപ്പെടുത്താമെന്നും ആ വീഡിയോയിൽ പറഞ്ഞു. അതിനു താഴെ ഒട്ടേറെ രസകരമായ ഊഹങ്ങളുമായി ആരാധകരുമെത്തി.
ഏതായാലും ഇപ്പോൾ ആ സർപ്രൈസ് അതിഥി ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മംമ്ത. ആ വീഡിയോക്ക് പ്രേക്ഷകർ നൽകിയ അഭിപ്രായങ്ങൾ ഏറെ രസകരമായിരുന്നു എന്നാണ് മംമ്ത പറയുന്നത്. ഡബിള്‍ ഹോഴ്സ് ഇന്‍സ്റ്റന്റ് പാലപ്പത്തിന്റെ സൂപ്പര്‍ ഫണ്‍ ആന്‍ഡ് ഔട്ട് ഓഫ് ദി ബോക്സ് പരസ്യ ചിത്രത്തിന്റെ വീഡിയോ ഇട്ടു കൊണ്ടാണ് മംമ്ത പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ പരസ്യത്തിൽ അന്യഗ്രഹ ജീവിയായിരുന്നു താരത്തിന്റെ വീട്ടിലെ അതിഥി ആയി എത്തുന്നത്. അതാണ് മംമ്ത പറഞ്ഞ മറ്റൊരു ലോകത്തു നിന്നും വന്ന അതിഥി. ഏതായാലും ഇപ്പോൾ ആ പരസ്യവും മംമ്തയുടെ വീഡിയോയുമെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി രസകരമായ കമന്റുകള്‍ ഇനിയും താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും കൂടി പറഞ്ഞു കൊണ്ടാണ് മംമ്ത തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
Latest News
ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….!!

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്സ്” നിർമ്മിക്കുന്നത്. ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, സംഗീതം- സുശിൻ ശ്യാം, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷർ ഹംസ, ചമയം- റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, പിആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റിൽ ഡിസൈൻ- സർക്കാസനം, വിഎഫ് എക്സ്- എഗ് വൈറ്റ് വിഎഫ് എക്സ്, പോസ്റ്റർ ഡിസൈൻ- നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.
Special
ശീമാട്ടി’ യുടെ ഏറ്റവും പുതിയ ക്യാമ്പെയിൻ മലയാളിയുടെ ഏറ്റവും പുതിയ Young Stars-ലൂടെ ലോകത്തിന്റെ മുന്നിലേക്ക്..

എന്നും ഫാഷൻ ലോകത്തിന്റെ ഒത്ത നടുക്ക് നിലകൊണ്ടിട്ടുള്ള ‘ ശീമാട്ടി’ യുടെ ഏറ്റവും പുതിയ ക്യാമ്പെയിൻ മലയാളിയുടെ ഏറ്റവും പുതിയ young stars-ലൂടെ ലോകത്തിന്റെ മുന്നിലേക്ക്.. പുത്തൻ തലമുറയുടെ ആകാശം തൊടാനുള്ള ആഗ്രഹങ്ങളെ സ്വന്തം ചിറകിലേറ്റി ഉയരങ്ങളിൽ എത്തിച്ചവർക്കും, വെല്ലുവിളികളെ നേരിടാൻ തന്റേടം കാണിച്ചവർക്കും, കൂസലില്ലാതെ മോഹങ്ങളെ തേടിപ്പിടിച്ച ഏവർക്കുമുള്ള ശീമാട്ടിയുടെ ബീന കണ്ണന്റെ ആദരം.
Seematti brings in a new age fusional collection by broadening the horizons of traditional fashion with a minimal touch to inspire the modern milieu’s young minds who rise above the horizon of impossibility with their passion and dedication! Our latest campaign is presented by the gorgeous women of the fashion, Mamitha Baiju, Anaswara Rajan, Beena Kannan to you all.Brand – Seematti Inframe – Anaswara Rajan, Mamitha Baiju, Beena KannanDirector – Sajid YahiyaLyrics & Concept – Suhail M KoyaMusic – Prakash AlexCamera – Sharon SreenivasEdited By – Amal ManojAssociate Director – Nishanth SattuAss. Director – Jibin Narayanan, Tinto Devasia, Adharsh, Vishnu BudhanAss. Camera – AijithzenProduction Controller – Liju naderi Production Manager – Ajith A SArt Director – BinoyMake up – JijeshCostume – SaranyaChoreographer – Rishdhan Abdul RasheedStill Photo – Naseef GafoorProduction house – CP Film ProductionsAgency – BBP-India
Latest News
മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും….!!

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും. മമ്മൂക്ക ചിത്രമായ മാമാങ്കം നിർമ്മിച്ച് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന കാവ്യാ ഫിലിം കമ്പനിക്ക് ഇതിനോടകം തന്നെ നിർമ്മാണത്തിലും നിർമ്മാണ പങ്കാളികളായും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. ഇപ്പോഴിതാപുതുതായി ചെയ്ത മൂന്ന് സിനിമകളുടെയും ചിത്രീകരണം ഒരേ സമയത്ത് പൂർത്തിയാക്കിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ഇതിന്റെ ഭാഗമായി മൂന്ന് ചിത്രങ്ങളുടേയും ടീസർ ഒരേ വേദിയിൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ. മലയാള സിനിമാ നിർമ്മാണ കമ്പനികൾക്ക് പ്രതീക്ഷകളുടെ ഉണർവേകുന്ന ഒന്ന് തന്നെയാണ് കാവ്യ ഫിലിം കമ്പനിയുടെ ഈ മുന്നേറ്റം.കുറച്ച് വർഷങ്ങൾ മുൻപ് മലയാളികളെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയ മഹാ പ്രളയത്തിനെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘ 2018’ ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, നരേൻ, ലാൽ, അപർണ്ണ ബാലമുരളി എന്നിങ്ങനെ ഒരു വമ്പൻ താരനിരയുമായാണ് ഒരുങ്ങുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും, പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സി കെ പത്മകുമാറും, കൂടെ ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ, ആന്റണി വർഗ്ഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവരെ കേന്ദ കഥാപാത്രങ്ങളാക്കി അജഗജാന്തരത്തിന്റെ വമ്പൻ വിജയത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘ചാവേർ’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും, അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദനെ നായകനാക്കി ശബരിമലയുടെ പശ്ചാത്തലത്തിൽ വിഷ്ണു ശരി ശങ്കർ സംവിധാനം ചെയ്യുന്ന ‘മാളികപ്പുറം’ ആണ് നിർമ്മാണം പൂർത്തിയായ അടുത്ത ചിത്രം. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രിയ വേണുവും ആൻ മെഗാ മീഡിയയുടെ ബാനറിൽ നീത പിന്റോയും. ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇനിയും മലയാള സിനിമയക്ക് മുതൽക്കൂട്ടാവുന്ന ഒരുപിടി നല്ല ചിത്രങ്ങൾ കാവ്യാ ഫിലിം കമ്പനിയുടേതായി അണിയറയിൽ ഒരുങ്ങുന്നു.

-
Movie Song4 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review4 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos4 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Movie Trailers & Teasers4 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers4 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Song4 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
-
Latest News4 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Review4 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!